പൊലീസിനെ കണ്ടപ്പോള്‍, ഇപ്പോള്‍ കൊണ്ടുവരേണ്ടെന്നു പറഞ്ഞ് ഫോണ്‍ കട്ടാക്കി; 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍, താമസസ്ഥലത്തെ കട്ടിലിനു അടിയില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു
കാസര്‍കോട്: 98 വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കാഞ്ഞങ്ങാട്, മഡിയനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍. കാസര്‍കോട്, തളങ്കര, കൊറക്കോട് റൈഹാന മന്‍സിലിലെ കെ എം ജാബിറി (40)നെയാണ് ഹൊസ്ദുര്‍ഗ്ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച സന്ധ്യയ്ക്ക് ഏഴുമണിയോടെ ഇന്‍സ്‌പെക്ടറും സംഘവും അപ്രതീക്ഷിതമായി സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തുകയായിരുന്നു. ഈ സമയത്ത് കടയുടമ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ …