നവീന്‍ ബാബുവിന്റെ മരണം; പി.പി. ദിവ്യയും പ്രശാന്തനും 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കുടുംബം, ഹര്‍ജി ഫയല്‍ ചെയ്തു

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ, നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടിവി പ്രശാന്തന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. ഇരുവര്‍ക്കും പത്തനംതിട്ട സബ്‌കോടതി സമന്‍സ് അയച്ചു. നേരിട്ടോ അഭിഭാഷകര്‍ മുഖാന്തരമോ നവംബര്‍ 11-ന് ഹാജരാകാനാണ് കോടതി നിര്‍ദേശം.2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. …

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റല്‍ ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും

കാസര്‍കോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോര്‍ക്കാടി ധര്‍മ്മ നഗറില്‍ ഒന്നര കോടിരൂപ ചിലവില്‍ നിര്‍മിച്ച വനിതാ ഹോസ്റ്റല്‍ 28 ന് നാടിന് സമര്‍പ്പിക്കും. അന്യജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള വനിതകള്‍ക്കും, ലോ കോളജ് വിദ്യര്‍ഥിനികള്‍ക്കും ഹോസ്റ്റല്‍ ഏറെ പ്രയോജനപ്പെടുമെന്ന് ഭരണ സമിതി വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ തന്നെയാകും ഇതിന്റെ നടത്തിപ്പ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന അധ്യക്ഷയാകും. വോര്‍ക്കാടി …

ചെറുവത്തൂരിലെ പതിക്കാല്‍ പാലം-ജവാന്‍ റോഡ് തുറന്നു

ചെറുവത്തൂര്‍: പഞ്ചായത്തിലെ പതിക്കാല്‍ പാലം മുതല്‍ പൊറായ്ക്ക് മുനമ്പ് വരെയുള്ള ജവാന്‍ റോഡ് നാടിന്ന് സമര്‍പ്പിച്ചു. സൈനിക സേവനത്തിനിടെ വീരമിര്‍ത്യു വരിച്ച ധീര ജവാന്‍ കെ.വി.അശ്വിന്റെ നാമധേയത്തിലുള്ള റോഡാണിത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രീറ്റ് ചെയ്താണ് പഞ്ചായത്ത് റോഡ് പണി പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി. രാഘവന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, പഞ്ചായത്ത് അംഗം മുനീര്‍ കോട്ടിങ്ങളം, എം. രാമചന്ദ്രന്‍ സംസാരിച്ചു. …

സ്‌കൂളിലേക്ക് പോയ കാസര്‍കോട്ടെ 16 കാരിയെ കാണാതായി, കണ്ണൂര്‍ സ്വദേശിക്കൊപ്പം പോയതെന്ന് സംശയം

കാസര്‍കോട്: സ്‌കൂളിലേക്ക് പോയ നെല്ലിക്കുന്നിലെ 16 കാരിയെ കാണാതായതായി പരാതി. മാതാവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 9 മണിയോടെ സ്‌കൂളിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകീട്ട് തിരിച്ചെത്താത്തതിനാല്‍ പലയിടത്തും അന്വേഷണം നടത്തി. രാത്രിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ സ്വദേശിയായ ഒരു യുവാവിനൊപ്പം പോയതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി

റാഞ്ചി: ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവർക്കാണ് രോഗബാധ. ചൈബാസ സദർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽനിന്നും രക്തം സ്വീകരിച്ചവർക്കാണ് എച്ച്ഐവി ബാധിച്ചത്. തലസീമിയ രോഗ ബാധിതനായ ഏഴ് വയസുകാരനാണ് ആദ്യം എച്ച് ഐവി സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാല് കുട്ടികൾക്കു കൂടി എച്ച്ഐവിയാണെന്ന് കണ്ടെത്തിയത്. തലസീമിയ രോഗിയായ കുട്ടിയ്ക്ക് ബ്ലഡ് ബാങ്കിൽനിന്ന് 25 യൂണിറ്റ് രക്തം നൽകിയിട്ടുണ്ട്. …

പ്രാർത്ഥനകൾ വിഫലം; അടിമാലി മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം, ഭാര്യയെ രക്ഷപ്പെടുത്തി

