നടന്‍ വിശാല്‍ പ്രണയത്തിലാണ്, വിവാഹത്തിനൊരുങ്ങുന്നു; വധു സായ് ധന്‍ഷിക?

തമിഴ് നടന്‍ വിശാലിന്റെ വിവാഹക്കാര്യമാണ് ഇപ്പോള്‍ മാധ്യമങ്ങളും പ്രേക്ഷകരും ചര്‍ച്ച ചെയ്യുന്നത്. മുന്‍പ് ഒരുപാട് തവണ നടന്റെ വിവാഹിതനാവുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും, ഒരിക്കലും ആ അത് സംഭവിച്ചില്ല. എന്നാലിപ്പോള്‍, 47 കാരനായ വിശാല്‍ ഒരു വിവാഹജീവിതത്തിന് തയ്യാറെടുക്കുകയാണെന്നാണ് സൂചന. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച്, നടി സായ് ധന്‍ഷികയും വിശാലും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴ് നടികര്‍ സംഗം അംഗമായ നടനും, പ്രശസ്ത നടിയും അധികം വൈകാതെ തങ്ങളുടെ വിവാഹപ്രഖ്യാപനം നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് …

കെ.എസ്.ആ.ര്‍.ടി.സി ബസ് മറ്റൊരുവാഹനത്തെ മറി കടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ചു; 24 കാരന് ദാരുണാന്ത്യം

കെ.എസ്.ആ.ര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് 24 കാരന് ദാരുണാന്ത്യം. മംഗളൂരു സ്വദേശി അലിസ്റ്റര്‍ ഡിസൂസ (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെ പാണെമംഗലൂരിലെ നെഹ്റു നഗറില്‍ വച്ചാണ് അപകടം. മംഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. നെഹ്റു നഗറില്‍ വെച്ച് ഒരു ടെമ്പോ ട്രാവലറിനെ മറികടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ചു. തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തല്‍സമയം തന്നെ മരിച്ചു. വിട്ടലില്‍ ഒരു ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം സ്‌കൂട്ടറില്‍ സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.ബണ്ട്വാള്‍ ട്രാഫിക് …

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; കാസര്‍കോട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഈ ആഴ്ച തീവ്രമഴ മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, …

ദീര്‍ഘദൂര ട്രെയിനുകള്‍ ആവശ്യപ്പെട്ടു; കുമ്പള റെയില്‍വേ സ്റ്റേഷനു ലിഫ്റ്റും പാര്‍ക്കിംഗ് സംവിധാനവും ലഭിച്ചു

കുമ്പള: കുമ്പള റെയില്‍വേസ്റ്റേഷന്‍ വികസനത്തിനു പാസഞ്ചേഴ്‌സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, നാട്ടുകാരും, വ്യാപാരികളും, വിദ്യാര്‍ത്ഥികളും വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കെ, ലിഫ്റ്റും പാര്‍ക്കിംഗ് സൗകര്യവും അധികൃതര്‍ അനുവദിച്ചു. കഴിഞ്ഞ ദിവസം നടന്ന പാലക്കാട് ഡിവിഷനിലെ എംപിമാരുടെ യോഗത്തില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും, മലബാര്‍ ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് വൈകുന്നേരങ്ങളില്‍ ട്രെയിന്‍ സൗകര്യം ഇല്ലാത്തതും ചര്‍ച്ചയ്ക്ക് എടുത്തതേയില്ലെന്നു പറയുന്നു. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേയുടെ ഏക്കര്‍ കണക്കിന് സ്ഥലം ഉപയോഗപ്പെടുത്തി കൊണ്ടുള്ള വികസനം നടപ്പിലാക്കണമെന്ന ആവശ്യവും ചര്‍ച്ച …

ദേശീയപാത: സര്‍വീസ് റോഡ് പണി അവസാന ഘട്ടത്തില്‍; കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് റോഡില്‍ ഇറങ്ങാതെ ഹൈവേയിലൂടെ പായുകയാണെന്നു പരാതി; യാത്രക്കാര്‍ ദുരിതത്തിലെന്ന് കോണ്‍ഗ്രസ്

കാസര്‍കോട്: ദേശീയ പാതയിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ, കര്‍ണാടക-കേരള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് റോഡിലിറങ്ങാതെ എക്‌സ്പ്രസ് ഹൈവേയിലൂടെ പായുകയാണെന്നു കോണ്‍ഗ്രസ് കുമ്പള മണ്ഡലം പ്രസിഡന്റ് രവി പൂജാരി പരാതിപ്പെട്ടു. ഇതു മൂലം സര്‍വീസ് റോഡില്‍ ബസ് കാത്തു നില്‍ക്കുന്നവര്‍ വിഷമിക്കുന്നു – അധികൃതരോട് അദ്ദേഹം പറയുന്നു. തലപ്പാടി മുതല്‍ കാസര്‍കോട് വരെയുള്ള യാത്രക്കിടയില്‍ വിവിധ സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ ആളില്ലെങ്കില്‍ അവിടെ ബസ് കാത്തുനില്‍ക്കുന്നവരെ കയറ്റുന്നതിനു ബസ് നിറുത്താതെ കുതിച്ചു പായുകയാണ്. ഇതുമൂലം യാത്രക്കാര്‍ക്കു …

നീന്തല്‍ പരിശീലകന്‍ എം.എസ് മുഹമ്മദ് കുഞ്ഞി മംഗളൂരു ആശുപത്രിയില്‍

കാസര്‍കോട്: മൊഗ്രാല്‍ കെകെ പുറം റോഡില്‍ മാമ്പഴം പറിക്കുന്നതിനിടെ മരത്തിന്റെ കൊമ്പൊടിഞ് വീണ് വിദഗ്ധ നീന്തല്‍ പരിശീലകനും, മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് അംഗവുമായ എം എസ് മുഹമ്മദ് കുഞ്ഞിക്ക് സാരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മാങ്ങപറിക്കുന്നതിനിടയില്‍ കൊമ്പൊടിഞ്ഞു വീണാണ് അപകടം. മുഖത്ത് ചതവ് പറ്റിയിട്ടുണ്ട്. കൈ എല്ലിനും ചതവുണ്ട്. വിദഗ്ധ പരിശോധനക്ക് ശേഷം രാത്രിയോടെ റൂമിലേക്ക് മാറ്റി. കൂടുതല്‍ പരിശോധന വേണ്ടി വരുമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ക്ഷീര കര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും: മന്ത്രി ചിഞ്ചു റാണി

കാസര്‍കോട്: കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പ്രദ്ധതി നടപ്പിലാക്കുമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. മന്ത്രി ചിഞ്ചു റാണി പറഞ്ഞു. നീലേശ്വരം ക്ഷീരവികസന യൂണിറ്റിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കേരളാ ഫീഡ്‌സ് എന്നിവരുടെ സഹകരണത്തോടെ ഇടയിലക്കാട് സംഘടിപ്പിച്ച നീലേശ്വരം ബ്ലോക്ക് ക്ഷീരകര്‍ഷകസംഗമത്തിന്റെയും ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂമിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചര്‍മ്മരോഗം മൂലമോ കഠിനമായ ചൂടു മൂലമോ മരണപ്പെടുന്ന പശുക്കള്‍ക്ക് 37,500 രൂപ വീതവും, ചെറിയ പശുക്കള്‍ക്ക് ഇരുപതിനായിരം …

ദളിത് യുവതിയെ മോഷണക്കുറ്റം ചുമത്തി മാനസികമായി പീഡിപ്പിച്ചെന്ന പരാതി; പേരൂര്‍ക്കട എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പേരൂര്‍ക്കട പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ആരോപണ വിധേയരായ പൊലീസുകാരുടേയും സ്റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും മൊഴി രേഖപ്പെടുത്തും. സ്വര്‍ണമാല മോഷ്ടിച്ചു എന്ന പരാതിയില്‍, ബിന്ദു എന്ന ദളിത് യുവതിയെ സ്റ്റേഷനില്‍വെച്ച് മണിക്കൂറുകളോളം നീണ്ട മാനസിക പീഡനത്തിനിരയാക്കിയതായാണ് …

കുമ്പളയിലെ ദേശീയപാത ടോള്‍ബൂത്ത്; കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് ശേഷം, എംപി ഡല്‍ഹിക്ക്, എംഎല്‍എമാര്‍ മുഖ്യമന്ത്രിയുമായി ഈ ആഴ്ച ചര്‍ച്ച നടത്തും, തീരുമാനം വരെ പണി നിറുത്തിവക്കാന്‍ ധാരണ

കാസര്‍കോട്: ദേശീയപാതയില്‍ കുമ്പളയില്‍ നിര്‍മിക്കാന്‍ നീക്കം ആരംഭിച്ച ടോള്‍ബൂത്തിന്റെ നിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനമനുസരിച്ച് നടപ്പാക്കാന്‍ ജനപ്രതിനിധികളും ജില്ലാകളക്ടറും ബന്ധപ്പെട്ടവരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. അതുവരെ ടോള്‍ബൂത്തിന്റെ നിര്‍മാണം നിറുത്തിവയ്ക്കും. ജില്ലാകളക്ടര്‍ കെ ഇമ്പശേഖരിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ രാവിലെ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ ജില്ലയിലെ എംഎല്‍എ മാരായ എന്‍എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു, എകെഎം അഷ്‌റഫ്, എന്നിവരും രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയും ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഉമേഷ് കെ ഗാറും …

