കൈക്കൂലി കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ഇഡി; കേരളത്തിൽ നിന്ന് ഷില്ലോങ്ങിലേക്ക് മാറ്റം

കൊച്ചി: വിജിലൻസ് റജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ ഇഡി സ്ഥലംമാറ്റി. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെയാണ് കേരളത്തിൽ നിന്നു മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്കു സ്ഥലം മാറ്റിയത്.കേസ് ഒതുക്കാൻ കോഴ വാങ്ങിയെന്ന വിജിലൻസ് കേസിലെ ഒന്നാം പ്രതിയാണ് ശേഖർ കുമാർ. കേസിൽ നിന്ന് ഒഴിവാക്കാൻ ഇഡി ഉദ്യോഗസ്ഥർ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബു നൽകിയ പരാതിയിന്മേലാണ് കേസ്. നേരത്തേ ശേഖർകുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി …

അടിമുടി ദുരൂഹത; രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ചികിത്സയില്‍, അയല്‍വാസിയുടെ പറമ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം, പൊലീസ് അന്വേഷണം തുടങ്ങി

പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് പരിശോധന നടത്തിയപ്പോഴാണ് അയല്‍ വാസിയുടെ പറമ്പില്‍ നിന്നു കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. 21 വയസ്സുകാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ആള്‍ താമസമില്ലാത്ത അയല്‍വീട്ടിലെ പറമ്പില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

നിലമ്പൂരില്‍ അവസാന നിമിഷം പി.വി അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് ദള്‍ സ്ഥാനാര്‍ഥി: കൊട്ടിക്കലാശം തുടങ്ങി മുന്നണികള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ രാഷ്ട്രീയ സമാജ് ദള്‍ സ്ഥാനാര്‍ഥി എന്‍. ജയരാജന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിന് പിന്തുണ പ്രഖ്യാപിച്ചു. ടെലിവിഷന്‍ ചിഹ്നത്തില്‍ സ്വതന്ത്രനായാണ് ജയരാജന്‍ മത്സരിച്ചിരുന്നത്.വിശ്വകര്‍മ ഐക്യവേദിയും അന്‍വറിനു പിന്തുണയുമായി രംഗത്തെത്തി. നേരത്തേ വിശ്വ കര്‍മ മഹാസഭ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങളാണ് യഥാര്‍ഥ വിശ്വകര്‍മ സമുദായ സംഘടനയെന്ന് അവകാശപ്പെട്ടാണ് വിശ്വകര്‍മ ഐക്യവേദി ചെയര്‍മാന്‍ കെ.കെ. ചന്ദ്രന്‍ പി.വി. അന്‍വറിനു പിന്തുണ പ്രഖ്യാപിച്ചത്. …

സാങ്കേതിക തകരാര്‍; അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം മുടങ്ങി, ദുരന്തത്തിനു ശേഷമുള്ള ആദ്യ സര്‍വീസ്

അഹമ്മദാബാദ്: വിമാന അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് എഐ 159 പറന്നുയരേണ്ടിയിരുന്നത്. അപകടത്തിനുശേഷം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേയ്ക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് ഉണ്ടായിരുന്നില്ല.എയര്‍ ഇന്ത്യ ഇന്ന് അഞ്ച് രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി. ഡി.ജി.സി.എ നിര്‍ദേശിച്ച പരിശോധനകള്‍ വിമാനങ്ങളില്‍ നടത്തേണ്ടതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത് എന്നാണ് …

വാട്ടര്‍ പമ്പ് ഓണ്‍ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു

വാട്ടര്‍ പമ്പ് ഓണ്‍ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു. കര്‍ണാടക കഡബ താലൂക്കിലെ ദോലാടി സ്വദേശിയായ പുരന്ദരയുടെ ഭാര്യ ജലജാക്ഷി എന്ന രേഖ(38) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കഡബ താലൂക്കിലെ എടമംഗലയ്ക്കടുത്തുള്ള ചാര്‍വാകയില്‍ വാട്ടര്‍ പമ്പ് ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അവരെ കടബ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കഡബ പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണം; യുവതിക്ക് ദാരുണമരണം

ഭുവനേശ്വര്‍: ഒഡീഷയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. കേന്ദ്രപാര ജില്ലയിലെ രാജ്നഗര്‍ ഫോറസ്റ്റ് റേഞ്ചിന് സമീപം തന്‍ലാഡിയ ഗ്രാമത്തിലാണ് സംഭവം. കാജല്‍ മൊഹന്തി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രാവിലെ പുഴയില്‍ കുളിക്കുന്നതിനിടെ കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. മറ്റു സ്ത്രീകളുടെ കണ്‍മുന്നില്‍വച്ചാണ് സംഭവം. ഉടന്‍ തന്നെ നാട്ടുകാര്‍ നദിയിലില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഉച്ചകഴിഞ്ഞ് യുവതിയുടെ പകുതി തിന്ന മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തു.മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു തുക നല്‍കുമെന്ന്ഫോറസ്റ്റ് …