അടിമാലി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വീട് തക‍ർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽപ്പെട്ട ബിജുവാണ് മരിച്ചത്. ബിജുവിൻ്റെ ഭാര്യ സന്ധ്യയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കൂമ്പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ ബിജുവിനേയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് പ്രദേശത്ത് തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. …

ജില്ലയിൽ പ്രത്യേക പൊലീസ് ഡ്രൈവ്: എംഡിഎംഎ യും നിരോധിത ലഹരിവസ്തുക്കളും പിടികൂടി;3 പേർ പിടിയിൽ, 184 വാറണ്ട് പ്രതികളും പിടിയിൽ; 1243 നിയമലംഘനങ്ങൾക്കു നടപടി

കാസർകോട്: ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ നടന്ന പ്രത്യേക പൊലീസ് ഡ്രൈവിൽ നിരവധി കേസുകൾ പിടികൂടി. 3396 വാഹനങ്ങൾ പരിശോധിച്ചു. 1243 നിയമലംഘനങ്ങൾക്കു നടപടിയെടുത്തു. വ്യാപക പരിശോധനയിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. 184 വാറണ്ട് പ്രതികൾ പിടിയിലായി. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട94 പേരെ പരിശോധിച്ചു. എട്ട് എൻ.ഡി.പി.എസ്. കേസുകൾ രജിസ്റ്റർ ചെയ്തു. 14000 പാക്കറ്റ് നിരോധിത ലഹരി വസ്തുക്കൾ പിടിച്ചു. മറ്റു സ്പെഷ്യൽ ആക്ടുകൾ പ്രകാരം 97 കേസുകൾ രജിസ്റ്റർ …

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പോക്‌സോ കേസ് പ്രതിയെ പൊലീസ് സമർത്ഥമായി പിടികൂടി

കാസർകോട്: 2023 ൽ ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വെന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് അതി സമർത്ഥമായി അറസ്റ്റ് ചെയ്തു. കാസർകോട്, പനയാൽ, മൈലാട്ടി കൂട്ടുപുന്ന സ്വദേശി മധുസൂദനൻ നായരെ ( 62) യാണ് പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചീമേനി പോലീസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി ശേഖരിക്കുകയും പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം …

കാസർകോട് മാർക്കറ്റ് റോഡിലെ ന്യൂ ബേക്കറി ഉടമ പള്ളത്തെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

കാസർകോട്: കാസർകോട് മാർക്കറ്റ് റോഡിലെ ന്യൂ ബേക്കറി ഉടമയും തൃക്കരിപ്പൂർ എളമ്പച്ചി വൾവക്കാട് സ്വദേശിയുമായ ടി.പി. ബഷീറി(56)നെ കാസർകോട് പളളം റോഡിലെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കാണപ്പെട്ടു. തൃക്കരിപ്പൂർ വൾവക്കാട്ടെ സ്വന്തം വീടായ സബാന മൻസിലിൽ നിന്നു വെള്ളിയാഴ്ചയാണ് ഇദ്ദേഹം തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെ 10 മണിയായിട്ടും കട തുറക്കാനെത്താതിരുന്നതിനെത്തുടർന്നു തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോഴാണ് ബഷീറിനെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നു പറയുന്നു. എല്ലാ ആഴ്ചയും ബഷീർ തൃക്കരിപ്പൂരിലെ വീട്ടിൽ പോകാറുണ്ട്. ക്വാർട്ടേഴ്സിൽ ഒറ്റക്കാണ് താമസം. 30 വർഷമായി ബഷീർ …

നീലേശ്വരം വെടിക്കെട്ട് അപകടം: അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്‌, എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കാസർകോട്: നീലേശ്വരം അഞ്ഞുറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടയിലുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ച് നടക്കുന്ന അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പത്ര-ദൃശ്യവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വെടിക്കെട്ട് നടത്തുന്നതിന് ക്ഷേത്രകമ്മറ്റി നിയമാനുസൃതം ലൈസൻസ് എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പടക്കം വാങ്ങിയ കടയ്ക്ക് നിയമാനുസൃതം ലൈസൻസുണ്ടോ എന്നറിയണം. അറസ്റ്റ് ചെയ്യാൻ …

പിതാവും മകനും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ രണ്ടു മുറികളില്‍

കോട്ടയം: കപ്പാട് മനോലിയില്‍ പിതാവിനെയും മകനെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മനോലിമാക്കല്‍ തങ്കച്ചന്‍ (63), മകന്‍ അഖില്‍ (29) എന്നിവരെയാണ് വീട്ടിലെ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും മാത്രമാണു വീട്ടില്‍ താമസിച്ചുവരുന്നത്. ശനിയാഴ്ച ഉച്ചയോടെ അയല്‍വാസികളാണ് ആദ്യം സംഭവം അറിയുന്നത്. രാവിലെ പുറത്തു കാണാത്തതിനാല്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. പൊന്‍കുന്നം പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ദുരൂഹതകളില്ലന്നാണു പൊലീസ് അറിയിക്കുന്നത്.

ഒളിച്ചോടി വിവാഹം, വിവാഹം കഴിക്കാന്‍ സഹായിച്ച സുഹൃത്തിനൊപ്പം ഭാര്യ ഒളിച്ചോടി; പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയെ മര്‍ദിച്ച് ഭര്‍ത്താവ്

അടൂര്‍: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടൂര്‍ സ്വദേശിയാണ് കസ്റ്റഡിയിലായ ഭര്‍ത്താവ്. ഇവര്‍ അഞ്ചുവര്‍ഷം മുമ്പ് ഒളിച്ചോടിയാണ് വിവാഹിതരായത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച്, ഇവരുടെ വിവാഹത്തിന് സഹായിച്ച യുവാവിനൊപ്പം ഒളിച്ചോടിയത്. അഞ്ചു വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷമായിരുന്നു ഇത്. യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവിന്റെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും ആണ്‍സുഹൃത്തിനെയും കണ്ടെത്തുകയായിരുന്നു. ഇതറിഞ്ഞ് വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തുകയും ചെയ്തു. …

ആളുകള്‍ നോക്കി നില്‍ക്കേ കെ.എസ്.ഇ.ബി സീനിയര്‍ സൂപ്രണ്ട് പുഴയില്‍ ചാടി മരിച്ചു

കണ്ണൂര്‍: കാടാച്ചിറ സെക്ഷന്‍ ഓഫീസിലെ കെ എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ മമ്പറം പുഴയില്‍ ചാടി മരിച്ചു. സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ.എം. ഹരീന്ദ്രനാണ് മരിച്ചത്. പതിവുപോലെ ശനിയാഴ്ച്ച രാവിലെ ഓഫീസിലേക്ക് പുറപ്പെട്ടതായിരുന്നു.മമ്പറം പഴയ പാലത്തിന്റെ മുകളില്‍ നിന്നും ആളുകള്‍ നോക്കി നില്‍ക്കേ പുഴയിലേക്ക് ചാടുകയായിരുന്നു.അഞ്ചരകണ്ടി പുഴയുടെ ഭാഗമായ മമ്പറത്തൂടെ ഒഴുകുന്ന നല്ല അടിയൊഴുക്കുള്ള പുഴയിലാണ് ഇയാള്‍ ചാടിയത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. പൊലിസ് …

അര്‍ധരാത്രി നടന്‍ ദിലീപിന്റെ വീട്ടില്‍ ഒരാള്‍; അതിക്രമിച്ചു കയറിയ യുവാവ് പിടിയില്‍

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത്തി(24)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിലാണ് ഇയാള്‍ 12 അടി പൊക്കമുള്ള ഗേറ്റ് ചാടിക്കടന്നതെന്ന് പൊലീസ് അനുമാനിക്കുന്നു. അര്‍ധരാത്രിയോടെയാണ് പാലസ് റോഡിലെ ദിലീപിന്റെ വീട്ടിലെത്തിയത്. ഒരാള്‍ വീടിന്റെ സമീപത്ത് നിന്ന് പരുങ്ങുന്നതു കണ്ട ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സ്വരാജ് വിവരം തിരക്കിയപ്പോള്‍, ദിലീപിനെ കാണാന്‍ വന്നതാണെന്നായിരുന്നു മറുപടി. ആരാധന മൂത്ത് ഗേറ്റ് ചാടിക്കടന്നതാണെന്നാണ് കരുതുന്നത്. ഷര്‍ട്ട് പോലും ധരിക്കാതെ വന്ന ഇയാള്‍ വീട്ടുകാരെ …

ഒന്നരവയസുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമം; റെയില്‍വേ ജോലിക്കെത്തിയ യുവതി ആശുപത്രിയില്‍, യുവാവ് അറസ്റ്റില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്റിലായി. തേവലക്കര പാലക്കല്‍ സ്വദേശി സാലിഹാണ് പിടിയിലായത്. റെയില്‍വേ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം. പരിക്കേറ്റ കുഞ്ഞും യുവതിയും ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. റെയില്‍വേ കരാര്‍ പണിക്കായി എത്തിയതായിരുന്നു യുവതി. ഇവര്‍ പ്രദേശത്ത് ടെന്റടിച്ച് താമസിക്കുകയായിരുന്നു. അന്നേ ദിവസം ശാരീരികാസ്വസ്ഥ്യത അനുഭവപ്പെട്ടതിനാല്‍ യുവതി ജോലിക്ക് പോയിരുന്നില്ല. ഇവര്‍ കുഞ്ഞിനൊപ്പം ടെന്റില്‍ ഇരിക്കുകയായിരുന്നു. കുഞ്ഞിന് മുലപ്പാല്‍ …

കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങള്‍ മോഷ്ടിച്ചു; സംഭവം കൊല്ലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍

കൊല്ലം: മൃതദേഹത്തിലെ ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്ന് മോഷണം പോയതായി പരാതി. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രി നഴ്സിങ് വിഭാഗത്തിന്റെ പരാതിയില്‍ പുനലൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 22ന് കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ശാലിനിയുടെ മൃതദേഹത്തിലെ ആഭരണങ്ങളാണ് ആശുപത്രിയില്‍ നിന്ന് മോഷണം പോയത്. ഭര്‍ത്താവ്ഐസക് മാത്യു ആണ് കൊലപ്പെടുത്തിയത്. താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റും മുന്‍പ് മൃതദേഹത്തിലെ ആഭരണങ്ങള്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി അവിടെയുള്ള അലമാരയില്‍ വെച്ചു. ഒരു ജോഡി …

ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല; അഞ്ചുമാസം ഗര്‍ഭിണിയായ കാമുകി വീട്ടിലെത്തി, കാമുകന്‍ പോക്‌സോ കേസില്‍ പിടിയില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിയാക്കിയെന്ന കേസില്‍ 23 കാരന്‍ പിടിയിലായി. ഹരിപ്പാട് താമക്കാക്കലിലെ യുവാവാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഫോണ്‍വിളിച്ചപ്പോള്‍ എടുക്കത്തതിനെ തുടര്‍ന്ന് അഞ്ചു മാസം ഗര്‍ഭിണിയായ പതിനേഴുകാരി അന്വേഷിച്ച് കാമുകന്റെ വീട്ടില്‍ എത്തിയിരുന്നു. അമ്പരന്ന വീട്ടുകാര്‍ ഹരിപ്പാട് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തതോടെയാണ് പീഡനം പുറത്തായത്. 2023 ല്‍ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു.തുടര്‍ന്ന് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജില്‍ വച്ച് ലൈംഗികമായി …

യുവതിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; ബ്ലാക്ക് ബോയ് അറസ്റ്റില്‍

പയ്യന്നൂര്‍: മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയും അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടൂല്‍, വടക്കേപ്പള്ളിപ്പറമ്പത്ത് ഹൗസില്‍ ജുനൈദി(37)നെയാണ് ഇന്‍സ്‌പെക്ടര്‍ സത്യനാഥന്റെ നിര്‍ദേശപ്രകാരം എസ്.ഐ കെ. ഷുഹൈല്‍ അറസ്റ്റ് ചെയ്തത്. പോരാളി വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ കൂടിയാണ് ബ്ലാക്ക് ബോയ് എന്നറിയപ്പെടുന്ന ജുനൈദ്. മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ ജുനൈദിനെ കണ്ണൂര്‍ ജയിലില്‍ റിമാന്റ് ചെയ്തു.