വീട് നിര്‍മാണം നോക്കാനെത്തിയ ഷിറിയയിലെ ഗൃഹനാഥന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു, ഇടിച്ച ലോറി നിര്‍ത്താതെ പോയി

കാസര്‍കോട്: കുമ്പള ഷിറിയയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. ഷിറിയ ചക്കന്റടിയിലെ അക്കര മുഹമ്മദ്(74) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വീടിന് സമീപത്ത് വച്ചാണ് അപകടം. മകന്‍ അബ്ദുല്‍ അസീസിന് പുതുതായി പണിയുന്ന വീട് നോക്കാന്‍ പോവുകയായിരുന്നു മുഹമ്മദ്. ഇതേ പറമ്പില്‍ മണ്ണ് ഇറക്കാനെത്തിയ ടിപ്പര്‍ ലോറി തിരിച്ചുപോകുമ്പോള്‍ മുഹമ്മദിനെ ഇടിക്കുകയായിരുന്നു. ഇടിച്ച ലോറി നിര്‍ത്താതെ പോയി. ശബ്ദം കേട്ടെത്തിയ നിര്‍മാണത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മുഹമ്മദിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസ് …

മാതാവിന്റെ കൈയിലിരുന്ന കുഞ്ഞിനെ പുലി കൊണ്ടുപോയി; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

പോര്‍ബന്തര്‍: ഗുജറാത്തില്‍ പുലിയുടെ ആക്രമണത്തില്‍ ഒരു വയസുകാരി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. അര്‍ജുന്‍ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ പാചകം ചെയ്തുകൊണ്ടിരുന്ന മാതാവിന്റെ അരികില്‍ ഇരിക്കുകയായിരുന്നു കുട്ടി. പെട്ടെന്നെത്തിയ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. മാതാവ് ബഹളം വച്ച് പുലിയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും, സാധിച്ചില്ല. അമ്രേലി വന്യജീവി സങ്കേതത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയാണ് പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പും പൊലീസും …

ബാഗ് തലയിണയാക്കേണ്ട; ജനുവരി മുതല്‍ സ്ലീപ്പര്‍ യാത്രക്കാര്‍ക്ക് തലയിണയും ബെഡ്ഷീറ്റും നല്‍കും, കേരളത്തില്‍ ഈ മൂന്നു ട്രെയിനുകളില്‍ സൗകര്യം

കൊച്ചി: ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് ഇനി തലയിണയും ബെഡ്ഷീറ്റും കൊണ്ടുപോകേണ്ട. യാത്രക്കാര്‍ നേരിടുന്ന ഈ ബുദ്ധിമുട്ട് പരിഗണിച്ച്, ആവശ്യക്കാര്‍ക്ക് പണം നല്‍കി ഉപയോഗിക്കാവുന്ന അണുവിമുക്തമാക്കിയ ബെഡ് റോളുകള്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ നല്‍കുമെന്ന് ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷന്‍ അറിയിച്ചു. കേരളത്തിലെ യാത്രക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. പദ്ധതി ആരംഭിക്കുന്ന ട്രെയിനുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈ-പാലക്കാട് എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ്, ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് …

ആന്ധ്രപ്രദേശില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം

കുര്‍ണൂല്‍(ആന്ധ്രപ്രദേശ്): കുര്‍ണൂല്‍ ജില്ലയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ യെമ്മിഗനൂര്‍ മണ്ഡലത്തിലെ കൊട്ടെക്കല്‍ ഘട്ടിലെ വളവില്‍ ആണ് അപകടം. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ചിക്കഹൊസള്ളിയിലെ വെങ്കിടേശം (76), മകള്‍ മീനാക്ഷി (32), ഭര്‍ത്താവ് സതീഷ് (34), ഇവരുടെ മക്കളായ റിത്വിക് (4), ബണ്ണിത്ത് (5) എന്നിവരാണ് മരിച്ചത്. വെങ്കിടേശിന്റെ ഭാര്യ ഗംഗമ്മയും കാര്‍ ഡ്രൈവര്‍ സുരേഷും ഗുരുതരമായി പരിക്കേറ്റ് യെമ്മിഗനൂര്‍ ആശുപത്രിയില്‍ …

മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കുളങ്ങാട്ട് വീട്ടില്‍ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

നീലേശ്വരം: മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കുളങ്ങാട്ട് വീട്ടില്‍ ബാലകൃഷ്ണന്‍ നായര്‍(78) അന്തരിച്ചു.ഭാര്യ: വി.കെ ബാലാമണി. മക്കള്‍: രവി, നാരായണന്‍, ശോഭന. മരുമക്കള്‍: റീന(അധ്യാപിക, പെരിയങ്ങനം), സുരഭി(അധ്യാപിക ഉപ്പള), രാധാകൃഷ്ണന്‍(റിട്ട.ബാങ്ക് ജീവനക്കാരന്‍ ചീമേനി).

വിസ തട്ടിപ്പ് വീരന്‍ ഉല്ലാസ് കുഞ്ഞമ്പുനെതിരെ വീണ്ടും കേസ്; പേരോല്‍ സ്വദേശിയുടെ 4,98,000 രൂപ തട്ടി

കാസര്‍കോട്: യൂറോപ്പിലേക്ക് വിസവാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയ ഉല്ലാസ് കുഞ്ഞമ്പു എന്ന ഉല്ലാസ് കൃഷ്ണ(40)നെതിരെ വീണ്ടും കേസ്. നീലേശ്വരം പേരോല്‍ സ്വദേശിയുടെ 498000 രൂപ തട്ടിയതായി പരാതി. പേരോല്‍ പഴനെല്ലി സ്വദേശി ടി ശശീധര(67)ന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. ഉല്ലാസ് കൃഷ്ണന്‍, ഭാര്യ രേഷ്മ, നീലേശ്വരത്തെ ശരത് മോഹന്‍, മിഥുന്‍ എന്നിവര്‍ക്കെതിരെയാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. ശശീധരന്റെ മകന് വേണ്ടിയാണ് വിസയ്ക്ക് സംഘത്തെ സമീപിച്ചത്. 2022 ഒക്ടോബര്‍ 24നും ഡിസംബര്‍ 22 …

ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ചു; നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് വെളളിയാഴ്ച രാത്രി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒരുമണിയോടെ വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം മണികണ്ഠന്‍ വീട്ടിലേക്ക് മടങ്ങി. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് ജീവനൊടുക്കാന്‍ ശ്രമം. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് …

ഉപ്പള ഐലയില്‍ റെയില്‍പ്പാളത്തില്‍ കല്ല്; പിന്നില്‍ കുട്ടികള്‍, കളിക്കുന്നതിനിടെ തമാശയ്ക്ക് ചെയ്തതെന്ന് പ്രതികരണം, പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു

കാസര്‍കോട്: ഉപ്പള ഐലയില്‍ റെയില്‍പ്പാളത്തില്‍ കല്ല് വച്ചു. വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. മംഗളൂരുഭാഗത്തേക്ക് പോകുന്ന പാളത്തിലാണ് കല്ലുവച്ചത്. ഏറനാട് എക്‌സപ്രസ് ട്രെയിന്‍ കടന്നു പോയപ്പോള്‍ കല്ല് പൊടിഞ്ഞുപോയി. സംഭവം കണ്ട നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. കല്ല് പൊടിഞ്ഞ നിലയില്‍ കണ്ടെത്തി. എസ്‌ഐ ഉമേശിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കല്ലുവച്ചത് ഹൈസ്‌കൂള്‍ കുട്ടികളാണെന്ന് കണ്ടെത്തി. കല്ലുവച്ച് ട്രെയിന്‍ അപകടമുണ്ടാക്കാന്‍ ശ്രമിച്ച ഉപ്പള നയാ ബസാറിലെ മൂന്നുകുട്ടികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഒരു തമാശയ്ക്ക് …

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം, തീ അണക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ സി ബ്ലോക്കിലെ എസി പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. തീയണയക്കാന്‍ ഫയര്‍ഫോഴസ് യൂനീറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഒമ്പതാം നിലയില്‍ രോഗികള്‍ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയര്‍ന്നിരുന്നു.

നാട് കൈകോർത്തിട്ടും ഫലമുണ്ടായില്ല; കരൾ മാറ്റ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മൊഗ്രാലിലെ ഫൈസൽ മരണത്തിന് കീഴടങ്ങി

കാസർകോട്: മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കരൾ മാറ്റ ശസ്ത്രക്രിയക്കായി എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 17കാരൻ മരിച്ചു. മൊഗ്രാൽ നട്പ്പളം സലാമത്ത് നഗർ സ്വദേശി ഫൈസൽ ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. മൊഗ്രാൽ ജി. വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൂന്നുമാസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പിന്നീട് പനി മൂർച്ഛതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ കരളിന് അസുഖം ബാധിച്ചതായി കണ്ടെത്തി. കരൾ മാറ്റിവെക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് നാട് …

ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; ഓടുന്ന ട്രെയിനില്‍ നിന്നും ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

ലഖ്‌നൗ: ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ ടിടിഇ തള്ളിയിട്ടു കൊന്നു. കാണ്‍പൂർ സ്വദേശിയായ നാവികസേന ഉദ്യോഗസ്ഥന്റെ ഭാര്യ ആരതി (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ടിടിഇ സന്തോഷ് കുമാറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. നവംബർ 25 നായിരുന്നു സംഭവം. രാത്രി പട്‌ന- ആനന്ദ് വിഹാർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസില്‍ സഞ്ചാരിക്കുക യായിരുന്ന യുവതിയെ ടിടി ഇ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ബുധനാഴ്ചയാണ് സംഹോ- ഭരതന റെയിൽവേ ലൈനിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യം അപകടമരണമാണെന്നാണ് …

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു

കാൺപുർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു. 81 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 2004-2014 കാലയളവിൽ മൻമോഹൻ സിങ്‌ മന്ത്രിസഭയിൽ ആഭ്യന്തരസഹമന്ത്രിയായും കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 1989 ൽ കാൺപൂർ മേയറായി ചുമതലയേറ്റു. …

ലൈംഗിക പീഡനം; രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, യുവതിയുമായി സൗഹൃദമെന്ന് ഹര്‍ജിയില്‍

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. യുവതിയുമായുള്ളത് സഹൃദമാണെന്നും രാഹുല്‍ വ്യക്തമാക്കി. പക്ഷെ യുവതി പറയുന്നതുപോലെ ബലാത്സംഗമല്ലെന്നാണ് രാഹുല്‍ ഹര്‍ജിയില്‍ പറയുന്നത്. ഗര്‍ഭച്ഛിദ്ര ആരോപണം കെട്ടിച്ചമച്ചത്. പരാതിക്കുപിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി ശനിയാഴ്ച രാവിലെ പരിഗണിക്കാനാണ് സാദ്ധ്യത. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിട്ടെന്നാണ് പൊലീസിന്റെ നിഗമനം.രാഹുലിനെതിരായ എഫ്.ഐ.ആറില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തിരുവനന്തപുരത്തെ ഫ്‌ലാറ്റില് വച്ചും പാലക്കാട്ടും എത്തിച്ച് ബലാത്സംഗം …

ഇടുക്കിയില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; കുടുങ്ങിയത് കുഞ്ഞുങ്ങളടക്കം അഞ്ച് പേര്‍

ഇടുക്കി: ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേരാണ് ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നത്. ക്രെയിനിനുണ്ടായ സങ്കേതിക തകരാറാണ് കാരണം. നാലു കുടുംബാംഗങ്ങളും ഒരു ജീവനക്കാരുമാണ് കുടുങ്ങി കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ താഴെയിറക്കാന്‍ വടം ഉപയോഗിച്ചുള്ള രക്ഷാദൗത്യ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. റോപ്പും സീറ്റ് ബെല്‍റ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ അപകട സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും, ഒന്നര മണിക്കൂറിലേറെയായി …