ആണ്‍സുഹൃത്തിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം 20 കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; 7 പേര്‍ പിടിയില്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ 20 കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ആണ്‍സുഹൃത്തിനെ കെട്ടിയിട്ട ശേഷമാണ് വിദ്യാര്‍ത്ഥിനിയെ സംഘം ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പ്രതികളായ 7 പേരെ പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരെ പിടികൂടാനുണ്ട്. ഞായറാഴ്ച രാത്രി ഗോപാല്‍പൂരിലെ ബീച്ചിന് സമീപമാണ് കൂട്ടബലാത്സംഗം നടന്നത്. കഴിഞ്ഞയാഴ്ച പുരിയിലെ ഒരു ബീച്ച് ഹോട്ടലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് തീരദേശ ഒഡീഷ പട്ടണത്തില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ടബലാത്സംഗമാണിത്. ആളൊഴിഞ്ഞ വീട്ടിലേക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് പീഡനം. പത്ത് …

രഞ്ജിതയെ അപമാനിച്ച പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടി ആരംഭിക്കണം: നിര്‍ദേശവുമായി മന്ത്രി രാജന്‍

തിരുവനന്തപുരം: വിമാനാപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി.നായരെ അവഹേളിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് റവന്യു മന്ത്രി കെ.രാജന്‍ നിര്‍ദേശം നല്‍കി. വിമാനാപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കമന്റായാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റിട്ടത്. ജാതീയമായ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ രഞ്ജിതയെ അപാനിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളുയര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ റവന്യു …

ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ വിള്ളല്‍; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കാസര്‍കോട്: ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. സമീപത്തെ 30 ഓളം കുടുംബങ്ങളെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. വനം വകുപ്പിന്റെ അധീനതയിലുള്ള തുരുത്തി കുളങ്ങാട്ട് മലയില്‍ ഒന്നര അടിയോളം വീതിയില്‍ 30 ഓളം മീറ്റര്‍ ദൂരത്തിലാണ് വിള്ളല്‍. കുഴിക്ക് ഒന്നരമീറ്ററിലധികം ആഴവുമുണ്ട്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് എംഎല്‍എ എം രാജഗോപാലന്‍, പഞ്ചായത്ത് പ്രസിഡന്റ് സിവി പ്രമീള, എഡിഎം പി അഖില്‍, വില്ലേജ് ഓഫീസര്‍മാരായ കെ സുരേഷ്, വിനോദ് കണ്ണോത്ത് തുടങ്ങിയവരും ദുരന്ത നിവാരണ അതോറിറ്റി അധികൃതരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. …

ബീഡിക്കുറ്റി വിഴുങ്ങിയ 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു

അബദ്ധത്തില്‍ ബീഡിക്കുറ്റി വിഴുങ്ങിയ 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. മംഗളൂരു അഡയാറിലാണ് ദാരുണ സംഭവം. ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ അനീഷ് കുമാറാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. പിതാവ് വീട്ടിനുള്ളില്‍ ഉപേക്ഷിച്ച ബീഡിക്കുറ്റി കുഞ്ഞ് ഇഴഞ്ഞ് നീങ്ങി എടുത്ത് വിഴുങ്ങുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ മാതാവ് ലക്ഷ്മി ദേവിയും ഭര്‍ത്താവും ചേര്‍ന്ന് ഉടന്‍ കുട്ടിയെ വെന്‍ലോക്ക് ആശുപത്രിയില്‍ എത്തിച്ചു. ഞായറാഴ്ച രാവിലെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. പിതാവിന്റെ അശ്രദ്ധ മൂലമാണ് …

ജ്വല്ലറിയിലേക്ക് വിട്ടോളൂ…പൊന്നിന് വില ഇടിഞ്ഞേ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണം താഴ്ന്നത് ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണ്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് ജിസിസി രാജ്യങ്ങള്‍ മുഖേന അമേരിക്കയെ അറിയിച്ചതാണ് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്. ഇന്നു പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയാണ് വില. ഗ്രാമിന് 105 രൂപ കുറഞ്ഞ് 9,200 രൂപയിലെത്തി. ശനിയാഴ്ച സ്വര്‍ണവിലയില്‍ പവന് 200 രൂപ വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായി നാല് ദിനമാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നത്. ജൂണ്‍ 13ന് മാത്രം …

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; പ്രതികളായ രണ്ടു പൊലീസുകാർ കസ്റ്റഡിയിൽ

കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ടു പൊലീസുകാർ കസ്റ്റഡിയിൽ. ഡ്രൈവർമാരായ ഷൈജിത്തും, സനിത്തുമാണ് കസ്റ്റഡിയിൽ ഉള്ളത്. താമരശ്ശേരിയിൽ വച്ചാണ് നടക്കാവ് പൊലീസ് ഇവരെ കസ്റ്റഡയിലെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു.തുടർന്നായിരുന്നു ഇരുവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. അതേസമയം പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. നടത്തിപ്പുകാരായ മൂന്നു പേർ …

അതിതീവ്ര മഴ ഇന്നും തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. …

നടി കാവ്യ മാധവന്റെ പിതാവ് നീലേശ്വരം പള്ളിക്കര സ്വദേശി പി മാധവൻ ചെന്നൈയിൽ അന്തരിച്ചു, സംസ്കാരം കൊച്ചിയിൽ

ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) ചെന്നൈയിൽ അന്തരിച്ചു. നീലേശ്വരം പള്ളിക്കര സ്വദേശിയും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്നു. ഭാര്യ: ശ്യാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്. ബാലതരാമായി കാവ്യ വെള്ളിത്തിരയിലെത്തിയതു മുതല്‍ മകള്‍ക്ക് പിന്തുണയുമായി മാധവന്‍ കൂടെയുണ്ടായിരുന്നു. മകള്‍ മഹാലക്ഷ്മിയുടെ പഠനാര്‍ഥം കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ മാധവനും കൂടെപ്പോവുകയായിരുന്നു. കാവ്യയുടെ സഹോദരനായ മിഥുനും കുടുംബവും ഓസ്ട്രേലിയയില്‍ നിന്ന് എത്തിയതിന് ശേഷം 19 നാണ് സംസ്‌കാരം. കൊച്ചി ഇടപ്പള്ളിയിലാണ് …

കോഴിക്കോട് മെഡിക്കൽ കോളജിൽ തലയോട്ടിയും അസ്ഥികൂടവും ഉപേക്ഷിച്ച നിലയിൽ; ഫൊറൻസിക് പരിശോധന നടത്തും

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തലയോട്ടിയും അസ്ഥികൂടവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണ പ്ലാന്റിനു സമീപമാണ് തിങ്കളാഴ്ച ഉച്ചയോടെ തലയോട്ടിയും അസ്ഥികൂടവും കണ്ടത്. ഒരു വലിയ സഞ്ചിയിലാണ് ഇവ ഉണ്ടായിരുന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.അസ്ഥികൂടത്തിലും മറ്റും മാർക്കർപേന ഉപയോഗിച്ച് വരച്ചിട്ടുണ്ട്. പഠനാവശ്യത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധന നടത്തുന്നതോടെ ഇതു സംബന്ധിച്ച് വ്യക്തത ലഭിക്കും. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നൽകുന്ന …

ഇസ്രയേൽ-ഇറാൻ സംഘർഷം: ടെഹ്റാനിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നു, 110 വിദ്യാർഥികളുമായി അർമീനിയൻ അതിർത്തിയിലേക്കു ബസ് യാത്ര തിരിച്ചു

ടെഹ്റാൻ/ടെൽഅവീവ്: ഇറാൻ തലസ്ഥാനമായ ടെഹ്റാൻ പിടിക്കാൻ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 3000 വിദ്യാർഥികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് കണക്ക്. ഒരു സംഘത്തെ ഉടൻ അർമേനിയയിലേക്ക് മാറ്റും. ഇറാൻ വ്യോമാതിർത്തി അടച്ചതിനാൽ വിമാനമാർഗം ഒഴിപ്പിക്കുക സാധ്യമല്ലാത്തതിനാൽ കരമാർഗമാകും ഇവരെ മാറ്റുക. ഇതിന്റെ ഭാഗമായി 110 വിദ്യാർഥികളുമായി ഒരു ബസ് അർമീനിയയിലേക്കു യാത്ര തിരിച്ചെന്നാണ് വിവരം. ഇവിടെനിന്നും വിമാനമാർഗം ഇന്ത്യയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തേ ഇതുസംബന്ധിച്ച് അർമീനിയൻ വിദേശകാര്യമന്ത്രിമായി ഇന്ത്യൻ വിദേശകാര്യമന്ത്രി …

റെഡ് അലർട്ട്; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും …

വെള്ളരിക്കുണ്ടിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി, ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

കാസർകോട്: അതിതീവ്ര മഴയെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍ വെസ്റ്റ്എളേരി പഞ്ചായത്തിലെ പറമ്പ ഗവ. എല്‍. പി സ്‌കൂളിലും വെസ്റ്റ് എളേരി വില്ലേജിലെ കോട്ടമല എംജി യുപി സ്കൂളിലും ആണ് ക്യാമ്പുകൾ ആരംഭിച്ചത്. മറ്റു താലൂക്കുകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണിയിലുള്ള കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ട്.നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ സ്കൂളുകൾക്ക് ക്യാമ്പുകൾ അവസാനിക്കുന്നത് വരെ അവധി നൽകിയതായി ജില്ലാ കളക്ടർ കെ …