ശാന്തിപ്പള്ളത്ത് കന്നിയങ്കത്തിന് ഒരുങ്ങി 21-കാരി, എല്‍ഡിഎഫിന് പ്രതീക്ഷയായി സ്‌നേഹ

കാസര്‍കോട്: കുമ്പള ഗ്രാമപ്പഞ്ചായത്ത് 21-ാം വാര്‍ഡായ ശാന്തിപ്പള്ളയില്‍ എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കുന്നത് ജെഡിസി വിദ്യാര്‍ത്ഥിനിയായ 21 കാരി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നുമുള്ള അനുഭവ സമ്പത്തുമായാണ് സ്നേഹ തദ്ദേശതെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. ബിജെപിയുടെ വാര്‍ഡ് സ്നേഹയെ മുന്‍നിര്‍ത്തി പിടിക്കാമെന്നാണ് സിപിഎം കരുതുന്നത്. കഴിഞ്ഞ തവണ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. വാര്‍ഡ് പുനര്‍വിഭജനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് സിപിഎം.കാസര്‍കോട് സര്‍ക്കാര്‍ കോളേജിലെ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ബാലസംഘം സെക്രട്ടറി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിച്ചുണ്ട്. കാസര്‍കോട് സര്‍ക്കാര്‍ …

‘ഞാനിപ്പോള്‍ സിംഗിള്‍’; മീര വാസുദേവ് വിവാഹമോചിതയായി; നടി വിവാഹമോചിതയാകുന്നത് മൂന്നാം തവണ

കൊച്ചി: മോഹന്‍ലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികള്‍ പരിചിതയായ നടിയാണ് മീരാ വാസുദേവന്‍. നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് 43 കാരിയായ മീര അവസാനിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയിലായിരുന്നു ഇവരുടെ വിവാഹം. നടി തന്നെയാണ് വിവാഹമോചന വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. തന്റെ ഒരു …

സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കത്തി 42 മരണം; ബസിലുണ്ടായിരുന്നത് ഇന്ത്യൻ തീർത്ഥാടകർ

മക്ക: സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കത്തി 42 മരണം. മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് കത്തിയത്. ബസ് ടാങ്കറുമായി കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. മക്കയിലെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്നതിനിടെ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. …

ബിഎല്‍ഒ ജീവനൊടുക്കിയതിന് കാരണം ജോലി സമ്മര്‍ദമല്ലെന്ന് കലക്ടര്‍; ആത്മഹത്യയിൽ പ്രതിഷേധിച്ച് ബി എൽ ഒ മാർ ഇന്ന് ജോലി ബഹിഷ്കരിക്കും

കണ്ണൂര്‍: പയ്യന്നൂരില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ പരിപാടിക്ക് ചുമതലപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് ജോലി സമ്മര്‍ദം മൂലമാണെന്ന ആക്ഷേപം തള്ളി ജില്ലാ കലക്ടര്‍. അനീഷിന്റെ മരണ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അനീഷ് തന്റെ ജോലി കൃത്യമായി ചെയതിട്ടുണ്ടെന്നും അരുണ്‍ കെ വിജയന്‍ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്ത് ബി എല്‍ ഓ മാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്ന് …

വീട്ടു പറമ്പിൽ നിന്ന് തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

കാസർകോട്: വീട്ടുപറമ്പിൽ നിന്നും തേങ്ങ പറിക്കുന്നതിനിടയിൽ തെങ്ങുകയറ്റ തൊഴിലാളി വീണു മരിച്ചു. ബങ്കളം പള്ളത്തുവയലിലെ പി.വി കൊട്ടൻ (65) ആണ് മരിച്ചത്. ഞായറാഴ്ച്ച വീട്ടു പറമ്പിലെ തെങ്ങിൽ നിന്നും തേങ്ങ ഇടുമ്പോഴാണ് സംഭവം. തെങ്ങിൽ നിന്നും വീണ കൊട്ടനെ ഉടൻ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: കാർത്യായനി. മക്കൾ: നിധിൻ, നിഖില, നിത്യ. മരുമക്കൾ: സന്തോഷ്, പ്രശാന്ത് (തൃക്കരിപ്പൂർ).

കടം വാങ്ങിയ പണം തിരിച്ചു നൽകാതിരിക്കാൻ നഗ്ന വീഡിയോ പ്രചരിപ്പിച്ചു, മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു, ബന്ധുവായ യുവതിയടക്കം നാലുപേർ അറസ്റ്റിൽ

നിലമ്പൂര്‍: ചുങ്കത്തറയില്‍ 42കാരൻ ആത്മഹത്യ ചെയ്യാൻ കാരണം നഗ്നവീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നെന്നു പൊലീസ്. ചുങ്കത്തറ പള്ളിക്കുത്ത് കുണ്ടുകുളത്തില്‍ രതീഷ് (42)ആണ് ഇക്കഴിഞ്ഞ ജൂണ്‍ 11-ന് ആത്മഹത്യചെയ്തത്. കടംവാങ്ങിയ പണം തിരികെ നല്കാതിരിക്കാനായി ബന്ധുവായ യുവതിയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് രതീഷിനെ ട്രാപ്പില്‍പ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പള്ളിക്കുത്ത് ഇടപ്പലം സിന്ധു (41), ഭര്‍ത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധു പള്ളിക്കുത്ത് കൊന്നമണ്ണ മടുക്കോലില്‍ പ്രവീണ്‍ (38), ശ്രീരാജിന്റെ സുഹൃത്തായ കാക്കനാട്ടുപറമ്പില്‍ മഹേഷ് (25) എന്നിവർ അറസ്റ്റിലായി.ചുങ്കത്തറ പൂക്കോട്ടുമണ്ണ …

