കാര്‍ ഇടിച്ച് പരിക്കേറ്റ വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു

കണ്ണൂര്‍: കാര്‍ ഇടിച്ച് പരിക്കേറ്റ വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നടുവില്‍ പുറഞ്ഞാണിലെ കളത്തിക്കണ്ടിപ്പൊയില്‍ ഹൗസില്‍ ലീല (62)യാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 4.40 ന് പുറഞ്ഞാണിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ മരിച്ചു. കുടിയാന്മല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അപകടം വരുത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിച്ചയാള്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മകള്‍: അമ്പിളി (മുന്‍ പഞ്ചായത്തംഗം, ശ്രീകണ്ഠാപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക). മരുമകന്‍: …

ചെറുവത്തൂരിലെ ഫോട്ടോഗ്രാഫറെ സ്‌കൂട്ടര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കാസര്‍കോട്: ചെറുവത്തൂരിലെ ഫോട്ടോഗ്രാഫറെ സ്‌കൂട്ടര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ചെറുവത്തൂര്‍ ടൗണിലെ സിയാ സ്റ്റുഡിയോ ഉടമയും തിമിരി മനത്തടം സ്വദേശിയുമായ കെപി സതീശ(61)ന് നേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാവിലെ വീടിന് സമീപത്തുവച്ചാണ് സംഭവം. പരിക്കേറ്റ സതീശനെ ചെറുവത്തൂരിലെ ഗവ.ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അയല്‍വാസിനവനീത് ആണ് ആക്രമിച്ചതെന്ന് സതീശന്‍ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി നവനീതിന്റെ വീട്ടില്‍ കുടുംബ തര്‍ക്കം നടന്നിരുന്നു. സംഭവമറിഞ്ഞ് സതീശനടക്കമുള്ള ആളുകള്‍ നവനീതിന്റെ വീട്ടിലെത്തിയിരുന്നു. നവനീതിന്റെ അടിയേറ്റ് …

‘അടിച്ച്’ ആഘോഷിക്കാം! ബാറുകള്‍ ഇന്നു രാത്രി 12 മണിവരെ, ക്രമസമാധാന ലംഘനങ്ങള്‍ നടന്നാല്‍ അടപ്പിക്കും

തിരുവനന്തപുരം: മദ്യപന്‍മാര്‍ക്ക് പുതുവല്‍സര രാത്രിയില്‍ മതിയാവോളം ലഹരി നുരയാനുള്ള അവസരമൊരുക്കി സര്‍ക്കാര്‍. പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് രാത്രി 12 വരെ പ്രവര്‍ത്തന സമയം നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. സാധാരണയായി രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിക്കണമെന്ന ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.ഇന്ന് വലിയ തോതില്‍ വിനോദസഞ്ചാരികള്‍ എത്തുന്നതും ഹോട്ടലുകളില്‍ വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതും കണക്കിലെടുത്താണ് തീരുമാനം. …

കെ എസ് ആർ ടി സി ഉല്ലാസയാത്ര, മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന ബസ് യാത്രക്കിടെ കത്തി നശിച്ചു, മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിച്ചതു കൊണ്ട് വൻ ദുരന്തം ഒഴിവായി

കോട്ടയം: മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ കത്തി നശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തായി ബസ് കത്തി നശിച്ചത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് മലപ്പുറം ഡിപ്പോയില്‍ നിന്നും ചൊവ്വാഴ്ച രാത്രി പുറപ്പെട്ട ബസ്സാണ് കത്തിയത്. സൂപ്പര്‍ ഡീലക്‌സ് ബസ് ആണ് സര്‍വ്വീസിന് ഉപയോഗിച്ചത്. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിച്ചതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ബസില്‍ …

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും; 758 പോയിന്റുമായി കാസർകോട് ഉപജില്ല മുന്നിൽ

മൊഗ്രാൽ: 64-ാമത് കാസർകോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനമാകും. രണ്ടാം ദിനത്തിലും കാസർകോട് ഉപ ജില്ലയാണ് ഒന്നാമത് ഉള്ളത്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ലഭിച്ച കണക്കുപ്രകാരം 758 പോയിന്റുകൾ നേടിയിട്ടുണ്ട്. 727 പോയിന്റുമായി ഹോസ്ദുർഗും, 682 പോയിന്റുമായി ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്. സ്കൂളുകളുടെ വിഭാഗത്തിൽ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ആണ് മുന്നിലുള്ളത്. നാടോടി നൃത്തം, കേരള നടനം, വട്ടപ്പാട്ട്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് സ്കിറ്റ് തുടങ്ങിയ …

പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥനനെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തി. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്. സ്റ്റേഷന്റെ മുകളിലെ റൂഫില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാര്‍. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് കുടുംബം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ അടച്ചു പൂട്ടിയ ടെറസില്‍ തൂങ്ങി …

പിഞ്ചുകുഞ്ഞിനെ മറയാക്കി മയക്കു മരുന്ന് കടത്ത്, ബംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസിലെത്തിയ ദമ്പതികളില്‍ നിന്ന് 70ഗ്രാം എം ഡി എം എ പിടികൂടി

കണ്ണൂര്‍: മൂന്നര വയസുകാരിയായ മകളോടൊപ്പം എത്തി എംഡിഎംഎ കടത്തിയ ദമ്പതികള്‍ റിമാന്‍ഡില്‍. കണ്ണൂർ തയ്യില്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസിലെത്തിയ ഇവരുടെ പക്കൽ നിന്നും 70.66 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ദമ്പതികളെക്കുറിച്ച് ജില്ലാ പൊലീസ് ചീഫിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം പൊലീസ് വലവിരിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കണ്ണൂരിലെത്തി ബസില്‍ …

പുതുവത്സര സ്പെഷ്യൽ ഡ്രൈവ്; ആദൂരിൽ എംഡിഎംഎ വേട്ട; യുവതി അടക്കം അഞ്ചുപേർ പിടിയിലായി

കാസർകോട്: ആദൂരിൽ ലഹരി വേട്ട. യുവതി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. പട്ല സ്വദേശി അബ്ദുൾ റൗഫ്, ഷിറിബാഗിലു സ്വദേശി അബൂബക്കർ സിദ്ധിഖ്, അടുക്കത്ത്ബയൽ സ്വദേശി അമീർ, മുഹമ്മദ് മുഹ്താസിം, അണങ്കൂർ സ്വദേശിനി ജാസ്മിൻ എന്നിവരാണ് പിടിയിലായത്. പുതുവത്സരത്തിനോട് അനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് അദൂരിൽ പരിശോധന നടന്നത്. പുതുവത്സര ആഘോഷത്തിന് ആദൂർ കൊപ്പാലത്തുള്ള ഹെവൻ ഹോംസ്‌റ്റേയിൽ എത്തിയതാണ് സംഘം. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഹോംസ്റ്റേ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രികരിച്ച് ജില്ലാ പൊലീസ് …

ബ്ലേഡ് സംഘം യുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു, രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: യുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൊള്ള പലിശ ഇടപാടുകാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എലപ്പുള്ളി ഒകരപള്ളത്തെ ശ്രീകേഷ്, ആലാമരത്തെ ഗിരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒകരപള്ളത്തെ വിപിനെയാണ് ഇവർ കെട്ടിയിട്ട് മർദിച്ചത്. കഴിഞ്ഞ 17 നായിരുന്നു അക്രമം. വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് ഛത്തീസ്ഗഡ് സ്വദേശി രാം നാരായണൻ കൊല്ലപ്പെട്ട ദിവസം തന്നെയാണ് അതിനടുത്ത് തന്നെ ഈ അക്രമം ഉണ്ടായത്. വട്ടിപ്പലിശക്ക് വാങ്ങിയ പണം സംബന്ധിച്ച തർക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. …

12 വയസുകാരിയെ പീഡിപ്പിച്ച കേസ്; കിദൂരിലെ മദ്രസ അധ്യാപകന് 14 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മദ്രസാ അദ്ധ്യാപകനായ പ്രതിക്ക് 14 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കിദൂര്‍ ബജപ്പാ കടവ് ഹൗസിലെ എ അബ്ദുള്‍ ഹമീദി(46)നെയാണ് സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഒഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പിഎം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 15 മാസം അധിക തടവിനും വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 12 വയസ്സ് പ്രായമുള്ള …

ബേക്കല്‍ ഫെസ്റ്റിലെ ജനത്തിരക്ക്; ദുരന്തം ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് കളക്ടര്‍

