സുരേഷ്‌ഗോപി കേന്ദ്രമന്ത്രി ?

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ച ബി ജെ പിയിലെ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായേക്കുമെന്നു സൂചന. സംസ്ഥാനത്തു നിന്ന് ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു ബി ജെ പി അംഗം ലോക്‌സഭയിലെത്തുന്നത്. നരേന്ദ്രമോദി മൂന്നാം മന്ത്രിസഭാ ശനിയാഴ്ച അധികാര മേല്‍ക്കുന്നുണ്ട്. മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള അടിയന്തര കാര്യങ്ങള്‍ ഇന്ന് ചേര്‍ന്ന് കൊണ്ടിരിക്കുന്ന ബി ജെ പിയുടെ നിര്‍ണ്ണായകയോഗം ചര്‍ച്ച ചെയ്‌തേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി ജെ പിക്ക് 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം; എട്ടിടത്ത് രണ്ടാം സ്ഥാനത്ത്

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി, എറ്റവും കൂടുതല്‍ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തി. എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും ബി ജെ പിക്കുണ്ട്.തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ആറ്റിങ്ങല്‍, കാട്ടാക്കട, തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട തൃശൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ബി ജെ പി ഒന്നാം സ്ഥാനത്തെത്തിയത്. മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, കായംകുളം, …

രാജരാജേശ്വരന്‍ കോപിച്ചുവോ?; ഡി.കെ ശിവകുമാറിന്റെ സഹോദരന് ദയനീയ തോല്‍വി

ബംഗ്ളൂരു: ശത്രുസംഹാര ഭൈരവി യാഗം നടത്തിയെന്ന് ആരോപിച്ച് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിനെ വിവാദത്തിലാക്കിയ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി. ബംഗ്ളൂരു നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡി.കെ സുരേഷ് 2.69ലക്ഷം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സിഎന്‍ മഞ്ജുനാഥിനോട് തോറ്റത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മരുമകനാണ് വിജയിച്ച മഞ്ജുനാഥ്. മൂന്നു തവണ എം.പിയായിരുന്നു സുരേഷ്.കര്‍ണ്ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ അഞ്ചുതരം മൃഗങ്ങളെ ബലി നല്‍കിയാണ് യാഗം നടത്തിയതെന്നായിരുന്നു …

തെരഞ്ഞെടുപ്പ് തോല്‍വി; തെറ്റുകള്‍ തിരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കുണ്ടായ പരാജയത്തിനു ഇടയാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കേരളത്തില്‍ ഇടത് മുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. 2019ന് സമാനമായ ഫലമാണ് ഇക്കുറിയും ഉണ്ടായത്. ജനവിധി അംഗീകരിക്കുന്നു. ആവശ്യമായ തിരുത്തലുകള്‍ വരുത്തി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പിലാക്കും. പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും- മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാറിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കും. തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി വിജയം ഗൗരവത്തോടെയാണ് …

ഗ്രന്ഥശാലകള്‍ ഡിജിറ്റലാകുന്നു; സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും പരിശീലനം

കാസര്‍കോട്: ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സില്‍ അംഗീകാരമുള്ള സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ ആധുനികവല്‍ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഗ്രന്ഥശാല സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും ഏകദിന പരിശീലനം നല്‍കും. ഏകീകൃത വെബ് ആപ്ലിക്കേഷനായ ‘പബ്ലിക് ‘നിര്‍മിച്ചു കൊണ്ടാണ് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പു നടത്തുന്നത്.ആദ്യഘട്ടത്തില്‍ കേരളത്തിലെ ഏത് ലൈബ്രറികളിലെയും പുസ്തകങ്ങള്‍ തെരഞ്ഞ് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഏകീകൃത പുസ്തക കാറ്റലോഗ് നിര്‍മിക്കും. രണ്ടാം ഘട്ടത്തില്‍ പുസ്തക വിതരണവും അംഗങ്ങള്‍ക്കുള്ള സേവനവും ഓണ്‍ലൈനിലാക്കും. മൂന്നാം ഘട്ടത്തില്‍ ലൈബ്രറികളെ കമ്മ്യൂണിറ്റി സെന്ററുകളാക്കി …

