മുൻ ആംബുലൻസ് ഡ്രൈവർ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട് : മുൻ ആംബുലൻസ് ഡ്രൈവറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.കള്ളാർ അരക്കൻകാട്, മണിക്കല്ലിൽ താമസക്കാരനായ എ.നാരായണൻ (56) ആണ് മരിച്ചത്. വീടിൻ്റെ കാർ പോർച്ചിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഒരു സന്നദ്ധ സംഘടനയുടെ ആംബുലൻസിൽകാഞ്ഞങ്ങാട് ഏറെക്കാലം ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: മിനി. മക്കൾ: പ്രാർത്ഥന, അഭിഷേക്. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: അശോകൻ, ചന്ദ്രൻ, നിർമ്മല.

കടം നൽകിയ മെഷിൻ തിരിച്ചു കൊടുത്തില്ല; ഗൃഹനാഥനെ കരിങ്കല്ല് കൊണ്ടു തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസ്; കർണാടക സ്വദേശിക്ക് 7 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും

കാസർകോട്: മരം മുറിക്കുന്ന മെഷീൻ തിരിച്ചു ചോദിച്ചതിൽ നൽകാത്തതിനുള്ള വിരോധത്തിൽ കരിങ്കല്ല് കൊണ്ടു തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. കർണാടക ഷിമോഗ രാജീവ്‌ നഗർ സ്വദേശി വിജയ നായ്ക്കി(50)നെയാണ് കാസർകോട് അഡീഷൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി (3) ജഡ്‌ജ്‌ അചിന്ത്യാ രാജ് ഉണ്ണി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം വീതം അധിക തടവ് അനുഭവിക്കണം. ഉപ്പള പോസ്റ്റ് ഓഫീസിന് സമീപത്തെ …

ഡാലസ് ഡൗൺ ടൗണിൽ വെടിവയ്പ്പ്: 2 മരണം, നിരവധി പേർക്ക് പരിക്ക്

പി പി ചെറിയാൻ ഡാലസ്: ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു .തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെ കോമേഴ്‌സ് സ്ട്രീറ്റിലെ ഒരു നിശാക്ലബ്ബിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. ക്ലബ്ബിനുള്ളിൽ തുടങ്ങിയ വാക്കുതർക്കം പുറത്തെ പാർക്കിംഗ് സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു.ആളുകൾക്ക് വെടിയേറ്റതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സായുധനായ പ്രതിക്ക് നേരെ വെടിയുതിർത്തു. പ്രതി സംഭവസ്ഥലത്ത് മരിച്ചു. ഒരു ഇരയും കൊല്ലപ്പെട്ടു.പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ …

തളങ്കരയിലെ പ്രവാസി കെ എം മുഹമ്മദ് ഷാഫി അന്തരിച്ചു

കാസർകോട്: തളങ്കരയിലെ പ്രവാസി കെ എം മുഹമ്മദ് ഷാഫി(58) അന്തരിച്ചു. കുവൈറ്റിലെ തളങ്കരയിലെ പരേതരായ കെ എം മൊയ്തിൻ ഹാജിയുടെയും സുലൈഖയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ഷീസാൻ (ദുബായ്), സൈൻ (ദുബായ്), ഷാസ്മി. സഹോദരങ്ങൾ: റമീസ തളങ്കര, സമീറ ബങ്കരക്കുന്ന്.

ചെറുവത്തൂര്‍ അണ്ടര്‍ പാസേജ്; അടുത്തമാസം ഒന്ന് മുതല്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം

കാസര്‍കോട്: ചെറുവത്തൂര്‍ വ്യാപാരഭവന്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വലിയ അണ്ടര്‍ പാസേജ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ ഒന്ന് മുതല്‍ അനിശ്ചിത കാല റിലേ നിരാഹാര സമരം തുടങ്ങുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 30 നുള്ളില്‍ പുതിയൊരടിപ്പാത അനുവദിച്ചില്ലെങ്കില്‍ ജനകീയ സമരത്തിന്റെ മുഖം മാറും. ദിവസവും അഞ്ച് സമരസമിതി പ്രവര്‍ത്തകര്‍ വീതം രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ സമരപന്തലില്‍ നിരാഹാരം കിടക്കുമെന്നും കര്‍മസമിതി പറഞ്ഞു. എല്ലാ വാഹനങ്ങള്‍ക്കും കടന്നുപോകുന്ന …

‘രാഹുല്‍ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമി, ചിലരുടെ പിന്തുണയും ആലിംഗനവും അയാള്‍ക്ക് പ്രോത്സാഹനമാവും’; അനുശ്രീക്കും സീമയ്ക്കുമെതിരെ പി.പി.ദിവ്യ

കണ്ണൂര്‍: ലൈംഗികാരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടിമാരായ അനുശ്രീയേയും സീമ ജി നായരേയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ് പി.പി ദിവ്യ. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലെയുള്ളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുന്നുവെന്നും ദിവ്യ വ്യക്തമാക്കി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവര്‍ നടിമാര്‍ക്കെതിരെ പ്രതികരിച്ചത്. ‘ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങള്‍’ എന്ന് പറഞ്ഞാണ്അവര്‍ കുറിപ്പ് ആരംഭിക്കുന്നത്. അനുശ്രീയുടേയും സീമ ജി നായരുടേയും ചിത്രങ്ങളും ദിവ്യ കുറിപ്പിനൊപ്പം …

ശബരിമലയിലെ അന്നദാന മെനുവില്‍ മാറ്റം, അയ്യപ്പന്മാര്‍ക്ക് കേരളീയ സദ്യ നല്‍കുമെന്ന് കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അന്നദാന മെനുവില്‍ മാറ്റം വരുന്നു. ഭക്തര്‍ക്ക് കേരളീയ സദ്യ നല്‍കും. പപ്പടവും പായസവുമടക്കം സദ്യ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. നാളെ മറ്റന്നാളോ പുതിയ ഭക്ഷണമെനു നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമായി. അജണ്ട വെച്ചുള്ള ആദ്യ ഔദ്യോഗിക യോഗം നടന്നു. ശബരിമലയിലെ കാര്യങ്ങള്‍ അവലോകനം ചെയ്തു. എരുമേലിയില്‍ സ്‌പോട്ട് ബുക്കിംഗ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അരവണ സ്റ്റോക്ക് ഉണ്ട്. ഒന്നിലും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.പന്തളത്തെ …

കര്‍ണാടക ആര്‍.ടി.സി ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം, എതിര്‍ത്ത വിദ്യാര്‍ഥിനിയെ ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിട്ടു, സംഭവം മഞ്ചേശ്വരത്ത്

കാസര്‍കോട്: കര്‍ണാടക ആര്‍.ടി.സി ബസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. സ്പര്‍ശിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ വഴിയില്‍ ഇറക്കി വിട്ട് ജീവനക്കാരുടെ ക്രൂരത. ചൊവ്വാഴ്ച രാവിലെ 8.45 ഓടെ ആണ് സംഭവം. ബന്തിയോട് നിന്ന് പരീക്ഷക്കായി മംഗളൂരുവിലെ കോളേജിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥിനി. ടിക്കറ്റെടുക്കാനെത്തിയ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയെ സ്പര്‍ശിക്കുകയായിരുന്നു. മോശമായി പെരുമാറിയത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ ശകാരിച്ചു. ഇക്കാര്യം പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍, ‘ നീ എന്തുവേണമെങ്കിലും ചെയ്‌തോ, എനിക്ക് ഒരുപ്രശ്‌നവുമില്ലെന്ന്’ കണ്ടക്ടര്‍ വെല്ലുവിളിച്ചെന്ന് വിദ്യാര്‍ഥിനി …

സീറ്റ് നിര്‍ണയത്തിലെ വിയോജിപ്പ്; ജയിംസ് പന്തമാക്കല്‍ ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയത്തിലെ വിയോജിപ്പിനെ തുടര്‍ന്ന് ജയിംസ് പന്തമാക്കല്‍ ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിവച്ചെന്ന് അറിയിച്ച അദ്ദേഹം ദീപദാസ് മുന്‍ഷി രാജിക്കത്ത് പരിഗണിച്ചിട്ടില്ലെന്നും അറിയിച്ചു. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസിസി പ്രസിഡന്റ് പികെ ഫൈസലിനെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഡിസിസി പ്രസിഡന്റ് പണം വാങ്ങിയാണ് സീറ്റുകള്‍ നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. പ്രസിഡന്റ് പദവി മുതലുള്ള സ്ഥാനങ്ങള്‍ക്കും പണം വാങ്ങിയിട്ടുണ്ട്. കെഎം മാണിയുടെ മരുമകന്‍ ജോസഫിന് …

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനോ? ഡിസംബര്‍ എട്ടിന് വിധി പറയും

കൊച്ചി: കേരളത്തില്‍ ഏറെ ചര്‍ച്ചയായ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്. ഏഴുവര്‍ഷം നീണ്ട വിചാരണ നടപടികളാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപാണ് എട്ടാം പ്രതി. 2017 ലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടി …

അയോധ്യയില്‍ കാവിക്കൊടി പാറിച്ച് മോദി; ധ്വജാരോഹണത്തിന് പരിസമാപ്തി

അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര ശിഖരത്തില്‍ കാവി പതാക ഉയര്‍ത്തി. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തിലായിരുന്നു ധ്വജാരോഹണം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രാണപ്രതിഷ്ഠ നടത്തിയ രാമക്ഷേത്രത്തിന്റെ എല്ലാ നിര്‍മാണവും പൂര്‍ത്തിയാക്കിയാണ് ഇന്ന് ധ്വജാരോഹണം നടത്തിയത്. മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ശുഭപഞ്ചമി ദിനമാണ് ധ്വജാരോഹണത്തിന് തെരഞ്ഞെടുത്തത്.10 അടി ഉയരവും 20 അടി നീളവുമുള്ള വലത് കോണുള്ള ത്രികോണാകൃതിയിലുള്ള പതാകയില്‍ ശ്രീരാമന്റെ തേജസ്സും വീര്യവും പ്രതീകപ്പെടുത്തുന്ന ഒരു …

പൊലീസിന് നേരെ ബോംബെറിഞ്ഞ കേസ്; 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും, പ്രതികളില്‍ ഒരാള്‍ സിപിഎം സ്ഥാനാര്‍ഥി

കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സ്ഥാനാര്‍ഥിയടക്കം രണ്ടുപേര്‍ക്ക് 20 വര്‍ഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും. സിപിഎം പ്രവര്‍ത്തകരായ ടി സി വി നന്ദകുമാര്‍, കാറമേലിനെ വി.കെ നിഷാദ് എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്താണ് ശിക്ഷിച്ചത്. കുറ്റക്കാര്‍ 10 വര്‍ഷം തടവും അനുഭവിച്ചാല്‍ മതിയാവും. വി കെ നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ 46 ആം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി കെ …

‘ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, പേടിച്ചു മൂലയില്‍ പോയി ഒളിക്കുമെന്നു ഒരു തീകുട്ടിയും കരുതണ്ട’; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായര്‍

കൊച്ചി: വീണ്ടും ആരോപണം വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍. രാഹുലിന്റെ ചാറ്റ് സംഭാഷണങ്ങളും ഓഡിയോവും പുറത്തുവന്നതോടെയാണ് നടി വീണ്ടും രാഹുലിന് പിന്തുണയുമായി ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താല്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണമെന്നും നടി പറയുന്നു. തേനീച്ച കൂട് ഇളകിയപോലെ സൈബര്‍ അറ്റാക്ക് വന്നാലും, ഞാന്‍ എന്റെ സ്റ്റേറ്റ് മെന്റില്‍ ഉറച്ചു നില്‍ക്കും, അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്യതാല്‍ മാത്രം’- …

വീട്ടില്‍ തലയിടിച്ച് വീണുവെന്ന് മകള്‍; പോസ്റ്റുമോര്‍ട്ടത്തില്‍ സത്യം പുറത്തായി, സ്വര്‍ണാഭരണം തട്ടാന്‍ മാതാവിനെ കൊലപ്പെടുത്തിയ ഏകമകളും കാമുകനും പിടിയില്‍

തൃശ്ശൂര്‍: മുണ്ടൂരില്‍ മാതാവിനെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണി(75) ആണ് കൊല്ലപ്പെട്ടത്. മകള്‍ സന്ധ്യ ( 45), കാമുകന്‍ നിതിന്‍ (27) എന്നിവരാണ് പ്രതികള്‍. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കാമുകനായ നിതിന്‍ അയല്‍വാസിയാണ്. നിതിനുമായി ഭര്‍തൃമതിയായ സന്ധ്യയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മാതാവിനെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം, മൃതദേഹം രാത്രി പറമ്പിലിടുകയായിരുന്നു. പിന്നീട് തങ്കമണി ചലനമറ്റു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത് കൊലപാതകിയായ നിതിനായിരുന്നു. …

മലപ്പുറത്ത് അരും കൊല; കുടുംബ വഴക്കിനെ തുടർന്ന് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; സംഭവം ഇന്ന് പുലർച്ചെ

മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. അമീർ(26) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദി(28)നെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം. വീട്ടിൽ ഇവർ രണ്ടു പേർ മാത്രമാണ് ഉണ്ടായിരുന്നത്. വാക്കേറ്റത്തിനിടെ വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതകളുമാണ് സഹോദരന്മാര്‍ തമ്മിലെ തര്‍ക്കത്തിന് കാരണമെന്നാണ് വിവരം. …

ജോലിഭാരം: സ്ത്രീകളടക്കം നോക്കിനിൽക്കെ ബി.എൽ.ഒ ഉടുമുണ്ട് ഉയർത്തിക്കാട്ടിയതായി പരാതി

മലപ്പുറം: ജോലി ഭാരത്തെത്തുടർന്നാണെന്നു പറയുന്നു , തിരൂർ തിപ്രങ്ങോട്ടു പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒ. നാട്ടുകാർക്കുനേരെ ഉടുമുണ്ടു പൊക്കിക്കാണിച്ചു. സ്ത്രീകളുൾപ്പെടെയുണ്ടായിരുന്ന ആൾക്കൂട്ടത്തിനു നേരെയായിരുന്നു ബി.എൽ. ഒ. യുടെ ആത്മാവിഷ്ക്കാരമെന്നു പറയുന്നു. മുതിർന്ന പൗരന്മാരെയടക്കം വെയിലത്തു വരിയായി നിർബന്ധിച്ചു തള്ളി നിറുത്തുന്നതു ശരിയല്ലെന്നു അഭിപ്രയപ്പെട്ട നാട്ടുകാർക്കുള്ള മറുപടിയായിരുന്നു സർക്കാർ ജീവനക്കാരനായ ബി.എൽ. ഒ യുടെ കലാപ്രകടനമെന്നു പറയുന്നു. അതിനു ശേഷം ബി.എൽ. ഒ നാട്ടുകാരെ സർക്കാർ ഭാഷയിൽ അപരിഷ്കൃതമായി ശകാരിച്ചു. നാട്ടുകാരെ ഇടക്കിടക്കു ബ്ലഡി ഫൂളെന്നു അഭിസംബോധന …

കിഴക്കൻ ആഫ്രിക്കയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ഇന്ത്യയിലേക്ക് ഉള്ള വിമാന സർവീസിന് നിയന്ത്രണം

ആഡിസ് അബാബ: കിഴക്കൻ ആഫ്രിക്കയിലെ ഇത്യോപ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ചാരമേഘം ഇന്ത്യ, യമൻ, ഒമാൻ, വടക്കൻ പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നീങ്ങിയതിനെ തുടർന്ന് ഈ രാജ്യങ്ങളിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി. ആകാശ്, ഇൻഡിഗോ ദുബൈ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്റിഗോ യാത്രക്കാരെ ചൊവ്വാഴ്ച ദുബൈയിലെത്തിക്കുമെന്നു അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ കണ്ണൂരിൽ തിരിച്ചെത്തിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി.

മാലിന്യം നിറഞ്ഞ വലിയ കുഴിയിൽ ഗർഭിണിയായ പശു വീണു, രക്ഷകരായത് അഗ്നിരക്ഷാസേന

കാസർകോട്: മേയുന്നതിനിടെ മാലിന്യക്കുഴിയിൽ വീണ ഗർഭിണിയായ പശുവിനു രക്ഷകരായത് അഗ്നിരക്ഷാസേന. ബദിയടുക്ക ബേളയിലെ അബ്ദുൽ ഖാദറിന്റെ വീട്ടുപറമ്പിലെ ആറടി താഴ്ചയും ആറടി നീളവുമുഉള്ള മാലിന്യ കുഴിയിൽ ആണ് പശു വീണത്. ആളുകളുടെ കൺമുന്നിൽ വച്ചായിരുന്നു സംഭവം. തുടർന്ന് നാട്ടുകാരുടെ സഹായത്താൽ പശുവിനെ പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇതോടെ കാസർകോട്ടെ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ക്യാൻവാസ് ഹോസ്, കയർ എന്നിവ ഉപയോഗിച്ച് കെട്ടി കുഴിയിൽ നിന്നും പശുവിനെ …