വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി ചെറുവത്തൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാസർകോട്: വീടിന്റെ പരിസരത്ത് സൂക്ഷിച്ച എംഡി എം എയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ചെറുവത്തൂർ മുണ്ടക്കണ്ടം സ്വദേശി നിതിൻ(34) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീടിന്റെ പരിസരത്തുനിന്ന് 5.831 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കറുത്ത പ്ലാസ്റ്റിക് ബോക്സിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു മയക്കുമരുന്ന്. റെയിൽവേ സ്റ്റേഷനുമായി ഏറെ ബന്ധമുള്ള മുണ്ടകണ്ടം പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നതായി നേരത്തെ എക്സൈസിന് വിവരം …

ചെങ്കളയിൽ കെ.എസ്.ആർ.ടി.സി ബസിനു കല്ലെറിഞ്ഞ കേസ്; ആലംപാടി സ്വദേശിക്ക് 4 വർഷം തടവും 40,000 രൂപ പിഴയും

കാസർകോട്: കെ.എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ് മുൻവശത്തെ ഗ്ലാസ്സ് തകർക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പ്രതിക്ക് നാലു വർഷം തടവും നാൽപതിനായിരം രൂപ പിഴയും ശിക്ഷ. ആലംപാടി സുബ്ബത്തൊട്ടി ഹൗസിലെ ഇബ്രാഹിം ബാദിഷ (27) യെ ആണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.2019 ഡിസംബർ പതിനേഴാം തീയ്യതി വൈകുന്നേരം 3.40 മണിക്ക് ചെർക്കള, അഞ്ചാം …

നല്ല നാളെക്കായ് കളിക്കളമൊരുക്കാന്‍ മല്‍സ്യ വില്‍പ്പനയുമായി ഒരു നാട്

കാസര്‍കോട്: സ്‌കൂളിലെ കുട്ടികള്‍ക്ക് കളിച്ചുവളരാന്‍ കളിക്കളം വേണം, കരിന്തളം കുണ്ടൂര്‍ ദേശത്ത് നാടിന്റെ കൂട്ടായ്മയില്‍ 15 ലക്ഷം രൂപ ചെലവില്‍ കളിക്കളം നിര്‍മ്മിക്കുന്നു. കളിക്കളത്തിന്റെ ധനശേഖരനാര്‍ത്ഥം കാലിച്ചാമരത്ത് മീന്‍ വില്‍പന നടത്തി. രാവിലെ 8 മണി മുതല്‍ ആരംഭിച്ച മീന്‍ വില്‍പനയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. കളിക്കളത്തിന് ഫണ്ട് കണ്ടെത്താന്‍ വിവിധങ്ങളായ മാര്‍ഗങ്ങളാണ് സംഘാടകസമിതി നടത്തിയത്. വനിതകളുടെ നേതൃത്വത്തില്‍ ചക്ക ചിപ്‌സ് നിര്‍മ്മാണം, യുവാക്കളുടെ നേതൃത്വത്തില്‍ പാഴ് വസ്തുക്കളുടെ ശേഖരണം, ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച്, മുക്കട …

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; മൂന്നു ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്, കാസര്‍കോട് ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറിയതിനാല്‍ കേരളത്തില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും അതിതീവ്ര ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നാളെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത. അതേസമയം ഇന്നത്തെ മഴ …

കോടതിയില്‍ വച്ച് ധനരാജ് വധക്കേസിലെ പ്രതികളുടെ ഫോട്ടോയെടുത്തു; പയ്യന്നൂര്‍ നഗരസഭാ മുന്‍ ഉപാധ്യക്ഷ കസ്റ്റഡിയില്‍

തളിപ്പറമ്പ്: പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസില്‍ സാക്ഷി വിസ്താര വേളയില്‍ കോടതിയില്‍ വച്ച് പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂരിലെ നഗരസഭാ മുന്‍ വൈസ് ചെയര്‍പേഴ്‌സണെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിലെ സിപിഎം നേതാവായ കെപി ജ്യോതിയെയാണ് ജഡ്ജിയുടെ നിര്‍ദേശ പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആണ് സംഭവം. കേസിലെ പ്രധാന സാക്ഷിയായ ധനരാജിന്റെ ഭാര്യ സജിനിയെ വിചാരണ ചെയ്യുന്നതിനിടയിലാണ് പ്രതികളുടെ ഫോട്ടോ ജ്യോതി പകര്‍ത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട ജഡ്ജി പൊലീസിനോട് കസ്റ്റഡിയിലെടുക്കുവാന്‍ …