ഒളിച്ചോടിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനി കാമുകനെ കല്യാണം കഴിച്ച ശേഷം കീഴടങ്ങി

കാസര്‍കോട്: നഴ്സിംഗ് പഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി കാമുകനെ കല്യാണം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബേഡഡുക്ക, കൊല്ലംപണയിലെ അജ്ഞലി (19), കുംബഡാജെയിലെ മനോജ് (22) എന്നിവരാണ് ഇന്നുച്ചയോടെ അഭിഭാഷകന്‍ മുഖേന ബേഡകം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഓട്ടോ ഡ്രൈവറാണ് മനോജ്.ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവത്രെ. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിലേക്ക് നഴ്സിംഗ് പഠനത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് അഞ്ജലി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും …

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ കരുതല്‍ വീണ്ടും

കാസര്‍കോട്: ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫ്രീ പ്രൈമറി ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി സ്‌കൂള്‍ ബാഗ് വിതരണം ചെയ്തു. ആലംപാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സൗദി അലംപാടി ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് എസ് അബ്ദുള്ള, പിടിഎ പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ ഖാസി, ഹെഡ്മാസ്റ്റര്‍ സിജി മാത്യുവിന് ബാഗുകള്‍ കൈമാറി. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ ഫരീദ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സക്കീന അബ്ദുല്ല, സൗദി …

മോദി മന്ത്രിസഭ: സത്യപ്രതിജ്ഞ ശനിയാഴ്ച

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ബി ജെ പി കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച അധികാരമേല്‍ക്കും.ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം രാജ്യത്തു തുടര്‍ച്ചയായി മൂന്നാംതവണ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്ന ബഹുമതി ഇതോടെ നരേന്ദ്രമോദിക്കു കൈവരും. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ മുന്നോടിയായി നിലവിലുള്ള മന്ത്രിസഭ രാജിവച്ചു.സത്യപ്രതിജ്ഞക്കു മുന്നോടിയായി രാഷ്ട്രപതി ഭവനില്‍ എത്തിയാണ് പ്രധാനമന്ത്രി രാഷ്ട്രപതിക്കു രാജിക്കത്തു കൈമാറിയത്. സത്യപ്രതിജ്ഞവരെ താല്‍ക്കാലിക ഭരണച്ചുമതല ഏറ്റെടുക്കാന്‍ നരേന്ദ്രമോദിയോട് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭ്യര്‍ത്ഥിച്ചു.2014ല്‍ ബി ജെ പി 282 സീറ്റുകളും 2019ല്‍ 303 സീറ്റുകളും നേടിയാണ് നരേന്ദ്രമോദിയുടെ …

കെ എം സി സി ഈദ് ഫിയസ്റ്റ-24 ഈദ് ദിനത്തില്‍ ദുബായില്‍;ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബായ്: ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബക്രീദ് ദിനത്തില്‍ ഈദ് ഫിയസ്റ്റ 24 വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7.30ന് നടക്കും. ഈദ് സന്ദേശം നേരിട്ട് കൈമാറാനും സഹൃദം പങ്കിടുവാനുമുള്ള വേദിയാണ് ജില്ലാ കമ്മിറ്റി ഒരുക്കുന്നത്. ഈദ് ഫിയസ്റ്റ 24 ബ്രോഷര്‍ പ്രകാശനം യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ബൈദാല ഗ്രൂപ്പ് മാനേജിങ് …

യാത്രയ്ക്കിടെ കണ്ടക്ടര്‍ക്ക് അസ്വാസ്ഥ്യം; ട്രിപ്പ് ഒഴിവാക്കി ബസ് ആശുപത്രിയിലെത്തിച്ചു; ജീവന്‍ രക്ഷിച്ച ബസ് ഡ്രൈവര്‍ക്ക് ആശുപത്രിയുടെ ആദരവ്

