കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സ്റ്റോപ്പ് വേണം

കുമ്പള: കേരള-കര്‍ണാടക കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കുമ്പള റെയില്‍വെ സ്റ്റേഷനു മുന്നില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നു.കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇറങ്ങേണ്ട യാത്രക്കാരെ ഇപ്പോള്‍ സ്റ്റോപ്പില്ലെന്നു ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ബസുകള്‍ കുമ്പള ടൗണിലാണ് ഇറക്കാറുള്ളത്. അവിടെനിന്ന് 200 മീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാര്‍ നടന്ന് പോകണം. ഇത് രോഗികള്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ അടക്കമുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. ചുരുക്കം ചില ട്രെയിനുകള്‍ക്കാണ് കുമ്പള റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് ഉള്ളത്. അതുകൊണ്ടുതന്നെ ട്രെയിന്‍ സമയം …

ഷാര്‍പ്പ് ഷൂട്ടര്‍ കലിയോഗേഷിന്റെ കൂട്ടാളി മയക്കുമരുന്നുമായി അറസ്റ്റില്‍; പിടിയിലായത് ഒന്‍പതു വര്‍ഷമായി ഒളിവിലായിരുന്ന മൊഗ്രാല്‍, നാങ്കി കടപ്പുറം സ്വദേശി

മംഗ്‌ളൂരു: മംഗ്‌ളൂരുവിലെ അധോലോക നായകരില്‍ പ്രധാനിയും ഷാര്‍പ്പ് ഷൂട്ടറുമായ കലിയോഗേഷിന്റെ കൂട്ടാളിയെ പൊലീസ് മയക്കുമരുന്നുമായി അറസ്റ്റു ചെയ്തു. കാസര്‍കോട്, മൊഗ്രാല്‍, നാങ്കി കടപ്പുറം സ്വദേശി അബ്ദുല്‍ അസീര്‍ എന്ന സദ്ദു എന്ന സാദു എന്ന മായ (32)യെയാണ് മംഗ്‌ളൂരു പൊലീസ് അറസ്റ്റു ചെയ്തത്. നന്തൂരില്‍ വച്ചാണ് അറസ്റ്റ്. അഞ്ചു ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നു ഇയാളില്‍ നിന്നു പിടികൂടിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കര്‍ണ്ണാടക, പുത്തൂരില്‍ രാജധാനി ജ്വല്ലറി കൊള്ളക്കേസില്‍ പ്രതിയായ അബ്ദുല്‍ അസീറിനെതിരെ കാസര്‍കോട് …

ചന്ദ്രഗിരി സംസ്ഥാനപാത ഉടന്‍ ഗതാഗതയോഗ്യമാക്കണം: എം.എല്‍. അശ്വിനി

കാസര്‍കോട് : കാഞ്ഞങ്ങാട് – കാസര്‍കോട് സംസ്ഥാനപാത 57 ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടു.അറ്റകുറ്റപ്പണികള്‍ നടത്താന്‍ സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ലെന്നു പൊതുമരാമത്ത് റോഡ് വിഭാഗം എഞ്ചിനീയര്‍ വെളിപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധത വ്യക്തമാക്കിയിട്ടുണ്ടെന്നു അവര്‍ പരിഹസിച്ചു.സംസ്ഥാനപാതയുടെ പുനര്‍നിര്‍മ്മാണം കഴിഞ്ഞു 6 വര്‍ഷമായിട്ടും അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. ഈ റോഡില്‍ ഇപ്പോള്‍ മുന്നൂറിലധികം കുഴികള്‍ ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. ദേശീയപാതയുടെ വികസനപ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ വലിയവാഹനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനപാതയിലൂടെ കടന്ന് പോകുകയാണെന്നും ഇതോടെ യാത്ര കൂടുതല്‍ …

ബാരിക്കാട്ട് സ്‌കൂള്‍ വാന്‍ കുഴിയില്‍ വീണു; ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: വിദ്യാനഗര്‍-മാന്യ റോഡില്‍ ബാരിക്കാട്ട് വളവില്‍ സ്‌കൂള്‍ വാന്‍ കുഴിയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം. മാന്യയിലെ സ്വകാര്യ സ്‌കൂളിന്റെ വാനാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് ആറു വിദ്യാര്‍ത്ഥികള്‍ വാനില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി.

ആള്‍ക്കാര്‍ നോക്കി നില്‍ക്കെ യുവാവ് കിണറില്‍ ചാടി മരിച്ചു

കാസര്‍കോട്: ആള്‍ക്കാര്‍ നോക്കി നില്‍ക്കെ യുവാവ് എലിവിഷം കഴിച്ച ശേഷം കിണറില്‍ ചാടി മരിച്ചു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പ്രകാനത്തെ അനീഷ് (36) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഇയാള്‍ വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്ന വിവരമറിഞ്ഞ് തിങ്കളാഴ്ച വൈകുന്നേരം പൊലീസ് സ്ഥലത്തെത്തി അനീഷിനെ താക്കീത് ചെയ്തിരുന്നുവെന്നു പറയുന്നു. രാത്രിയോടെ വീണ്ടും അക്രമോത്സുകനാവുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്നു പറയുന്നു. തുടര്‍ന്നാണ് ആള്‍ക്കാര്‍ നോക്കി നില്‍ക്കെ കിണറ്റില്‍ ചാടിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും …

പുണ്യനാളുകളില്‍ വീണ്ടും യുദ്ധ ഭൂമിയായി ഗാസ; ഇസ്രായേല്‍ ആക്രമണത്തില്‍ 250 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഗാസ: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. കനത്ത വ്യോമാക്രമണത്തില്‍ 250വോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നിരവധി പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.ഒന്നാം ഘട്ട വെടിനിര്‍ത്തലിലിന്റെ വ്യവസ്ഥകള്‍ പാലിക്കാത്തതാണ് അക്രമത്തിനു കാരണമെന്നു പറയുന്നു. ഹമാസിന്റെ താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്.

ഉറങ്ങിക്കിടന്നിരുന്ന നാലുമാസം പ്രായമുള്ള പെണ്‍കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നു

പയ്യന്നൂര്‍: നാലു മാസം പ്രായമുള്ള പെണ്‍കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നു. ആരാണ് കൊലപാതകം നടത്തിയതെന്ന് അറിയാന്‍ മാതാപിതാക്കളെയും ബന്ധുക്കളെയും അയല്‍വാസികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാപ്പിനിശ്ശേരി, മാങ്കടവ്, പാറക്കലിലാണ് സംഭവം. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ തമിഴ്‌നാട് സ്വദേശികളായ മുത്തു-അക്കമ്മല്‍ ദമ്പതികളുടെ നാലുമാസം പ്രായമായ യാസികയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം. അച്ഛനമ്മമാരെ കൂടാതെ ബന്ധുക്കളായ മീര, നീലാംബരി എന്നീ കുട്ടികളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ …

ഡയാലിസിസ് കഴിഞ്ഞതിനു പിന്നാലെ വിദ്യാനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ മരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സി.കെ രതീഷ് (45) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍, വൃക്കരോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു രതീഷ്. തിങ്കളാഴ്ച ഡയാലിസിസ് നടത്താനാണ് രതീഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഡയാലിസിസ് കഴിഞ്ഞ ശേഷം കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചയോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം.നീലേശ്വരം, പള്ളിക്കരയിലെ കൃഷ്ണന്‍-സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീലക്ഷ്മി (കാഞ്ഞങ്ങാട് സൗത്ത്). ഏകമകള്‍: ധ്വനി (സ്‌കൂള്‍ വിദ്യാര്‍ത്ഥി). …

ചൂട് കഠിനം: ജലക്ഷാമത്തിലും പറവകള്‍ക്ക് വ്യത്യസ്തമായ തണ്ണീര്‍കുടം ഒരുക്കി മൊഗ്രാല്‍ ദേശീയവേദി

മൊഗ്രാല്‍: നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ചൂടില്‍ നാടും, നഗരവും ജലക്ഷാമത്തിലേക്ക് നീങ്ങുമ്പോള്‍ വെള്ളം കിട്ടാതെ വലയുന്ന പറവകള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ തണ്ണീര്‍കുടമൊരുക്കി മൊഗ്രാലിലെ ദേശീയവേദി പ്രവര്‍ത്തകന്‍.മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവും അധ്യാപകനുമായ മുഹമ്മദ് കുഞ്ഞിയാണ് നാങ്കി റോഡിലെ തന്റെ വീട്ടുവളപ്പില്‍ വ്യത്യസ്തമായ രീതിയില്‍ പറവകള്‍ക്ക് തണ്ണീര്‍ക്കുടം ഒരുക്കിയത്. ദേശീയപാതയിലെ വന്‍ ആല്‍മരങ്ങളൊക്കെ വികസനത്തിന്റെ ഭാഗമായി വെട്ടി മാറ്റിയപ്പോള്‍ കുരുവികളെല്ലാം ഇപ്പോള്‍ സമീപത്തെ വീടുകളിലെ ചെറിയ മരങ്ങളിലാണ് അഭയം തേടിയിരിക്കുന്നത്. ഇവയെ സംരക്ഷിക്കേണ്ട ചുമതല പ്രകൃതി സ്‌നേഹികളായ സാമൂഹിക- …

