കാറിന്റെ ഹാന്റ് ബ്രേക്ക് ലിവറിന് താഴെ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ; പൊലീസ് പലനാളായി നിരീക്ഷിച്ചുവന്ന നാലു യുവാക്കള്‍ പിടിയിലായി

  കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി. ചോമ്പാല കുഞ്ഞിപ്പള്ളിയിലെ എം.പി.ശരത്(26). വടകര ചോറോട് ഈസ്റ്റ് വെങ്ങേരി മീത്തല്‍ വീട്ടില്‍ പി.സി.നഫ്നാസ്(23), പയ്യോളി കീഴൂരിലെ എലവന്‍മീത്തല്‍ വീട്ടില്‍ ഇ.എം.ഇസ്മായില്‍(21), വടകര എയ്ത്തല പഴയപുര വളപ്പില്‍ കീരീന്റെ വളപ്പില്‍ പി.വി.മുഹമ്മദ് ഷനില്‍(22) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൊലീസുമാണ് ഇവരെ …

നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

  അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-5 ലെ സക്കരിയ്യ-മുര്‍ഷിത ദമ്പതികളുടെ മകന്‍ നാദിഷ്(16)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. നാദിഷിനെ ഉടന്‍ തന്നെ സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് …

വിധവകളും വിവാഹമോചിതരും ലക്ഷ്യം; ഒരേസമയം അഞ്ച് യുവതികളെ വിവാഹം കഴിച്ച യുവാവ് ആറാമത്തെ വിവാഹത്തിന് ഒരുങ്ങവെ അറസ്റ്റില്‍; മൊബൈല്‍ ഫോണ്‍ വഴി 49 സ്ത്രീകളുമായി സമ്പര്‍ക്കവും പൊലീസ് കണ്ടെത്തി

പോലീസുദ്യോഗസ്ഥനെന്ന വ്യാജേന ഒരേസമയം അഞ്ച് യുവതികളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി സത്യജിത് സമാല്‍(34) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ വിവാഹം ചെയ്ത രണ്ട് യുവതികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവാഹ വീരന്റെ തട്ടിപ്പ് പറത്തുവന്നു. ആറാമതായി വനിതാ പൊലീസ് ഓഫീസറെ വിവാഹം കഴിക്കാന്‍ ഭുവനേശ്വറില്‍ എത്തിയ ഉടന്‍ സമലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ഒരു കാര്‍, ബൈക്ക്, 2.10 ലക്ഷം രൂപ, ഒരു …

ഉദിനൂരിന്റെ വാനമ്പാടി കെ.പി ലക്ഷ്മി അമ്മ വിടവാങ്ങി; കണ്ണേറു പാട്ട് രംഗത്തെ അവസാന കണ്ണികളില്‍ ഒരാളായിരുന്നു

  കാസര്‍കോട്: കേരള ഫോക്ക് ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവും ആരോഗ്യ വകുപ്പിലെ ജീവനക്കാരിയുമായിരുന്ന ഉദിനൂര്‍ തെക്കുപുറം സ്വദേശിനി കെ.പി ലക്ഷ്മി അമ്മ (91) അന്തരിച്ചു. പാട്ടിനെ ഏറെ സനേഹിച്ച ഒരു കലാകാരിയായിരുന്നു ലക്ഷ്മിയമ്മ. കിടപ്പിലായിട്ടും ഒരുവരിയെങ്കിലും പാടാതെ ഉറങ്ങാറില്ലായിരുന്നു. നാലുവര്‍ഷം മുമ്പ് മെഡിക്കല്‍ ഓഫീസര്‍ അടങ്ങിയ പാലിയേറ്റീവ് ടീം ലക്ഷ്മിയമ്മയുടേ വീട് സന്ദര്‍ശിച്ചപ്പോള്‍ പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അങ്ങനെയാണ് ലക്ഷ്മിയമ്മ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ‘കുടജാദ്രിയില്‍ കുടികൊള്ളും ഭഗവതീ..’, എന്ന സിനിമാ ഗാനം പലവേദികളിലും …

ഐ.സി.എ.എസ്. ഉദ്യോഗസ്ഥനായ മരുമകനെ അസി. ഇന്‍സ്‌പെക്ടര്‍ ജനറലായ ഭാര്യാപിതാവ് കോടതിയില്‍ വെടിവച്ചു കൊന്നു

