അമ്പലത്തറയില്‍ നിയന്ത്രണംവിട്ട കാര്‍ പെട്ടിക്കടയിലേക്ക് പാഞ്ഞ് കയറി

കാസര്‍കോട്: അമ്പലത്തറ മൂന്നാംമൈലില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ പെട്ടിക്കടകളിലേക്ക് പാഞ്ഞ് കയറി. കട തകര്‍ത്തു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് പെട്ടിക്കടകളിലേക്ക് ഇടിച്ച് കയറിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. കാര്‍ യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപെട്ടു. അമ്പലത്തറ സ്വദേശിയുടെതാണ് കാര്‍. കടക്കുള്ളില്‍ പൂര്‍ണമായും കയറി നില്‍ക്കുന്ന നിലയിലായിരുന്ന കാര്‍. അപകടത്തില്‍ പൂതങ്ങാനം സ്വദേശി നാരായണന്റെ ചായക്കടയും, നായക്കുട്ടിപ്പാറ സ്വദേശി ബിന്ദുവിന്റെ പെട്ടികടയും തകര്‍ന്നു. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.

ഒരു ദിവസത്തിനിടെ മൂന്ന് മരണം; ദു:ഖ സാന്ദ്രമായി പെരിയ ഗ്രാമം

കാസര്‍കോട്: ഒരുദിവസത്തിനിടെയുണ്ടായ മൂന്നു മരണങ്ങള്‍ പെരിയയെയും പ്രദേശത്തെയും കണ്ണീരിലാഴ്ത്തി. പെരിയ സഹകരണ ബാങ്കിന് സമീപത്തെ വി ബാലകൃഷ്ണന്‍, പെരിയ ഏച്ചിക്കുണ്ടിലെ ലക്ഷ്മി, പെരിയ ബസ് സ്റ്റോപ്പിന് സമീപത്തെ പുല്ലാക്കൊടി നാരായണന്‍ നായര്‍ എന്നിവരാണ് മരിച്ചത്. 85 കാരനായ നാരായണന്‍ നായര്‍ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. വി.ബാലകൃഷ്ണന്‍ ചൊവ്വാഴ്ച രാവിലെയും ലക്ഷ്മി ഉച്ച കഴിഞ്ഞുമാണ് മരണപ്പെട്ടത്. എല്‍ഐസി ഏജന്റായിരുന്ന ലക്ഷ്മി അസുഖബാധിതയായിരുന്നു. 75 കാരനായ ബാലകൃഷ്ണന്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. അധ്യാപികയായ മകളെ സമീപത്തെ പെരിയ സ്‌കുളില്‍ തന്റെ …

വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് ആശുപത്രിയില്‍ മരിച്ചു

കാസര്‍കോട്: വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് ആശുപത്രിയില്‍ മരിച്ചു. ഇരിയണ്ണി ലക്ഷം വീട് ഉന്നതിയിലെ പി ഹരിഹരനാ(34)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീടിന്നകത്ത് യുവാവിനെ അവശനിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പെയിന്റിങ് തൊഴിലാളിയായിരുന്നു ഹരിഹരന്‍. പരേതനായ മഹാലിംഗയുടെയും പത്മാവതിയുടെയും മകനാണ്. ഹരിണാക്ഷി സഹോദരിയാണ്.

പടന്ന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ കെ. ഭാസ്‌ക്കരന്‍ അന്തരിച്ചു

കാസര്‍കോട്: പടന്ന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ കെ. ഭാസ്‌ക്കരന്‍(കണ്ണോത്ത് രാജന്‍-68) അന്തരിച്ചു. സിപിഎം മുന്‍ അവിഭക്ത ഉദിനൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും കെഎസ്‌കെടിയു മുന്‍ തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറിയുമായിരുന്നു. കിനാത്തില്‍ വായനശാല, കിനാത്തില്‍ ക്ഷീര സംഘം എന്നിവയുടെ മുന്‍ പ്രസിഡണ്ടായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഉദിനൂരിലെ പൊതുശ്മശാനത്തില്‍. ഭാര്യ: പി.ടി. പ്രസന്ന(ഉദിനൂര്‍ ഗവര്‍ണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: പ്രസൂതി പിടി (അധ്യാപിക, കുമ്പള ജി എച്ച് എസ്),പ്രജല പിടി(നഴ്‌സ്, ഡല്‍ഹി). മരുമക്കള്‍: …

