മണ്‍സൂണ്‍ ബംപര്‍; 10 കോടി എംസി 678572 എന്ന നമ്പറിലുള്ള ടിക്കറ്റിന്, വിറ്റത് പയ്യന്നൂരില്‍

തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ നറുക്കെടുത്തു. 10 കോടിയുടെ ഒന്നാം സമ്മാനംഎംസി – 678572 എന്ന നമ്പറിലുള്ള ടിക്കറ്റിന്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പയ്യന്നൂരിലെ പി.ബി.രാജീവന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 10 ലക്ഷത്തിന്റെ രണ്ടാം സമ്മാനം അഞ്ച് ടിക്കറ്റുകള്‍ക്കാണ്,MA719846, MB-682584, MC-302229, MD273405, ME372685. അഞ്ച് ലക്ഷത്തിന്റെ മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍MA291581, MB148447, MC656149, MD714936, ME188965. മൂന്നു ലക്ഷത്തിന്റെ നാലാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍MA729545, MB168612, MC323256, …

നീലേശ്വരത്ത് ഗൃഹനാഥനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: നീലേശ്വരത്ത് ഗൃഹനാഥനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടയിലെ രാജീവന്‍(52) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ടി ചോയ്യമ്പുവിന്റെയും ജാനകിയുടെയും മകനാണ്. ലീലയാണ് ഭാര്യ. മക്കള്‍: അഖില, ആദര്‍ശ്. മരുമകന്‍: വിനീഷ്. സഹോദരങ്ങള്‍: രാജു, രമേശന്‍, തങ്കമണി.

കനത്ത മഴ; കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തംനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ കാസര്‍കോട് ജില്ലയില്‍ പലയിടത്തും കനത്ത മഴ പെയ്യുകയാണ്. കനത്ത മഴയില്‍ …

പറമ്പില്‍ ചക്ക പറിക്കാന്‍ പോയ വീട്ടമ്മ മരിച്ച നിലയില്‍

മട്ടന്നൂര്‍: പറമ്പില്‍ ചക്ക പറിക്കാന്‍ പോയ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ മരുതായി നാലാങ്കേരിയിലെ ടി.കെ നബീസ (60)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 ന് പറമ്പിലേക്ക് ചക്ക പറിക്കാന്‍ പോയതായിരുന്നു ഇവര്‍. തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ രാത്രിവരെ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കണ്ടെത്തി. ചക്ക പറിക്കുന്നതിനുള്ള കൊക്ക പിടിച്ചനിലയിലായിരുന്നു മൃതദേഹം. ചക്കരക്കല്‍ മൗവഞ്ചേരി കീരിയാട് സ്വദേശിയായ ഇവര്‍ രണ്ട് വര്‍ഷമായി നാലാങ്കേരിയിലാണ് താമസം. മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി.

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; പിതാവും 2 മക്കളും മരിച്ചു, മാതാവും 2 മക്കളും ഗുരുതരാവസ്ഥയില്‍

ബംഗളൂരു: റായ്ച്ചൂരില്‍ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും 2 മക്കളും മരിച്ചു. മാതാവിനെയും 2 മക്കളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിരവാര്‍ തിമ്മപ്പുര്‍ സ്വദേശികളായ രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്. രമേഷ് രണ്ടേക്കറില്‍ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളില്‍ കീടനാശിനി തളിച്ചിരുന്നു. തിങ്കള്‍ രാത്രി കുടുംബാംഗങ്ങള്‍ …

ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ മുക്കാല്‍ ലക്ഷം രൂപ! ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം

തിരുവനന്തപുരം: സ്വര്‍ണാഭരണ പ്രേമികളെ ആശങ്കയിലാക്കി വന്‍ കുതിപ്പില്‍ സ്വര്‍ണ വില. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. ഇന്ന് ഒറ്റയടിക്ക് 760 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില മുക്കാല്‍ ലക്ഷം കഴിഞ്ഞു. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,040 രൂപയാണ്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം 14 ാം തീയതി ആയിരുന്നു ഏറ്റവും ഉയര്‍ന്ന വില. അന്ന് ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയുമായി ഇതിന് മുമ്പ് …

കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാനയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ് അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശിയും ചൂരിയില്‍ താമസക്കാരനുമായ മുഹമ്മദ് ഹനീഫ് എന്ന ബണ്ടി ഹനീഫ് (60) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാന ഹനീഫയാണ് ഭാര്യ. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ്. നാട്ടിലെ സാംസ്‌കാരിക സാമൂഹിക മേഖലയില്‍ നിറ സാന്നിധ്യമായിരുന്നു ഹനീഫയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. നെല്ലിക്കുന്നിലെ പരേതരായ ബണ്ടി മഹ്‌മൂദിന്റെയും റുഖിയയുടെയും മകനാണ്. മക്കള്‍: അനീന, അനൂപ് …

വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചില്‍; ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു

കാസര്‍കോട്: ദേശീയപാത നിര്‍മാണം നടക്കുന്ന വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇതോടെ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. വലിയതോതില്‍ പാറയും മണ്ണും റോഡില്‍ പതിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയപാതയുടെ നിര്‍മാണം നടത്തുന്ന മേഘ കമ്പനിയുടെ ജീവനക്കാരും സ്ഥലത്തെത്തി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് മണ്ണ് നീക്കാന്‍ തുടങ്ങിയിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണതോടെ ദേശീയ പാതയിലെ ഗതാഗതം നിര്‍ത്തിവച്ചു. അച്ചാതുരുത്തി വഴി ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചന്തേര …

ഒളയം ഉസ്താദ് ഹാജി അസൈനാര്‍ മുസ്ലിയാര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഒളയം ഉസ്താദ്, ഹാജി അസൈനാര്‍ മുസ്ലിയാര്‍(54) ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്ച പുലര്‍ച്ചേ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ കുമ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം ബത്തേരിയിലാണ് താമസം. മുനീറുല്‍ ഇസ്ലാം മദ്‌റസയിലെ അധ്യാപകനാണ്. ആത്മീയ ചികില്‍സകനായിരുന്നു. ദിവസവും നിരവധി പേര്‍ ചികില്‍സയ്ക്കായി ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തുമായിരുന്നു. ഖബറടക്കം ഉച്ചയ്ക്ക് കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും. സുഹറയാണ് ഭാര്യ. മക്കള്‍: സല്‍മാന്‍ വാഫി, മുഹമ്മദ് ലിവായുദ്ദീന്‍, സക് വാന്‍ റാസി(ഇമമി), മൊഹ്യുദ്ദീന്‍ ഷാക്കിര്‍, …

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകി സൈബർ പൊലീസ്

കാസർകോട്: വിവിധ സാഹച ര്യങ്ങളിൽ ഉടമസ്‌ഥർക്ക് നഷ്ട പ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകി കാ സർകോട് സൈബർ പൊലീസ്. അഡീഷണൽ പൊലീസ് സൂപ്രണ്ട് സി.എം.ദേവദാസൻ, ഡിവൈ എസ്‌പി ടി.ഉത്തംദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് നഷ്ടമായ 6 മൊബൈൽ ഫോണുകൾ തിരിച്ചു നൽകിയത്. നഷ്ടപ്പെട്ട ഫോണുകൾ ഏറെയും ഇതര സംസ്ഥാനക്കാരായിരുന്നു ഉപയോഗിച്ചിരുന്നത്. സെക്കൻഡ് ഹാൻഡ് മൊബൈലുകളും കടയിൽ നിന്നുവാങ്ങിയതും ഇതിൽ ഉൾപ്പെടും. സൈബർ പൊലീസ് സ്റ്റേഷൻ എസ്ഐ പി.കെ.അജിത്ത് സിവിൽ പൊലീസ് ഓഫിസർ സി. സജേഷ് എന്നിവരുടെ …

17 മണിക്കൂര്‍ പിന്നിട്ടിട്ടും ആലപ്പുഴയിലെത്തിയില്ല; വിഎസിന്റെ വിലാപയാത്ര ഓച്ചിറയിൽ, പുലര്‍ച്ചെയും ഒരു നോക്കു കാണാൻ കാത്തുനിന്നത് ജനസാഗരം

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 17 മണിക്കൂര്‍ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ആണ് എത്തിയത്. പുലര്‍ച്ചെ 6 മണിക്കും കൊല്ലം ജില്ല കടക്കാൻ വിലാപയാത്രയ്ക്ക് കഴിഞ്ഞിട്ടില്ല. സ്മരണകൾ ഇരുമ്പുന്ന വീഥിയിലൂടെ വിലാപയാത്ര പോകുമ്പോൾ കണ്ടിട്ടേ മടങ്ങു എന്ന വാശിയിലാണ് മുദ്രാവാക്യങ്ങളുമായി ആളുകൾ കാത്തു നിൽക്കുന്നത്. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് അഭൂതപൂര്‍വമായ ആൾക്കൂട്ടമാണ് വിഎസിന് യാത്രയയപ്പ് നൽകാൻ എല്ലാ പോയിന്റുകളിലും എത്തുന്നത്. പാരിപ്പള്ളിയിലും ചിന്നക്കടയിലുമടക്കം കനത്ത …

പ്രാർത്ഥനകൾ വിഫലമായി; ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയില്‍ യുവതി കുഞ്ഞുമായി ചാടിയ സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുണ്ട് പാലത്തിന്റെ താഴെ നിന്നാണ് ഋഷിപ്പ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. കുട്ടിയുടെ മാതാവ് റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഭർതൃ വീട്ടിലെ മാനസിക പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ എന്നായിരുന്നു റീമയുടെ കുടുംബത്തിന്റെ ആരോപണം. കേസിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ …

അതിശക്തമായ മഴ വീണ്ടും വരുന്നു; 25 ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതിയ മുന്നറിയിപ്പ് പ്രകാരം ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറയിപ്പുള്ളത്.ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ചയോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്. 25ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, …

‘ജീവിതം അവസാനിപ്പിക്കുന്നു’; സ്റ്റാറ്റസ് ഇട്ടതിന് പിന്നാലെ യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ വിഭാഗത്തിലെ സീനിയര്‍ റസിഡന്റും വളാഞ്ചേരി നടുക്കാവില്‍ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി കെ ഫര്‍സീന(35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റാറ്റസായി വയ്ക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചവരെ …

വിഎസിന് വിട നല്‍കി അനന്തപുരി; വിലാപയാത്ര ആരംഭിച്ചു, ഒരുനോക്ക് കാണാന്‍ വഴിനീളെ ജനപ്രവാഹം

തിരുവനന്തപുരം: ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം അവസാനിച്ചതോടെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പുറപ്പെട്ടു.മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നല്‍കിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. പ്രത്യേകം തയാറാക്കിയ കെ എസ് ആര്‍ ടി സി ബസിലാണ് വിഎസിന്റെ ഭൗതീക ശരീരം വേലിക്കകത്ത് തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ഇപ്പോള്‍ തന്നെ ആള്‍ക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. 23 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് മൃതദേഹം കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. …

നാടുകടത്തിയിട്ടും നാട്ടില്‍ വന്നു; കാപ്പാ കേസിലെ പ്രതി വീണ്ടും അറസ്റ്റില്‍

കാസര്‍കോട്: കപ്പ കേസില്‍ നാടുകടത്തി കാലാവധി പൂര്‍ത്തിയാകും മുമ്പ് നാട്ടില്‍ കറങ്ങി നടന്ന പ്രതിയെ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എംവി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തു. പള്ളിക്കര മൗവ്വല്‍ ഹദ്ദാദ് നഗറിലെ അഷ്‌റഫ് എന്ന കത്തി അഷ്‌റഫ് (43) നെയാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായ അഷ്‌റഷിനെ കഴിഞ്ഞ ഡിസംബറില്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു. പിന്നിട് ഇയാള്‍ നാട്ടില്‍ കറങ്ങി നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് എത്തുകയായിരുന്നു. തിങ്കളാഴ്ച ഹദ്ദാദ് നഗറില്‍ …

വിഎസ് അച്യുതാനന്ദനെതിരെ വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസ്; പള്ളിക്കര തൊട്ടി സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ട പള്ളിക്കര സ്വദേശിക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. പള്ളിക്കര തൊട്ടി സ്വദേശി ഫൈസക്കെതിരെയാണ് കേസ്. വിഎസ് അച്യുതാനന്ദന്റെ ഫോട്ടോയ്ക്ക് താഴെ വര്‍ഗീയവാദി എന്ന അടിക്കുറിപ്പിട്ടാണ് സ്റ്റാറ്റസ് ഇട്ടത്. ഇതിലൂടെ പ്രകോപനവും ലഹളയുമുണ്ടാക്കാന്‍ പ്രതി ശ്രമിച്ചുവെന്നാണ് കേസ്. വിദേശ നമ്പറിലുള്ള വാട്ട്‌സ്ആപ്പിലാണ് സ്റ്റാറ്റസിട്ടത്. സ്‌പെഷല്‍ ബ്രഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എംവി ശ്രീദാസ് സ്വമേധയയാണ് കേസെടുത്ത്.

ഒളിച്ചോടിയ മകളെ കണ്ടെത്താന്‍ പൊലീസ് സഹകരിക്കുന്നില്ല, പിതാവ് സ്റ്റേഷനു മുന്നില്‍ വിഷം കഴിച്ചു മരിച്ചു

ബംഗളൂരു: ഒളിച്ചോടിയ മകളെ കണ്ടെത്തുന്നതില്‍ പൊലീസ് അലംഭാവം പ്രകടിപ്പിക്കുന്ന ആരോപിച്ചു പിതാവ് സ്റ്റേഷനു മുന്നില്‍ വിഷം കഴിച്ചു മരിച്ചു. ചിത്രദുര്‍ഗ ഹോലാല്‍ക്കരെ പൊലീസ് സ്റ്റേഷനു മുന്നിലാണ് പിതാവ് ഗിലകേനഹള്ളി സ്വദേശി അജയ്യ(50) വിഷം കഴിച്ചത്. മകള്‍ ഒരാള്‍ക്കൊപ്പം ഒളിച്ചോടിയതിനെക്കുറിച്ച് അജയ്യ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച നിസ്സംഗതയില്‍ സഹികെട്ടാണ് നീതി കിട്ടാത്ത ലോകത്ത് നിന്ന് ആത്മഹത്യ ചെയ്തു രക്ഷപ്പെട്ടത് എന്ന് പറയയുന്നു