ബന്തിയോട് മുട്ടത്തെ വാഹനാപകടം; പരിക്കേറ്റ യുവതി മരിച്ചു, കുഞ്ഞിന്റെയും ഭർത്താവിന്റെയും നില അതീവഗുരുതരം

കാസർകോട്: ബന്തിയോട് മുട്ടം ദേശീയപാതയിൽ രാത്രിയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഭർത്താവിനും കുഞ്ഞിനും ഗുരുതര പരിക്ക്. മച്ചമ്പാടി സ്വദേശിനി ഫാത്തിമത്ത് മിർസാനത്താ (28)ണ് മരിച്ചത്. മംഗളൂരിലെ ആശുപത്രിയിൽ വച്ചാണ് ഇവർ മരിച്ചത്. ഞായറാഴ്ച രാത്രി 7. 45 ഓടെ മുട്ടം ദേശീയപാതയിൽ വച്ച് കാറും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നിരവധി പേർക്ക് പരിക്കേറ്റത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ ഉണ്ടായിരുന്ന മച്ചമ്പാടി സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മംഗളൂരുവിൽ അടക്കം വിവിധ …

ബന്തിയോട് മുട്ടം ദേശീയപാതയിൽ വാഹനാപകടം, ഥാർ ജീപ്പും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം, കാർ പൂർണ്ണമായും തകർന്നു

കാസർകോട്: ബന്തിയോട് മുട്ടം ദേശീയപാതയിൽ ഥാർ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി 7. 45 ഓടെ മുട്ടം ദേശീയപാതയിൽ ആണ് അപകടം നടന്നത്. കൂട്ടിയിടിയിൽ ഥാർ ജീപ്പ് മറിഞ്ഞു. കാർ പൂർണ്ണമായും തകർന്നിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മച്ചമ്പാടി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ മരണപ്പെട്ടതായും വിവരമുണ്ട്.

മാതാവ് രാവിലെ തട്ടിവിളിച്ചിട്ടും ഉണർന്നില്ല; മാണിക്കോത്തെ എൻജിനീയറിങ് വിദ്യാർത്ഥി ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം എൻജിനീയറിങ് വിദ്യാർഥി മരിച്ചു. മാണിക്കോത്ത് താമസിക്കുന്ന ഫർസീൻ (21)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്നിരുന്നു. ഞായറാഴ്ച രാവിലെ മാതാവ് തട്ടി വിളിച്ചിട്ടും ഉണർന്നില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. കുവൈത്തിലെ ഹോട്ടൽ വ്യാപാരിയായ ഫൈസലിന്റെയും നസീറയുടെയും ഏകമകനാണ്. ഫർസീൻ മംഗളൂരു ആർട്ടിഫിഷൽ എഞ്ചനീയിംഗ് വിദ്യാർഥിയായിരുന്നു.

സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു

പയ്യന്നൂർ: സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിന്റെ മകൾ മാളവിക(18) ആണ് മരിച്ചത്. നവംബർ എട്ടിന് പിലാത്തറ – പഴയങ്ങാടി സംസ്ഥാന പാതയിൽ പെരിയാട്ട് ബസ് സ്റ്റോപ്പിന് സമീപം മണ്ടൂർ ചുമട് താങ്ങിയിൽ വച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി ഇന്ന് മരിച്ചു. വിളയാങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആന്റ് …

കുമ്പള മാവിനകട്ട സ്വദേശിയും മുൻ പ്രവാസിയുമായ അബ്ദുൽ ഖാദർ അന്തരിച്ചു

കാസർകോട്: കുമ്പള മാവിനകട്ട സ്വദേശിയും മുൻ പ്രവാസിയുമായ അബ്ദുൽ ഖാദർ എന്ന കായിഞ്ഞി ബത്തേരി(68) അന്തരിച്ചു. കെ എം സി സി, മുസ്ലിം ലീഗ് സജീവപ്രവർത്തകനുമായിരുന്നു.ബത്തേരിയിലെ പരേതനായ അബ്ദുള്ളയുടെയും മറിയുമ്മ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: റുബീന, റൈഹാന, റുമൈസ, അബ്ദുൽ റഹീസ്. മരുമക്കൾ: നൗഷാദ്, അബ്ദുൽ റഹീം, നൗഷാദ്, ബാഷ്മ. സഹോദരങ്ങൾ: മുഹമ്മദ്‌ കുഞ്ഞി ലക്കി, ഇബ്രാഹിം ബത്തേരി, ഫാത്തിമ, ഖദീജ. ഞായറാഴ്ച ഉച്ചയ്ക്ക് കുമ്പള ബദർ ജുമാ മസ്ജിദിൽ അങ്കണത്തിൽ ഖബറടക്കും.

