ആശുപത്രിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം, പ്രചരണം നടത്തിയത് സെമിനാര്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍, പിജി വിദ്യാര്‍ഥിനി കസ്റ്റഡിയില്‍
മംഗളൂരു: ദേരളക്കട്ടെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വ്യാജ ബോംബ് ഭീഷണി. കോളേജില്‍ സെമിനാര്‍ അവതരിപ്പിക്കുന്നത് ഒഴിവാക്കാന്‍ വ്യാജ സന്ദേശം നല്‍കിയ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി കസ്റ്റഡിയില്‍. കോളേജിലെ വിദ്യാര്‍ഥിനി ഡോ. ചലസാനി മോണിക്ക ചൗധരിയെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 4 നാണ് ആശുപത്രിയില്‍ ബോംബു വച്ചിട്ടുണ്ടെന്ന പ്രചരണം നടന്നത്. രാവിലെ 8.45 ഓടെ ആശുപത്രി പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് അഞ്ച് ഭീഷണി കോളുകള്‍ ലഭിച്ചിരുന്നു. അജ്ഞാതന്‍ മൊബൈല്‍ ഫോണിലൂടെ നടത്തിയ കോളുകള്‍ ഡോക്ടര്‍മാര്‍, …