മല്‍സ്യക്കടയില്‍ കഞ്ചാവ് വില്‍പ്പനയും; വ്യാപാരിയെ കയ്യോടെ പിടികൂടി

കണ്ണൂര്‍: മല്‍സ്യക്കടയുടെ മറവില്‍ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും. വ്യാപാരിയെ പൊലീസ് പിടികൂടി. തില്ലങ്കേരി കാരക്കുന്നിലെ ജാസ്മിന മന്‍സിലില്‍ എ.കെ ഷഹീറിനെ(38)യാണ് ആറളം എസ്.ഐ ഷുഹൈബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ സ്പെഷല്‍ സ്‌ക്വാഡും റൂറല്‍ എസ്.പിയുടെ ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീന്‍ വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വിതണം ശ്രദ്ധയില്‍പെട്ടത്. എടൂര്‍ ടൗണിലെ മല്‍സ്യക്കടയില്‍ നിന്നാണ് 70 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. 3600 രൂപയും പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നാണ് വില്‍പനക്കായി കഞ്ചാവ് കൊണ്ടുവന്നതെന്ന് …

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

തൃശൂര്‍: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. കയ്പമംഗലം ലോക്കല്‍ സെക്രട്ടറി ബി.എസ് ശക്തിധരനെതിരെയാണ് പൊലീസ് കേസെടുത്തത്. നാലു വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പ്രതിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കയ്പ മംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ചീമേനി തുറന്ന ജയിലില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ പിടികൂടി; രണ്ടു തടവുകാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കാസര്‍കോട്: ചീമേനി തുറന്ന ജയിലില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ പിടികൂടി. പുതിയ ബാരക്കില്‍ നെറ്റ് ഗാര്‍ഡ് ഓഫീസറും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരും നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ട് കെ.സി അന്‍സാര്‍ നല്‍കിയ പരാതി പ്രകാരം രണ്ടു തടവുകാര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ബാബു, അരുണ്‍ഫിലിപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതേ തുടര്‍ന്ന് ഇരുവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഫോണ്‍ ജയിലില്‍ എത്തിച്ചത് ആരാണെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് …

ഭാര്യാ സഹോദരിയുടെ വീട്ടിലെത്തിയ ബാര്‍ ഹോട്ടല്‍ തൊഴിലാളി ഛര്‍ദ്ദിയെ തുടര്‍ന്നു മരിച്ചു

കാസര്‍കോട്: ഭാര്യാ സഹോദരിയുടെ വീട്ടിലെത്തിയ ബാര്‍ ഹോട്ടല്‍ തൊഴിലാളി ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചു. കര്‍ണ്ണാടക, സുറത്ത്കല്ല്, കുഞ്ചിബെട്ടുവിലെ പരേതനായ വാമനന്റെ മകന്‍ സുരേഷ (58)യാണ് മംഗ്‌ളൂരുവിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. ബാര്‍ ഹോട്ടലില്‍ തൊഴിലാളിയായ സുരേഷിന്റെ മകന്‍ മംഗ്‌ളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്. മാതൃസഹോദരിയും മഞ്ചേശ്വരം, ഉദ്യാവറില്‍ താമസക്കാരിയുമായ മീനയുടെ വീട്ടില്‍ താമസിച്ചാണ് പഠിക്കുന്നത്. മകനെ കാണാനാണ് സുരേഷ് രണ്ടു ദിവസം മുമ്പ് പ്രസ്തുത വീട്ടിലെത്തിയത്. അതിനു ശേഷം പനിയും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് …

യുകെയില്‍ തൊഴില്‍ വാഗ്ദാനം; വെള്ളരിക്കുണ്ട് സ്വദേശിയില്‍ നിന്ന് 5 ലക്ഷം തട്ടി; അറസ്റ്റിലായ തമിഴ് നാട് സ്വദേശിക്കെതിരെ നിരവധി കേസുകള്‍

കാസര്‍കോട്: യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് വെള്ളരിക്കുണ്ട് സ്വദേശിയില്‍ നിന്ന് 5 ലക്ഷം തട്ടിയ പ്രതി അറസ്റ്റില്‍. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ആര്‍ സതീഷിനെയാണ് വെള്ളരിക്കുണ്ട് പൊലീസ് പിടികൂടിയത്. സമാനമായ മറ്റൊരു കേസില്‍ കോഴിക്കോട് ജയിലില്‍ കഴിയുകയായിരുന്ന പ്രതിയെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചാണ് എസ്.ഐ രാജനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.പ്രതിക്കെതിരെ സംസ്ഥാനത്ത് നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികം; തുടക്കം ഏപ്രില്‍ 21ന് കാസര്‍കോട്ട്, സമാപനം തലസ്ഥാനത്ത്