പാക്കിസ്താനുവേണ്ടി സോഷ്യല്‍ മീഡിയ വഴി ചാരപ്പണി നടത്തി; ഡിആര്‍ഡിഒയിലെ താല്‍ക്കാലിക ജീവനക്കാരന്‍ മഹേന്ദ്ര പ്രസാദ് പിടിയില്‍

ന്യൂഡല്‍ഹി: പാകിസ്താന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍. ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ്(32) ആണ് പിടിയിലായത്. ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയാണ്. ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നീക്കങ്ങള്‍ മഹേന്ദ്ര ചോര്‍ത്തി കൊടുത്തെന്നാണ് വിവരം. ജയ്സല്‍മീരിലെ ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ ആണ് മഹേന്ദ്ര പ്രസാദ്. രാജസ്ഥാന്‍ സിഐഡി ഇന്റലിജന്‍സ് ആണ് തെളിവുകളോടെ ചാരവൃത്തി കണ്ടെത്തിയത്. മഹേന്ദ്ര പ്രസാദിന് പാക് ചാര സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ …

കാസര്‍കോട്ടെ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന്‍ നിട്ടടുക്കത്തെ എച്ച്.ബി സുധീര്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട് നിട്ടടുക്കത്തെ എച്ച്.ബി സുധീര്‍(49) അന്തരിച്ചു. നിട്ടടുക്കം മാരിയമ്മ ക്ഷേത്രം ഭരണസമിതി മുന്‍ പ്രസിഡന്റും ട്രഷററുമായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മേലാങ്കോട്ട് പൊതുശ്മശാനത്തില്‍ നടക്കും. പരേതനായ എച്ച് ഭാസ്‌കരയുടെയും കലാവതിയുടെയും മകനാണ്. ഭാര്യ: നിര്‍മ സുധീര്‍(അധ്യാപിക). സഹോദരങ്ങള്‍: സുനിത, സുജാത(അധ്യാപിക, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).

കുവൈറ്റില്‍ വിഷമദ്യം കഴിച്ച 10 പ്രവാസികള്‍ മരിച്ചു; മരിച്ചവരില്‍ മലയാളികളുണ്ടെന്ന് സൂചന

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യം കഴിച്ച 10 പ്രവാസികള്‍ മരിച്ചു. മലയാളികളും മരിച്ചതായി സചനയുണ്ട്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേര്‍ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.അഹമ്മദി ഗവര്‍ണറേറ്റിലെ പല ഇടത്തായാണ് സംഭവം. പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്ന് വിഷബാധ ഏറ്റതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫര്‍വാനിയ ജഹ്‌റ, അദാന്‍ തുടങ്ങിയ ആശുപത്രികളില്‍ 15 ഓളം പേരെയാണ് പ്രവേശിപ്പിച്ചത്. ഇതില്‍ 10 പേര്‍ മരിച്ചെന്നാണ് …

ഭാര്യയെ രണ്ടുമാസമായി കാണാനില്ല, വീഡിയോ പോസ്റ്റ് ചെയ്തിട്ടും വിവരമില്ല, മനംനൊന്ത ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; പിന്നാലെ വീട്ടമ്മയെ കണ്ടെത്തി പൊലീസ്

കായംകുളം: ഭാര്യയെ 2 മാസമായി കണ്ടെത്താനാകാത്തതിൽ മാനസികമായി തളർന്ന ഭർത്താവ് ജീവനൊടുക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്ന ഭാര്യയെ കണ്ടെത്തി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്. ഭാര്യ രഞ്ജിനി കഴിഞ്ഞ ജൂൺ 11നു രാവിലെ ബാങ്കിൽ പോകുന്നുവെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. പിന്നീട് ഇവരെക്കുറിച്ചു വിവരമില്ലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബാങ്കിൽ പോയില്ലെന്നു കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പോകുന്ന ദൃശ്യങ്ങൾ പൊലീസിനു …

റിട്ട.എ.ഇ.ഒ കുമ്പളയിലെ കെടി വിജയൻ അന്തരിച്ചു

കാസർകോട്: ഇടുക്കി, നെടുങ്കണ്ടം റിട്ടയേർഡ് എ.ഇഒ കുമ്പള കഞ്ചികട്ട ശ്രീരാഗത്തിൽ വിജയൻ കെ ടി(63) അന്തരിച്ചു.ദീർഘകാലം കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായിരുന്നു. ഭാര്യ: ഗീത കെ (സൂരംബയൽ ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപിക).മക്കൾ: അർജുൻ വിജയ്, തേജസ് വിജയ്. സഹോദരങ്ങള്‍: സുരേഷ്, ഉഷ, ഷീജ.

