വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായി ഡയാലിസിസ് നടത്താനാണ് മെഡിക്കൽ ബോർഡ് നിർദേശം. ആരോഗ്യനില മോശമായതോടെ ഇന്നലെ 2 തവണ ഡയാലിസിസ് നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. ജൂൺ 23നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ എസ് യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആറുവർഷം നീണ്ട പ്രണയം; കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ ഭാഗം മുറിച്ചുമാറ്റി കാമുകി

ലഖ്നൗ: കാമുകന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റി കാമുകി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിൽ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. ഖലീലാബാദ് കോട്‌വാലി പ്രദേശത്തെ ജംഗിൾ കാലയിൽ താമസിക്കുന്ന വികാസ് നിഷാദ് എന്ന 19 -കാരന്‍ തിങ്കളാഴ്ച, അയൽവാസിയായ മുഷാര ഗ്രാമത്തിൽ നിന്നുള്ള കാമുകിയെ കാണാൻ എത്തിയിരുന്നു. ഇയാൾ കാമുകിയുടെ വീട്ടില്‍ ഏതാണ്ട് ആറ് മണിക്കൂറിലധികം ചെലവഴിച്ചു. ഒടുവിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് …

പ്രസവ ശുശ്രൂഷയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ പ്ലാസ്റ്റിക് നൂൽ ; പരാതിയുമായി കുടുംബം, ചികിത്സാ പിഴവല്ലെന്ന് വിശദീകരണം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ പ്ലാസ്റ്റിക് നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പരാതി. കോട്ടയം വൈക്കം കാട്ടിക്കുന്ന് സ്വദേശിയായ ഷബീനയാണ് പരാതിയുമായി രംഗത്തെത്തിയത്.2024 സെപ്റ്റംബറിലാണ് ഷബീന പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 5 മാസം കഴിഞ്ഞതോടെ കടുത്ത വയറു വേദനയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടു. ഇതോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടിയ യുവതിയെ സ്കാനിങ്ങിന് വിധേയയാക്കിയപ്പോഴാണ് നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിന്നു ശസ്ത്രക്രിയയിലൂടെ നൂൽ പുറത്തെടുത്തു. …

ഓമനപ്പുഴ കൊലപാതകം; അമ്മയുടെ പങ്കും അന്വേഷിക്കുന്നു, അച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ അച്ഛൻ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നു. കൊലപാതക സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി മരിച്ച എയ്ഞ്ചലിന്റെ അമ്മ ജെസി പൊലീസിനോടു വെളിപ്പെടുത്തിയതോടെയാണിത്. സംഭവം ഒരു രാത്രി ആരും അറിയാതെ മൂടി വച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ജെസിയുടെ പങ്ക് അന്വേഷിക്കുന്നത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്ന എയ്ഞ്ചൽ(28) ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പിതാവ് ജോസ് മോന്റെ അറസ്റ്റ് രേഖപ്പെടുത്തി.ചൊവ്വാഴ്ച രാത്രി 11ഓടെയാണ് …

വിളക്കിൽ നിന്ന് തീ പടർന്ന് ഗ്യാസ് സിലിണ്ടറി പൊട്ടിത്തെറിച്ചു; വീട് കത്തി നശിച്ചു

കൊല്ലം: അരിപ്പയിൽ വിളക്കിൽ നിന്ന് തീപടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. അപകടം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കൊല്ലം അരിപ്പ ബ്ലോക്ക് നമ്പർ 189ലെ തുളസിയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി 8 മണിയോടെ അപകടമുണ്ടായത്. വീടിനു സമീപത്തെ ഷെഡിൽ കത്തിച്ചു വച്ചിരുന്ന വിളക്കിൽ നിന്ന് തീ പടർന്നു. ഇതു സമീപത്തെ വീട്ടിലേക്കു വ്യാപിച്ച് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് …

സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി; ട്രെയിനിൽ നാടുവിടാൻ ശ്രമിച്ച 12 വയസ്സുകാരനെ റെയിൽവേ പൊലീസ് തിരികെ എത്തിച്ചു

കാസർകോട്: സ്കൂളിൽ പോകുന്നു എന്നു പറഞ്ഞു നാടുവിടാൻ ശ്രമിച്ച 12 വയസ്സുകാരനെ റെയിൽവേ പൊലീസ് പിന്തിരിപ്പിച്ച് തിരികെ എത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നാടുവിടാൻ ട്രെയിനിൽ കയറിയത്. മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലാണ് കുട്ടി കയറിയത്. ട്രെയിൻ പയ്യന്നൂരിൽ എത്തിയപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ എംവി പ്രകാശൻ, എ എസ് ഐ പ്രദീപ് കുമാർ എന്നിവർ തനിച്ച് സീറ്റിൽ ഇരിക്കുന്ന …