    ന്യൂഡെൽഹി : സസ്പൻഷനിലുള്ള ഉന്നത പൊലീസുദ്യോഗസ്ഥൻ ഇൻഡ്യൻ സിവിൽ അക്കൗണ്ട് സർവീസസിലെ ഉയർന്ന ഉദ്യോഗസ്ഥനായ മരുമകനെ കോടതിയിൽ വെടിവച്ചുകൊന്നു. ചണ്ഡിഗഡ് ജില്ലാ കോടതി സമുച്ചയത്തിൽ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വെടിവയ്പും കൊലപാതകവും കോടതിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇൻഡ്യൻ സിവിൽ അക്കൗണ്ട് സർവീസസ് ഉദ്യോഗസ്ഥൻ ഹർപ്രീത് സിംഗാണു വെടിയേറ്റു മരിച്ചതു്. ഭാര്യാ പിതാവു സസ്പെൻഷനിലുള്ള പഞ്ചാബ് പൊലീസ് അസി. ഇൻസ്പെക്ടർ ജനറൽ മൽവീന്ദർ സിംഗിനെ ചണ്ഡിഗഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. മരുമകനെ വെടിവച്ചു …

തിരച്ചിൽ അവസാന ഘട്ടത്തിലേക്ക്: വയനാടു ദുരന്തം; ഇനിയും കണ്ടെത്താൻ 206 പേർ; ഞായറാഴ്ചയും തിരച്ചിൽ

  വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കണ്ടെത്താനുള്ള 206 പേർക്കു വേണ്ടി ഇന്നും തിരച്ചിൽ തുടരുന്നു. ഉരുൾപൊട്ടലിന്റെ ആറാം ദിവസവും കൂടപ്പിറപ്പുകളെ കാത്ത് കുടുംബാംഗങ്ങൾ മരവിച്ച മനസ്സുമായി ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അതേ സമയം രക്ഷാപ്രവർത്തനം അവസാന ഘട്ടത്തോടു അടുക്കുകയാണെന്നു മുഖ്യമന്ത്രി ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു. കാണാതായവരെക്കുറിച്ചു ഇനി വിവരം ലഭിക്കുമെന്ന പ്രതീക്ഷ മങ്ങുകയാണ്. ഉരുൾപൊട്ടൽ കാർന്നെടുത്ത മുണ്ടക്കൈ, ചൂരൽ മല എന്നിവിടങ്ങളിൽ ഇന്നു ഡ്രോൺ സർവെ നടക്കുന്നുണ്ട്.

അയോധ്യയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയുടെ ബേക്കറി ബുൾഡോസർ ഉപയോഗിച്ച് തകർത്തു

  അയോധ്യയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയുടെ ബേക്കറി ശനിയാഴ്ച ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഭദ്രാസയിലെ സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രവർത്തകനായ മൊയ്ദ് ഖാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ബേക്കറി. മൊയ്ദും രാജുവും രണ്ട് മാസം മുമ്പ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇത് ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് പ്രതികൾ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും പീഡനം തുടരുകയുമായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇരയുടെ അമ്മയെ കണ്ട് നീതി …

വയനാടിന് കുരുന്നുകളുടെ കാരുണ്യസ്പ൪ശം; ശ്രീയയും ആയിഷയും കുടുക്കപൊട്ടിച്ചും ശ്രേയ ശ്രീരാജ് കമ്മൽ വിറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

  വയനാടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് ധനസഹായം നൽകുന്നത്. കുറുമശേരിയിലെ ശ്രീയ കുടുക്കപൊട്ടിച്ച് കിട്ടിയ 1231 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നീറിക്കോട് സ്വദേശി സിറാജുദീൻ്റെ മകൾ എട്ടാം ക്ലാസുകാരി ആയിഷയും തൻ്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകി. ആയിഷ കുടുക്ക പൊട്ടിക്കാതെ ഏൽപ്പിക്കുകയായിരുന്നു.മന്ത്രി പി. രാജീവിന്റെ കളമശേരിയിലെ ഓഫീസിൽ ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന്റെ സാന്നിധ്യത്തിൽ സഹായം ഏറ്റുവാങ്ങി. അതുപോലെ തന്നെ മരണപ്പെട്ട മുൻ …

ഗംഗാവലിയിൽ ജലനിരപ്പ് കുറയുന്നു, മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നു പുനരാരംഭിക്കും

rescue-mission-arjun-shirur-landslide-ishwar-malpe   ബംഗളൂരു∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നു പുനരാരംഭിക്കും. ലോറി ഉണ്ടെന്നു കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിലായിരിക്കും പരിശോധന നടത്തുക. തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യം എം.കെ. രാഘവൻ എംപി സ്ഥിരീകരിച്ചു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും ഇന്ന് വീണ്ടും പുഴയിലിറങ്ങി തിരച്ചില്‍ നടത്തുമെന്നാണു വിവരം. ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. തിരച്ചിൽ എന്നു പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് …

കാഞ്ഞങ്ങാട് സുഹൃത്തുക്കളായ രണ്ടുപേരെ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

  കാസർകോട്: സുഹൃത്തുക്കളായ രണ്ട് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വല്‍ സ്‌റ്റോര്‍ മൂര്‍ഖന്‍ കാട് തളാപ്പന്‍ വീട്ടിലെ കെ രാജന്‍ (65), മുത്തപ്പനാര്‍കാവ് കാവുന്തല ഹൗസില്‍ കെ ഗംഗാധരന്‍ (65) എന്നിവരാണ് മരിച്ചത്. റെയില്‍ പാളത്തിനരികിലൂടെ കൊവ്വല്‍ സ്റ്റോറിലേക്ക് നടന്നുവരികയായിരുന്ന ഇരുവരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മംഗളൂരുവിലേക്കുള്ള പരശുറാം എക്‌സ്പ്രസാണ് ഇടിച്ചത്. ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിനു സമീപമാണ് രണ്ടുപേരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. …

ലോകപ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു

  ന്യൂഡൽഹി: ലോക പ്രശസ്ത ഭരതനാട്യ നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നു ഡൽഹിയിൽ ചികിത്സയിലായിരുന്നു. സന്ധ്യക്കായിരുന്നു മരണം. ഭാരതത്തിന്റെ നൃത്ത വിശേഷങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി എന്നിവക്കു ലോക പ്രശസ്തി നേടിക്കൊടുക്കുന്നതിൽ യാമിനിയുടെ പങ്കു വലുതായിരുന്നു. 1968 ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി യാമിനിയെ ആദരിച്ചു. 2001 ൽ പത്മഭൂഷൺ ബഹുമതിയും 2016 ൽ പത്മവിഭൂഷൺ ബഹുമതിയും സമ്മാനിച്ചു. തിരുപ്പതി ദേവസ്ഥാനം ആസ്ഥാന നർത്തകി ബഹുമതിയും സമ്മാനിച്ചിട്ടുണ്ട്.

കാനത്തൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

  കാസർകോട്: സന്ധ്യ വരെ വീട്ടു മുറ്റത്തു കളിച്ചു കൊണ്ടു നിന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  മുളിയാർ കാനത്തൂരിലെ ടി. ചന്ദ്രന്റെ മകനും കാനത്തൂർ സ്കൂൾ ഏഴാം തരം വിദ്യാർത്ഥിയുമായ ആഗ്‌നേയ് ചന്ദ്ര(12) നാണു മരിച്ചത്. സന്ധ്യ വരെ മുറ്റത്തു കളിച്ചു കൊണ്ടു നിന്ന ആഗ്നേയ് പിന്നീട് ബാത്ത് റൂമിലേക്കു പോയിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്നു വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കുളിമുറിയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചെങ്കളയിലെ …

ചിത്താരിയിൽ സ്വകാര്യ ബസ്സിന് പിറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരിക്ക് 

  കാസർകോട്: കാഞ്ഞങ്ങാട് കാസർകോട് തീരദേശ പാതയിൽ സ്വകാര്യ ബസിന് പിറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു. നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ നോർത്ത് ചിത്താരിയിലാണ് അപകടം. കാസർകോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു രണ്ടു ബസ്സുകളും. വരദായനി എന്ന സ്വകാര്യ ബസിന് പിറകിൽ പിന്നാലെ എത്തിയ കെ.എസ്.ആർ.ടി.സി ഇടിക്കുകയായിരുന്നു. സ്ത്രീകൾക്ക് ഉൾപെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തീരദേശ പാതയിൽ ബസ്സുകൾ മത്സരിച്ചോടുന്നതാണ് …

ബാറിൽ നിന്നും പുറത്തേക്കിറങ്ങിയ യുവാവിനെ പിൻതുടർന്ന് കഴുത്തിൽ നിന്നും ഒന്നേകാൽ പവന്റെ മാല കവർന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ 

  കണ്ണൂർ: രാത്രിയിൽ മദ്യശാല നിന്നും പുറത്തേക്കിറങ്ങിയ യുവാവിനെ പിൻതുടർന്ന് കഴുത്തിൽ നിന്നും ഒന്നേകാൽ പവന്റെ മാല കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. മയ്യിൽ കണ്ണാടിപ്പറമ്പിലെ കെ.ഷമീഷ് (24), പറശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപത്തെ കെ.ബൈജു (41), മയ്യിൽ പെരുവങ്ങൂരിലെ ചെറുമ്മൽ പുതിയപുരയിൽ റഫീഖ് (37) എന്നിവരെയാണ് വളപട്ടണം സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ ടി എം വിപിൻ, എ എസ് ഐ  ഷാജി എന്നിവർ ചേർന്ന് പിടികൂടിയത് . കഴിഞ്ഞ ഞായറാഴ്‌ച …

