കത്തിച്ചാമ്പലാകാന്‍ 500 മീറ്റര്‍ അകലം മാത്രം: ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനിയിലുണ്ടായ തീപിടിത്തം ജനവാസകേന്ദ്രത്തിലേക്കു വ്യാപിക്കുന്നു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഉപേക്ഷിക്കപ്പെട്ട കല്‍ക്കരി ഖനിയിലുണ്ടായ തീപിടിത്തം സമീപ ഗ്രാമത്തിലേക്കു വ്യാപിക്കുന്നു. രാംഗഡ് ജില്ലയിലെ രാജറപ്പയിലെ ഖനിയിലുണ്ടായ തീപിടിത്തമാണ് അതിവേഗം പടരുന്നത്. സമീപത്തെ ഗ്രാമത്തിനു 500 മീറ്റര്‍ അകലെ വരെ തീ എത്തിയെന്നാണ് വിവരം. പതിനായിരത്തോളം പേര്‍ ഇവിടെ പാര്‍ക്കുന്നുണ്ടെന്നാണ് കണക്ക്. തീ ഉടന്‍ അണയ്ക്കാനായില്ലെങ്കില്‍ ഇവര്‍ക്കു ഗ്രാമത്തില്‍ നിന്നു പലായനം ചെയ്യേണ്ടി വരും. എന്നാല്‍ തീ അണയ്ക്കാന്‍ ശ്രമം തുടരുന്നതായി അധികൃതര്‍ അറിയിച്ചു. ഖനന മേഖലയിലെ വിദഗ്ധരുടെ സഹായം ഇതിനു തേടിയതായും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ …

ചേരൂരിലെ അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: ചേരൂരിലെ അബ്ദുല്‍ റഹ്‌മാന്‍(78) അന്തരിച്ചു. ചേരൂര്‍ മുഹിയുദ്ദീന്‍ ജമാഅത്ത് മസ്ജിദ് മുന്‍ സെക്രട്ടറിയായിരുന്നു. അബ്ദുള്ളക്കുഞ്ഞി മുസ്ലിയാരുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സാറ. മക്കള്‍: ഫൈസല്‍, ഫസീല, ഫാസില്‍, ഫായിസ, ഫൗസിയ, ഫസീഹ്. മരുമക്കള്‍: അഷ്‌റഫ് അലി, അസീറ, സൈദ്, ഷാഹിദ, സാദിഫ് അലി. സഹോദരങ്ങള്‍: അബ്ബാസ്, നബീസ, പരേതരായ അബൂബക്കര്‍, മാമ്മു, മാഹിന്‍, ബീഫാത്തിമ.

ബിഗ്‌ബോസില്‍ മൊട്ടിട്ട പ്രണയം പൂവണിഞ്ഞു, പാവനിയും ആമിറും വിവാഹിതരായി

ചെന്നൈ: ബിഗ് ബോസ് ഹൗസിനുള്ളില്‍ മൊട്ടിട്ട മറ്റൊരു പ്രണയം കൂടി പൂവിട്ടു. പാവ്‌നി റെഡ്ഡിയും ആമിറുമാണ് ആ താരങ്ങള്‍. ഞായറാഴ്ചയാണ് നടി പാവനി റെഡ്ഡിയും കൊറിയോഗ്രാഫര്‍ ആമിറും വിവാഹിതരായത്. ഇരുവരും 2021-ല്‍ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ അഞ്ചാം സീസണിലെ മത്സരാര്‍ഥികളായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ആമിര്‍ ഷോയിലെത്തിയത്. ചെന്നൈയിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ബിഗ് ബോസ് ഷോയ്ക്കിടെ ആമിറാണ് പാവനിയെ പ്രൊപ്പോസ് ചെയ്തത്. ഷോ അവസാനിച്ചശേഷം ഇരുവരും പ്രണയം തുടരുകയായിരുന്നു. …

പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്രണയിക്കണം, അഭ്യര്‍ത്ഥന നിരസിച്ച പത്താം ക്ലാസുകാരിക്ക് ഭീഷണി, രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പത്താം ക്ലാസുകാരിക്ക് ഭീഷണി. സംഭവത്തില്‍ അഭ്യര്‍ത്ഥന നടത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ രണ്ടു സുഹൃത്തുക്കള്‍ അറസ്റ്റില്‍. മണ്ണങ്കോട് സ്വദേശികളായ അനന്തു, സജിന്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. തങ്ങളുടെ സുഹൃത്തായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടി പ്രണയിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇതിനായി പെണ്‍കുട്ടിയുടെ പിന്നാലെ പോവുകയും മാതാവിനെ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ മാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

മസാലദോശ കഴിച്ചു, പിന്നാലെ അസ്വസ്ഥത, ഭക്ഷ്യവിഷബാധയേറ്റ മൂന്നുവയസുകാരി മരിച്ചു

തൃശൂര്‍: മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസുകാരി മരിച്ചു. മരണം ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നെന്ന് സംശയം. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ (മൂന്ന്) ആണ് മരിച്ചത്. ശനിയാഴ്ച വിദേശത്തുനിന്ന് എത്തിയ ഹെന്‍ട്രിയെ നെടുമ്പാശേരിയില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ കുടുംബം അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍നിന്ന് മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു.ആദ്യം ഹെന്‍ട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് വീട്ടിലേക്ക് മടങ്ങി. പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ …

ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തു

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ കാലംചെയ്തു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു.തിങ്കളാഴ്ച വത്തിക്കാനിലെ കാസ സാന്താ മാര്‍ട്ടയിലുള്ള തന്റെ വസതിയില്‍ വെച്ചാണ് മാര്‍പ്പാപ്പ അന്തരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ബൈലാറ്ററല്‍ ന്യൂമോണിയയെ തുടര്‍ന്ന് അദ്ദേഹം അടുത്തിടെ 38 ദിവസത്തോളം ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ഇതിനിടെ രണ്ട് തവണ അദ്ദേഹം മരണത്തിന്റെ വക്കില്‍ എത്തിയിരുന്നതായി മെഡിക്കല്‍ ടീം വെളിപ്പെടുത്തി. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ട മാര്‍പാപ്പ …

സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്; പവന് 72,000 കടന്നു, കണ്ണുതള്ളി ഉപഭോക്താക്കള്‍

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. പവന് 560 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9015 രൂപയാണ്. ഈ മാസം രണ്ടാം വാരം 70,000 തൊട്ട സ്വര്‍ണ വില. ദിവസങ്ങള്‍ക്കകം വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്. പണിക്കൂലിയും നികുതിയും ഒഴിച്ചുള്ള വിലയില്‍ തന്നെ വന്‍മുന്നേറ്റമാണുണ്ടായിരിക്കുന്നത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71,000 …

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കേരളം ശപിച്ചുകൊണ്ടിരുന്ന ഭരണത്തിന് 2016 നോടെ വിരാമമായെന്നും എല്‍ഡിഎഫ് ഭരണം കാലോചിതമായി കേരളത്തെ മാറ്റിയെന്നും മുഖ്യമന്ത്രി

കാസര്‍കോട്: രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ കാലിക്കടവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ ഭരണതുടര്‍ച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികള്‍ക്കാണ് തുടക്കമായത്. കാസര്‍കോട് നിന്ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ സര്‍ക്കാരിന് നേതൃത്വം നല്‍കിയ സഖാവ് ഇഎംഎസ് തെരഞ്ഞെടുക്കപ്പെട്ടത് നീലേശ്വരം മണ്ഡലത്തില്‍ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത്തരമൊരു സര്‍ക്കാരിന് നേതൃത്വം കൊടുത്ത ഇഎംഎസ് മത്സരിച്ച മണ്ണില്‍ …