മാടായിക്കാവില്‍ വഴിപാടിന്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്തു; ജീവനക്കാരന് സസ്‌പെന്‍ഷന്‍

പയ്യന്നൂര്‍: മാടായിക്കാവില്‍ വഴിപാടിന്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്ത ജീവനക്കാരന് സസ്‌പെന്‍ഷന്‍. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) മാടായി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എ.വി. അനീഷ് എന്ന മണി(45) ആണ് കാവില്‍ തട്ടിപ്പ് നടത്തിയത്. കാവിലെ കൗണ്ടര്‍ ണ്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് ഇയാള്‍. തിങ്കളാഴ്ച ക്ഷേത്രദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശിക്ക് നല്‍കിയ വഴിപാട് രശീതിയുടെ വ്യാജപ്പകര്‍പ്പ് മറ്റൊരാള്‍ക്ക് രശീതിയായി നല്‍കി പണം കീശയിലാക്കുകയായിരുന്നു. കര്‍ണാടക സ്വദേശിക്ക് നല്‍കിയ രശീതിയുടെ പകര്‍പ്പെടുക്കുകയും പേര് വൈറ്റ്‌നര്‍ …

ചീമേനിയില്‍ ഗൃഹനാഥന്‍ തോട്ടില്‍ വീണ് മരിച്ച നിലയില്‍

കാസര്‍കോട്: ചീമേനിയില്‍ ഗൃഹനാഥനെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി വണ്ണാത്തിക്കാനത്തെ ടി രമേശന്‍(65) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് തോട്ടില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫാര്‍മസിസ്റ്റായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടമെന്ന് സംശയിക്കുന്നു. സമയം കഴിഞ്ഞിട്ടും വീട്ടില്‍ എത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടില്‍ വീണ് കിടക്കുന്നത് കണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക്ചീമേനി കോണ്‍ഗ്രസ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. …

ഉമേശ് കാമത്ത് കമ്പനിയുടെ ഉടമ കെ.ഉമേശ് കാമത്ത് അന്തരിച്ചു, സംസ്‌കാരം നാളെ

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ വ്യാപാര പ്രമുഖനും കെ.ഉമേശ് കാമത്ത് കമ്പനിയുടെ ഉടമയുമായ മേലാങ്കോട്ട് എസ്എസ് കലാമന്ദിരത്തിനു സമീപത്തെ കെ ഉമേശ് കാമത്ത് (78) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യത്തെ മിഠായി നിര്‍മാണശാലയായ ബ്രൂക് കണ്‍ഫെക്ഷനറി ഉടമയായിരുന്നു. കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്, ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി, ജിഎസ്ബി ഗ്രാമസഭാ പ്രസിഡന്റ്, കാഞ്ഞങ്ങാട് ചിന്മയ മിഷന്‍ പ്രസിഡന്റ്, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പടന്നക്കാട് നെഹ്‌റു കോളേജ് എന്നിവയുടെ ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം ശനിയാഴ്ച …

രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ? കേരളം വിട്ടെന്ന് സൂചന, ലുക്കൗട്ട് നോട്ടീസിറക്കും, സുഹൃത്തിനെതിരെയും കേസ്

പാലക്കാട്: യുവതി ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ കേരളംവിട്ടെന്ന് സൂചന. രാഹുലിന്റെ മൂന്ന് നമ്പരും രണ്ട് സഹായികളുടെ നമ്പരും വ്യാഴാഴ്ച വൈകീട്ടു മുതല്‍ സ്വിച്ച് ഓഫാണ്. ആരെയും രാഹുല്‍ പിന്നീട് ബന്ധപ്പെട്ടിട്ടില്ല. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാന മാര്‍ഗം വിദേശകടക്കാനുള്ള സാധ്യതയും പൊലീസ് തളളിക്കളയുന്നില്ല. രാഹുലിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് നേമം …