തിരു: പിണറായി സര്‍ക്കാരിന്റെ നാലാംവാര്‍ഷികം ഏപ്രില്‍-മെയ് മാസങ്ങളില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഞ്ചായത്ത്-ജില്ലാ-സംസ്ഥാനതലത്തില്‍ ഇതിന്റെ ഭാഗമായി വിപുല പരിപാടികള്‍ നടത്തും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. വാര്‍ഷികാഘോഷ പരിപാടി ഏപ്രില്‍ 21നു കാസര്‍കോട്ടാരംഭിക്കും. 22ന് വയനാട്, 24ന് പത്തനംതിട്ട, 28ന് ഇടുക്കി, 29നു കോട്ടയം, മേയ് 5ന് പാലക്കാട്, 6ന് കൊല്ലം, 7ന് എറണാകുളം, 12ന് മലപ്പുറം, 13ന് കോഴിക്കോട്, 14ന് കണ്ണൂര്‍, 19ന് ആലപ്പുഴ, 20ന് തൃശൂര്‍, 21ന് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആഘോഷം.ഭരണനേട്ടം പൊതുജനങ്ങള്‍ക്ക് …

മഞ്ചേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം: ഗര്‍ഭം പെണ്‍കുട്ടി പറഞ്ഞ യുവാവിന്റേതല്ലെന്ന് ഡിഎന്‍എ ഫലം; പുതിയ മൊഴി പ്രകാരം ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായതു സംബന്ധിച്ച പോക്‌സോ കേസില്‍ പുതിയ വഴിത്തിരിവ്. ഡിഎന്‍എ പരിശോധനയില്‍ ഗര്‍ഭത്തിന്റെ ഉത്തരവാദി ഇപ്പോള്‍ പോക്‌സോ കേസില്‍ വിചാരണ നേരിടുന്ന യുവാവല്ലെന്ന റിപ്പോര്‍ട്ടു പുറത്തു വന്നു. ഇതേ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയില്‍ നിന്നു വീണ്ടും മൊഴിയെടുത്തു. ഇതനുസരിച്ച് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശാശ്വത് കുമാര്‍ എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.2023ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഒരു യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് പോക്‌സോ കേസ് എടുത്തിരുന്നു. …

മകളുടെ പിറന്നാളിന് ലണ്ടനില്‍ നിന്ന് നാട്ടിലെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന് 15 കഷ്ണങ്ങളാക്കി; ശരീരഭാഗങ്ങള്‍ സിമന്റ് നിറച്ച ഡ്രമ്മിനുള്ളില്‍ അടച്ചുവെച്ചു, ശേഷം നാടുവിട്ട ഭാര്യയെയും കാമുകനെയും പൊലീസ് പിടികൂടി

മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. 29 കാരനായ സൗരഭ് രാജ്പുത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം നാടുവിട്ട ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയെയും കാമുകന്‍ സാഹില്‍ ശുക്ല എന്ന മോഹിതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റിലെ ബ്രഹ്‌മപുരി മേഖലയിലാണ് സംഭവം. മാര്‍ച്ച് നാലിനാണ് മുസ്‌കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം 15 കഷണങ്ങളായി വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്റ് തേച്ച് അടയ്ക്കുകയായിരുന്നു. സൗരഭിന്റെ കുടുംബം നല്‍കിയ പരാതിയില്‍ 14 …

ചെര്‍ക്കള ടൗണ്‍ മുസ്ലിം ലീഗ് 250 പേര്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു

കാസര്‍കോട്: ചെര്‍ക്കള ടൗണ്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി 250 നിര്‍ധന കുടുംബങ്ങള്‍ക്കു റംസാന്‍ കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. അബ്ദുല്ല കുഞ്ഞി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. അബ്ദുല്ല, നാസര്‍ ചെര്‍ക്കളം, ഇക്ബാല്‍, സി. മുഹമ്മദ് ഹാജി, സി.എച്ച് മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ബഷീര്‍, സി.കെ ഹാരിസ്, ഹാരിസ് തായല്‍, അബ്ദുല്‍ ഖാദര്‍, അഹമ്മദ് കെ.സി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജെ.പി നഗര്‍ ജ്യോതിഷ് സ്മാരക കബഡി ടൂര്‍ണമെന്റ്; ഒരുക്കം തുടങ്ങി

കാസര്‍കോട്: ജെപി നഗര്‍ ജ്യോതിഷ് അഭിമാനി സേവ ബളഗ കബഡി ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറെടുപ്പാരംഭിച്ചു. ടൂര്‍ണമെന്റിന്റെ ധനശേഖരണാര്‍ത്ഥം ലക്കിഡിപ്പ് നടത്തും. ലക്കിഡിപ്പ് വിതരണ ഉദ്ഘാടനം ജ്യോതിഷിന്റെ മാതാപിതാക്കള്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ജ്യോതിഷ് സ്മൃതി മണ്ഡപത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.