കരിവെള്ളൂരിലെ സാഹിത്യകാരനും റിട്ട.അധ്യാപകനുമായ എംഎം നാരായണന്‍ അന്തരിച്ചു

കരിവെള്ളൂര്‍: കരിവെള്ളൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എംഎം ഹൗസില്‍ താമസിക്കുന്ന എംഎം നാരായണന്‍ മാസ്റ്റര്‍(എംഎംഎന്‍ കരിവെള്ളൂര്‍-90) അന്തരിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ദീര്‍ഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും സേവനം ചെയ്തിരുന്നു. തെക്കെ മണക്കാട് എവി സ്മാരക വായനശാല പ്രസിസണ്ട്, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി, സിപിഎം തെക്കെ മണക്കാട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കഥ, കവിത, നോവല്‍, ആത്മകഥ എന്നീ സാഹിത്യ ശാഖകളിലായി എട്ടോളം സാഹിത്യ സൃഷ്ടികള്‍ രചിച്ചിട്ടുണ്ട്. പട്ടമഹിഷി(കവിത), മണ്ണില്‍വിരിയും സ്വപ്‌നങ്ങള്‍(കവിത), ആരും ഒറ്റയ്ക്കല്ല അഥവാ …

കാസര്‍കോട് യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയില്‍; കൊലയെന്ന് സംശയം

കാസര്‍കോട്: ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊലയെന്ന് സംശയം. പശ്ചിമബംഗാള്‍ സ്വദേശി സുശാന്ത് റായ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ താമസസ്ഥലത്താണ് അവശനിലയില്‍ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശരീരത്തില്‍ പരിക്കുള്ളതായാണ് വിവരം. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടന്നതായി പറയപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ പെട്രോളൊഴിച്ച് കത്തിച്ച ശേഷം സ്വയം തീ കൊളുത്തി ഗൃഹനാഥൻ ജീവനൊടുക്കി

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ. അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം കിടപ്പുമുറിയില്‍ കയറി ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച രാവിലെ മരണം സംഭവിച്ചത്. കൃഷ്ണന്‍കുട്ടിയുടെ പക്കല്‍ നിന്ന് മൂത്ത മകള്‍ സന്ധ്യ കടം വാങ്ങിയ തുക തിരികെ …

ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു; 32 പേർക്ക് പരിക്കേറ്റു, പലരുടെയും കൈകാലുകൾ ഒടിഞ്ഞു, സംഭവം കോതമംഗലത്ത്

കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു. അപകടത്തില്‍ 32 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്സ് എന്ന ക്ലബ്‌ സംഘടിപ്പിച്ച സെവൻസ് ടൂർണമെൻ്റിനിടെയായിരുന്നു അപകടം. മത്സരത്തിന്‍റെ ഫൈനലായിരുന്നു. ടൂർണമെൻ്റിനായി കെട്ടിയ താൽക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. …

കര്‍ണാടക മുന്‍ ഡി.ജി.പി കൊല്ലപ്പെട്ട നിലയില്‍; ശരീരമാസകലം കുത്തേറ്റ മുറിവുകള്‍, ഭാര്യ കസ്റ്റഡിയിൽ

ബംഗളൂരു: കർണാടകയുടെ മുൻ പോലീസ് മേധാവി ഓം പ്രകാശിനെ (68) എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ പല്ലവി മകൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ഫോണിൽ വിളിച്ചു താൻ പ്രകാശിനെ കൊലപ്പെടുത്തിയതായി പല്ലവി വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്. മൂന്നുനില വസതിയുടെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ദീർഘകാലമായി ഓം പ്രകാശും ഭാര്യയും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി …

ബന്തിയോട് മുട്ടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം, അപകടം ആരിക്കാടി മഖാം ഉറൂസിന് പോയി വരുമ്പോള്‍

കാസര്‍കോട്: ബന്തിയോട് മുട്ടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. മുട്ടം സ്വദേശി അബൂബക്കര്‍ ഹാജി(70) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ ദേശീയപാത മുട്ടത്താണ് അപകടം. ആരിക്കാടി മഖാം ഉറൂസിന്റെ സമാപന ദിവസമായ ഇന്ന് ചീരണി വാങ്ങി തിരിച്ചുപോകുമ്പോഴാണ് കാറിടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ അബൂബക്കര്‍ അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. പിന്നീട് ഹൊസങ്കടിയില്‍ ഹൈവേ പൊലീസിന് മുന്നില്‍ നിര്‍ത്തുകയായിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഗ്രീന്‍വുഡ് കോളേജിലെ പ്രിന്‍സിപ്പല്‍ പി അജീഷിന് സസ്‌പെന്‍ഷന്‍

