ഇന്ന് വിജയദശമി; ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍

ഇന്ന് വിജയദശമി. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന് നടക്കും. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയില്‍ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്. വിദ്യാദേവതയായ സരസ്വതിക്കു മുന്നിൽ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവർ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കുന്നു. അതിനുശേഷം സ്വർണമോതിരം …

വയനാടിന് കേന്ദ്രസഹായം; 260.56 കോടി അനുവദിച്ചു, തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും ധനസഹായം

ന്യൂഡൽഹി: ഒടുവിൽ വയനാടിന്റെ പുനര്‍നിര്‍മാണത്തിന് 260.56 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്ത ലഘൂകരണ ഫണ്ട് വഴിയാണ് തുക അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തുക അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് 2444 കോടിയും അനുവദിച്ചു. ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പദ്ധതിപ്രകാരമാണ് നഗരങ്ങള്‍ക്ക് സഹായം. നേരത്തെ 2219 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. അസമിന് 2022 ലെ വെള്ളപ്പൊക്ക ദുരന്ത പുനരുദ്ധാരണത്തിന് 1270 കോടിയും …

‘വേടൻ കഞ്ചാവ് ഉപയോ​ഗിച്ചു, തീൻ മേശയ്ക്കു ചുറ്റുമിരുന്നു വലിക്കുന്നതിനിടെ പിടികൂടി’; കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കഞ്ചാവ് കേസിൽ അഞ്ചു മാസത്തിനുശേഷം റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 10 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. വേടൻ കഞ്ചാവ് ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. വേടന്റെ ഫ്ലാറ്റിൽ നിന്നാണ് ഹിൽപാലസ് പൊലീസും ഡാൻസാഫും ചേർന്ന് കഞ്ചാവ് പിടികൂടിയത്. ഏപ്രിൽ 28-നായിരുന്നു സംഭവം. വേടനൊപ്പം റാപ് സംഘത്തിലെ അം​ഗങ്ങളായ ആറൻമുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി പിള്ളി, സഹോദരൻ വിഘ്നേഷ് ജി പിള്ളി, പെരിന്തൽമണ്ണ സ്വദേശി …

ഓട വൃത്തിയാക്കാൻ ഒരാൾ ഇറങ്ങി, ആളെ കാണാതായപ്പോൾ ഇറങ്ങിയ മറ്റു രണ്ടു പേരും ഓടയിൽ കുടുങ്ങി, കട്ടപ്പനയിൽ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പനയിൽ ഓടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് . കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കട്ടപ്പനയില്‍ നിന്ന് പുളിയന്‍മലയിലേക്ക് വരുന്ന വഴിയിലുള്ള ഓറഞ്ച് എന്ന ഹോട്ടലിന്റെ നവീകരണത്തിന്റെ ഭാഗമായി ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്ന് പേരാണ് കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആദ്യം ഓടയിൽ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേർ …

‘ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ല, എത്രയും വേഗം സത്യം പുറത്തുവരും, ഗൂഢാലോചന പുറത്തുകൊണ്ടുവരണം’; വികാരധീനനായി ആദ്യപ്രതികരണവുമായി വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷന്‍ വിജയ്. വീഡിയോ സന്ദേശത്തിലൂടെ വിജയ് കരൂര്‍ ദുരന്തത്തെ കുറിച്ച് പ്രതികരിച്ചത്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസില്‍ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് പറഞ്ഞു.‘എത്രയും വേഗം സത്യം പുറത്തുവരും. രാഷ്ട്രീയം തുടരുമെന്നും ഉടന്‍ എല്ലാവരെയും കാണും. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. അത് പുറത്തുകൊണ്ടുവരണം’-വിജയ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യം. അതിനാല്‍ തന്നെ രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടി പൊലീസിന് …

വ്യാഴാഴ്ച കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം

കാസര്‍കോട്: കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകിട്ട് മൂന്നുമണിവരെ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന് പൊലീസ്.പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ നീലേശ്വരം, കാഞ്ഞങ്ങാട്, പാണത്തൂര്‍,മാവുങ്കാല്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍, ഔദ്യോഗിക വാഹനങ്ങള്‍ ഉള്‍പ്പെടെ ചെമ്മട്ടംവയല്‍ വഴി നെല്ലിക്കാട്ട് വഴി ദുര്‍ഗ ഹൈസ്‌കൂളിന്റെ കിഴക്ക് വശം റോഡിലൂടെ ഗ്രൗണ്ടില്‍ പ്രവേശിക്കണം.കാസര്‍കോട്, ബേക്കല്‍-കാഞ്ഞങ്ങാട് സംസ്ഥാനപാത വഴി വരുന്ന വാഹനങ്ങള്‍ കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ നിന്നും കുന്നുമ്മല്‍ …

