പൊറോട്ടയും ബീഫും കഴിച്ച് അസ്വസ്ഥത; എട്ടുവയസുകാരന്‍ ആശുപത്രിയില്‍ മരിച്ചു; ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു. പൊറോട്ടയും ബീഫും കഴിച്ചതിന് ശേഷമുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് സംശയം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഗിരീഷ് – മനീഷ ദമ്പതികളുടെ മകന്‍ ആദിത്യനാണ് (8) മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു മരണം. കഠിനമായ വയറുവേദനയും വയറിളക്കവും കാരണമാണ് ശനിയാഴ്ച കുട്ടിയെ മണിയറവിള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മരുന്ന് നല്‍കി …

ദേശീയ ബന്ദ്; കേരളത്തിലും നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍

ന്യൂഡല്‍ഹി:നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി. എസ് സി-എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഗസ്റ്റ് 21ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍ അറിയിച്ചു. വയനാട് ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, …

ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം സ്‌കൂളില്‍ ഉപേക്ഷിച്ച നിലയില്‍

  ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം സമീപത്തെ സ്‌കൂളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി കുന്താപുരം ഹെമ്മാഡിയിലെ ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്ര ഭണ്ഡാരത്തിലെ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ക്ഷേത്രത്തില്‍ വെള്ളിയാഴ്ച സത്യനാരായണ പൂജ നടന്നിരുന്നു. നിരവധി ഭക്തര്‍ പൂജക്കായി എത്തിയിരുന്നു. അന്നു രാത്രിയിലാണ് മോഷണം നടന്നത്. വഴിപാട് പെട്ടിയില്‍ നിന്നും ക്ഷേത്ര പൂജാരിയുടെ മുറിയില്‍ നിന്നും പണം മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഹെമ്മാടി …

ഗുരുദേവ സ്മരണയില്‍ സംസ്ഥാനം; നാടെങ്ങും ഇന്ന് ശ്രീനാരായണ ഗുരുജയന്തി ആഘോഷം

  വിശ്വഗുരു ശ്രീനാരായണഗുരുദേവന്റെ 170-ാം ജന്മദിനമാണ് ഇന്ന്. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വര്‍ക്കല ശിവഗിരിയിലും അരുവിപ്പുറത്തും ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ തുടങ്ങി. ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് തിങ്കളാഴ്ച ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയര്‍ത്തി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ശ്രീനാരായണ ദാര്‍ശനിക സമ്മേളനം വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടക്കുന്ന ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വഹിക്കും. കാസര്‍കോട് ജില്ലയില്‍ എസ്.എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ …

മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തും ജാഗ്രതാ നിര്‍ദേശം; വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കും 

  ന്യൂഡല്‍ഹി: ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സംശയമുള്ള രോഗികളില്‍ ആര്‍ടി- പിസിആര്‍, നാസല്‍ സ്വാബ് എന്നീ പരിശോധനകള്‍ നടത്തണം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിമാനത്താവളങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര വാര്‍ഡുകള്‍ സജ്ജമാക്കുക, വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ മുന്‍കരുതല്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തില്‍ തിണര്‍പ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവര്‍ക്ക് ഐസൊലേഷന്‍ …

തൃക്കരിപ്പൂരിൽ ബസിടിച്ചു പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു

  കാസർകോട്: തൃക്കരിപ്പൂർ കാരോളത്ത് ബസ് ഇടിച്ചു പരിക്കേറ്റ കാൽനടക്കാരൻ മരിച്ചു. സൗത്ത് തൃക്കരിപ്പൂരിലെ ഇളംബച്ചി വടക്കേ മനയിലെ കുഞ്ഞി കൃഷ്ണ(50)നാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ്പിന് സമീപം നടന്നു പോകുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. സംസ്കാരം ചൊവ്വാഴ്ച രാവിലെ സമുദായ ശ്മശാനത്തിൽ നടക്കും. പരേതനായ സി ടി കൃഷ്ണൻ നമ്പ്യാരുടെയും കെഎം ഗൗരിയുടെയും മകനാണ്. സഹോദരങ്ങൾ: മുരളീധരൻ, മൃദുല, രാമദാസ്, ജയകൃഷ്ണൻ.

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ ആളെ രക്ഷിച്ച് മലയാളി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ

  മംഗളൂരു: നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ യാത്രക്കാരന് രക്ഷകാനായി മലയാളി ആർ.പി.എഫ് ഉദ്യോഗസ്ഥൻ. കാഞ്ഞങ്ങാട് കള്ളാർ സ്വദേശിയും ആർപിഎഫ് ഹെഡ് കോൺസ്റ്റബിളുമായ എം രാഘവനാണ് ഹാസൻ സ്വദേശിയായ യുവാവിനെ രക്ഷിച്ചത്. മംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ 9. 30 ഓടെയായിരുന്നു സംഭവം. നീങ്ങിത്തുടങ്ങിയ നേത്രാവതി എക്സ്പ്രസിൽ ആണ് ഹാസൻ സ്വദേശി ശശാങ്ക് ഗൗഡ ഓടിക്കയറാൻ ശ്രമിച്ചത്. മറ്റുള്ളവർ വിലക്കിയെങ്കിലും ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. കയറുന്നതിനിടെ വീണ ശശാങ്ക് ട്രെയിനിനും പ്ലാറ്റ്ഫോമിലും …

സഹകരിക്കുന്ന നടിമാർക്ക് പ്രത്യേക കോഡ്; നായിക പദവിയും; നടിമാരുടെ ബന്ധുക്കൾക്ക് പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  സിനിമാ മേഖലയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിൽ പുറത്തുവരുന്നത്. നായിക അവസരങ്ങൾ വേണമെങ്കിൽ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത് പതിവാണ്. സഹകരിക്കുന്ന നടിമാർ പ്രത്യേക കോഡ് പേരുകളിലാണ് സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. സഹകരിക്കാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കാറുണ്ട്. നടിമാർക്ക് പുറമെ അവരുടെ ബന്ധുക്കൾക്ക് പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമുണ്ട്. ‘അഡ്ജസ്റ്റ്‌മെന്റുകളും’ ‘കോംപ്രമൈസും’ എന്നീ രണ്ട് പദങ്ങളാണ് മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് സുപരിചിതമാണ്. വഴങ്ങാത്ത നടിമാർക്കെതിരെ പ്രതികാര നടപടി സ്ഥിരമാണെന്നും റിപ്പോർട്ടിലുണ്ട്. ഇവർ അഭിനയിക്കുമ്പോൾ അനാവശ്യമായി …

നാലുദിവസം മുമ്പ് ബംഗളൂരുവിൽ നിന്ന് വീട്ടിലെത്തിയ ഇലക്ട്രീഷ്യൻ തൂങ്ങി മരിച്ച നിലയിൽ

  കാസർകോട്: നാലുദിവസം മുമ്പ് ബംഗളൂരുവിൽ നിന്നും എത്തിയ ഇലക് ട്രീഷ്യനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാന്യ , ചുക്കിനടുക്കയിലെ ജയരാമ – സുഗന്ധി ദമ്പതികളുടെ മകൻ പ്രിതേഷ് (27)ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിനകത്താണ് മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. മൃതദേഹം കാസർകോട്  ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു. സഹോദരൻ: ശബരീശ.

രണ്ടാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 19 കാരൻ മരിച്ചു 

  കാസർകോട്: രണ്ടാഴ്ച മുന്‍പ് വാഹന അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ പള്ളം തെക്കേക്കര ‘ശ്രീലയ’ത്തില്‍ ടി.കെ അഭിഷേക് (19) ആണ് മരിച്ചത്. കഴിഞ്ഞ 4ന് കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പൂച്ചക്കാട് വച്ച്  അഭിഷേകും സുഹൃത്തും സഞ്ചരിച്ച ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. അഭിഷേക് ബൈക്കിൻ്റെ പിറകിലാണ് ഇരുന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്നു. ബൈക്ക് ഓടിച്ച സുഹൃത്തിനും പരിക്കേറ്റിരുന്നു. ഞായറാഴ്ച രാത്രിയുടെ മരണം സംഭവിച്ചു. സംസ്കാരം തിങ്കളാഴ്ച നടക്കും. പ്രവാസിയായ ചെണ്ട ഗോപാലന്റെയും സുജാതയുടെയും …