കുമ്പളയിലെ ടോള്‍ ബൂത്ത്; വീണ്ടും പ്രവൃത്തി ആരംഭിക്കാനുള്ള നീക്കം ആക്ഷന്‍ കമ്മിറ്റി തടഞ്ഞു

കാസര്‍കോട്: കുമ്പളയില്‍ നിര്‍ത്തിവച്ച ടോള്‍ ബൂത്ത് നിര്‍മാണ പ്രവൃത്തി വീണ്ടും ആരംഭിക്കാനുള്ള നീക്കം ആക്ഷന്‍ കമ്മിറ്റി തടഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ടോള്‍ ബൂത്ത് സ്ഥലത്ത് തൊഴിലാളികള്‍ എത്തിയത്. ഇതറിഞ്ഞ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ സംഘടിച്ച് സ്ഥലത്തെത്തി. പ്രവൃത്തി അവസാനിപ്പിക്കാന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെയും കാണുന്നതുവരെ നിര്‍മാണം നിര്‍ത്തിവക്കാന്‍ കാസര്‍കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. കളക്ടറുടെ ഈ തീരുമാനത്തിന് വിരുദ്ധമായാണ് ദേശീയപാതാ അധികൃതര്‍ വീണ്ടും നിര്‍മാണവുമായി മുന്നോട്ട് …

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്നു ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, …

പേര് ‘ഐസക് ന്യൂട്ടന്‍’; ജോലി അത്ര ശരിയല്ല, അറസ്റ്റില്‍

മലപ്പുറം: സ്‌കൂട്ടറില്‍ മദ്യം എത്തിച്ച് വില്‍പന നടത്തുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍. ബര്‍ദ്ദമാന്‍ ഹമീദ്പൂര്‍ ഐസക് ന്യൂട്ടന്‍ (30) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയായ ഇയാള്‍ കൊടിഞ്ഞി ചെറുപാറയിലും പരിസരപ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികള്‍ക്കും മറ്റും സ്‌കൂട്ടറില്‍ മദ്യം എത്തിച്ചു കൊടുക്കലാണ് ഇയാളുടെ തൊഴില്‍. പോണ്ടിച്ചേരിയില്‍ മാത്രം വില്‍പന നടത്താനും ഉപയോഗിക്കാനും അനുവാദമുള്ള ഏഴ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നാളെ കാസര്‍കോട്ട് കടലാക്രമണത്തിന് സാധ്യത

കാസര്‍കോട്: ജില്ലയുടെ തീരദേശമേഖലയില്‍ നാളെ രാവിലെ 11.30 മുതല്‍ രാത്രി 8.30 വരെ മൂന്നരമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച ഒറ്റപ്പെട്ടമഴയ്ക്കും 40 കിലോമാറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. ശനിയാഴ്ച ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീ കണ്ണമംഗലം കഴകം അന്തിത്തിരിയന്‍ കണ്ണോത്ത് കുഞ്ഞമ്പു അന്തരിച്ചു; സംസ്‌കാരം നാളെ

തൃക്കരിപ്പൂര്‍: ശ്രീ കണ്ണമംഗലം കഴകം അന്തിത്തിരിയന്‍ കണ്ണോത്ത് കുഞ്ഞമ്പു(95)അന്തരിച്ചു. മൃതദേഹം ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെ തൃക്കരിപ്പൂര്‍ ശ്രീ കണ്ണമംഗലം കഴകത്ത് പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് നീലേശ്വരം പള്ളിക്കര വീട്ടിലെ അന്ത്യചടങ്ങുകള്‍ക്ക് ശേഷം 2.30 ന് ഇളമ്പച്ചി സമുദായ ശ്മശാനത്തില്‍ സംസ്‌കാരം.ഭാര്യ: മാട്ടുമ്മല്‍ തമ്പായി (നീലേശ്വരം പള്ളിക്കര). മക്കള്‍: എം.സുകുമാരന്‍(പയ്യന്നൂര്‍), എം.രാജന്‍ (പള്ളിക്കര ), എം.മാലതി (പിലിക്കോട്), എം രാധാകൃഷ്ണന്‍ (പള്ളിക്കര ). മരുമക്കള്‍: സാവിത്രി (പയ്യന്നൂര്‍), വനജ (മുണ്ടോട്ട്), ടി.വി …

