പിലിക്കോട് തോട്ടംഗേറ്റിന് സമീപത്തെ വി. ബാലന്‍ അന്തരിച്ചു

പിലിക്കോട്: തോട്ടംഗേറ്റ് കാനായി കപ്പച്ചേരി തറവാട്ടിന് സമീപത്തുള്ള വി. ബാലന്‍(60) അന്തരിച്ചു. പരേതരായ കാനായി അമ്പുവിന്റെയും വെള്ളായി പാറുവിന്റെയും മകനാണ്. ഭാര്യ: ടി രമണി. മക്കള്‍: ടി മനു, ടി വിനു. മരുമക്കള്‍: ജിതിന, ഷാന. സഹോദരങ്ങള്‍: വെള്ളായി നാരായണന്‍, വി. ഭാസ്‌കരന്‍, (പിഡബ്ല്യൂഡി കോണ്‍ട്രാക്ടര്‍ കരക്കേരു), വി ശ്യാമള, വി രാധ (പുത്തിലോട്ട്). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് കാലിക്കടവ് സമുദായ ശ്മശാനത്തില്‍.

എട്ടിക്കുളത്ത് സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

പയ്യന്നൂര്‍: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. മാട്ടൂല്‍ മൗസാബാദിലെ ഫൈസലിന്റെ മകന്‍ ഫയാസ് (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാട്ടൂല്‍ സെന്‍ട്രല്‍ ആറുതെങ്ങിലെ റാസിഖിന്(17) പരിക്കേറ്റു. എട്ടിക്കുളം കക്കംപ്പാറ-ചിറ്റടി റോഡിലെ ഇറക്കത്തില്‍ ബുധനാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുവരെയും ഉടന്‍ പാപ്പിനിശേരി എം.എം.ആശുപത്രിയിലെത്തിച്ചെങ്കിലും ഫയാസിനെ രക്ഷിക്കാനായില്ല. പിലാത്തറ കോഓപ്പറേറ്റിവ് കോളേജിലെ വിദ്യാര്‍ഥിയാണ് ഫയാസ്.

ആപ്പുപയോഗിച്ച് പാട്ടുപാടി സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും; അശ്ലീല ചാറ്റിങ്ങിനു വിസമ്മതിച്ചാല്‍ ഭീഷണിയും വീട് കയറി ആക്രമണവും, വീട്ടമ്മമാരെ ബ്ലാക്ക് മെയില്‍ ചെയ്ത സംഗീത അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: വീടുകയറി ആക്രമണം, വീട്ടുകാര്‍ക്കുനേരേ വധഭീഷണി എന്നിവ നടത്തി ഒളിവില്‍പോയ സംഗീതാധ്യാപകന്‍ പിടിയില്‍. വളാഞ്ചേരി കണ്ടംപറമ്പില്‍ ശിവനെ(40)യാണ് പൊലീസ് അറസ്റ്റുചെയ്തത്.ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ വീട്ടില്‍ രാത്രിയോടെ അതിക്രമിച്ചുകയറിയ പ്രതി, വീടിന്റെ ജനല്‍ച്ചില്ലുതകര്‍ക്കുകയും കുടുംബാംഗങ്ങളെആക്രമിക്കാന്‍ ശ്രമിക്കുകയും വീട്ടുകാരെ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവം നടന്നശേഷം പ്രതി ഒളിവില്‍ പോയി. സംഗീതാധ്യാപകനായപ്രതി ആപ്പുപയോഗിച്ച് പാട്ടുപാടി സ്ത്രീകളും വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിക്കുമായിരുന്നൂവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇവരുടെ ഫോണ്‍നമ്പര്‍ കൈക്കാലാക്കി ചാറ്റിങ് തുടങ്ങും. …

കേരളോല്‍സവ പരിപാടിക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; റിട്ട. അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: കേരളോത്സവ ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ റിട്ടയേര്‍ഡ് അധ്യാപകന്‍ പിടിയില്‍. കോഴിക്കോട് പയ്യോളി മണിയൂര്‍ എളമ്പിലാട് സ്വദേശി മീത്തലെ പൊയില്‍ എം.പി വിജയന്‍ (70) ആണ് പിടിയിലായത്. മണിയൂര്‍ പഞ്ചായത്തുതല കേരളോത്സവം നടക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം.കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞതോടെ ഇയാള്‍ ഒളവില്‍ പോയി. പ്രതിയെ പിടികൂടാത്തതിനെച്ചൊല്ലി ഏറെ രാഷ്ട്രീയവിവാദങ്ങള്‍ ഉടലെടുത്തിരുന്നു. മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്കും പയ്യോളി പൊലീസ് സ്റ്റേഷനിലേക്കും ഭരണ-പ്രതിപക്ഷ കക്ഷികള്‍ മാര്‍ച്ച് നടത്തിയിരുന്നു.ഒളിവില്‍ കഴിയുന്നതിനിടെ …

സ്‌കൂള്‍ ബസ് ദേഹത്ത് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, ഒരുകുട്ടിക്ക് പരിക്കേറ്റു; ബസിറങ്ങിയ ശേഷം സ്‌കൂളിലേക്ക് പോകവേ മറ്റൊരു ബസ് ഇടിച്ചാണ് അപകടം

ഇടുക്കി: ചെറുതോണിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇനയ തെഹ്സിന്‍ എന്ന കുട്ടിക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ കൊമ്പൗണ്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ബസിലാണ് ഹെയ്‌സല്‍ എത്തിയത്. ബസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്റെ പിന്നിലൂടെ ക്ലാസിലേക്ക് പോവുകയായിരുന്നു ഹെയ്‌സും സുഹൃത്തും. തൊട്ടുപിന്നില്‍ മറ്റൊരു ബസ് ഉണ്ടായിരുന്നു. കുട്ടികള്‍ കടന്നുപോകുന്നത് ഡ്രൈവര്‍ കണ്ടിരുന്നില്ല. …

17കാരിയുമായി കള്ളന് കടുത്ത പ്രണയം; ആളില്ലാത്ത സമയങ്ങളിൽ പെൺകുട്ടിയുടെ വീട്ടിൽ എത്തി പീഡിപ്പിച്ചു; ശേഷം മുങ്ങിയ 28 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രണയം നടിച്ച് 17 വയസ്സുകാരിയെ വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കിയ മോഷണക്കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി മടുക്കോലി സ്വദേശിയായ കെ.എം. മനുവിനെ(28)യാണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ചാണ് മനു പെൺകുട്ടിയെ വലയിലാക്കിയത്. എന്നാൽ ഇയാൾ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന കാര്യം പെൺകുട്ടിക്ക് അറിയില്ലായിരുന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ മനു ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചു. ശല്യമായതോടെ പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. പീഡനത്തിന് …

അടിച്ചുപൊളിക്കാന്‍ പണമില്ല! കുഞ്ഞിന്‍റെ ടീച്ചറുടെ സ്വര്‍ണമാല പൊട്ടിച്ച് യുവതിയും ഇന്‍സ്റ്റ സുഹൃത്തുക്കളും; ഒടുവിൽ പിടി വീണു

തൃശൂർ: മാള വൈന്തലയിൽ പട്ടാപ്പകൽ അംഗൻവാടി അധ്യാപികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന കേസിൽ യുവതിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും അറസ്റ്റിലായി. മാള സ്വദേശിനി അഞ്ജന (22), 18 വയസ്സുകാരൻ, പ്രായപൂർത്തിയാകാത്ത ആൾ എന്നിവരാണ് പിടിയിലായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മോളി ജോർജിനെ പിന്തുടർന്നെത്തിയ സംഘത്തിലെ ഒരാൾ കണ്ണിൽ മുളകുപൊടി എറിയുകയായിരുന്നു. ഈ സമയം മറ്റൊരാൾ മാല പൊട്ടിച്ചെടുത്ത് സംഘം ബൈക്കിൽ രക്ഷപ്പെട്ടു.മോളി ജോർജ് ജോലി ചെയ്യുന്ന അംഗൻവാടിയിൽ അഞ്ജനയുടെ കുട്ടിയും പഠിക്കുന്നുണ്ട്. ഈ അടുപ്പം മുതലെടുത്താണ് …

ഭീകരാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദി ഡോക്ടർക്ക് ജയിലിൽ ക്രൂരമർദ്ദനം; ഗുരുതര പരിക്ക്; സഹ തടവുകാർ ആക്രമിച്ചതാണെന്ന് ജയിൽ അധികൃതർ

ഗാന്ധിനഗർ: റിസിൻ കെമിക്കൽ വിഷം നിർമ്മിച്ച് രാജ്യത്ത് വലിയൊരു കൂട്ടക്കൊല പദ്ധതിയിട്ട തീവ്രവാദി ഡോക്ടർക്ക് ജയിലിൽ ക്രൂരമർദ്ദനം. നവംബർ 8 ന് ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തിരുന്ന ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിനാണ് ഗുജറാത്തിലെ സബർമതി ജയിലിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റത്. ജയിലിലെ സഹതടവുകാർ കൂട്ടത്തോടെ ഇയാളെ ആക്രമിക്കുകയായിരുന്നു എന്നാണ് ജയിൽ വകുപ്പ് വ്യക്തമാക്കുന്നത്. ഗുരുതരമായ പരിക്കേറ്റ അഹമ്മദ് സയ്യിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിനുള്ളിൽ വെച്ച് മൂന്ന് …

തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ മുറിയില്‍ മരക്കരി കത്തിച്ചു; വിഷപ്പുകയേറ്റ് ശ്വാസംമുട്ടി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം, ദുരന്തം കർണാടകയിൽ

ബെല്‍ഗാം: കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്നു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍ (22), മൊഹീന്‍ (23), സര്‍ഫറാസ് (22) എന്നിവരാണ് മരിച്ചത്. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ മുറിയില്‍ ഇവര്‍ മരക്കരി കത്തിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസ് (19)നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിയിൽ മരക്കരി കത്തിക്കുകയും, കിടന്നുറങ്ങുകയും ചെയ്തതാണ് അപകട കാരണമായത്. പുക നിറയുകയും ശ്വാസവായും ഇല്ലാതാവുകയും ചെയ്തത് യുവാക്കൾ തിരിച്ചറിഞ്ഞില്ല. …

ബായാർ, ബേക്കൂറിൽ പിറകോട്ട് നീങ്ങിയ വാഹനം ഇടിച്ച് അമ്മയ്ക്കും മകൾക്കും ഗുരുതരം; അപകടത്തിൽപ്പെട്ടത് മഴ വരുമെന്ന് കരുതി ഉണങ്ങാനിട്ട അടയ്ക്ക വാരി കൂട്ടുകയായിരുന്നവർ

ഉപ്പള: റോഡിലെ കയറ്റത്തിൽ നിർത്തിയിട്ട വാഹനം പിറകോട്ട് നീങ്ങി ഉണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റു. ബേക്കൂർ, ബൊളുവായിയിലെ പരേതനായ മഹാബലഭണ്ഡാരിയുടെ ഭാര്യ ജയന്തി ഭണ്ഡാരി (74), മകൾ സുമലത ഷെട്ടി (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ദേർളക്കട്ടയിലെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അപകടം ഉണ്ടായത്. കയറ്റത്തിൽ നിർത്തിയിട്ടിരുന്ന വാഹനം പിന്നോട്ട് നീങ്ങി വീട്ടു മുറ്റത്ത് അടയ്ക്ക വാരി കൂട്ടുകയായിരുന്ന അമ്മയുടെയും മകളുടെയും ദേഹത്ത് ഇടിച്ചു മുന്നോട്ട് നീങ്ങി കുഴിയിലേയ്ക്ക് മറിയുകയായിരുന്നുവെന്നു പറയുന്നു. …

സ്കൂട്ടറിൽ നിന്ന് 3.29 ഗ്രാം എം ഡി എം എ പിടികൂടിയ കേസ്; ചെറുവത്തൂർ സ്വദേശിയായ യുവാവിന് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

കാസർകോട്: സ്കൂട്ടറിൽ നിന്ന് 3.29 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. ചെറുവത്തൂർ മയിലാട്ടി കുന്നിലെ എംകെ മുഹമ്മദ് നിയാസി (34)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവും അനുഭവിക്കണം. 2021 ഡിസംബർ 24ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് ചെറുവത്തൂർ കൈതക്കാട് എന്ന സ്ഥലത്ത് വെച്ചാണ് നീലേശ്വരം …

പ്രവാസിയും ചക്കര ബസാറിൽ കാർപെറ്റ് വ്യാപാരിയുമായ സുലൈമാൻ സ്രാങ്ക് അന്തരിച്ചു

കാസർകോട്: പ്രവാസിയും ചക്കര ബസാറിൽ കാർപെറ്റ് വ്യാപാരിയുമായപള്ളം സ്രാങ്ക് ഹൗസിലെ സുലൈമാൻ സ്രാങ്ക് (78) അന്തരിച്ചു. ഭാര്യ: മറിയംബി ബർക്കത്ത്. മക്കൾ: റിയാസ് (ഖത്തർ), റഷീദ് (ദുബൈ). മരുമക്കൾ: സമീന കണ്ണൂർ, ഷാരിഫ ചൂരി. സഹോദരങ്ങൾ: അബ്ദുല്ല സൂപ്പർ. അസ്മ കാലിക്കറ്റ്,പരേതരായ അഹമ്മദ് കുഞ്ഞി, അബ്ബാസ്, ഇബ്രാഹിം, സുലൈഖ.

‘ ചേട്ടന് കഴിക്കാന്‍ കൊടുത്തു, എനിക്ക് തന്നില്ല’: പരാതി പറഞ്ഞ നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, മാതാവ് അറസ്റ്റില്‍

കൊച്ചി: നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച മാതാവ് അറസ്റ്റില്‍. മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. സ്‌കൂളില്‍ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപകര്‍ ചോദിച്ചപ്പോഴാണ് മാതാവില്‍ നിന്നുള്ള പീഡനത്തെ കുറിച്ച് കുട്ടി പറഞ്ഞത്. ചേട്ടന് ഭക്ഷണം കഴിക്കാന്‍ കൊടുത്തെന്നും തനിക്കൊന്നും തന്നില്ലെന്നും കുട്ടി പറഞ്ഞു. ഇതേ തുടര്‍ന്ന് പരാതി പറഞ്ഞതിന് ചട്ടുകം ചൂടാക്കി പൊള്ളിച്ചുവെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ …

വെള്ളിക്കോത്ത് വീണച്ചേരിയിലെ ബി.ചന്ദ്രന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയും വെള്ളിക്കോത്ത് വീണച്ചേരിയില്‍ താമസക്കാരനുമായ ബി.ചന്ദ്രന്‍ (68) അന്തരിച്ചു. പരേതരായ അച്ചുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ബി.സുജയ. മക്കള്‍: സന്ധ്യ, അനില്‍. മരുമകന്‍: ജിതിന്‍ ബോസ്.

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി; ട്രെയിനില്‍ കുടുങ്ങിയിരുന്നതെന്ന് നിഗമനം

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ മുന്നോട്ട് എടുത്തതിനു പിന്നാലെയാണ് ട്രാക്കില്‍ നിന്ന് ശരീരഭാഗം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. എറണാകുളം – ആലപ്പുഴ മെമു ട്രെയിന്‍ ട്രാക്കില്‍ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ട്രെയിന്‍ തട്ടി കൊല്ലപ്പെട്ടതോ, ആത്മഹത്യ ചെയ്തതോ ആയ ആരുടെയെങ്കിലും ശരീരഭാഗം ആകാമെന്നാണ് പൊലീസിന്റെ നിഗമനം. ട്രെയിനില്‍ കുടുങ്ങിയിരുന്ന ശരീരഭാഗം ട്രാക്കില്‍ വീണതാകാമെന്ന് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ …

മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു; പിന്മാറാന്‍ നിര്‍ബന്ധിച്ച കാമുകിയായ 17 കാരിയെ സൈനീകന്‍ കൊന്ന് കുഴിച്ചുമൂടി

പ്രയാഗ് രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പതിനേഴുകാരിയായ കാമുകിയെ കൊലപ്പെടുത്തിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് യുവാവാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. മറ്റൊരു യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും തന്നെ വിവാഹം കഴിക്കണമെന്ന 17 കാരിയുടെ നിര്‍ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഒരു സൈനീകനെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ച പെണ്‍കുട്ടിയെ യുവാവ് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് തന്നെ ഒരു കുഴിയെടുത്ത് മൃതദേഹം മണ്ണിട്ട് മൂടി. കുഴിച്ചിടുന്നതിന് മുമ്പ് കത്തി ഉപയോഗിച്ച് തല …

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; രണ്ടുദിവസത്തിനിടെ എത്തിയത് രണ്ടുലക്ഷം ഭക്തര്‍, തീര്‍ഥാടക കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നതോടെ വന്‍ ഭക്തജനത്തിരക്ക്. ചൊവ്വാഴ്ച ഉച്ചവരെ രണ്ടുലക്ഷത്തോളം ഭക്തര്‍ സന്നിധാനത്തെത്തി. തിരക്ക് പരിഗണിച്ച് ശബരിമലയില്‍ ദര്‍ശന സമയം നീട്ടിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീര്‍ത്ഥാടകര്‍ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തിയിരിക്കുകയാണ്. 12 മണിക്കൂറോളം ക്യൂ നില്‍ക്കേണ്ട സ്ഥിതിയായതോടെ സന്നിധാനത്ത് ദര്‍ശനം ലഭിക്കാതെ തീര്‍ത്ഥാടകര്‍ മടങ്ങിപ്പോകുന്നുണ്ട്. ഈ തീര്‍ത്ഥാടകര്‍ പന്തളം …

ഒന്നര വയസുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; പ്രതികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ 14 വയസുകാരിയെ പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ബംഗാളിലെ മാല്‍ഡ ജില്ലയിലെ ഗംഗാരാംപുര്‍ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22) എന്നിവരാണ് അറസ്റ്റിലായത്. കുറ്റൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാനതൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പ്രതികള്‍ വീട്ടിലെത്തിയത്. ഗോത്രഭാഷ മാത്രം അറിയാവുന്ന കുട്ടികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. റോഡില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ എടുക്കാനായി കുട്ടികള്‍ പുറത്തിറങ്ങിയപ്പോള്‍ പ്രതികള്‍ മുറിയില്‍ കയറി ഒളിച്ചു. കുട്ടികള്‍ തിരികെയെത്തി വാതിലടച്ച് ഉറങ്ങാന്‍ …