കാസര്‍കോട് : ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കണ്ടക്ടറെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച ഡ്രൈവര്‍ക്ക് ആശുപത്രിയുടെ ആദരവ്. കാസര്‍കോട് ചീമേനി റൂട്ടില്‍ ഓടുന്ന ദമാസ് എന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറായ നീലേശ്വരം സ്വദേശി വിനീത് കുമാറിനെയാണ് മംഗളൂരു കെഎംസി ആശുപത്രി മാനേജ്‌മെന്റ് പ്രശംസാ പത്രം നല്‍കി ആദരിച്ചത്. കഴിഞ്ഞദിവസം ചീമേനിയില്‍ വച്ചാണ് കണ്ടക്ടര്‍ സ്വാമിമുക്ക് സ്വദേശി അനില്‍കുമാറിന് യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ 5 മണി മുതല്‍ ചെറിയ രീതിയില്‍ അസ്വസ്ഥത ഉണ്ടായിരുന്നു എങ്കിലും അതത്ര …

കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: മുഖ്യപ്രതികളായ രതീഷും കൂട്ടാളി ജബ്ബാറും പിടിയില്‍

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സൂത്രധാരന്മാര്‍ പിടിയില്‍. കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ രതീഷ്, കണ്ണൂര്‍ താണ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ ജബ്ബാര്‍ എന്നിവര്‍ തമിഴ്നാട്, നാമക്കല്ലില്‍ വെച്ചാണ് പിടിയിലായത്. ബേക്കല്‍ ഡിവൈ.എസ്.പി ജയന്‍ ഡൊമനിക്കിന്റെ നിര്‍ദ്ദേശപ്രകാരം ആദൂര്‍ എസ്.ഐ അനുരൂപും സംഘവുമാണ് ഇരുവരെയും പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വലയിലാക്കിയത്.തട്ടിപ്പ് പുറത്ത് വന്നതിന് ശേഷം ഒളിവില്‍ പോയ …

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം; ഭൗമ പരിസ്ഥിതി സംരക്ഷണത്തിനായി പോരാടാം

സുനില്‍കുമാര്‍ കരിച്ചേരി ലോക പരിസ്ഥിതി ദിനം എല്ലാ വര്‍ഷവും ജൂണ്‍ 5ന് ആചരിക്കുന്നു. 1972ല്‍ സ്റ്റോക്ക്ഹോമില്‍ നടന്ന മനുഷ്യ പരിസ്ഥിതി സമ്മേളനത്തിലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണെന്നും മണ്ണിനും ജലത്തിനും വായുവിനും സംരക്ഷണം നല്‍കാതെ ഭാവി തലമുറകള്‍ക്ക് സുരക്ഷിതമായ ലോകം നല്‍കാനാവില്ലെന്നും ലോക പരിസ്ഥിതി ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ അവബോധം എല്ലാ മനുഷ്യരിലുമെത്തിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം.‘ഭൂമി പുനരുദ്ധാരണം, വരള്‍ച്ച, മരുഭൂവല്‍ക്കരണ …

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

കണ്ണൂര്‍: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. ഇരിട്ടി, അങ്ങാടിപ്പുറം, സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് റസീന്‍ (18) ആണ് മരിച്ചത്. പരിക്കേറ്റ സഹപാഠി മുഹമ്മദ് നജാത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 9.45 മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയും ചരക്കുലോറിയും കൂട്ടിയിടിച്ച് വൈഞ്ചേരിയിലാണ് അപകടമുണ്ടായത്.

സംസ്ഥാനത്ത് ഏറ്റവും കൂടിയ ഭൂരിപക്ഷം: 364422; ഏറ്റവും കുറവ് ആറ്റിങ്ങലില്‍ 685

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 10 മണ്ഡലങ്ങളില്‍ യു ഡി എഫ് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ ഭൂരിപക്ഷം നേടി. ഏറ്റവും കൂടിയ ഭൂരിപക്ഷവും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ഗാന്ധിക്കാണ് സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷം. പോള്‍ ചെയ്ത 1071489 വോട്ടില്‍ രാഹുല്‍ഗാന്ധിക്കു 6,47,445 വോട്ട് ലഭിച്ചു. ഭൂരിപക്ഷം 3,64,422. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയത് ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശാണ്- 685. മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ത്ഥി …

