മൂന്നാറില്‍ വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

ഇടുക്കി: മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു.തമിഴ്‌നാട് സ്വദേശികളായ ആദിക, വേണിക എന്നിവരാണ് മരിച്ചത്. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളാണ്‌ ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്. കേരള രജിസ്‌ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നാഗര്‍കോവില്‍ സ്‌ക്കോട്ട് ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റ് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. …

മയക്കുമരുന്നുമായി പിടിയിലായ തളങ്കര സ്വദേശിക്ക് രണ്ടുവര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: മയക്കുമരുന്നുമായി പിടിയിലായ കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. തളങ്കര എന്‍എ മന്‍സിലിലെ സുലൈമാന്‍ രിഫായി എന്ന ചിട്ടി രിഫായി(31)യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവും അനുഭവിക്കണം. 2021 ജുലായ് മൂന്നിന് വൈകിട്ട് ആറരയ്ക്ക് തളങ്കര മാലിക്ദീനാര്‍ പള്ളിക്ക് സമീപം വച്ചാണ് യുവാവ് മയക്കുമരുന്നുമായി പിടിയിലായത്. കാസര്‍കോട് സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന ഷേക്ക് അബ്ദുള്‍ റസാഖ് …

ഭാര്യയോടുള്ള വിരോധത്തിന്റെ പേരില്‍ വീടിനു തീവെച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: ഭാര്യയോടുള്ള വിരോധത്തിന്റെ പേരില്‍ താമസിക്കുന്ന വീടിന് തീവെച്ച ഭര്‍ത്താവ് അറസ്റ്റില്‍.ഉദിനൂര്‍ മാച്ചിക്കാട്ടെ കുന്നത്ത് വീട്ടില്‍ കെ.അജീഷിനെയാണ്(37) ചന്തേര പൊലീസ് അറസറ്റ് ചെയ്തത്. ഭാര്യ വാണിയംകുളത്തെ സി.ദീപയുടെ പരാതിയിലാണ് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. 2012 മെയ് മാസം ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ശേഷം സ്വര്‍ണ്ണവും പണവും കുറവാണെന്നും പരപുരുഷബന്ധം ആരോപിച്ചും അജീഷ് നിരന്തരമായി ശാരീരിക-മാനസിക പീഡനം നടത്തിവരികയാണെന്ന് ഭാര്യ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.ചൊവ്വാഴ്ച ഉച്ചയ്ക്കും ഇക്കാര്യം പറഞ്ഞ് ബഹളം വെച്ച അജീഷ് വീടിന് …

വിധവകളും ഭര്‍ത്താവുമായി അകന്നു കഴിയുന്നവരും നജീറിന്റെ ‘വീക്ക്‌നസ്’; ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവതിയുടെ 25 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്തു, പിടിയിലായി

തലശ്ശേരി: ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവതിയുടെ 25 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വടകര മയ്യന്നൂര്‍ സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്ഐ ടി.കെ. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്ന് ഏഴരലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. തട്ടിയെടുത്ത 25 പവനില്‍ 14 പവന്‍ വടകരയിലെ ജ്വല്ലറിയില്‍നിന്നും പൊലീസ് കണ്ടെടുത്തു. സമാനമായ രീതിയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതി പ്രണയത്തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. വിധവകളോ ഭര്‍ത്താവുമായി അകന്നു കഴിയുന്നവരോ …

ഉപ്പള ബപ്പായതൊട്ടിയില്‍ വീടിന് നേരെ അക്രമം; വാതില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, സ്‌കൂട്ടറിനും തീപിടിച്ചു

കാസര്‍കോട്: ഉപ്പള ബപ്പായതൊട്ടിയില്‍ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വാതില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന അയല്‍വാസിയുടെ സ്‌കൂട്ടറിലും തീപടര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചേ മൂന്നരയോടെ കിലര്‍നഗറിലെ സുബ്ഹാന്‍ ബായിയുടെ വീട്ടിലാണ് അക്രമം നടന്നത്. സുബ്ഹാന്റെ മകനും മറ്റൊരു ആളുമായി പണം സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച രാത്രി വീട്ടില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. അയല്‍വാസി അദ്‌നാന്റെ സ്‌കൂട്ടറിനും തീപിടിച്ചിരുന്നു. സുബ്ഹാന്റെ പരാതിയെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