‘ആദ്യം സന്തോഷിച്ചു, കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീലിംഗ് ‘; അലിവ് തോന്നിയ കള്ളൻ കവർന്ന സ്വർണ്ണ മാല തിരികെ എത്തിച്ചു

കാസർകോട്: നഷ്ടപ്പെട്ടെന്ന് കരുതിയ നാലു പവൻ സ്വർണ്ണ മാല വീട്ടുവരാന്തയിൽ. ഒപ്പം ഒരു കത്തും. പൊയിനാച്ചി പറമ്പിലെ റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ ദാമോദരന്റെ ഭാര്യ ഗീതയുടെ മാലയാണ് 10 ദിവസം മുമ്പ് ബസ്സിൽ വച്ച് നഷ്ടമായത്. മോഷ്ടിക്കപ്പെട്ടതാണോ, നഷ്ടപ്പെട്ടതാണോ എന്നറിയില്ല. മാല കണ്ടപ്പോൾ തിരികെ എത്തിച്ച ആളുടെ നല്ല മനസ്സിനെ കുറിച്ചാണ് വീട്ടുകാർ ചിന്തിച്ചത്. മാലക്കൊപ്പം കിട്ടിയ കത്തിൽ ഇങ്ങനെ പറയുന്നു, ‘ഈ മാല എന്റെ കൈയില്‍ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു എന്നാല്‍ …

ചെറുവത്തൂരിൽ ബസ് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

കാസർകോട്: ചെറുവത്തൂരിൽ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. ചെറുവത്തൂർ വെങ്ങാട്ട് പരേതനായ എംപി മാധവന്റെ ഭാര്യ കെ വി ഗൗരി(69) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് അപകടം. സ്റ്റാൻഡിലേക്ക് ബസ് കയറുന്നതിനിടയിൽ നടന്നു പോവുകയായിരുന്ന ഗൗരിയെ ഇടിച്ചിടുകയായിരുന്നു. ഉടൻതന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. ഉച്ചക്ക് രണ്ടു മണിയോടെ മരണപ്പെട്ടു. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. …

ഭര്‍ത്താവിന്റ കണ്‍മുന്നില്‍ വച്ച് ഭാര്യ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുമ്പില്‍ വച്ച് കെഎസ്ആര്‍ടിസി ബസിടിച്ച് 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ചാണ് അപകടം. ചൊവ്വാഴ്ച രാവിലെ 10.15-നായിരുന്നു സംഭവം. ഭര്‍ത്താവ് പ്രദീപിനൊപ്പെം ജനല്‍ ആശുപത്രിയിലേക്ക് പോകാന്‍ ബസിറങ്ങിയതായിരുന്നു ഗീത. അതേ ബസിന്റെ മുന്നിലൂടെ ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.ഉടന്‍ തന്നെ പൊലീസ് നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് …

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍കോട് നാളെയും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടു. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ …

‘അമ്മായിഅമ്മയ്ക്ക് സ്വഭാവദൂഷ്യം’, കൊന്ന് മൃതദേഹം 19 കഷ്ണങ്ങളാക്കി ദന്ത ഡോക്ടര്‍, പലസ്ഥലങ്ങളില്‍ ഉപേക്ഷിച്ചു

തുംകുരു: സ്വഭാവ ദൂഷ്യമെന്ന് ആരോപിച്ച് മകളുടെ ഭര്‍ത്താവായ ദന്ത ഡോക്ടര്‍ അമ്മായി അമ്മയെ കൊന്ന് മൃതദേഹം 19 കഷ്ണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ മരുമകന്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ദന്ത ഡോക്ടര്‍ രാമചന്ദ്രപ്പ എസ്, രണ്ട് സഹായികള്‍ എന്നിവരാണ് അറസ്റ്റിലായത്. തുംകുരുവിലെ ബെല്ലാവി സ്വദേശിയായ ലക്ഷ്മിദേവമ്മയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഏഴിന് തെരുവുനായ മനുഷ്യന്റെ കയ്യുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് പത്തിടങ്ങളില്‍ നിന്നായി 42 കാരിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ലക്ഷ്മിദേവമ്മയെ ഓഗസ്റ്റ് 4 …

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ആള്‍ക്ക് 25,000 രൂപ പിഴ ചുമത്തി വനം വകുപ്പ്

ചാമരാജനഗര്‍: ബന്ദിപ്പൂരില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട നഞ്ചന്‍ഗുഡ് സ്വദേശിക്ക് വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തി. നഞ്ചന്‍ഗുഡ് സ്വദേശിയായ ബസവരാജുവാണ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. വനംവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനാണ് ഈ നടപടി. തിങ്കളാഴ്ച ലോറിയില്‍ നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് ശാന്തനായി നില്‍ക്കുകയായിരുന്ന കാട്ടാനയുടെ അടുത്ത് റീല്‍സ് എടുക്കാനായി ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. തലനാരിഴയ്ക്കാണ് ആ ആക്രമണത്തില്‍ നിന്ന് ഇയാള്‍ …

വേളാഴിയിലെ കോല്‍ക്കളി ഗുരുക്കളും,ഗുരുസ്വാമിയുമായ മുല്ലച്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: ബേഡകം വേളാഴിയിലെ പ്രശസ്ത കോല്‍ക്കളി ഗുരുക്കളും, ഗുരുസ്വാമിയുമായ മുല്ലച്ചേരി കുഞ്ഞിരാമന്‍ നായര്‍ (85) അന്തരിച്ചു. ഭാര്യ: പി മാധവി അമ്മ. മക്കള്‍: പി രാജന്‍ വേളാഴി, പി മധുസൂദനന്‍ വേളാഴി, പി.രജിതകുമാരി ചന്ദ്രഗിരി. മരുമക്കള്‍: ശുഭ (പാക്കം), പ്രജല (ചുള്ളിക്കര), നാരായണന്‍ (ചന്ദ്രഗിരി).സഹോദരങ്ങള്‍: എം.ബാലകൃഷ്ണന്‍ നായര്‍ വേളാഴി, അമ്മാളു അമ്മ (ഒയോലം), എം.ജാനകി (ചേരിപ്പാടി), എം.ശാരദ (അണിഞ്ഞ), പരേതയായ ബേളൂര്‍ മീനാക്ഷിഅമ്മ.

നായന്മാര്‍മൂലയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ട്ണര്‍ സത്താര്‍ മുബാറക് അന്തരിച്ചു

കാസര്‍കോട്: ആലംപാടി സ്വദേശിയും നായന്മാര്‍മൂലയിലെ എംഎകെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ട്ണറുമായ സത്താര്‍ മുബാറക് (46)ഹൃദയാഘാതം മൂലം മരിച്ചു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. നടുവേദനയെ തുടര്‍ന്ന് മൂന്നുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ആലംപാടി ഖിളിര്‍ ജുമാമസ്ജിദിന്റെ ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായിരുന്ന പരേതനായ മുബാറക് അബ്ദുല്‍റഹ്‌മാന്‍ ഹാജിയാണ് പിതാവ്. ഭാര്യ: ഹാജ്‌റ മാര. മക്കള്‍: ഷഹല്‍ റഹ്‌മാന്‍, സീദി ഷഹീല്‍, മുഹമ്മദ് ഷഹലന്‍, ആയിഷ ഷഫ്ദ, ഫാത്തിമ …

1.4 കിലോ കഞ്ചാവും എം.ഡി.എം.എയുമായി കാറില്‍; രണ്ടു യുവാക്കള്‍ പിടിയില്‍

തളിപ്പറമ്പ്: കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പില്‍ പിടിയിലായി. പരിയാരം അമ്മാനപ്പാറ മുള്ളന്‍ കുഴി വീട്ടില്‍ സജേഷ് മാത്യു(28) പരിയാരം സെന്റ് മേരീസ് നഗറിലെ കൊച്ചുപറമ്പില്‍ വീട്ടില്‍ വിപിന്‍ ബാബു(27) എന്നിവരെയാണ് ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപം നടന്ന വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. കാറില്‍ നിന്ന് 1.400 കിലോഗ്രാം കഞ്ചാവും 2.28 …