സ്കൂട്ടറിൽ നിന്ന് 3.29 ഗ്രാം എം ഡി എം എ പിടികൂടിയ കേസ്; ചെറുവത്തൂർ സ്വദേശിയായ യുവാവിന് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

കാസർകോട്: സ്കൂട്ടറിൽ നിന്ന് 3.29 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. ചെറുവത്തൂർ മയിലാട്ടി കുന്നിലെ എംകെ മുഹമ്മദ് നിയാസി (34)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവും അനുഭവിക്കണം. 2021 ഡിസംബർ 24ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് ചെറുവത്തൂർ കൈതക്കാട് എന്ന സ്ഥലത്ത് വെച്ചാണ് നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ആർ കലേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഹോസ്ദുർഗ്ഗ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ ടി അശോക് കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ: ചിത്രകല എന്നിവർ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page