ഭര്‍ത്താവ് മരിച്ചതിലുള്ള ദുഖം; ഭാര്യ വിഷം കഴിച്ച് ജീവനൊടുക്കി

കാസര്‍കോട്: ഭര്‍ത്താവ് മരിച്ചതിലുള്ള മനോവിഷമം മൂലമാണെന്നു പറയുന്നു 66 കാരിയായ വീട്ടമ്മ എലിവിഷം കഴിച്ച് മരിച്ചു. കാസര്‍കോട് കറന്തക്കാട് ഭൂപാസ് കോംപൗണ്ടിലെ പരേതനായ നാരായണന്റെ ഭാര്യ രത്‌ന(66)യാണ് മരിച്ചത്. ഫെബ്രുവരി രണ്ടിന് രാവിലെ വിഷം കഴിച്ച ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആവശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇവര്‍ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മക്കള്‍: വിജേഷ്, ശ്രീജിത്ത്, അജിത്ത്, പരേതനായ രാജേഷ്. മരുമക്കള്‍: സുധ, സുലോചന. ഒരുമാസം മുമ്പാണ് ഭര്‍ത്താവ് നാരായണന്‍ മരിച്ചത്.

കുമ്പളപ്പള്ളിയിലെ കെ അമ്പാടി അന്തരിച്ചു

കാസര്‍കോട്: അസുഖ ബാധിതനായി ചികില്‍സയിലായിരുന്ന കുമ്പളപ്പള്ളിയിലെ കെ അമ്പാടി(57) അന്തരിച്ചു. പരേതരായ കൈക്കളന്റെയും പുലയിയുടെയും മകനാണ്. മക്കള്‍: ശിവപ്രസാദ്, പ്രസാദ്, പരേതനായ അഭിലാഷ്. മരുമകള്‍: ശ്രുതി. സഹോദരങ്ങള്‍: രാഘവന്‍, പരേതരായ ദാമോദരന്‍, കണ്ണന്‍, കമ്മാടത്തി, വെള്ളച്ചി, കുമ്പ.

അനധികൃത മണല്‍ കടത്ത്; കുമ്പളയില്‍ ഒരു ടിപ്പര്‍ ലോറി കൂടി പിടികൂടി, ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: കുമ്പളയില്‍ അനധികൃത മണല്‍ കടത്തിനെതിരെ നടപടി ശക്തമാക്കി പൊലീസ്. പൊലീസിനെ വെല്ലുവിളിച്ച് മണല്‍ക്കടത്തിയ ടിപ്പര്‍ ലോറി കുമ്പള പൊലീസ് തടഞ്ഞു. ഇന്‍സ്‌പെക്ടര്‍ കെപി വിനോദ് കുമാര്‍, എസ്‌ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ബന്തിയോട് വച്ചു മണല്‍ കടത്ത് പിടികൂടിയത്. ഇച്ചിലംകോട് നിന്ന് കുമ്പള ഭാഗത്തേയ്ക്ക് ടിപ്പറില്‍ മണല്‍കടത്തുകയായിരുന്നു. ഡ്രൈവര്‍ മീഞ്ച സ്വദേശി പ്രേംനാഥി(39)നെ പൊലീസ് അറസ്റ്റുചെയ്തു. ലോറി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും രണ്ട് മണല്‍കടത്തിയ ലോറികള്‍ പൊലീസ് പിടികൂടിയിരുന്നു. കുമ്പള മേഖലയിലെ …

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 119 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശിയടക്കം നാലുപേര്‍ മംഗളൂരുവില്‍ പിടിയിലായി

