വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പീഡനകേസിൽ പാലക്കാട് ആലത്തൂർ സ്വദേശിയായ എസ്. സായൂജിന് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ ഇക്കാര്യം വ്യക്തമാക്കിയത്.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഫോട്ടോയും വിഡിയോയും പ്രചരിക്കുമെന്ന് ഭീഷണപ്പെടുത്തിയെന്ന പരാതിയിൽ ജൂൺ 13നാണ് സായൂജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും പരാതിക്കാരി വിവാഹിതയാണെന്നും ചൂണ്ടിക്കാട്ടി യുവാവ് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകുകയായിരുന്നു. സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നും വാദിച്ചു. ഇതോടെ പരാതിക്കാരി വിവാഹിതയാണെന്ന് പ്രോസിക്യൂഷൻ തന്നെ പറയുന്ന സാഹചര്യതതിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page