ഭാര്യയെ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടു വിട്ട ശേഷം വീട്ടിലേക്ക് പോയ റിട്ട അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: അധ്യാപികയായ ഭാര്യയെ സ്‌കൂളിൽ വിട്ടശേഷം തറവാട് വീട്ടിലേക്ക് പോയ അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ കരിവിഞ്ചം സ്വദേശിയും നുള്ളിപ്പാടി നേതാജി ഹൗസിങ് കോളനിയിൽ താമസക്കാരനുമായ ഇ മാധവൻ (59) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ നുള്ളിപ്പാടിയിലെ വീട്ടിൽ നിന്നും അധ്യാപികയായ ഭാര്യ ജ്യോതിലക്ഷ്മിയെ നായ്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്‌കൂളിൽ കൊണ്ടുവിട്ടശേഷം കുറ്റിക്കോൽ കരിവിഞ്ചത്തെ തറവാട് വീട്ടുപറമ്പിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. …