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 364 ആയി; വനാതിര്‍ത്തികളില്‍ ഹ്യുമന്‍ റസ്‌ക്യു റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മാര്‍ഗനിര്‍ദേശം

  കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിനവും തുടരുന്നു. വനാതിര്‍ത്തികള്‍ പങ്കിടുന്ന മേഖലകളില്‍ തിരച്ചിലിനായി വനം വകുപ്പ് കൂടുതല്‍ പേരെ വിന്യസിച്ചു. തമിഴ്‌നാട് അഗ്‌നി, രക്ഷാ വിഭാഗത്തിന്റെ അഞ്ച് ഡോഗ് സ്‌ക്വാഡുകളെയും തിരച്ചിലിന് നിയോഗിച്ചു. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദീകരിക്കുന്നത്. ഹ്യുമന്‍ റസ്‌ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്തുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 364 ആയി. തിരിച്ചറിയാത്ത …

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചു; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍

  തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. തൃശൂര്‍ ആളൂര്‍ പൊലീസ് പ്രതിക്കെതിരെ പോക്സോ കേസെടുത്തു. കൊല്ലം പന്മന സ്വദേശി നിയാസ്(27) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അടുപ്പം കൂടി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചു. കൊല്ലം പന്മനയിലെ വീട്ടില്‍ നിന്നുമാണ് നിയാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആളൂര്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ടിലധികം …

കാസര്‍കോട് ടൗണിനടുത്ത് മണ്ണിടിച്ചല്‍ ഭീഷണി; മണ്ണിടിച്ചല്‍ തടയാന്‍ ടാര്‍പാളിന്‍ പുതപ്പ്

  കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമേയ് കോളനിയില്‍ 40 അടി താഴ്ചയില്‍ മണ്ണെടുത്തതു വന്‍ മണ്ണിടിച്ചല്‍ ഭീഷണിക്കിടയാക്കിയിരിക്കുന്നു. മണ്ണിടിച്ചല്‍ തുടര്‍ന്നാല്‍ ഇവിടെയുള്ള ശ്രീകൃഷ്ണ ഭജന മന്ദിരവും റോഡും 12 വോളം വീടുകളും തകര്‍ന്നേക്കുമെന്നു കോളനി നിവാസികള്‍ ആശങ്കപ്പെടുന്നു. അതേസമയം മണ്ണിടിച്ചല്‍ തടയുന്നതിന് സ്ഥലം ഉടമ ആസ്ഥലത്ത് ടാര്‍പളിന്‍ പുതച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അധികൃതരാരും ഈ ഭാഗത്തു തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പും ഇവിടെ മണ്ണിടിച്ചലുണ്ടായിരുന്നു. അന്ന് മണ്ണെടുത്ത സ്ഥലത്തോട് ചേര്‍ന്ന 40അടിയോളം ഉയര്‍ന്ന …

വൊര്‍ക്കാടിയില്‍ കുന്നിന്‍ മുകളിലെ റോഡില്‍ വിള്ളല്‍; ജനങ്ങള്‍ ഭീതിയില്‍

  കാസര്‍കോട്: സംസ്ഥാന അതിര്‍ത്തിയായ വൊര്‍ക്കാടിയില്‍ റോഡില്‍ അഗാധ താഴ്ചയില്‍ വന്‍ വിള്ളല്‍ രൂപപ്പെട്ടു. ശക്തമായി പെയ്യുന്ന മഴയെ തുടര്‍ന്നാണ് ഒരു ഫര്‍ലോംഗിലേറെ നീളത്തില്‍ റോഡിന് കുറുകെയും സൈഡിലായും വിളളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിനിയാന്നുമുതലാണ് വിള്ളല്‍ കണ്ടുതുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ വില്ലേജ് ഓഫീസറെ വിവരം അറിയിച്ചു. വില്ലേജ് ഓഫീസര്‍ വന്നു വിള്ളല്‍ കണ്ടു ആകാശത്തുനോക്കി നെഞ്ചത്ത് കൈവച്ചശേഷം മടങ്ങിപ്പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പോകുന്നതിന് മുമ്പ് തഹസില്‍ദാര്‍ക്ക് വിവരം നല്‍കുമെന്ന ഉറപ്പും കൊടുത്തു. എന്നാല്‍ അതിന് ശേഷം …