കാറിടിച്ച് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം വീടിനു സമീപത്ത്

കണ്ണൂര്‍: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു. കായലോട്, പറമ്പായി ശിവപ്രകാശം യുപി സ്‌കൂളിന് സമീപത്തെ ഹസ്നാസില്‍ അബ്ദുല്‍ നാസര്‍-ഹസ്നത്ത് ദമ്പതികളുടെ മകള്‍ സന്‍ഹമറിയ (6)മാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.ചൊവ്വാഴ്ച വൈകുന്നേരം വീടിന് സമീപത്ത് വെച്ചാണ് സന്‍ഹക്ക് കാറിടിച്ച് പരിക്കേറ്റത്. കുട്ടിയുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.

ഡങ്കിപ്പനി; ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മഞ്ചേശ്വരം, ഉദ്യാവരം, തൂമിനാട്ടെ ശരത് (42)ആണ് മരിച്ചത്. ഡങ്കിപ്പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വെച്ച് ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ സുകുമാരന്‍-രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: മമത. മക്കള്‍: ധന്യശ്രീ, യതിന്‍. സഹോദരങ്ങള്‍: സുജിന്‍, ശൈലേഷ്, സുമന്ത്. തൂമിനാട് ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായിരുന്നു ശരത്.

സുരേഷ് ഗോപി ജയിച്ചു; മധുവും അജിത്തും വാക്കുപാലിച്ചു, നടുറോഡില്‍ ശയനപ്രദക്ഷണം നടത്തി

കാസര്‍കോട്: കേരളത്തില്‍ സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാഞ്ഞങ്ങാട്ടും മാവുങ്കാലിലും ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ ശയന പ്രദക്ഷിണം നടത്തി. മാവുങ്കാലിലെ ഓട്ടോഡ്രൈവറും നെല്ലിത്തറ പുലയനടുക്കം സ്വദേശിയുമായ കെ എം മധു രാംനഗര്‍ ഹൈസ്‌കൂളിന് മുന്നില്‍ നിന്നു തുടങ്ങിയ ശയന പ്രദക്ഷണം മാവുങ്കാല്‍ ടൗണില്‍ അവസാനിച്ചു. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും മധുര പലഹാരം വിതരണം ചെയ്തും നൂറുകണക്കിന് പ്രവര്‍ത്തകര്‍ മധുവിന് പിന്തുണയുമായി എത്തി. ഹോസ്ദുര്‍ഗിലെ ബിഎംഎസ് ചുമട്ടുതൊഴിലാളിയും വാഴക്കോട്ട് സ്വദേശിയുമായ കെ.അജിത്ത് ബിജെപി …

ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഎം തോല്‍വി; ഇന്റലിജന്‍സില്‍ അഴിച്ചുപണി വരുന്നു, പലരുടെയും കസേര തെറിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കുണ്ടായ കനത്ത തോല്‍വി മുന്‍കൂട്ടി അറിയിക്കുന്ന കാര്യത്തില്‍ ഇന്റലിജന്‍സ് പരാജയം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇന്റലിജന്‍സ് സംവിധാനത്തില്‍ വലിയ അഴിച്ചുപണിക്ക് സാധ്യതയൊരുങ്ങി. ഇപ്പോള്‍ ഇന്റലിജന്‍സില്‍ ഉയര്‍ന്ന തസ്തികകളില്‍ ഉള്ള പലര്‍ക്കും കസേര നഷ്ടമാകുമെന്നാണ് സൂചന.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തുപോലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം മുന്‍കൂട്ടി കാണുന്നതില്‍ ഇന്റലിജന്‍സ് പരാജയപ്പെട്ടതായാണ് വിലയിരുത്തുന്നത്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയിക്കുമെന്ന് ഒരിക്കല്‍ പോലും റിപ്പോര്‍ട്ട് നല്‍കാത്ത ഇന്റലിജന്‍സ് വലിയ പരാജയമാണെന്നും വിലയിരുത്തപ്പെടുന്നു. ഇടതുമുന്നണി മേല്‍ക്കൈ …