വര്‍ക്ക് ഷോപ്പുടമയെ വീടിന്നുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കണ്ണൂര്‍ മുണ്ടയാട് പള്ളിപ്രം റോഡിലുള്ള കായക്കല്‍ ഹൗസില്‍ ഷീബനാണ് (57)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നേരത്തെ വിദേശത്തായിരുന്ന ഷീബന്‍ വീടിനോട് ചേര്‍ന്ന് വര്‍ക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. സംസ്‌കാരം വൈകീട്ട് നടക്കും. പരേതനായ ഗോവിന്ദന്റേയും നളിനിയുടേയും മകനാണ്. ഭാര്യ: ജൂലി. മക്കള്‍: ശ്രാവണ്‍, ഷില്‍ജു. സഹോദരങ്ങള്‍: ഷീല, ഷാജി, ഷൈജു, ഷീന്‍.