കുമ്പളയില്‍ നിന്നു മംഗ്‌ളൂരുവിലേക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങാന്‍ പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ മോഷണം പോയി; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോള്‍ കൊറിയര്‍ വഴി തിരിച്ചു കിട്ടി

കാസര്‍കോട്: കുമ്പളയില്‍ നിന്നും കുടുംബസമേതം മംഗ്‌ളൂരുവിലേക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങാന്‍ പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. കുമ്പള ഭാസ്‌കര നഗറിലെ പെണ്‍കുട്ടിയുടെ ഫോണാണ് കഴിഞ്ഞ മാസം മോഷണം പോയത്. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവ് അപ്പോള്‍ തന്നെ മംഗ്‌ളൂരു, പാണ്ഡേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വേണ്ട നടപടി സ്വീകരിക്കാമെന്നു ഉറപ്പു നല്‍കിയാണ് കുടുംബത്തെ എസ്‌ഐ പി. മരുതി പറഞ്ഞു വിട്ടത്. കോണ്‍സ്റ്റബിള്‍ മഞ്ജുനാഥിനെ പരാതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.അതിനിടെ മോഷണം പോയ ഫോണില്‍ …

മുള്ളേരിയ, കാനക്കോട്ടെ പ്രമുഖ കര്‍ഷകന്‍ വിശ്വനാഥ റായ് അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ, കാനക്കോട്, ബെതാളമൂലയിലെ പ്രമുഖ കര്‍ഷകന്‍ വിശ്വനാഥ റായ് (72) അന്തരിച്ചു. ഭാര്യ: കുസുമാവതി വി റായ്. മക്കള്‍: ചന്ദ്രനാഥ് റായ്, സച്ചിദാനന്ദ റായ്, വിദ്യാമണി എ ഷെട്ടി. മരുമക്കള്‍: ശശികല സി റായ്, രശ്മി എസ് റായ്, അമര്‍നാഥ് ഷെട്ടി ചട്‌ള. സഹോദരങ്ങള്‍: സുന്ദരി എന്‍, രാജീവി ബി.വിവിധ സംഘടനകളുടെ പ്രമുഖ നേതാക്കള്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

ഷിറിയയില്‍ ബൈക്കില്‍ ലോറിയിടിച്ച് യുവാവിനു ദാരുണാന്ത്യം; മരണപ്പെട്ടത് പുത്തിഗെ പഞ്ചായത്ത് അംഗത്തിന്റെ സഹോദരന്‍

കാസര്‍കോട്: ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം.കുമ്പള, പേരാല്‍ കണ്ണൂരിലെ ത്യാംപണ്ണ പൂജാരിയുടെ മകന്‍ രവിചന്ദ്ര(35)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേകാല്‍ മണിയോടെ ഷിറിയ ദേശീയ പാതയിലെ പെട്രോള്‍ പമ്പിനു മുന്നിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര അപകടസ്ഥലത്തു തന്നെ മരിച്ചു. പുത്തിഗെ പഞ്ചായത്തു ഒന്‍പതാം വാര്‍ഡ് അംഗം ജനാര്‍ദ്ദന പൂജാരിയുടെ സഹോദരനാണ് രവിചന്ദ്ര. അമ്മ: സുന്ദരി. ഭാര്യ: സന്ധ്യ. മകള്‍: ആരാധ്യ. മറ്റു സഹോദരങ്ങള്‍: മോഹന, യോഗീഷ്, ശിവരാമ, ജയകര, രേവതി, സത്യ, മോഹിനി, വാരിജ.

കാസര്‍കോട് തുറമുഖ നിര്‍മ്മാണം: ഒരാഴ്ച മുമ്പ് ജോലിക്കെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കാസര്‍കോട് തുറമുഖ നിര്‍മ്മാണ സ്ഥലത്ത് ജോലിക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനു സഹായിക്കാന്‍ എത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍, ആറളം, കീഴ്പ്പള്ളി കോയ്യോട് സ്വദേശി പാടിക്കാ മണ്ണില്‍ പരേതനായ നൂറുദ്ദീന്റെ മകന്‍ എന്‍ നിസാര്‍ (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞ ശേഷം വിശ്രമിക്കുന്നതിനിടയില്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള നിസാര്‍ ഒരാഴ്ച മുമ്പാണ് അമ്മാവനെ പാചകകാര്യത്തില്‍ സഹായിക്കുന്നതിനായി …

സിപിഎം നേതാവിന്റെ അക്കൗണ്ടില്‍ നിന്നു സൈബര്‍ തട്ടിപ്പ് സംഘം പണം തട്ടി

പയ്യന്നൂര്‍: വ്യാജ സന്ദേശം അയച്ച് സെക്കന്റുകള്‍ക്കുള്ളില്‍ സിപിഎം നേതാവിന്റെ പണം സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തു. സിപിഎം തളിപ്പറമ്പ് രിയാ കമ്മിറ്റി അംഗവും പാപ്പിനിശ്ശേരി-കല്യാശ്ശേരി സഹകരണ ബാങ്ക് കൂളിച്ചാല്‍ ശാഖാ മാനേജരുമായ സി. അശോക് കുമാറിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. കാനറാ ബാങ്ക് ധര്‍മ്മശാല ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് അശോക് കുമാറിന്റെ 25,997 രൂപ നഷ്ടമായത്.കാനറ ബാങ്കില്‍ നിന്നാണെന്ന രീതിയില്‍ ബാങ്കിന്റെ ഒറിജിനല്‍ ലോഗോ സഹിതമുള്ള സന്ദേശം അശോക് കുമാറിന്റെ മൊബൈല്‍ ഫോണില്‍ എത്തിയതോടെയാണ് തട്ടിപ്പിനു …

പഴയകാല സിപിഎം നേതാവ് മുളിയാറിലെ കെ. കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പഴയകാല സിപിഎം നേതാവ് മുളിയാറിലെ കെ. കുഞ്ഞിരാമന്‍ നായര്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നേരത്തെ സിപിഎം ബെള്ളിപ്പാടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: പുഷ്പ. മക്കള്‍: സുനിത, അനിത, വിനീത് (സിപിഒ കാസര്‍കോട് എ.ആര്‍ ക്യാമ്പ്). മരുമക്കള്‍: അനില്‍, മധു, ശ്രുതി. സഹോദരങ്ങള്‍: കെ. മാധവി, പരേതനായ കെ. കൃഷ്ണന്‍ നായര്‍.

കനത്ത വേനല്‍മഴ: കാല്‍ വഴുതി ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം

കോഴിക്കോട്: കനത്ത വേനല്‍മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകിയ ഓടയില്‍ വീണു കാണാതായ ആള്‍ക്ക് ദാരുണാന്ത്യം. പാലാഴി, സ്വദേശി ശശി (60)യാണ് മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഓടയില്‍ നിന്നു പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവൂര്‍ എല്‍എ റോഡിലെ മണലേരി താഴത്തെ ബസ് സ്റ്റോപ്പിനു സമീപത്താണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ കയറി നില്‍ക്കുകയായിരുന്നു ശശിയും സുഹൃത്തും. ഇതിനിടയില്‍ കനത്ത മഴകാരണം ഇരച്ചെത്തിയ വെള്ളത്തില്‍ വീണ ശശി ഓടയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും …

ചെമ്പരിക്കയില്‍ മത്സ്യബന്ധനത്തിനിടയില്‍ തോണിയില്‍ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനിടയില്‍ തോണിയില്‍ കുഴഞ്ഞു വീണു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കസബ കടപ്പുറത്തെ രാഘവന്റെ മകന്‍ ആര്‍. ഗിരീശന്‍ (44) ആണ് ഞായറാഴ്ച വൈകുന്നേരം മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.മാര്‍ച്ച് 14ന് രാവിലെ എട്ടരമണിയോടെയാണ് ഗിരീശന്‍ തോണിയില്‍ കുഴഞ്ഞു വീണത്. ചെമ്പരിക്ക, കടപ്പുറത്തെ കെ. കൊട്ടന്‍ എന്നയാള്‍ക്കൊപ്പം ‘ധര്‍മ്മദൈവം” എന്നു പേരുള്ള ഫൈബര്‍ തോണിയില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. മീന്‍ പിടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.സംഭവത്തില്‍ ബേക്കല്‍ തീരദേശ പൊലീസ് അസ്വാഭാവിക …

മഞ്ചേശ്വരത്ത് പതിനാലും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചു; പിതാവിനെതിരെ രണ്ടു പോക്‌സോ കേസുകള്‍

കാസര്‍കോട്: പതിനാലും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ മോശം വിചാരത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് മാതാവ് 42കാരനായ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.