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗ്രീന്‍വുഡ് കോളജിലെ പ്രിന്‍സിപ്പല്‍ പി അജീഷിനെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ പൊലീസ് കേസടുത്തതിന് പിന്നാലെയാണ് കോളേജിന്റെ നടപടി. ഇ-മെയിലിലൂടെ അയച്ച ചോദ്യപേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരസ്യപ്പെടുത്തിയെന്ന് പി അജീഷിനെതിരെ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു പ്രിന്‍സിപ്പലിനെതിരെ കേസെടുത്തത്. പ്രിന്‍സിപ്പല്‍ സര്‍വകലാശാലയെ വഞ്ചിച്ചെന്നും എഫ്‌ഐആറിലുണ്ട്. ബുധനാഴ്ച അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയും, വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.സര്‍വകലാശാല രണ്ടുമണിക്കൂര്‍ മുന്‍പ് മെയില്‍ ചെയ്തുകൊടുക്കുന്ന ചോദ്യക്കടലാസ് തുറക്കാനുള്ള പാസ് വേര്‍ഡ് ഒരുമണിക്കൂര്‍ മുന്‍പാണ് …

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരില്‍: എം.ടി. രമേശ്

കാസര്‍കോട്: വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥികളും ആശാവര്‍ക്കര്‍മാരുമുള്‍പ്പെടെ നിസഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും വിവിധ സമരങ്ങളോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം വെച്ചുപുലര്‍ത്തുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ നടന്നു വരുന്ന വിവിധ സമരങ്ങള്‍ക്കെതിരെയുള്ള എല്‍ഡിഎഫ് നിലപാട് അവരുടെ കമ്മ്യൂണിസ്റ്റ് സ്വഭാവം നഷ്ടമായതിന് തെളിവാണ്. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളെ സമാശ്വസിപ്പിക്കുന്നതിന് പകരം സ്വകാര്യസ്ഥാപനങ്ങളില്‍ …

പനയാല്‍ കളിക്കുന്നിലെ റിട്ട.ജില്ലാ ട്രഷറി ഓഫീസര്‍ പി രാമകൃഷ്ണ അന്തരിച്ചു

കാസര്‍കോട്: പനയാല്‍ നെല്ലിയെടുക്കം കളിക്കുന്നില്‍ റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍ പി. രാമകൃഷ്ണ(75) അന്തരിച്ചു. ഭാര്യ: സുഗന്ധിനി. മക്കള്‍: മഹേശന്‍, രാജേഷ്, ഹരീഷ്, പൂര്‍ണിമ. മരുമക്കള്‍: അശ്വിനി, സംഗീത, ഗുരു വയ്യ. സഹോദരങ്ങള്‍: രാധ, പരേതരായനാരായണന്‍, കൃഷ്ണ അമ്മ, രുഗ്മിണി.

ജമ്മു കശ്മീരില്‍ മണ്ണിടിച്ചിലില്‍ മൂന്ന് മരണം; 100ല്‍ അധികം പേരെ രക്ഷപ്പെടുത്തി

ജമ്മുകശ്മീര്‍: റംബാന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. സെരി ബാഗ്ന എന്ന പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 100 ലധികം ആളുകളെ രക്ഷപെടുത്തി.കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെനിരവധി വാഹനങ്ങളാണ് ദേശീയ പാതയില്‍ കുടുങ്ങി കിടക്കുന്നത്. റംബാന്‍ ദേശീയ പാതയും ജമ്മു-ശ്രീനഗര്‍ ദേശീയ പാതയും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ധരം കുണ്ഡ് ഗ്രാമത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഏകദേശം …