അഞ്ചുദിവസത്തെ കലോത്സവ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഹൊസ്ദുർഗ് ഉപജില്ല മുന്നിൽ

കാസർകോട്: ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചു ദിവസം നീണ്ട കൗമാര കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. അവസാന ദിവസത്തിലെ കടക്കുമ്പോൾ കിരീട പോരാട്ടത്തിൽ ഹൊസ്ദുർഗ് ഉപജില്ല 740 പോയിന്റ് നേടി മുന്നേറുന്നു. 714 പോയിന്റോടെ കാസർകോട് ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. 708 പോയിന്റുമായി ചെറുവത്തൂരും പിന്നാലെയുണ്ട്. 178 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളാണ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. 134 പോയിന്റുമായി പിലിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും130 പോയിന്റുമായി …

പന്നിഫാമിലെ മാലിന്യ കുഴിയിൽ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം കുഡ്ലു പായിച്ചാലിൽ

കാസർകോട്: പന്നിഫാമിലെ മാലിന്യ കുഴിയിൽ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം. കാസർകോട് കുഡ്ലു, പായിച്ചാലിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് സംഭവം. നേപ്പാൾ സ്വദേശിയായ മായേഷ് റായ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസും ഫയർഫോഴ്സും മഹേഷിനെ പുറത്തെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മായേഷ് രാവിലെയാണ് ഫാമിലെ ജോലിക്കെത്തിയത്.

പലരില്‍ നിന്നും പണം വാങ്ങി ചതിച്ചു; നടി ധന്യ മേരി വര്‍ഗീസിന്റെ ഒന്നരകോടിയുടെ ഭൂമി ഇഡി കണ്ടുകെട്ടി

കൊച്ചി: നടി ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫ്‌ളാറ്റ് തട്ടിപ്പുകേസിലാണ് ധന്യയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങള്‍ ഇഡി കണ്ടുകെട്ടിയത്. പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്. നടിയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസണ്‍ ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി. ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം വാങ്ങിയെന്നാണ് കേസ്

അടുത്ത 5 ദിവസം കാസര്‍കോട്ടുള്‍പ്പെടെ കനത്ത, അതിരൂക്ഷമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒറ്റപ്പെട്ട അതിശക്തമായ മഴ പ്രവചിച്ചു.ഡിസംബര്‍ ഒന്നിനു കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും രണ്ടിനു പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ മഴ പെയ്യാനിടയുണ്ടെന്നാണ് പ്രവചനം.നവംബര്‍ 30ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഡിസംബര്‍ ഒന്നിന് …

ബംഗളൂരുവിലെ അസമീസ് വ്‌ളോഗറുടെ കൊല; കണ്ണൂര്‍ സ്വദേശി ആരവ് പിടിയില്‍

ബംഗളൂരു: അസം യുവതിയെ കൊലപ്പെടുത്തിയ പ്രതി ആരവ് പൊലീസ് പിടിയില്‍. യുവതിയുടെ കാമുകനും കണ്ണൂര്‍ തോട്ടട സ്വദേശിയുമായ ആരവ് ഹനോയിയാണ് പിടിയിലായത്. അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കടന്നുകളഞ്ഞിരുന്നു. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളില്‍ …

നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ ഭാര്യാമാതാവ് അന്തരിച്ചു

കാസര്‍കോട്: നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ ഭാര്യ സുഹറയുടെ മാതാവ് അന്തരിച്ചു. കുമ്പളയിലെ വ്യവസായ പ്രമുഖന്‍ പരേതനായ ആലി ഹാജിയുടെ ഭാര്യ ആമിനാ ഹജ്ജുമ്മ(70) ആണ് മരിച്ചത്.വെളളിയാഴ്ച രാവിലെ ഒന്‍പതരയോടെ നെല്ലിക്കുന്നിലെ മകള്‍ സുഹറയുടെ വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വൈകീട്ട് 5 ന് കുമ്പള ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. മറ്റുമക്കള്‍: അബ്ദുല്‍ റഹീം, ആയിഷ. മറ്റു മരുമക്കള്‍: ഹനീഫ പാവൂര്‍, ഷാഹിന.

വര്‍ക്ക് ഷോപ്പില്‍ നിന്നും പണം കവര്‍ന്ന ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മംഗളൂരു മാറോളിയിലെ ടിവിഎസ് കാഞ്ചന വര്‍ക്ക് ഷോപ്പില്‍ നിന്ന് പണം മോഷ്ടിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. മംഗളൂരു കണ്ണൂര്‍ സ്വദേശി നസീര്‍ മുഹമ്മദി(26)നെയാണ് കങ്കനാടി ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. നവംബര്‍ 19ന് രാത്രി വര്‍ക്ക് ഷോപ്പില്‍ നിന്ന് 94,540 രൂപ മോഷണം പോയിരുന്നു. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നസീറില്‍ നിന്ന് 64,500 രൂപയും സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഹെല്‍മറ്റ്, മോഷണത്തിന് ഉപയോഗിച്ച ആയുധം എന്നിവ കണ്ടെടുത്തു.

കുഞ്ഞാമിന്‍ത്ത | Kookkanam Rahman

Author: കൂക്കാനം റഹ്‌മാന്‍ ഞങ്ങള്‍ അവരെ അങ്ങനെയാണ് വിളിക്കാറ്. തലയില്‍ തട്ടം ഒരു പ്രത്യേക രീതിയില്‍ കെട്ടിവെക്കും. വീട്ടില്‍ സിങ്കപ്പൂരന്‍ ലുങ്കിയും വെള്ള ഫുള്‍ക്കൈമേല്‍ക്കുപ്പായവും പുള്ളികളുള്ള അരക്കയ്യന്‍ അടിക്കുപ്പായവും ധരിക്കും. ചുവന്ന അരഞ്ഞാണത്തില്‍ രണ്ടു മൂന്ന് താക്കോല്‍ കൂട്ടവും കാണും. പത്തായം, ഉടുപ്പു പെട്ടി, പൈസപ്പെട്ടി എന്നിവയുടെ താക്കോലുകളാണത്. അവരുടെ പ്രായക്കാരെല്ലാം വെറ്റില മുറുക്കുള്ളവരാണ്. പക്ഷേ കുഞ്ഞാമിന്‍ത്താക്ക് മുറുക്കില്ല. മലയാളം എഴുതാനും വായിക്കാനും അറിയില്ല. ഖുറാന്‍ മുപ്പത് ജുസുവും നോക്കിയും നോക്കാതെയും ഓതും. നല്ല കൈത്തുന്നുകാരിയാണ്. കുപ്പായത്തിന്റെ …

മിനിലോറിയില്‍ കടത്തിയ ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി നെല്ലിക്കുന്ന് സ്വദേശി പിടിയില്‍; കടത്ത് പിടികൂടിയത് കാലിക്കടവില്‍ വച്ച്

കാസര്‍കോട്: വാഹനത്തില്‍ കടത്തുകയായിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പൊലീസ് പിടികൂടി. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി പാദൂര്‍ ഹൗസില്‍ ഉമറുള്‍ ഫാറൂഖിനെ (35)യാണ് ചന്തേര എസ്.ഐ കെപി സതീശനും സംഘവും പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ദേശീയപാതയില്‍ കാലിക്കടവില്‍ വാഹന പരിശോധനക്കിടെയാണ് പുകയില ഉല്‍പന്നം പിടികൂടിയത്. കാസര്‍കോട് ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് എയ്‌സ് മിനിലോറിയില്‍ ഏഴ് ചാക്കുകളിലായാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.

ഗൃഹനാഥന്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിക്കോത്ത് ഭഗവതി കാവ് റോഡ് കണിയാം കുണ്ടിലെ ശശിധരന്‍ അയ്യങ്കാര്‍ (53)ആണ് മരിച്ചത്. ക്ഷീര കര്‍ഷകനായിരുന്നു. വെള്ളിയാഴ്ച രാവിലെ വീടിന് മുകളിലെ വാട്ടര്‍ ടാങ്കിന്റെ സ്റ്റാന്റിലെ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിലും ജോലിചെയ്തിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: വിനയ. മക്കള്‍: വൈഷ്‌കവ് (പിട്ടാപ്പിള്ളിയില്‍ ഏജന്‍സി), വൈശാഖ് (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: പ്രഭ, പ്രമീള, പ്രസന്ന, പ്രീത.

‘ഒരു തെറ്റുപറ്റി’ മൊഴിയില്‍ അവ്യക്തത; പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. അസി. പൊലീസ് കമ്മിഷണര്‍ ടി.കെ. രത്നകുമാര്‍, ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി എന്നിവര്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ എത്തിയാണ് മൊഴിയെടുത്തത്. ‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് വിവരം. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ വകുപ്പ് …

കാണാതായ പശുക്കള്‍ തിരിച്ചെത്തി; സ്ത്രീകള്‍ ചിതറിയോടിയത് ആനയെ കണ്ട്, 14 മണിക്കൂര്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ ആശ്വാസം

കോതമംഗലം: മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ അവരെ കണ്ടെത്തി. പശുവിനെ തിരഞ്ഞ് കാട്ടിലേക്ക് പോയി കാണാതായ മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവരെ തിരച്ചില്‍ സംഘം കണ്ടെത്തി. ആശങ്ക നിറഞ്ഞ 14 മണിക്കൂറുകള്‍ക്കൊടുവിലാണ് മൂവരേയും കണ്ടെത്തിയ വിവരം രാവിലെ ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചത്. വനത്തിനുള്ളില്‍ ആറ് കിലോമീറ്റര്‍ അകലെ അറക്കമുത്തിയില്‍ നിന്നാണ് മൂവരെയും കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും രാത്രി പലപ്പോഴും തിരച്ചിലിന് തടസ്സമായിരുന്നു. തുടര്‍ന്ന് ഡ്രോണ്‍ …

‘അവര്‍ കുറുവാ സംഘങ്ങളല്ല’; പടന്നക്കാട് സിസിടിവിയില്‍ കുടുങ്ങിയ ആ രണ്ട് ആളുകള്‍ ഇവരാണ്

കാസര്‍കോട്: പടന്നക്കാട് ഒരു വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ആളുകള്‍ കുറുവാ സംഘങ്ങളല്ലെന്ന് പൊലീസ്. ഇതോടെ രണ്ട് ദിവസമായി നീണ്ട ആശങ്കകള്‍ക്ക് പരിഹാരമായി. പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ മലപ്പുറത്തുനിന്ന് പ്ലംബിങ് ജോലി അന്വേഷിച്ച് വന്ന യുവാക്കളാണെന്ന് കണ്ടെത്തി. ഇവരെ സംശയിക്കത്തക്ക ഒന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. പടന്നക്കാടിന് സമീപത്തെ ഒരു വീട്ടിലെ സി.സി.ടി.വി ക്യാമറയിലാണ് വീട് നിരീക്ഷിച്ച് നടന്ന് പോകുന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. സംസ്ഥാനത്ത് കുറുവ സംഘത്തിന്റെയടക്കം കവര്‍ച്ചസംഘങ്ങള്‍ ഭീഷണിയായിരിക്കെയാണ് രണ്ടുപേരെ സംശയിച്ചത്. …

ചെട്ടുംകുഴി സ്വദേശിനി ഉംറക്കിടയില്‍ മരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍, പന്നിപ്പാറ, ചെട്ടുംകുഴി, ബദര്‍ നഗറിലെ പരേതനായ മുഹമ്മദ് കുഞ്ചാറിന്റെ ഭാര്യ ആയിഷ (58) ഉംറയ്ക്കിടയില്‍ മരിച്ചു. ഒരാഴ്ച മുമ്പാണ് ബന്ധുക്കള്‍ക്കൊപ്പം ഉംറ നിര്‍വ്വഹിക്കാന്‍ പോയത്. ഖബറടക്കം മക്കയിലെ ഖബര്‍സ്ഥാനില്‍ നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍: അബ്ദുള്ള, സലാം, മൊയ്തീന്‍, ഫാത്തിമ, ഇഷാന, സഹോദരങ്ങള്‍: അബ്ബാസ്, മൂസ, ഫാത്തിമ, ഖദീജ, നബീസ, അസ്മ, അവ്വാബി, പരേതനായ അബൂബക്കര്‍.

കാമുകന്‍ പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയ വിഷമത്തില്‍ 17കാരി ജീവനൊടുക്കി; ഒളിവില്‍ പോയ കാമുകനായി തെരച്ചില്‍

മംഗ്‌ളൂരു: കാമുകന്‍ പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയ വിഷമത്തില്‍ 17കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കി. ബെല്‍ത്തങ്ങാടി, സ്വദേശിനിയായ റിഷ്‌വിയാണ് മരിച്ചത്. സംഭവത്തില്‍ മാതാവ് നല്‍കിയ പരാതി പ്രകാരം കാമുകന്‍ ചാര്‍മാടിയിലെ രവീണ്‍ഗൗഡയ്‌ക്കെതിരെ ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.റിഷ്‌വിയും രവീണ്‍ഗൗഡയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. അടുത്തിടെ കാമുകന്‍ ഈ ബന്ധത്തില്‍ നിന്നു പിന്മാറിയതാണ് പെണ്‍കുട്ടിയെ വിഷമത്തിലാക്കിയത്. കാമുകിയെ കല്യാണം കഴിക്കാന്‍ രവീണ്‍ഗൗഡ ആഗ്രഹിച്ചിരുന്നുവെങ്കിലും പാവപ്പെട്ട കുടുംബമായതിനാല്‍ കല്യാണം നടത്താന്‍ കഴിയില്ലെന്നു വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു. …

കള്ളപ്പണം; നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്യും

കൊച്ചി: സിനിമ നിര്‍മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണത്തെ തുടർന്ന് നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസം സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വരെ നീണ്ടിരുന്നു.മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നാണ് …

വളർത്തു പൂച്ച മാന്തി; രക്തം വാർന്ന് വീട്ടുടമയ്ക്ക് ദാരുണാന്ത്യം

റഷ്യ: വളര്‍ത്തു പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥന്‍ രക്തം വാര്‍ന്ന് മരിച്ചു. നവംബര്‍ 22ന് റഷ്യയിലെ ലെനിന്‍ഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം. ദിമിത്രി ഉഖിനാണ് (55) പൂച്ചയുടെ ആക്രമണത്തിന് ഇരയായി മരിച്ചത്. അതേസമയം ഇയാള്‍ പ്രമേഹ രോഗബാധിതനും രക്തം കട്ട പിടിക്കാത്ത പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരാളായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ശരീരത്തില്‍ രക്തം കട്ട പിടിക്കാത്ത അവസ്ഥയും നേരിടുന്ന വ്യക്തിയായിരുന്നു ദിമിത്രി പൂച്ചയെ ശുശ്രൂഷിക്കുന്നതിനിടയില്‍ പൂച്ചയുടെ നഖം കൊണ്ട് അദ്ദേഹത്തിന്റെ കാലില്‍ മുറിവുണ്ടാവുകയായിരുന്നു. …

പശുവിനെ തിരഞ്ഞ് കാട്ടിലേക്ക് പോയ മൂന്ന് സ്ത്രീകൾ തിരിച്ചുവന്നില്ല; രാത്രി വൈകിയും തിരച്ചിൽ നടത്തി

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകളെ കാണാതായി. ഇവർക്കായി രാത്രി വൈകിയും തെരച്ചിൽ നടത്തി. കണ്ടെത്താൻ രാത്രി വൈകിയും തെർമൽ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണെന്ന് മലയാറ്റൂർ ഡിഎഫ്ഒ ശ്രീനിവാസ് അറിയിച്ചു. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായത്. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് …