മംഗളൂരു: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 119 കിലോ കഞ്ചാവ് മംഗളൂരു സിറ്റി പൊലീസ് പിടികൂടി. ഉപ്പള സ്വദേശിയടക്കം നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി മൊയ്തീന്‍ ഷബീര്‍ (38), മഹാരാഷ്ട്ര താനെ സ്വദേശി മഹേഷ് ദ്വാരകനാഥ് പാണ്ഡെ (30), കേരളത്തില്‍ നിന്നുള്ള അജയ് കൃഷ്ണന്‍ (30), ഹരിയാന സ്വദേശി ജീവന്‍ സിംഗ് (35) എന്നിവരാണ് അറസ്റ്റിലായത്. കടത്താന്‍ ശ്രമിച്ച ആള്‍ട്ടോ കാറും ഒരു ടെമ്പോയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് കൊണാജെ പൊലീസ് സ്റ്റേഷന്‍ …

ആരിക്കാടി കുന്നിലിലെ ബീവി അന്തരിച്ചു

കാസര്‍കോട്: ധാരാവി അബ്ദുള്ളയുടെ ഭാര്യ ആരിക്കാടി കുന്നിലിലെ ബീവി(85) അന്തരിച്ചു. മക്കള്‍: ഇസ്മായില്‍ ഹാജി, മുഹമ്മദ്, മറിയംബി, റുക്ഷാന, ഷഹനാസ്. മരുമക്കള്‍: പരേതനായ അഡ്വ:മുഹമ്മദ്ബത്തേരി, ഷൗക്കത്ത് അലി.

കലിമാറാതെ; തൃശൂര്‍ താമരവെള്ളച്ചാലില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. പീച്ചി പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ .താമര വെള്ളച്ചാലില്‍ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാല്‍ ഊര് നിവാസി മലയന്‍ വീട്ടില്‍ പ്രഭാകരനാ(58)ണ് മരിച്ചത്. മകനും മരുമകനുമൊപ്പമാണ് പ്രഭാകരന്‍ വനത്തിനുള്ളിലേക്ക് പുന്നക്കായ ശേഖരിക്കുന്നതിനായി പോയത്. മരുമകനെയാണ് കാട്ടാന ആദ്യം ആക്രമിച്ചത്. എന്നാല്‍ ഇയാള്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് പ്രഭാകരന്റെ നേരെ ആന തിരിഞ്ഞത്.കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം. കൂടെയുള്ളവര്‍ ഓടിരക്ഷപ്പെടുയായിരുന്നു. ഉള്‍വനത്തില്‍ കരടിപാറ തോണിക്കലില്‍ …

നടിയ്‌ക്കൊപ്പം സിനിമ ഷൂട്ടിംഗ് കാണാന്‍ എത്തിയ കുഞ്ഞിനെ പീഡിപ്പിച്ചു; സിനിമാ- സീരിയല്‍ നടന്‍ എം.കെ റെജിക്ക് 136 വര്‍ഷം കഠിന തടവും പിഴയും

കോട്ടയം: ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സീനിമ- സീരിയല്‍ നടന് 136 വര്‍ഷം കഠിന തടവും പിഴയും. കങ്ങഴ സ്വദേശി എം.കെ റെജിയെ (52) ആണ് കോടതി ശിക്ഷിച്ചത്. 1,97,5000 രൂപ പിഴ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റോഷന്‍ തോമസിന്റേതാണ് വിധി. സീരിയില്‍ നടിയ്ക്കൊപ്പം സിനിമ ഷൂട്ടിംഗ് കാണാന്‍ എത്തിയ കൊച്ചുമകളെയാണ് റെജി പീഡിപ്പിച്ചത്. 2023 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സീരിയല്‍ ചിത്രീകരിക്കുന്നതിനിടെ മഴ പെയ്തിരുന്നു. അതിനിടെ …

തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രത്തിലെ സേവാ ക്ലാര്‍ക്ക് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രത്തിലെ സേവാ ക്ലാര്‍ക്ക് ഹൃദയാഘാതം മൂലം മരിച്ചു. തൃക്കണ്ണാട് സ്വദേശി മാവില പത്തായപുരയില്‍ രാമചന്ദ്രന്‍(73)ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം. രാവിലെ ക്ഷേത്രത്തില്‍ പോകാനായി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറിയില്‍ നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ ഉദുമയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പരേതരായ പി.സി കുഞ്ഞിരാമന്‍ അടിയോടിയുടെയും എംപി കമലാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കള്‍: രഞ്ജിത്ത്, ശ്രീജിത്ത്, രമ്യ. സഹോദരങ്ങള്‍: കസ്തൂരി(മംഗളൂരു), പ്രേമലത(കാഞ്ഞങ്ങാട്), അനിത (പനത്തടി). സംസ്‌കാരം …

തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു. ബേള ദര്‍ബത്തടുക്ക സ്വദേശിയും കേരളബാങ്ക് റിട്ട.മാനേജറുമായ ഡി സുന്ദരയുടെ മകള്‍ അബിഷ(27)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. നീലേശ്വരം സ്വദേശി സനീഷാണ് ഭര്‍ത്താവ്. നാലുമാസം പ്രായമുള്ള അനിസ്ത് മകനാണ്. രഞ്ജിനിയാണ് അബിഷയുടെ മാതാവ്. സഹോദരങ്ങള്‍: ലക്ഷ്മി, അമൃത.

ഷിറിയയില്‍ റെയില്‍പ്പാളത്തിന് സമീപം കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും കാണാതായ മഞ്ചേശ്വരം സ്വദേശിയുടേതെന്നു സൂചന; ബന്ധുക്കള്‍ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു

കാസര്‍കോട്: ഷിറിയയില്‍ റെയില്‍പ്പാളത്തിന് സമീപം കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും കാണാതായ മഞ്ചേശ്വരം സ്വദേശിയുടേതെന്നു സൂചന. മഞ്ചേശ്വരം ജുമാമസ്ജിദിന് സമീപത്തെ റോഷന്‍ മന്തേരോ(45)യെ 2023 നവംബറില്‍ കാണാതായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് സംശയം പ്രകടിപ്പിച്ചത്. റോസ് ഷര്‍ട്ടും ബര്‍മൂഡയും കണ്ടാണ് വീട്ടുകാര്‍ റോഷന്റെതാണെന്ന സംശയം പൊലീസിനെ അറിയിച്ചത്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ മാത്രമേ ഇതുസംബന്ധിച്ച വ്യക്തവരികയുള്ളൂവെന്ന് കേസ് അന്വേഷിക്കുന്ന കുമ്പള എസ്‌ഐ വികെ വിജയന്‍ പറഞ്ഞു. ഈമാസം 12 നാണ് …

ബദിയടുക്കയില്‍ 14 കാരിയെ പീഡിപ്പിച്ചു; മാതാവിന്റെ പരാതിയില്‍ പിതാവ് അറസ്റ്റില്‍

കാസര്‍കോട്; ബദിയടുക്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ 14 കാരിയെ പിതാവ് പീഡിപ്പിച്ചതായി പരാതി. മാതാവിന്റെ പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ പെരുമാറ്റം കണ്ട് സംശയം തോന്നിയ മാതാവ് വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞത്. നേരത്തെയും മകളെ പിതാവ് പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് മാതാവിന്റെ പരാതിയില്‍ പറയുന്നു. പ്രതിയെ ബുധനാഴ്ച കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.

ഓൺലൈൻ പണം നിക്ഷേപം; ചൈനീസ് തട്ടിപ്പ് സംഘത്തിന്റെ അമിത പലിശ വാഗ്ദാനത്തിൽ വീണത് ആലപ്പുഴയിലെ ഡോക്ടർ ദമ്പതികൾ, നഷ്ടമായത് ഏഴരകോടി, പ്രതികളെ പൊക്കി ഗുജറാത്ത് പൊലീസ്

ആലപ്പുഴ: ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിലായി. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പൊലീസ് പിടികൂടിയ പ്രതികളെ കേരളാ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കഴി‍ഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയിൽ അമിതലാഭം വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രതികൾ 20 തവണയായാണ് ഡോക്ടർ ദമ്പതികളിൽനിന്ന് പണം തട്ടിയെടുത്തത്. തങ്ങൾ തട്ടിപ്പിനിരയായെന്ന് മനസിലായതിനുപിന്നാലെ ദമ്പതികൾ ചേർത്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ പരാതിയുടെ …

വിദേശജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പുത്തൻകുരിശ്, തൃശൂർ സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പാലാരിവട്ടത്ത് ‘ജീനിയസ് കൺസൾട്ടൻസി’ സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്.പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സജീനയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.