‘ജീവിതം അവസാനിപ്പിക്കുന്നു’; സ്റ്റാറ്റസ് ഇട്ടതിന് പിന്നാലെ യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ വിഭാഗത്തിലെ സീനിയര്‍ റസിഡന്റും വളാഞ്ചേരി നടുക്കാവില്‍ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി കെ ഫര്‍സീന(35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റാറ്റസായി വയ്ക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചവരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page