ഭാരതാംബ ചിത്ര വിവാദം; ഗവർണർ പങ്കെടുത്ത പരിപാടി റദ്ദാക്കിയ സർവകലാശാല റജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനു ഗവർണർ പങ്കെടുത്ത സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയ കേരള സർവകലാശാല റജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന് സസ്പെൻഷൻ. ഗവർണർ രാജേന്ദ്ര ആർലേക്കറോടു അനാദരവ് കാണിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിന്റെ നടപടി. ജൂൺ 25ന് സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ എന്ന പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാൽ മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന സർവകലാശാല ചട്ടങ്ങൾ ചൂണ്ടിക്കാട്ടി അനിൽ …

കോടതിയലക്ഷ്യ കേസ്: മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 6 മാസം തടവു ശിക്ഷ

ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 6 മാസം തടവുശിക്ഷ. ധാക്കയിലെ രാജ്യാന്തര ക്രൈംസ് ട്രിബ്യൂണലിന്റേതാണ് വിധി. ഫോൺ കോളിലൂടെ കോടതിയെ ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന കേസിലാണിത്.2024 ഓഗസ്റ്റ് 5നാണ് ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഹസീന രാജ്യത്തു നിന്നു പലായനം ചെയ്തത്. ഇതിനു ശേഷം ആദ്യമായാണ് ഇവർക്കു ശിക്ഷ ലഭിക്കുന്നത്. നിലവിൽ ന്യൂഡൽഹിയിലാണ് ഷെയ്ഖ് ഹസിനയുള്ളത്.

ലഹരിക്കെതിരായ പരിപാടിയിൽ സജീവ സാന്നിധ്യം; ഒന്നരകിലോ കഞ്ചാവുമായി പ്രാദേശിക കോൺഗ്രസ് നേതാവ് എക്സൈസ് പിടിയിൽ

കൊല്ലം: കടയ്ക്കലിൽ ഒന്നരകിലോ കഞ്ചാവുമായി പ്രാദേശിക കോൺഗ്രസ് നേതാവിനെ എക്സൈസ് പിടികൂടി. കോൺഗ്രസിന്റെ കുമ്മിൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സച്ചിനാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ മാർക്കറ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ചെറുപൊതികളിലാക്കി കടയ്ക്കൽ മാർക്കറ്റിലും സമീപത്തും വിൽപന നടത്തി വരികയായിരുന്നു. ഇയാളുടെ സംഘത്തിലുള്ളവരെയും ലഹരി വാങ്ങുന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കു ലഹരി എത്തിച്ചു നൽകിയവരെയും നിരീക്ഷിച്ചു വരികയാണെന്നും എക്സൈസ് അറിയിച്ചു. പ്രദേശത്ത് കോൺഗ്രസ് നടത്തിയ ലഹരി വിരുദ്ധ …

‘കേരളം സുന്ദരമായ പ്രദേശം, എനിക്ക് തിരിച്ചു പോകണ്ട’; ബ്രിട്ടീഷ് യുദ്ധ വിമാനത്തെ പരസ്യമാക്കി ടൂറിസം വകുപ്പ്

തിരുവനന്തപുരം: യന്ത്ര തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35നെ പരസ്യത്തില്‍ ഉള്‍പ്പെടുത്തി കേരള ടൂറിസം വകുപ്പ്. ഒരിക്കല്‍ വന്നാല്‍ തിരിച്ചു പോകാന്‍ തോന്നില്ലെന്ന ക്യാപ്ഷനൊപ്പം വിമാനത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പുതിയ പരസ്യം പുറത്തിറക്കിയത്.‘കേരളം സുന്ദരമായ പ്രദേശമാണ്. എനിക്ക് തിരിച്ചു പോകണ്ട, തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു’ എന്ന് വിമാനം അഭിപ്രായപ്പെടുന്നതും 5 സ്റ്റാറുകള്‍ നല്‍കുന്നതുമാണ് ടൂറിസം വകുപ്പ് പങ്കുവച്ച പോസ്റ്ററിലുള്ളത്.അറബിക്കടലില്‍ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍ നിന്നു …

ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജിസ്‌മോന്‍ എന്ന ഫ്രാന്‍സിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാര്‍ പരിസരവാസികളോട് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും കൈകൊണ്ട് ഞെരിച്ചും കൊല്ലുകയായിരുന്നുവെന്ന് ജിസ്‌മോന്‍ സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി ജാസ്മിന്‍ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു.മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി.

പറഞ്ഞുറപ്പിച്ച സ്ത്രീധനത്തില്‍ ഒരുപവന്‍ കുറഞ്ഞു; ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത 22 കാരി വിവാഹത്തിന്റെ മൂന്നാംനാള്‍ ജീവനൊടുക്കി

ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം നവവധു ജീവനൊടുക്കി. സ്ത്രീധനമായി കൊടുക്കാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം സഹിക്കാനാവാതെയാണ് യുവതി മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ പൊന്നേരിയിലാണ് ലോകേശ്വരി എന്ന 22 കാരി ജീവനൊടുക്കിയത്. വിവാഹത്തിന്റെ മൂന്നാം ദിവസം ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ യുവതി ശുചിമുറിയില്‍ വച്ച് ജീവനൊടുക്കുകയായിരുന്നു. ജൂണ്‍ 27നായിരുന്നു വിവാഹം. വിവാഹസമയത്ത് നാല് പവനും ബൈക്കും സ്ത്രീധനമായി നല്‍കിയ ലോകേശ്വരിയുടെ മാതാപിതാക്കള്‍ ഒരു പവന്‍ നല്‍കാന്‍ സാവകാശം ചോദിച്ചിരുന്നു. വിവാഹ ശേഷം …

അസാധാരണ നീക്കവുമായി കോടതി, ശനിയാഴ്ച ജെഎസ്‌കെ സിനിമ കാണും

കൊച്ചി: സുരേഷ് ഗോപി നായകനായ ‘ജെ എസ് കെ – ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ ഒടുവില്‍ സിനിമ കാണാന്‍ തീരുമാനിച്ച് ഹൈക്കോടതി.ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് ജസ്റ്റിസ് എന്‍. നഗരേഷ് സിനിമ കാണുക. സിനിമ കാണേണ്ടതില്ലെന്ന മുന്‍ തീരുമാനം ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റീസ് എന്‍. നഗരേഷ് മാറ്റി. സിനിമ കണ്ടിട്ട് ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി. നിര്‍മ്മാതാക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സിനിമ കോടതിയില്‍ കാണാമെന്ന് …

സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍; ‘റെയില്‍വണ്‍’ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഇനി റെയില്‍വേയുടെ സേവനങ്ങള്‍ ഒരു ആപ്പില്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് മുതല്‍ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്ന ‘റെയില്‍വണ്‍’ സൂപ്പര്‍ ആപ്പ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി. റെയില്‍വേ സംബന്ധമായ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു പ്ലാറ്റ്ഫോമില്‍ തന്നെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, റിസര്‍വേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സ്റ്റാറ്റസ് തുടങ്ങിയ സൗകര്യങ്ങളും കോച്ച് പൊസിഷന്‍, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം ലഭ്യമാക്കും. ബുക്കിംഗിലോ …

കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ എംഎ ജോണ്‍സണ്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ അമ്മങ്കോട് തൈവളപ്പിലെ എംഎ ജോണ്‍സണ്‍(60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയല്‍ വച്ചാണ് മരണം സംഭവിച്ചത്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് കുടിയാന്മല പൊന്‍മല പള്ളി സെമിത്തേരിയില്‍ നടക്കും. ബീനയാണ് ഭാര്യ. മക്കള്‍: അനൂപ്(ബംഗളൂരു), ഹണി. മരുമകന്‍ ടിനു ജോര്‍ജ്(മലപ്പുറം).

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോടും കണ്ണൂരും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോടും കണ്ണൂരും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതില്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെയും മുന്നറിയിപ്പുണ്ട്.

ഇപി ജയരാജന്റെ ആത്മകഥാ കേസില്‍ ഒരാള്‍ മാത്രം പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് കോട്ടയം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിസി ബുക്ക്സ് മുന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ മാത്രം കേസില്‍ പ്രതിചേര്‍ത്താണ് കുറ്റപത്രം. വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ …

മാതാവിന്റെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: മാതാവിന്റെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച വൈകുന്നേരം വാഹനത്തില്‍ നിന്നും വീടിന് മുന്നില്‍ ഇറങ്ങിയ ആരവ് മാതാവ് ശ്രീദേവിയുടെ കയ്യില്‍ നിന്നും പിടിവിട്ട് ഓടുകയായിരുന്നു. ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിച്ചു. പരിക്കേറ്റ ആരവിനെ ഉടന്‍ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ …