കാഞ്ഞങ്ങാട്ടെ ടാങ്കർ ലോറി അപകടം; പടന്നക്കാട് ദേശീയപാത വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു, ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായി പ്രവർത്തിച്ചവർക്ക് ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം

കാസർകോട്: എൽപിജി ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ദേശീയപാത കാഞ്ഞങ്ങാട് സൗത്തിൽ നിർത്തിവെച്ച ഗതാഗതം പുന:സ്ഥാപിച്ചു. വെള്ളിയാഴ്ചരാത്രി 11.30 ന് പാചകവാതകം മാറ്റുന്ന പ്രവർത്തനം പൂർത്തിയായി. രണ്ടുമണിയോടെ പടന്നക്കാട് വഴിയുള്ള ദേശീയപാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു. വൻ ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായും ജാഗ്രതയോടെയും പ്രവർത്തിച്ച എല്ലാവർക്കും ജില്ലാ ഭരണകൂടം അഭിനന്ദനം അറിയിച്ചു. രാപ്പകൽ ഭേദമില്ലാത പ്രവർത്തിച്ചാണ് മികച്ച ഏകോപനത്തോടെ ഇത് സാധ്യമാക്കിയതെന്നു ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗ്യാസ് ടാങ്കർ …

കനത്ത മഴയിൽ വീടിന്റെ മുകളില്‍ മരം കടപുഴകി വീണു; ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം, അപകടം കണ്ണൂരിൽ

കണ്ണൂര്‍: വീടിന്റെ മുകളില്‍ മരം വീണ് ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം. കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവ് തെറ്റുമ്മല്‍ സ്വദേശി ചന്ദ്രന്‍(78) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ശക്തമായ കാറ്റില്‍ മരം കടപുഴകി വീടിനു മുകളില്‍ വീഴുകയായിരുന്നു. വീട്ടില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും രണ്ടുപേര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇടിഞ്ഞുവീണ വീട്ടില്‍ നിന്നും ചന്ദ്രനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. …

മടിക്കേരിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

മംഗളൂരു: കർണാടകയിലെ കുടകിൽ കാറും ലോറിയും കൂട്ടിയിടിച്ച് 4 യുവാക്കൾക്ക് ദാരുണാന്ത്യം. മംഗളൂരു-മടിക്കേരി ദേശീയപാത 275 ൽ ദേവരക്കൊല്ലിക്കടുത്ത് ആണ് അപകടം. ഗോണിക്കൊപ്പൽ സ്വദേശികളായ നിഹാദ്, റിസ്വാൻ, റാക്കീബ്, റീഷു എന്നിവരാണ് മരിച്ചത്. മടിക്കേരിയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാർ എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാലുപേർക്കു ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാക്കിയുള്ള മൂന്ന് പേർ സുലിയയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് …

തിരഞ്ഞെടുപ്പ് കാലത്ത് മെത്താഫിറ്റമിൻ പിടികൂടിയ കേസ്; 2 പേർക്കു 2 വർഷം കഠിനതടവും പിഴയും

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഹന പരിശോധന നടത്തവേ കാറിൽ കടത്തുകയായിരുന്ന 4.8 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയ കേസിൽ 2 പേർക്കു കോടതി 2 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പടന്നക്കാട് കരുവളം ഷെരീഫ മൻസിൽ സി.എച്ച് സാബിർ (29) പടന്നക്കാട് നശ്വരം വീട്ടിൽ സി.പി.ജമാൽ (27) എന്നിവരെയാണ് ജില്ലാ അഡീഷനൽ ആൻഡ് സെഷൻസ് ജഡ്‌ജി കെ. പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെ ങ്കിൽ 3 മാസം കൂടി അധിക തടവ് …

ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നഴ്സ് തോടിന് സമീപം കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നഴ്സ് തോടിന് സമീപം കുഴഞ്ഞുവീണു മരിച്ചു. വെസ്റ്റ് എളേരി മുടന്തേന്‍പാറയിലെ മാണിക്കന്റെയും ലക്ഷ്മിയുടെയും മകള്‍ ബിന്ദു(49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരംവീടിന് സമീപത്തെ തോട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ ഉടന്‍തന്നെ മാലോം വീ കെയര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. നര്‍ക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയാണ്. ഭര്‍ത്താവ്: സാജന്‍. മക്കള്‍: തീര്‍ത്ഥ, തൃഷ്ണ.

കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ എൽ പി ജി ടാങ്കർ ഉയർത്തി; ഗതാഗത നിയന്ത്രണം ശനിയാഴ്ച രാവിലെ വരെ തുടരും

കാസർകോട്: കാഞ്ഞങ്ങാട് സൗത്ത് നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി ഉയർത്തി. തളിപ്പറമ്പ് കുപ്പത്തുനിന്നും എത്തിയ ഖലാസികൾ ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ വാൾവ് പൊട്ടി ലോറിയില്‍ നേരിയതോതിൽ ചോർച്ചയുണ്ടായിരുന്നു. തുടര്‍ന്ന് മംഗളൂരുവിൽ നിന്നും എച്ച്.പി.സി.എല്‍ പ്രത്യേക സംഘം എത്തിയാണ് ചോർച്ച അടച്ചത്. വാതക ചോർച്ചയെ തുടർന്ന് സംഭവ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീട്ടുകാരെ മുത്തപ്പന്‍ കാവ് ഓഡിറ്റോറിയം, ആറങ്ങാടി ജി.എല്‍.പി.എസ് എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറ്റിയിരുന്നു. പ്രദേശത്തെ കട കമ്പോളങ്ങള്‍ അടക്കുകയും കെ.എസ്.ഇ.ബി വൈദ്യുതി …

കാരവൽ ഇംപാക്ട്: വാർത്ത വന്നു, വൈദ്യുതി പോസ്റ്റിലെ അപകട കാട്ടുവള്ളികൾ നീക്കം ചെയ്തു

കാസർകോട്: കാരവൽ മീഡിയ പ്രസിദ്ധീകരിച്ച പൊതുതാല്പര്യ വാർത്തക്കു ഉടൻ ഫലം ലഭിച്ചു.കുമ്പള പഞ്ചായത്ത്‌ എട്ടാം വാർഡിലെ ചെപ്പിനടുക്ക അംഗൻവാടിക്കടുത്തെ റോഡ് സൈഡിലുള്ള വൈദ്യുതി പോസ്റ്റിൽ കാട്ടുവള്ളികൾ പടർന്നു കയറി വൈദ്യുതി ലൈനിൽ ചുറ്റിപ്പടരാൻ തയാറായി നിൽക്കുന്ന അപകടാവസ്ഥ കാരവൽ മീഡിയ ചിത്രം സഹിതം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട വൈദ്യുതി വകുപ്പ് അധികൃതർ അപ്പോൾത്തന്നെ സ്ഥലത്തെത്തി ലൈനിൽ പടരാൻ ഒരുങ്ങിനിന്ന കാട്ടുവള്ളിപ്പടർപ്പ് ഇളക്കിയെടുത്തു താഴെയിട്ടു. പോസ്റ്റിൽ നിന്നു അപകടം ഒഴിവായെങ്കിലും ലൈനിനു താഴെ റോഡിൽ കാട്ടു ചെടികൾ …

ഉദിനൂർ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: പ്ലസ് ടു വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളൂര്‍ ആലിങ്കീഴില്‍ താമസിക്കുന്ന തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശി ടി.പി.സുഹൈലിന്റേയും തയ്യില്‍ സുമയ്യയുടേയും മകന്‍ ഹാഷിര്‍ (18) ആണ് മരിച്ചത്. വെള്ളൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്‌. വെള്ളിയാഴ്ച ഉച്ചക്ക് സ്‌കൂളില്‍നിന്നും വീടിന് സമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടയില്‍ വെള്ളൂര്‍ ആലിന്‍കീഴിലെത്തിയപ്പോള്‍ വിദ്യാര്‍ഥി കുഴഞ്ഞു വീഴുകയായിരുന്നു. ഇത് കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ ഹാഷിറിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി യിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: സഫ, സന, സിയ, …

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി, പൊലീസ് തിരച്ചിൽ ആരംഭിച്ചു

കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവ് ചാടിയത്. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ഒന്നേകാലോടെ ജയിൽ ചാടി എന്നാണ് വിവരം. രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസ് പരിശോധിച്ചു വരികയാണ്. അതീവ സുരക്ഷയുള്ള സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. തുണികൾ കൂട്ടിക്കെട്ടിയാണ് മതിൽ ചാടിയത്. പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിൽ സന്ദർശനം നടത്തിയ ആളുകളെ കുറിച്ചും …

കാഞ്ഞങ്ങാട്ടെ ടാങ്കർ ലോറി അപകടം; ഗതാഗതത്തിന് നിയന്ത്രണം, വാഹനങ്ങൾ ഇതുവഴി കടന്നു പോകണം

കാസർകോട്: കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. 18 ടൺ ഭാരമുള്ള എൽപിജി ഗ്യാസ് ടാങ്കർ ലോറി മാറ്റുന്നതുവരെയാണ് നിയന്ത്രണം. രാവിലെ 9:30 മുതൽ കാഞ്ഞങ്ങാട് നിന്നും നീലേശ്വരത്തേക്ക് വരുന്ന വാഹനങ്ങൾ പുതിയ കോട്ടയിൽ നിന്നും കല്ലൂരാവി വഴി നീലേശ്വരത്തേക്കും, നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങൾ മടിക്കൈ കല്യാൺ റോഡ്, അരയി വഴി കാഞ്ഞങ്ങാട് എത്തിച്ചേരണമെന്ന് ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു. ഹെവി വാഹനങ്ങൾ ഈ സമയത്ത് നിർത്തിയിടണം. പടന്നക്കാട് …

സി പിഎം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

പരിയാരം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മാനപ്പാറയിലെ രാജേഷ് കോമത്ത് (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ്‌ വീട്ടിലെ കിടപ്പുമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.പരിയാരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.സിപിഎം അമ്മാനപ്പാറ സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. പരേതനായ ഗോപാലന്റെയും കെ.പത്മിനിയുടെയും മകനാണ്.ഭാര്യ: ടി.ഷിംന. മക്കള്‍: ആശിഷ്, അന്‍ഷ്. സഹോദരങ്ങൾ: രാജു കോമത്ത്, രതി.

ഒരു ലക്ഷം രൂപ പ്രതിഫലം; 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവു കടത്തി, കരിപ്പൂരില്‍ പയ്യന്നൂര്‍ തായിനേരി സ്വദേശിയായ യുവതി പിടിയില്‍

മലപ്പുറം: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. അബുദാബിയില്‍ നിന്നെത്തിയ പയ്യന്നൂര്‍ തായിനേരി സ്വദേശിനി മസൂദ സുഹൈബി(30)നെയാണ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് നാലോടെ ബാങ്കോക്കില്‍ നിന്ന് അബുദാബി വഴി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. യുവതി ഇത്തിഹാദ് എയര്‍വേയ്‌സിലാണ് കഞ്ചാവ് കടത്തിയത്. ബാഗിനുള്ളില്‍ 18 പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് പ്രിവെന്റിവ് യൂണിറ്റാണ് ലഹരി പിടികൂടിയത്.ഇവര്‍ കാരിയര്‍ ആയിരുന്നുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. ഒരു …

അതിശക്ത മഴ മുന്നറിയിപ്പ്; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അവധി രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും

കാസർകോട്: മധ്യകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ശനിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് …

റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദാരുണ സംഭവം. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് കൈയ്യിൽ കിട്ടിയ റംബൂട്ടാൻ കുട്ടി വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

ദേശീയപാത കരാറുകാരായ മേഘ കമ്പനിയുടെ ഓവർസിയർ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ദേശീയപാതയുടെ രണ്ടും മൂന്നും റീച്ചിന്റെ നിർമാണ കരാറുകാരായ മേഘ എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഓവർസിയർ തൂങ്ങി മരിച്ചു.ആന്ധ്രപ്രദേശ് സ്വദേശിയായ സ്ട്രെക്ചർ സൂപ്പർവൈസർ മദാക്ക ഗോവർധന റാവു (30) ആണ് മരിച്ചത്.താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പെരിയാട്ട ടുക്കത്തെ വാടകവീട്ടിലാണ് തൂങ്ങി മരിച്ചത്.പെരിയ മേഖലയിൽ ദേശീയപാതാ നിർമാണ ചുമതലയുള്ള ഇദ്ദേഹം ഇന്ന് ജോലിക്ക് എത്തിയിരുന്നില്ലെന്നു പറയുന്നു .അതിനെതുടർന്നു ഒപ്പം ജോലിചെയ്യുന്നവർ ഇയാളെ റൂമിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് ജഡം കാണപ്പെട്ടതെന്നു പറയുന്നു. അവർ വിവരം പോലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി …

വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതി; ഉദുമയിൽ ഒളിവിൽ താമസിച്ച പിടികിട്ടാപ്പുള്ളിയെ ബേക്കൽ പൊലീസിന്റെ സഹായത്തോടെ ചാത്തന്നൂർ പൊലീസ് പിടികൂടി

കാസർകോട്: വധശ്രമമടക്കം ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയെ കൊല്ലം ചാത്തന്നൂർ പൊലീസ് ഉദുമയിൽ നിന്നും പിടികൂടി. ഉദുമ നാലാം വാതുക്കലിൽ ഒളിവിൽ കഴിഞ്ഞ ചാത്തന്നൂർ കുളപ്പാടം പുത്താൻകോട് കവല ജാബിർ മൻസിലിലെ മുഹമ്മദ് അൻവർ എന്ന അനു ആണ് അറസ്റ്റിലായത്. അൻവർ ഉദുമയിൽ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ച ചാത്തന്നൂർ പൊലീസ് ബേക്കൽ പൊലീസിൻ്റെ സഹായം തേടുകയായിരുന്നു.ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, സിവിൽ പൊലീസ് ഓഫീസർ കെ. പ്രസാദ് എന്നിവരുടെ സഹായത്തോടെയാണ് ചാത്തന്നൂർ പൊലീസ് പ്രതിയെ പിടികൂടിയത്. …

കാഞ്ഞങ്ങാട്ടെ ടാങ്കർ ലോറി അപകടം; സമീപത്തെ മൂന്നു വാർഡുകളിൽ നാളെ പ്രാദേശിക അവധി, രാവിലെ എട്ടു മുതൽ ഗതാഗതം വഴി തിരിച്ചുവിടും

കാസർകോട്: കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് അധികൃതർ പ്രത്യേക അറിയിപ്പ് പുറത്തിറക്കി. വെള്ളിയാഴ്ച കൊവ്വൽ സ്‌റ്റോറിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകൾ) പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്‌കൂൾ, അംഗനവാടി കടകൾ ഉൾപ്പടെ ഉള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നാളെ രാവിലെ 8 മണിമുതൽ സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം പൂർണ്ണമായും നിർത്തിവയ്ക്കും. വാഹനങ്ങൾ വഴി തിരിച്ചു വിടും. വീടുകളിൽ ഗ്യാസ് …

അന്നു ഉമ്മൻ ചാണ്ടിക്കെതിരെ, ഇന്ന് വിഎസിനെതിരെ; അധിക്ഷേപവുമായി വീണ്ടും നടൻ വിനായകന്‍

കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. എന്‍റെ തന്തയും ചത്തു, സഖാവ് വി.എസും ചത്തു…’എന്ന് തുടങ്ങുന്ന പോസ്റ്റ്‌ ആണ് ഇന്നിട്ടത്. വി.എസ്സിനു പുറമെ മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്തും സമാനമായ അധിക്ഷേപവുമായി വിനായകൻ രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അന്നും അധിക്ഷേപ പരാമർശം. …