വീട്ടിനകത്ത് പൊള്ളലേറ്റ നിലയില്‍ കണ്ട വയോധിക മരിച്ചു

പയ്യന്നൂര്‍: വീട്ടിനകത്ത് തീ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വയോധിക ആശുപത്രിയില്‍ മരിച്ചു. മാത്തില്‍ വൈപ്പിരിയത്തെ വേലിയാട്ട് തമ്പായി(76) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇവരെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉടനെ പയ്യന്നൂരിലെ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചിരുന്നു. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സ്വയം തീകൊളുത്തി ആത്മഹത്യചെയ്തതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മക്കള്‍: കമലാക്ഷന്‍, ഷൈജ.

കാസര്‍കോട് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: ആരുഷ് ശ്രീരാജ് സ്വര്‍ണം നേടി

നീലേശ്വരം: കോട്ടപ്പുറം ഇ.എം.എസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കരാട്ടെ-ഡോ അസോസിയേഷന്‍ സംഘടിപ്പിച്ച പതിമൂന്നാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ നീലേശ്വരം പാലക്കാട്ടെ ആരുഷ് ശ്രീരാജ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. വാശിയേറിയ മത്സരത്തില്‍ 25 കിലോ കൂമിതെ ഇനത്തില്‍ ആരുഷ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 350-ല്‍ പരം മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ആരുഷ് നീലേശ്വരം സെയ്‌ടൊക്കാന്‍ ചാമ്പ്യന്‍സ് കരാട്ടെ അക്കാഡമിയെ പ്രതിനിധീകരിച്ചു. അക്കാഡമി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നവംബര്‍ 15, …

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി, സംവരണ ഡിവിഷനുകള്‍ ഇതാണ്

കാസര്‍കോട്: ജില്ലാപഞ്ചായത്തിന്റെ സംവരണ ഡിവിഷനുകളുടെ(നിയോജക മണ്ഡലങ്ങളുടെ) നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നേതൃത്വം നല്‍കി. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെവി ഹരിദാസ്, സീനിയര്‍ സൂപ്രണ്ട് ഹംസ, തഹസില്‍ദാര്‍മാരായ എല്‍കെ സുബൈര്‍, കെവി ബിജു, ടിവി സജീവന്‍ എന്നിവരും രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. 18 ഡിവിഷനുകളില്‍ 11 എണ്ണം സംവരണ ഡിവിഷനുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഡിവിഷന്‍ 3 ബദിയടുക്ക …

നവി മുംബൈയിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; 3 മലയാളികളടക്കം 4 പേര്‍ മരിച്ചു, മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

മുംബൈ: നവി മുബൈയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍(44), ഭാര്യ പൂജ രാജന്‍(39), ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. കമല ഹിരാലാല്‍ ജെയിന്‍ (84) ആണ് മരിച്ച മറ്റൊരാള്‍. രഹേജ റെസിഡന്‍സിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്‌ലാറ്റിലെ പത്താം നില മുതല്‍ പന്ത്രണ്ടാം …

ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടയെ പൊലീസ് വെടിവച്ചുകൊന്നു; കൊല്ലപ്പെട്ട റിയാസ് കോണ്‍സ്റ്റബിള്‍ വധം അടക്കം 60 കേസുകളിലെ പ്രതി

