ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട സ്ത്രീയെ ഹൗസ് പാര്‍ടിക്ക് ക്ഷണിച്ചു; ശുചിമുറിയില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ത്രീ; ടിവി താരം ആശിഷ് കപൂര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ടെലിവിഷന്‍ നടന്‍ ആശിഷ് കപൂറിനെ ബലാത്സംഗക്കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 11 ന് ഡല്‍ഹിയില്‍ നടന്ന ഒരു ഹൗസ് പാര്‍ട്ടിക്കിടെ ശുചിമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ചയാണ് ആശിഷിനെ അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും, തുടര്‍ന്ന് സംസ്ഥാനങ്ങളിലുടനീളം കപൂറിന്റെ നീക്കങ്ങള്‍ സംഘം നിരീക്ഷിച്ചതായും ഡിസിപി (നോര്‍ത്ത്) രാജ ബന്തിയ പറഞ്ഞു. കപൂര്‍ ആദ്യം ഗോവയിലേക്കും പിന്നീട് പൂനെയിലേക്കും പോയി. അവിടെ …