ലക്ഷങ്ങള്‍ കയ്യിലുണ്ടാകുമെന്ന് ആഗ്രഹിച്ച് വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തി; ലഭിച്ചത് 13,000 രൂപ, ജാമ്യത്തിലിറങ്ങിയ പ്രതി രക്ഷപ്പെട്ടത് കോയമ്പത്തൂരിലേക്ക്, എട്ടുവര്‍ഷത്തിന് ശേഷം പ്രതിയെ പിടികൂടിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ

കാസര്‍കോട്: ചൂരപ്പടവിലെ ചിണ്ടനെ കൊലപ്പെടുത്തിയ കേസില്‍ കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയ പ്രതി പാര്‍ഥിപന്‍ എന്ന രമേശി(26)നെ പൊലീസ് നീലേശ്വരത്തെത്തിച്ചു. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. എട്ടുവര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ രതീഷും സംഘവും ആണ് ഞായറാഴ്ച അറസ്റ്റുചെയ്തത്. കോയമ്പത്തൂരിലേക്ക് മുങ്ങിയ പ്രതി ടാക്‌സി ഡ്രൈവറായി അവിടെ ജോലിചെയ്തുവരികയായിരുന്നു. 2018 ഫെബ്രുവരി 24 നാണ് ചിണ്ടനെ എസ്റ്റേറ്റിനകത്തെ ചൂരപ്പടവ് കാവിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കരിന്തളം കരിമ്പില്‍ തറവാട്ടിലെ …

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: തൃത്താലയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കറുകപുത്തൂര്‍ ചാഴിയാട്ടിരിയില്‍ നിവേദ്യ(15) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എരുമപ്പെട്ടി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിവേദ്യ.

വീടിനു തീയിട്ട ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു; മകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: തൃപ്പൂണിത്തുറയില്‍ വീടിനു തീവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരീക്കാട് സ്വദേശി പ്രകാശനാണ് (59) താമസിച്ചു കൊണ്ടിരുന്ന വീടിന് തീവെച്ചതിനു ശേഷം ആത്മഹത്യ ചെയ്തത്.സംഭവസമയം മുറിയിലുണ്ടായിരുന്ന 19 വയസുകാരനായ മകന്‍ കരുണിന് പൊള്ളലേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. കിടപ്പു മുറിയിലാണ് പ്രകാശന്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടത്. മുറിയില്‍ ഉണ്ടായിരുന്ന മകന്‍ കരുണ്‍ വാതില്‍ തുറന്ന് രക്ഷപ്പെടുകയായിരുന്നു.പൊള്ളലേറ്റ പ്ലസ്ടു വിദ്യാര്‍ഥിയായ കരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടക വീട്ടിലാണ് പ്രകാശന്‍ താമസിച്ചിരുന്നത്. ഈ വീടിന് തീവെച്ചതിനു ശേഷമാണ് …

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് മുറിയില്‍ തീപിടിത്തം; വിദ്യാര്‍ഥിനിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിനശിച്ചു

കൊല്ലങ്കോട്: വീടിന്റെ മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തീപിടിത്തത്തില്‍ വിദ്യാര്‍ഥിനിയുടെ എസ്എസ്എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു. കഴിഞ്ഞദിവസം കൊല്ലങ്കോട് ഊട്ടറയ്ക്കടുത്ത് ഗോപാലകൃഷ്ണന്റെ (രാജു) വീട്ടിലാണ് നാശമുണ്ടായത്. മകള്‍ പത്മജയുടെ പഠനമുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.കഞ്ചിക്കോട്ട് സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായ ഗോപാലകൃഷ്ണനും കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയായ മറ്റൊരു മകള്‍ കൃഷ്ണജയും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. റെയില്‍വേയുടെ മത്സരപ്പരീക്ഷയ്ക്ക് തയ്യാറാകുകായിരുന്ന പത്മജ സംഭവം നടക്കുന്നതിന് അഞ്ചുമിനിറ്റ് മുമ്പാണ് ചായ കുടിക്കാനായി താഴേക്ക് ഇറങ്ങിവന്നതെന്നും ജനലിലൂടെ പുക ഉയരുന്നതു …

ഉപ്പളയില്‍ ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് ലക്ഷങ്ങള്‍ വിലയുള്ള ഇരുമ്പ് സാധനങ്ങള്‍ കടത്തി; മംഗളൂരു സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഉപ്പളയില്‍ ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് ലക്ഷങ്ങള്‍ വിലയുള്ള ഇരുമ്പ് സാധനങ്ങള്‍ കടത്തിയ മോഷ്ടാവിനെ മഞ്ചേശ്വരം പൊലീസ് പിടികൂടി. മംഗളൂരു കസബ ബങ്കര സ്വദേശി നൂമാന്‍(31) ആണ് അറസ്റ്റിലായത്. ഉപ്പളയിലെ വൈറ്റ് മാര്‍ട്ട് എന്നസ്ഥാപനത്തിന്റെ ഗോഡൗണില്‍ നിന്ന് ഇരുമ്പ് റാഡുകളും, പൈപ്പുകളുമാണ് ഇയാള്‍ പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മംഗളൂരുവിലെ ഒരു കടയില്‍ വില്‍പന നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂബ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ് …

ഒരുബൈക്കില്‍ മൂന്നുപേര്‍; തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ കഞ്ചാവ്; ഒരു കിലോ കഞ്ചാവുമായി അസാം സ്വദേശികള്‍ പിടിയില്‍

തളിപ്പറമ്പ്: വില്‍പനക്കായി കൊണ്ടുപോകുന്ന ഒരു കിലോ കഞ്ചാവുമായി മൂന്ന് അസാം സ്വദേശികള്‍ എക്സൈസിന്റെ പിടിയിലായി. സമീറുദ്ധീന്‍(31), ജാഹിറുല്‍ ഇസ്ലാം (19), അസ്സറുല്‍ ഇസ്ലാം(19) എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എബി തോമസും സംഘവും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്-പൂവ്വം ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനക്കിടെ ഒരു ബൈക്കില്‍ മൂവരും എത്തുകയാണ്. സംശയം തോന്നിയ സംഘത്തെ എക്‌സൈസ് പരിശോധിച്ചപ്പോഴാണ്1.100 കിലോ കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. വില്‍പന നടത്താന്‍ കൊണ്ടുപോകുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. …

കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായി; നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

അമരാവതി: കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായതോടെ നാല് കുഞ്ഞുങ്ങൾ ശ്വാസം മുട്ടി മരിച്ചു. ആറ് മുതൽ എട്ട് വയസ് വരെയുള്ള നാല് കുഞ്ഞുങ്ങളാണ് മരിച്ചത്.ആന്ധ്രയിലെ ദ്വാരപുടി ഗ്രാമത്തിലായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം ഒരു കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. പ്രദേശത്തെ മഹിളാ മണ്ഡൽ ഓഫീസിന് സമീപം കാറിൽ കളിക്കുകയായിരുന്നു കുട്ടികൾ. കാറിന്റെ ഡോർ ലോക്ക് ആക്കാതെയാണ് മാതാപിതാക്കൾ കല്യാണത്തിന് പോയത്. ഇടയ്ക്കുവച്ച് നാല് കുഞ്ഞുങ്ങളും കാറിൽ കളിക്കാനായി കയറി. ഇതിനിടെ കാറിന്റെ ഡോർ ലോക്ക് ആകുകയും കുഞ്ഞുങ്ങൾ …

കോഴിക്കോട് പുതിയ സ്റ്റാൻഡ് തീപിടിത്തം; കാരണം കണ്ടെത്താൻ ഫയർഫോഴ്സ് പരിശോധന ഇന്ന്

കോഴിക്കോട്: പുതിയ സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ ഫയർഫോഴ്സ് ഇന്ന് പരിശോധന നടത്തും. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. ജില്ലാ ഫയർ ഓഫിസറാണ് പരിശോധന നടത്തുക. റിപ്പോർട്ട് ഇന്ന് തന്നെ കലക്ടർക്ക് സമർപ്പിക്കും. 2 ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.മൂന്നുനില കെട്ടിടത്തിൽ മുകളിലെ രണ്ട് നിലകളിലാണ് വൈകിട്ട് 4.20 വോടെ തീപ്പിടിത്തമുണ്ടായത്. മലബാറിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള 15 ഫയർഫോഴ്സ് യൂണിറ്റുകൾ ആറരമണിക്കൂറോളം സമയമെടുത്താണ് …

കുമ്പളയിലെ ടോൾ ബൂത്ത്; ശക്തമായ സമരവുമായി ആക്ഷൻ കമ്മിറ്റി, കളക്ടറുടെ ചർച്ച ഇന്ന്

കാസർകോട്: ദേശീയപാത അധികൃതർ കുമ്പളയിൽ സ്ഥാപിക്കുന്ന താൽക്കാലിക ടോൾ ബൂത്തിനെതിരെ ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കുന്നു. അതിനിടെ ജില്ലാ കളക്ടർ ജനപ്രതിനിധികളുടെയും ദേശീയപാത അധികൃതരുടെയും യോഗം തിങ്കളാഴ്ച 10 മണിക്ക് വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിൽ ജില്ലയിലെ അഞ്ച് എംഎൽഎമാരും എംപിയും ദേശീയപാത അതോറിറ്റി അധികൃതരും സംബന്ധിക്കും. യോഗത്തിൽ അനുകൂലമായ തീരുമാനം യോഗത്തിൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി സി എ സുബൈർ ടോൾ നിർമ്മാണത്തിനെതിരെ ഹൈക്കോടതിയിൽ …