പാകിസ്താനിലെ സൈനിക ആസ്ഥാനത്ത് വന്‍ സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു, 32 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വെറ്റ സൈനിക ആസ്ഥാനത്ത് വന്‍ സ്‌ഫോടനം. സൈനികര്‍ അടക്കം പത്ത് പേര്‍ മരിച്ചതായി വിവരം. ചാവേര്‍ ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ബലൂച് വിമതരെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ക്വറ്റയിലെ സര്‍ഗുന്‍ റോഡിലുള്ള എഫ്സി ആസ്ഥാനത്തിന്റെ മുന്‍പിലാണ് സ്‌ഫോടനം നടന്നത്.അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റ് അഞ്ച് പേര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകള്‍ തകര്‍ന്നു എന്ന് …

ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തി കാട്ടി യുവാവിന്റെ ഭീഷണി,അതേ കത്തി ഉപയോഗിച്ച് ഗര്‍ഭിണിയായ 16-കാരി കാമുകനെ കഴുത്തറുത്ത് കൊന്നു

റായ്പൂര്‍: ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ആണ്‍സുഹൃത്തിനെ പതിനാറുകാരി കഴുത്തറുത്ത് കൊന്നു. ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. ഗഞ്ച് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബിലാസ്പൂരിലെ കോനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് പ്രതിയായ പെണ്‍കുട്ടി. സെപ്റ്റംബര്‍ 28നാണ് ആണ്‍സുഹൃത്തായ മുഹമ്മദ് സദ്ദാമിനെ കാണാനായി റായ്പൂരിലെത്തിയത്. റായ്പൂരിലെ രമന്‍ മന്ദിര്‍ വാര്‍ഡിലെ സത്കാര്‍ ഗലിയില്‍ സ്ഥിതി ചെയ്യുന്ന ഏവണ്‍ ലോഡ്ജില്‍ ശനിയാഴ്ച മുതല്‍ ഇരുവരും താമസിച്ചിരുന്നു. മുറിയില്‍വെച്ച് സദ്ദാം പെണ്‍കുട്ടിയോട് ഗര്‍ഭം അലസിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു. …

മുംബൈയിലെ മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

മുംബൈ: അഖില കാസര്‍കോട് മുസ്ലിം ജമാഅത്തും, മുംബൈ കാസര്‍കോട് കൂട്ടായ്മയും സംയുക്തമായി മുംബൈയിലെ മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കേന്ദ്ര ഹജ് കമ്മിറ്റി സിഇഒ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ട് എം.എ ഖാലിദ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ജന:സെക്രട്ടറി സുലൈമാന്‍ മെര്‍ച്ചന്റ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. നോര്‍ക്ക ഡവലപ്‌മെന്റ് ഓഫീസര്‍ റഫീഖ് നോര്‍ക്ക റൂട്ട്‌സ് എന്താണെന്നും, അതിന്റെ സേവനങ്ങളെക്കുറിച്ചും, പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. പരിപാടിയില്‍ …

കാഞ്ഞങ്ങാട് ഒരുങ്ങി; സാമൂഹിക ഐക്യദാര്‍ഢ്യപക്ഷാചരണ സംസ്ഥാനതല ഉദ്ഘാടനം; മറ്റന്നാള്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ-ആരോഗ്യ- തൊഴില്‍ മേഖലക്ക് മുന്‍ഗണന നല്‍കി ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 15 വരെ നടത്തും. പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒആര്‍ കേളു അധ്യക്ഷത വഹിക്കും. ഡിസംബര്‍ 31 നകം 500 പേര്‍ക്ക് തൊഴില്‍ …

ബെള്ളൂരിനെ മാതൃകയാക്കാം, പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു

കാസര്‍കോട്: ബെള്ളൂര്‍ പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെപി ജസീന വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘പുകയിലരഹിത വിദ്യാലയം’ക്യാമ്പയിന്റെ ഭാഗമായി ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. പരിധിയിലെ അഞ്ച് സ്‌കൂളുകള്‍, ഒരു കോളേജ് എന്നിവ 9 മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിരുന്നു. പ്രഖ്യാപന ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് …

ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം; പിതാവിന് കൂട്ട് മകന്‍, കൈവിലങ്ങുമായി ചാടിപ്പോയ പിതാവിനും മകനും ഒടുവില്‍ പിടിവീണു

കല്‍പറ്റ: കടയ്ക്കലില്‍ നിന്ന് കൈവിലങ്ങുമായി ചാടിപ്പോയ പിതാവും മകനും വയനാട്ടിലെ മേപ്പാടിയില്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി അയ്യൂബ് ഖാന്‍, മകന്‍ സെയ്തലവി എന്നിവരാണ് പിടിയിലായത്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ല. തെളിവെടുപ്പിനിടെയായിരുന്നു കൈവിലങ്ങുമായി പ്രതികള്‍ ചാടിപ്പോയത്. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് ഇരുവരും. കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ പ്രതികള്‍ മൂത്രമൊഴിക്കാനുണ്ടെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. …

തലയില്‍ കൈവച്ച് ആഭരണ പ്രേമികള്‍; ഇന്ന് പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയിടക്ക് പവന് 1040 രൂപ വര്‍ധിച്ചു. 86,000 കടന്ന് 87,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 86,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 10,845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെയാണ് സ്വര്‍ണവില ആദ്യമായി 85000 കടന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 85,000 കടന്നത്. എന്നാല്‍ ഉച്ചയോടെ വീണ്ടും 360 രൂപ വര്‍ധിച്ചു. ഇന്നലെ …

മുസ്ലീം ഇതര മത നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടു;’മുജാഹിദീന്‍ ആര്‍മി’ രൂപീകരിക്കാന്‍ ഗൂഢാലോചന നടത്തിയ നാല് ഭീകരരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

ലഖ്നൗ: ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നാല് പേരെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തതായി പൊലീസ്. ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളിലായി താമസിച്ച് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് പിടിയിലായത്. അക്മല്‍, സഫീല്‍, മൊഹമ്മദ് തൗസീഫ്, കാസിം എന്നിവരാണ് പിടിയിലായത്. ഇവര്‍ പാക് ഭീകര സംഘടനകളാല്‍ സ്വാധീനിക്കപ്പെട്ടവരാണെന്ന് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേന പറയുന്നു.ഇവരില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഒരു ഫോണ്‍പേ സ്‌കാനര്‍ എന്നിവ എടിഎസ് പിടിച്ചെടുത്തു.സമൂഹമാധ്യമങ്ങളിലൂടെ അടക്കം ആളുകളെ പ്രകോപിപ്പിക്കാനും ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാനും ശ്രമിച്ചെന്നാണ് …

രാഹുല്‍ ഗാന്ധിക്ക് എതിരായ വധഭീഷണിയെകുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല, സഭ പിരിഞ്ഞു

തൃശൂര്‍: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവിന്റെ കൊലവിളി പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം ഗൗരവതരമാണെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. പ്രാധാന്യമോ അടിയന്തര നോട്ടീസിനുള്ള വിഷയമോ അല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വേണമെങ്കില്‍ സബ്മിഷനായി അവതരിപ്പിക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി. നിസ്സാര വിഷയം എന്ന് സ്പീക്കര്‍ പറഞ്ഞതില്‍ കനത്ത പ്രതിഷേധം എന്ന് പ്രതിപക്ഷ നേതാവ് …

കൊല്ലൂരില്‍ നവരാത്രി ആഘോഷത്തിന് എത്തിയ യുവതിയുടെ മൂന്നു പവന്‍ സ്വര്‍ണമാല കവര്‍ന്നു; 24 മണിക്കൂറിനകം പ്രതിയെ പിടികൂടി പൊലീസ്

കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് 2.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ മാല മോഷ്ടിച്ച പ്രതിയെ പൊലീസ് 24 മണിക്കൂറിനകം പിടികൂടി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ നിന്നുള്ള യാദവ ദുര്‍ഗ്ഗമ്മയെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയിലാണ് ദേവപ്രിയ എന്ന യുവതിയുടെ മൂന്നുപവന്‍ സ്വര്‍ണമാല കവര്‍ന്നത്. മാല നഷ്ടമായതറിഞ്ഞ യുവതി ഉടന്‍ കൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിനെ അമ്പത്തിന് സമീപത്ത് വച്ച് കണ്ടെത്തി. മാലയും കണ്ടെടുത്ത് യുവതിക്ക് …

സഹോദരന്റെ ചികില്‍സയ്ക്കായി സാമ്പത്തിക സഹായം നല്‍കി അടുപ്പം കാണിച്ചു, പിന്നാലെ മൊബൈലില്‍ യുവതിക്ക് അശ്ലീല സന്ദേശം അയച്ചു, ബ്ലാക്‌മെയിലിങ് ചെയ്ത ഹിന്ദു ജാഗരണ വേദികെ നേതാവിനെതിരെ കേസ്

മംഗളൂരു: മെബൈലില്‍ അശ്ലീല സന്ദേശമയച്ച് യുവതിയെ ബ്ലാക്‌മെയില്‍ ചെയ്ത ഹിന്ദു ജാഗരണ വേദികെ നേതാവിനെതിരെ പൊലീസ് കേസെടുത്തു. മൂഡ്ബിദ്രിയിലെ ഹിന്ദു ജാഗരണ വേദികെയുടെ ജില്ലാ സഹ-കണ്‍വീനര്‍ സമിത് രാജിനെതിരായാണ് ബജ്‌പെ പൊലീസ് കേസെടുത്തത്. യുവതിയുടെ ആശുപത്രിയിലുള്ള സഹോദരന് ചികില്‍സയ്ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് യുവാവ് അടുപ്പം കൂടിയത്. ആരോഗ്യസ്ഥിതി അന്വേഷിക്കാനെന്ന വ്യാജേന യുവതിയുടെ മൊബൈലില്‍ പലതവണ വിളിച്ചു. പിന്നീട് കാറില്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തി. തന്നെ വിവാഹം …

കരൂർ ദുരന്തം;’ഉത്തരവാദി സെന്തിൽ ബാലാജി’, ദുരന്തത്തിൽ മനംനൊന്ത ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യാ കുറിപ്പ് എഴുതി ജീവനൊടുക്കി

ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മനംനൊന്ത് പാർട്ടിയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അയപ്പൻ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു. ശനിയാഴ്ചയായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലിയിൽ ദുരന്തം നടന്നത്. ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് …