നിസാമാബാദ്: പൊലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഷെയ്ഖ് റിയാസ്(24)എന്ന ഗുണ്ടയാണ് കൊല്ലപ്പെട്ടത്. നിസാമാബാദ് ആശുപത്രിയില്‍ ആണ് സംഭവം. റിയാസിനെ പിടികൂടാന്‍ ഏറെക്കാലമായി അന്വേഷണത്തിലായിരുന്നു തെലങ്കാന പൊലീസ്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ വിനായക് നഗറില്‍ വെച്ച് റിയാസ് സിസിഎസ് കോണ്‍സ്റ്റബിള്‍ ഇ പ്രമോദി(42)നെ കൊലപ്പെടുത്തിയിരുന്നു. അതിന് ശേഷം രക്ഷപ്പെട്ട റിയാസിനെ, ആസിഫ് എന്നയാളെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സാരംഗപൂര്‍ വനമേഖലയില്‍ നിസാമാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. …

ഗാസ വെടിനിറുത്തൽ കരാർ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യും: ട്രംപ്

വാഷിംഗ്ടൺ: ഗാസയിൽ വെടി നിറുത്തൽ കരാർ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നു അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് താക്കീതു ചെയ്തു. തീവ്രവാദികൾ നല്ലവരായിരിക്കുകയും നന്നായി പെരുമാറുകയും ചെയ്താൽ മാത്രമേ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് അവർക്കു ഒഴിവാകാൻ കഴിയൂ – ട്രംപ് ഓർമ്മിപ്പിച്ചു. ഹമാസ് നല്ലവരായിരിക്കും, അവർ നല്ലവരായി പെരുമാറും എന്ന പ്രതീക്ഷയിലാണ് അവരുമായി സമാധാന കരാറിൽ ഏർപ്പെട്ടതെന്നും അവർക്ക് അത് അറിയാമെന്നും ട്രമ്പ് കൂടി ചേർത്തു. അതേ സമയം വെടി നിറുത്തൽ പ്രാബല്യത്തിൽ വന്നശേഷം 97 പേർ കൊല്ലപ്പെടുകയും …

നവംബർ ഒന്നു മുതൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 155 ശതമാനം താരിഫ് ഏർപ്പെടുത്തും: ട്രംപ്

വാഷിംഗ്ടൺ: നവംബർ ഒന്നിന് മുമ്പ് അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാക്കിയില്ലെങ്കിൽ ചൈനയ്ക്കെതിരെ 155 ശതമാനം താരിഫ് ഏർപ്പെടുത്തിയേക്കുമെന്ന് ട്രംപ് ചൈനയെ മുന്നറിയിച്ചു. ചൈന അമേരിക്കയോട് വളരെ ബഹുമാനം കാണിക്കുന്നു. അവർ വലിയ തുക തീരുവയായി ഞങ്ങൾക്ക് തരുന്നു. ഇപ്പോൾ അവർ നൽകുന്ന 55 ശതമാനം തീരുവ വലിയ തുകയാണ്. താനും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി രണ്ടാഴ്ചയ്ക്കുളളിൽ കൊറിയയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അവർ അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങണം. അക്രമാത്മക നിലപാട് ചൈന മാറ്റണം. ചൈനയുടെ നിർണായക …

കൊമ്പ് മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് തെറിച്ചുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർകോട്: അയൽവാസിയുടെ വീടിനു മുകളിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ തെറിച്ചുവീണു തൊഴിലാളി മരിച്ചു. വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ പുലിക്കോടൻ വീട്ടിൽ വിജയനാ(56)ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. റബ്ബർ മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ മരം ഉലഞ്ഞപ്പോൾ വിജയൻ തെറിച്ചു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നു നടക്കും. ലക്ഷ്മിയാണ് ഭാര്യ. മക്കൾ: വിജില, വിജയശ്രീ, വിശാഖ്( ടാക്സി ഡ്രൈവർ). മരുമക്കൾ: ഹരീഷ്, പരേതനായ ജയൻ. സഹോദരങ്ങൾ: കുമാരൻ, ബാലൻ, …

നാലുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്നെത്തും; ശബരിമല ദര്‍ശനം നാളെ

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ എത്തും. ശബരിമല ദർശനം നാളെ. ഇന്ന് വൈകിട്ട് 6.20നു തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കും. ഇന്നു രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ ഉച്ചയോടെ ശബരിമലയിൽ ദർശനം നടത്തും. വൈകിട്ടു ഗവർണർ തലസ്ഥാനത്തെ ഹോട്ടലിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. ​നാളെ രാവിലെ 9.25 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലേക്ക് പുറപ്പെടും. അവിടെനിന്ന് …

ചൗക്കിയിൽ താമസിക്കുന്ന പ്രവാസി കുഞ്ഞിപ്പ മൊയ്തീൻ അന്തരിച്ചു

കാസർകോട്: എരിയാൽ ചൗക്കി മയിൽപാറ ഷാമിയാന മനസിലിൽ കുഞ്ഞിപ്പ മൊയ്തീൻ (70) അന്തരിച്ചു.മൊഗ്രാൽ സ്വദേശിയാണ്.നാലു പതിറ്റാണ്ടു കാലം ബഹ്‌റൈൻ ഗുദൈബിയ ശൈഖ് അഹമ്മദ് പാലസിൽ ജീവനക്കാരനായിരുന്നു. പഴയ കാല ഫുട്ബോൾ കളിക്കാരനാണ്.ബഹ്‌റൈൻ മാനമയിലുള്ള ഗ്രീൻ ചാനൽ പ്രിന്റിംഗ് പ്രസ്സ് ഉടമയാണ്.ഭാര്യ: ഖൈറുന്നീസ (ചൂരിപ്പള്ളം)സഹോദരങ്ങൾ : ആമിന, ആസ്യ, പരേതരായ കുമ്പള വളവിൽ മുഹമ്മദ്‌, ഡ്രൈവർ ഇബ്രാഹിം, പൊലീസ് അബ്ദുള്ള, ഖാദർ, നഫീസ.

വഴക്കിനിടെ ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടി, പിടിക്കപ്പെടാതിരിക്കാന്‍ മന്ത്രവാദവും മൃഗബലിയും; യുവാവ് അറസ്റ്റില്‍

ബംഗളൂരു: വീട്ടുവഴക്കിനിടെ ഭാര്യയെ കൊന്ന് കിണറ്റിലിട്ട ഭര്‍ത്താവ് അറസ്റ്റില്‍. അലഗാട്ട സ്വദേശി വിജയും മാതാപിതാക്കളുമാണ് അറസ്റ്റിലായത്. 28 കാരിയായ ഭാരതിയുടെ കൊലയ്ക്കുശേഷം പിടിക്കപ്പെടാതിരിക്കാന്‍ ഭാര്യയെ കാണാനില്ലെന്ന പരാതിയും നല്‍കി. തുടര്‍ന്ന് യുവതിയുടെ ആത്മാവിനെ തളച്ചെന്ന് വരുത്തി മൃഗങ്ങളെയും ബലി നല്‍കുകയും ചെയ്തു. ഭാര്യയെ കാണാനില്ലെന്ന വിജയ്‌യുടെ പരാതിയില്‍ അന്വേഷണം നടത്തിയ കടൂര്‍ പൊലീസ് ഇയാള്‍ ഭാരതിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന്കൃഷി സ്ഥലത്തെ കുഴല്‍ കിണറിനകത്ത് 12 അടി ആഴത്തില്‍ കുഴിച്ചുമൂടിയ മൃതദേഹം കണ്ടെടുത്തു. കൊലയ്ക്ക് കൂട്ടുനിന്നു എന്നാരോപിച്ച് …

അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും, ഈ നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. അടുത്ത ഏഴ് ദിവസം മഴ തുടരും. മലപ്പുറം, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. നാളെ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കണ്ണൂരും കാസര്‍കോടുമാണ് മുന്നറിയിപ്പില്ലാത്തത്. അടുത്ത ദിവസങ്ങളില്‍ മധ്യ-തെക്കന്‍ കേരളത്തില്‍ മഴ കനക്കും. വെള്ളിയാഴ്ച കാസര്‍കോടും …

കെ. സുധാകരന് ദേഹാസ്വാസ്ഥ്യം; തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ. സുധാകരന് ദേഹാസ്വാസ്ഥ്യം.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുധാകരന്‍.തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജനറല്‍ മെഡിസിന്‍ ന്യൂറോളജി വിഭാഗം ഡോക്ടര്‍മാരാണ് പരിശോധിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി എംആര്‍ഐ സ്‌കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്ന മുറയ്ക്ക് തുടര്‍ ചികിത്സ നല്‍കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.