പൊലീസുകാരുടെ അകമ്പടിയോടെ തടവുകാർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സുഖജീവിതം: ജയ്പൂർ ജയിലിൽ 13 പേർ അറസ്റ്റിൽ
ജയ്പുർ: രാജസ്ഥാനിൽ ജയിലിലെ കൊടുംകുറ്റവാളികൾക്കു പഞ്ചനക്ഷത്ര ഹോട്ടലിൽ സുഖവാസത്തിന് അവസരമൊരുക്കിയ സംഭവത്തിൽ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പുർ സെൻട്രൽ ജയിലിലാണ് സംഭവം. കഴിഞ്ഞ ദിവസം ചികിത്സയ്ക്കെന്ന പേരിലാണ് ജയിലിലെ 5 തടവുകാരെ സവായ് മാൻസിങ് ആശുപത്രിയിലേക്കു കൊണ്ടു പോയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടവുകാരെ തിരഞ്ഞു പോയ പൊലീസിനു ഒരാളെ മാത്രമേ ആശുപത്രിയിൽ കണ്ടെത്താനായുള്ളൂ. ശേഷിക്കുന്ന റഫീഖ് ബക്രി, ബൻവർ ലാൽ, അങ്കിത് ബൻസൽ, കരൺ ഗുപ്ത എന്നീ പ്രതികളെയും അകമ്പടി പോയ പൊലീസുകാരെയും …