മുന്‍ പ്രവാസിയും പൊതുപ്രവര്‍ത്തകനുമായ പെരിയ അടുക്കത്തില്‍ പി. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, അടുക്കത്തില്‍ പി. രാമചന്ദ്രന്‍ നായര്‍ (70) അന്തരിച്ചു. മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം പ്രവാസിയായിരുന്ന രാമചന്ദ്രന്‍ നായര്‍ നാട്ടില്‍ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്.ഭാര്യ: സുജ. മക്കള്‍: അരുണ്‍ചന്ദ്, വിജയ്ചന്ദ്, അശ്വതി ചന്ദ്. മരുമക്കള്‍: സൗമ്യ, നിതീഷ്. സഹോദരങ്ങള്‍: പരേതനായ പി. നാരായണന്‍ നായര്‍, പി. ബാലകൃഷ്ണന്‍ നായര്‍, പരേതനായ പി. കുഞ്ഞമ്പു നായര്‍, പി. കുഞ്ഞിരാമന്‍ നായര്‍, പി. പത്മാവതി അമ്മ (മുത്തനടുക്കം), പരേതയായ പി. കല്യാണി അമ്മ (പ്ലാവിലക്കയ), പി. …

കരിവെള്ളൂര്‍ പാലക്കുന്നിലെ എംടിപി സൈനബ അന്തരിച്ചു

കരിവെള്ളൂര്‍: പാലക്കുന്നിലെ എം.ടി.പി. സൈനബ(83) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.അബ്ദുള്‍ ഖാദര്‍. മക്കള്‍: നബീസ, സൗദത്ത്, സര്‍ഫുനിസ, സുള്‍ഫിക്കര്‍, താഹിറ.മരുമക്കള്‍: എല്‍.പി.അബ്ദുല്ല, പി.കെ. മുഹമ്മദ്, മുഹമ്മദലി കെ., ഹംസ പി.കെ, നസീമ.പി.സഹോദരങ്ങള്‍: എം.ടി.പി. ഹൈദര്‍, എം.ടി.പി. മുസ്തഫ, എം.ടി.പി. മൂസാന്‍, എം.ടി.പി. സാറുമ്മഅന്തരിച്ച മുഹമ്മദ്, അബ്ദുള്ളക്കുഞ്ഞി, ഉസൈനാര്‍.

പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന റിട്ട.എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ അംഗം

ചെന്നൈ: തിരുനെല്‍വേലിയില്‍ പുലര്‍ച്ചേ പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന റിട്ട.എസ്.ഐയെ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രത്യേക സുരക്ഷാ സംഘാംഗമായിരുന്ന സാക്കിര്‍ ഹുസൈന്‍ ബിജ്ലി (64) ആണ് കൊല്ലപ്പെട്ടത്.സാക്കിര്‍ ഹുസൈന്‍ ഭരണസമിതി അംഗമായ പള്ളിയുടെ സ്ഥലത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വഖഫ് ബോര്‍ഡിന്റെ 36 സെന്റ് സ്ഥലം തിരിച്ചുപിടിക്കുന്നതിനു സാക്കിര്‍ ഹുസൈന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവനു ഭീഷണിയുണ്ടെന്നും, പൊലീസില്‍ പരാതി നല്‍കിയിരുന്നു. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന …

കൊല്ലത്തു വീട്ടുവളപ്പില്‍ കഞ്ചാവു കൃഷി; 38 ചെടികളും പത്തരകിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

കൊല്ലം: വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 38 കഞ്ചാവു ചെടികളും വീട്ടിനകത്തു സൂക്ഷിച്ചിരുന്ന പത്തര കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ഓച്ചിറ, മേമനയിലെ മനീഷ്, അഖില്‍ കുമാര്‍ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. എക്‌സൈസ് എന്‍ഫോഴ്‌സ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്താണ് പ്രധാനമായും കഞ്ചാവ് ചെടികള്‍ നട്ടിരുന്നതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കൃഷി ചെയ്തു ലഭിച്ചതെന്നു കരുതുന്ന പത്തര കിലോ കഞ്ചാവ് വീട്ടില്‍ നിന്നു കണ്ടെടുത്തതായി കൂട്ടിച്ചേര്‍ത്തു.

സുബഹ് നിസ്‌കാരത്തിനു ഒരുങ്ങുന്നതിനിടയില്‍ അംഗഡിമുഗര്‍ സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: സുബഹ് നിസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ കുമ്പള, അംഗഡിമുഗര്‍ സ്വദേശി ജിദ്ദയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. കമ്മന്തളത്തെ കെ.എസ് സൂപ്പി (50)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരം രാത്രിയിലാണ് വീട്ടില്‍ അറിഞ്ഞത്. 30 വര്‍ഷമായി ജിദ്ദയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് ഒടുവില്‍ നാട്ടിലെത്തി മടങ്ങിയത്. പിതാവിന്റെ മരണവിവരമറിഞ്ഞ് യുകെയിലുള്ള മകന്‍ സുഹൈല്‍ ജിദ്ദയിലെത്തിയിട്ടുണ്ട്. ഖബറടക്കം ജിദ്ദയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: താഹിറ. മറ്റുമക്കള്‍: സാഹിബ, സൗരത്ത്, സമഹ,സുമൈല്‍. …

നെടുമ്പാശ്ശേരി എയര്പോര്ട്ട്

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 15 കിലോ ഹൈബ്രീഡ് കഞ്ചാവുമായി രണ്ടു യുവതികള്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; 15 കിലോ ഹൈബ്രീഡ് കഞ്ചാവുമായി രണ്ടു യുവതികള്‍ അറസ്റ്റില്‍. ബുധനാഴ്ച രാവിലെ ബാങ്കോക്കില്‍ നിന്നുമെത്തിയ വിമാനത്തിലെ യാത്രക്കാരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ ഡല്‍ഹി സ്വദേശിനിയാണ്. മേക്കപ്പ് സാധനങ്ങള്‍ക്കൊപ്പം ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിടിയിലായത് അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ പ്രധാനികളാണെന്നാണ് പ്രാഥമിക സംശയം.

അമ്മ മരിച്ചതിന്റെ മനോവിഷമം; ഏക മകന്‍ ജീവനൊടുക്കി

കാസര്‍കോട്: അമ്മ മരിച്ചതിന്റെ മനോവിഷമം മൂലമാണെന്നു പറയുന്നു മകന്‍ ജീവനൊടുക്കി. വെള്ളരിക്കുണ്ട്, പരപ്പ, പയ്യാളം ഉപ്പാട്ടിമൂലയിലെ രാജേഷ് (20) ആണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ തൂങ്ങിയ നിലയില്‍ കാണപ്പെട്ട ഇയാളെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടതിനാല്‍ അമ്മ കുമ്പ(മീനാക്ഷി)യുടെ തണലിലായിരുന്നു രാജേഷ് വളര്‍ന്നത്. മാതാവ് കുമ്പ ആറു മാസം മുമ്പ് മരണപ്പെട്ടു. സഹോദരങ്ങള്‍ ഇല്ലാതിരുന്ന രാജേഷിനു മാതാവിന്റെ മരണം വലിയ ആഘാതമായി. മാനസിക വിഷമത്തില്‍ കഴിഞ്ഞിരുന്ന രാജേഷ് …

കെ.എസ്.ഇ.ബി ഓഫീസില്‍ കയറി നഗ്നതാ പ്രദര്‍ശനം, ചീത്തവിളി; കരാര്‍ ജീവനക്കാരനെതിരെ കേസെടുത്തു, സംഭവം വൊര്‍ക്കാടി കെ.എസ്.ഇ.ബി ഓഫീസില്‍

കാസര്‍കോട്: കെ.എസ്.ഇ.ബി ഓഫീസില്‍ കയറി നഗ്നതാ പ്രദര്‍ശനം നടത്തുകയും അശ്ലീലഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തതായി പരാതി. വൊര്‍ക്കാടി സെക്ഷന്‍ എഞ്ചിനീയര്‍, എം.പി സന്ദീപിന്റെ പരാതിയില്‍ കരാര്‍ ജീവനക്കാരനായ ജയരാജ് എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ ഓഫീസില്‍ എത്തിയ കരാര്‍ ജീവനക്കാരനായ ജയരാജ് എന്നെയും സ്റ്റാഫുകളെയും അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും അടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.