ചീമേനിയിലെ കളിക്കള നിര്‍മ്മാണത്തില്‍ അഴിമതിക്കളി; മന്ത്രിയുടെ ഉദ്ഘാടനം മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ്
ചെറുവത്തൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയ്യൂര്‍- ചീമേനി ഗ്രാമ പഞ്ചായത്തിലെ ചീമേനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ ചിലവില്‍ കളിക്കളം നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. 50 ലക്ഷം രൂപ വീതം കായിക വകുപ്പില്‍ നിന്നും എംഎല്‍എ ഫണ്ടില്‍ നിന്നും ചെലവഴിച്ചു നിര്‍മിക്കുന്ന കളിക്കളത്തിന് 25 ലക്ഷം രൂപ പോലും ചിലവാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും 21 ന് …