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു; ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നെന്ന് കുറിപ്പ്

തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പി ആണ് മരിച്ചത്. വീടിനകത്ത് തൂങ്ങിയനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആനന്ദ് അറിയിച്ചിരുന്നു.ടിക്കറ്റിനായി തമ്പി സമീപിച്ചിട്ടില്ലെന്നും മരണത്തിന് ടിക്കറ്റ് നിഷേധിച്ചതുമായി ബന്ധമില്ലെന്നും പ്രാദേശിക ബിജെപി നേതാക്കൾ അവകാശപ്പെട്ടു. സ്ഥാനാർത്ഥി പട്ടികയിൽ പേര് കാണാതെ വന്നപ്പോൾ സ്വതന്ത്രനായി …

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; മരിച്ചത് ബൈക്കിൽ സഞ്ചരിച്ച ബസ് ഡ്രൈവർ

കാസർകോട്: ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. അമ്പലത്തുകര പൂടംകല്ലടുക്കത്തെ വിഷ്ണു പള്ളയിൽ (20) ആണ് മരിച്ചത്. ആർ എം എസ് ബസിലെ ഡ്രൈവറായിരുന്നു. ശനിയാഴ്ച വൈകിട്ട് 6. 30 ഓടെ മടിക്കൈ പൂത്തക്കാൽ കോട്ടക്കുന്നിൽ ആണ് അപകടം ഉണ്ടായത്. കസിൻസ് എന്ന സ്വകാര്യ ബസാണ് ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു; നേരത്തെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതും ഈസംഘം, നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ യാദ്ഗിരിയില്‍ പട്ടാപ്പകല്‍ കൊലപാതകം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്പാനൂരാണ് കൊല്ലപ്പെട്ടത്.നാലംഗ സംഘം അഞ്ജലി സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ആക്രമിച്ചത്.ഷഹബാദ് മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍പേഴ്‌സണാണ് അഞ്ജലി കമ്പാനൂര്‍. അഞ്ജലിയുടെ ഭര്‍ത്താവ് ഗിരീഷ് കമ്പാനൂര്‍ 3 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്നു ഗിരീഷ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ അതേ സംഘം ആണ് ഈ കൊലയും നടത്തിയത്. കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യമെന്നാണ് പൊലീസ് പറഞ്ഞു.ഗുരുതരമായി ആക്രമിക്കപ്പെട്ട അഞ്ജലിയെ ഡ്രൈവര്‍ …

കാഞ്ഞങ്ങാട് മാര്‍ബിള്‍ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: കാഞ്ഞങ്ങാട് മാര്‍ബിള്‍ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്. മീനാപ്പീസ് ഹദ്ദാദ് നഗറില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. രാജസ്ഥാന്‍ സ്വദേശി ബണ്ടി(30) ആണ് മരിച്ചത്. ലോറിയില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് മാര്‍ബിള്‍ ഇറക്കുമ്പോഴാണ് അപകടം. ഇരുവരുടെയും ദേഹത്ത് മാര്‍ബിള്‍ പതിക്കുകയായിരുന്നു. ഉടന്‍ മറ്റുള്ള തൊഴിലാളികള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ബണ്ടിയെ രക്ഷിക്കാനായില്ല. പരിക്കേറ്റ തൊഴിലാളിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ നായ കടിച്ചു

ഇടുക്കി: പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നായ കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി ബിജുവിനാണ് കടിയേറ്റത്. ഇടുക്കി ബൈസണ്‍വാലി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്. ശനിയാഴ്ച രാവിലെ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണത്തിറങ്ങിയതായിരുന്നു. ഒരു വീട്ടില്‍ കയറിയപ്പോള്‍ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടില്‍ ഇട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോള്‍ നായ പാഞ്ഞടുക്കുകയായിരുന്നു. ജാന്‍സിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഓടി. ജാന്‍സി ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. വൈകിട്ടോടെ മണ്ഡലത്തില്‍ വീണ്ടും പ്രചരണം …

കോണ്‍ഗ്രസിന്റെ ‘വൈറല്‍ സ്ഥാനാര്‍ഥി’ക്ക് മത്സരിക്കാനാവില്ല; വൈഷ്ണയുടെ പേര് പട്ടികയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ സാധിക്കില്ല. മേല്‍വിലാസത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയുള്ള പരാതി അംഗീകരിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, വോട്ടര്‍പ്പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര് നീക്കം ചെയ്തത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും, പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും കാണിച്ചാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വൈഷ്ണ മുട്ടട വാര്‍ഡില്‍ സ്ഥിരതാമസമില്ലെന്ന് …

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവായ അധ്യാപകന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

തലശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി നേതാവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. പോക്‌സോ വകുപ്പ് 40 വര്‍ഷം കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ. പദ്മരാജനെ(49)യാണ് തലശേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എംടി ജലറാണിയാണ് ശക്ഷിച്ചത്. കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പത്മരാജന്‍. 2020 …