‘രാജ്യം ഭരിക്കുന്നയാള്‍ കപടദേശീയവാദി’, മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി

പാലക്കാട്: വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി എന്‍ഐഎയ്ക്ക് പരാതി നല്‍കി. പാലക്കാട് നഗരസഭയിലെ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ആണ് വേടനെതിരെ പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.രാജ്യം ഭരിക്കുന്നയാള്‍ കപടദേശീയവാദിയാണെന്ന് 5 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്’ എന്ന വേടന്റെ ആദ്യ പാട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിനും എന്‍ഐഎയ്ക്കുമാണ് മിനി കൃഷ്ണകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം …

പുത്തന്‍ കാറില്‍ എംഡിഎംഎയുമായി കറക്കം; അര്‍ജാല്‍ റോഡില്‍ വച്ച് രണ്ട് യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: പുത്തന്‍ ബലെനോ കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. രണ്ട് യുവാക്കള്‍ പിടിയില്‍. ചൗക്കി അര്‍ജാല്‍ റോഡിലെ മിയാദ് അബ്ദുല്‍ റഹ്‌മാന്‍(23), ചൗക്കി കെകെ പുരത്തെ കെഎ മന്‍സൂര്‍(28) എന്നിവരെയാണ് ടൗണ്‍ എസ്‌ഐ എന്‍ അന്‍സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെ കുഡ്‌ലു അര്‍ജാല്‍ റോഡില്‍ വച്ചാണ് പട്രോളിങിനിടെ ഇവര്‍ പിടിയിലായത്. പരസ്പര വിരുദ്ധമായ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് 4420 രൂപയും എംഡിഎംഎ കണ്ടെത്തിയത്. വില്‍പനയ്ക്കും സ്വന്തം …

മൊഗ്രാല്‍പുത്തൂരില്‍ കടയുടെ ഗ്രില്‍സ് തകര്‍ത്ത് കവര്‍ച്ച; 65,000 രൂപ മോഷണം പോയി

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ കടയുടെ ഗ്രില്‍സ് തകര്‍ത്ത് അകത്തുകയറി മോഷ്ടാക്കള്‍ 65,000 രൂപ കവര്‍ന്നു. കല്ലങ്കൈ സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള എ.ആര്‍ മിനി മാര്‍ട്ട് എന്ന കടയിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ മുന്നിലുള്ള ഗ്രില്‍സ് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് പണം കവര്‍ന്നതായി വ്യക്തമായത്. കടയ്ക്കുള്ളില്‍ രണ്ട് സ്ഥലങ്ങളിലായാണ് പണം സൂക്ഷിച്ചിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് മഴ കനക്കും; 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെ ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, 25ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 26 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ എറണാകുളം, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ …

ചീമേനി അര്‍ബന്‍ സൊസൈറ്റിയില്‍ മുക്കുപണ്ടം പണയം വച്ച് പണമെടുത്തു; തിമിരി സ്വദേശിയായ 48 കാരനെതിരെ കേസ്

കാസര്‍കോട്: മുക്കുപണ്ടം പണയം വച്ച് സൊസൈറ്റിയില്‍ നിന്ന് 67,000 രൂപ തട്ടിയെടുത്തതായി പരാതി. ചീമേനി അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ സതിയുടെ പരാതിയില്‍ തിമിരി കീരന്തോട് സ്വദേശി ടി കൃഷ്ണ(48)നെതിരെ ചീമേനി പൊലീസ് കേസെടുത്തു. 2020 ഒക്ടോബര്‍ 19 ന് ഇയാള്‍ 15.1 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ താലിമാല പണയം വച്ച് സൊസൈറ്റിയില്‍ നിന്നും 67,000 രൂപ ലോണ്‍ എടുത്തിരുന്നു. കഴിഞ്ഞ മാസം സൊസൈറ്റിയിലെ അപ്രൈസര്‍ നടത്തിയ പരിശോധനയില്‍ പണയം വച്ച മാല മുക്ക് …

ബലാത്സം​ഗംചെയ്ത് ​ഗർഭിണിയാക്കി; സീരിയൽ നടിയുടെ പരാതിയിൽ നടൻ അറസ്റ്റിൽ, അറസ്റ്റിലായത് മനുവിന്റെ പുതിയ സിനിമ റിലീസ് ചെയ്യാനിരിക്കെ

ബംഗളൂരു: കന്നഡ നടൻ മദനൂർ മനു പീഡനക്കേസിൽ അറസ്റ്റിൽ.ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽനടി നൽകിയ പരാതിയിൽ ബംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പൊലീസാണ് നടനെതിരെ കേസെടുത്തത്. മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’ ബുധനാഴ്ച റിലീസ്ചെയ്യാനിരിക്കെയാണ് അറസ്റ്റ്. ബലാത്സംഗം, വഞ്ചന, ശാരീരിക ആക്രമണം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നിവയാണ് സീരിയൽ നടിയുടെ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പരാതി നൽകിയ വിവരം അറിഞ്ഞു ഒളിവിൽപ്പോകാൻശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കന്നഡ സീരിയൽ നടനായും ഹാസ്യതാരമായും …

ലോറിയിൽ 120 കിലോ കഞ്ചാവ്! പാലിയേക്കരയിൽ വൻ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ

തൃശ്ശൂര്‍: പാലിയേക്കരയിൽ വൻ കഞ്ചാവ് വേട്ട. 120 കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായി.സിജോ, ആഷ്‌വിൻ, ഹാരിസ്, ജാബിർ എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘമാണ് കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിച്ച നാല് പേരെയും പിടികൂടിയത്. ഒഡീഷയിൽ നിന്നും ലോറിയിലാണ് കഞ്ചാവ് കൊണ്ടുവന്നത്. വെള്ളിയാഴ്ച പുലർച്ചെ നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി തൃശൂരിലേക്ക് ലോറി വരുന്നുണ്ടെന്ന് ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിയിരുന്നു പരിശോധന. ലോറിയുടെ നമ്പര്‍ സഹിതമുള്ള വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. …

മൂന്നര വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്: അമ്മയെ ഇന്ന് ചോദ്യം ചെയ്യും; പീഡിപ്പിച്ച പിതൃസഹോദരനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

കൊച്ചി: എറണാകുളത്ത് മൂന്നര വയസ്സുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും സംബന്ധിച്ച കേസിൽ അമ്മയെ ഇന്ന് ചോദ്യം ചെയ്യും. കുട്ടിയെ അമ്മ കൊലപ്പെടുത്തിയതിന്റെ കാരണം, പെട്ടെന്നുള്ള പ്രേരണയെന്ത്, കുട്ടി ബലാത്സംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. അമ്മയെ 5 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ പിതൃസഹോദരനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇയാൾ പൊലീസിനോടു സമ്മതിച്ചിരുന്നു.മരിച്ച ദിവസം രാവിലെയും കുട്ടി പീഡിപ്പിക്കപ്പെട്ടതായി …

227 യാത്രക്കാരുടെ ജീവൻ വച്ച് കളിച്ച് പാക്കിസ്താൻ, വ്യോമാതിർത്തി കടക്കാൻ അനുവദിച്ചില്ല, അടിയന്തര ലാൻഡിങ് നടത്തി ഇൻഡിഗോ വിമാനം

ന്യൂഡൽഹി: ആകാശച്ചുഴിയിൽ പെട്ട ഇൻഡിഗോ വിമാനത്തിന് വ്യോമിതിർത്തിയിൽ പ്രവേശിക്കാനുള്ള അനുമതി പാക്കിസ്താൻ നിരസിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പോയ ഇൻഡിഗോയുടെ 6ഇ2142 വിമാനമാണ് പെട്ടെന്നുണ്ടായ ആലിപ്പഴ വർഷത്തിന് പിന്നാലെ ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞത്. 227 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ തൃണമൂൽ കോൺഗ്രസിന്റെ 5 എംപിമാരും ഉൾപ്പടുന്നു. അമൃത്സറിനു മുകളിലൂടെ പറക്കുമ്പോഴാണ് മോശം കാലാവസ്ഥ വിമാനത്തിന്റെ യാത്രയെ ബാധിച്ചത്. വിമാനം ശക്തമായി കുലുങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഇതോടെ ആകാശചുഴിയിൽ നിന്നു രക്ഷനേടാൻ പാക്കിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ …

മാതാവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ പ്ലസ്ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോട്ടയം: ചന്തക്കവലയിൽ മാതാവിന് ഒപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പ്ലസ് ടു വിദ്യാർഥിനി മരിച്ചു. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. അബിതയ്ക്കൊപ്പമുണ്ടായിരുന്ന മാതാവ് നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബിതയും മാതാവ് ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോകുന്നതിടെയാണ് അമിത വേഗതയിൽ എത്തിയ കാറിടിച്ചത്. നാട്ടുകാർ ചേർന്നാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. തൃകോതമംഗലം വി എച്ച് എസ് സിയിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അബിത. ഹയർസെക്കൻഡറി പരീക്ഷ ഫലം വന്ന ദിവസമാണ് മരണം കവർന്നെടുത്തത്. …

ബെംഗളൂരുവിലെ മലയാളികളെ ഉപയോഗിച്ച് കേരളത്തിലേക്ക് ലഹരിക്കടത്ത്; കോഴിക്കോട് സ്വദേശി ചെന്നൈയിൽ പിടിയിൽ

തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് നിഹാൽ(25) ആണ് പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തും എംഡിഎംഎ ഉൾപ്പെടെ രാസലഹരികൾ വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 9ന് ബെംഗളൂരുവിൽ നിന്ന് 47 ഗ്രാം എംഡിഎംഎയുമായി എത്തിയ 2 യുവാക്കളെ പാറശാല പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് മുഹമ്മദ് നിഹാലിനെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. ഇതോടെ …

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഒരാഴ്ചയ്ക്കിടെ മരിച്ച 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കിടെ 2 പുരുഷന്മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു ഇരുവരും. മരിക്കുമ്പോൾ ഇവരുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇരുവർക്കും 70 വയസ്സിലേറെ പ്രായമുണ്ട്. കഴിഞ്ഞ വർഷം 74 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.ഈ മാസം 182 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തു.രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.വൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത …

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; ഭീകരരെ തുരത്താൻ ഓപ്പറേഷൻ ത്രാഷിയുമായി സുരക്ഷാസേന, 2 ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ചാത്രു മേഖലയിലെ സിംഹപോറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. 2 ഭീകരരെ സൈന്യം വധിച്ചു. ഓപ്പറേഷൻ ത്രാഷി എന്നു പേരു നൽകിയിട്ടുള്ള ദൗത്യം തുടരുകയാണ്. നാലോളം ജെയ്ഷെ മുഹമ്മദ് ഭീകരർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ 8.59ഓടെ സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ സൈനികനാണ് ചികിത്സയ്ക്കിടെ വീരമൃത്യു വരിച്ചത്. കൂടുതൽ സൈനികർ ഭീകരരെ നേരിടാൻ പ്രദേശത്തേക്കു തിരിച്ചതായും അധികൃതർ അറിയിച്ചു.