കാസര്‍കോട്: ബേക്കല്‍ ഫെസ്റ്റിലെ ജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍ അറിയിച്ചു. തിങ്കളാഴ്ച വേടന്റെ സംഗീതപരിപാടിക്കിടെ തിക്കും തിരക്കും ഉണ്ടാവുകയും നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇന്നും നാളെയും ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിക്കും. ബീച്ച് ഫെസ്റ്റ് നടക്കുന്ന പാര്‍ക്കിലും പരിസരങ്ങളിലും ദുരന്തം ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ …

ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്

തളിപ്പറമ്പ്: ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടന്‍ പയ്യാവൂര്‍ സ്വദേശി പ്രദീപ്കുമാറിനെതിരെയാണ് കേസെടുത്തത്.22 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി മാതാവിനൊപ്പം ആശുപത്രിയില്‍ കൗണ്‍സിലിംഗിന് എത്തിയതായിരുന്നു. മാതാവ് കൗണ്‍സിലിംഗ് മുറിയില്‍ കയറിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ദേഹത്ത് കടന്നുപിടിച്ചുവെന്നാണ് പരാതി. കൗണ്‍സിലിംഗിനിടയിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേദിവസം മുതല്‍ പ്രദീപ്കുമാര്‍ ഒളിവിലാണ്.

മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചി ഇളമക്കരയിലെ വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം 89-ാം പിറന്നാള്‍ മോഹന്‍ലാലും ബന്ധക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിച്ചിരുന്നു. ഭര്‍ത്താവ് വിശ്വനാഥന്‍ നായരും മകന്‍ പ്യാരിലാലും മരിച്ച ശേഷം ശാന്തകുമാരിയമ്മ മോഹന്‍ലാലിനൊപ്പം കൊച്ചിയിലാണ് കഴിഞ്ഞിരുന്നത്. വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന മോഹന്‍ലാലിന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് പേര് നല്‍കിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേര്‍ത്താണ്. മോഹന്‍ലാല്‍ വീട്ടിലെത്തിയിട്ടുണ്ട്. …

ഹോട്ടലിലെ ഗ്രൈന്ററില്‍ നിന്ന് ഷോക്കേറ്റ് പൊറോട്ട മേക്കര്‍ മരിച്ചു, സംഭവം ചെറുവത്തൂരില്‍

കാസര്‍കോട്: കാസര്‍കോട്: ഹോട്ടലിലെ ഗ്രൈന്ററില്‍ നിന്ന് ഷോക്കേറ്റ് പൊറോട്ട മേക്കര്‍ക്ക് ദാരുണാന്ത്യം. അസം സ്വദേശി ദില്‍വര്‍ ഹുസൈന്‍(28) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ ചെറുവത്തൂര്‍ ടൗണിലെ നീലഗിരി ഹോട്ടലിലാണ് അപകടം നടന്നത്. ഗ്രൈന്‍ഡര്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ യുവാവിന് ഷോക്കേറ്റതാണെന്ന് പ്രാഥമികമായി സംശയിക്കുന്നു. ഷേക്കേറ്റ് വീണ ഹുസൈനെ ഹോട്ടലിലെ മറ്റു തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്തേര കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ …

ചെങ്കളയില്‍ പന്തല്‍ പണിക്കെത്തിയ 28 കാരന്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: ചെങ്കളയില്‍ പന്തല്‍ പണിക്കെത്തിയ കര്‍ണാടക സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പല്‍ സ്വദേശി ഹോളെ ഗൗഡയുടെ മകന്‍ രുദ്രപ്പ ഗൗഡ(28)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ചെങ്കള പൊടിപ്പളത്തെ താമസ സ്ഥലത്തിന് സമീപത്തെ മരത്തിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഒപ്പം ജോലി ചെയ്യുന്ന പൊടിപ്പളത്തെ സി മുനീറിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ഏതോ മാനസീക വിഷമം കാരണം ആണ് ആത്മഹത്യ ചെയ്തതെന്നാണ് …

കാലടിയിലെ വീട്ടില്‍ നിന്ന് മകന്‍ ഇറക്കി വിട്ടു; തുടര്‍ന്ന് കുമ്പളയിലെ മകളെ കാണാന്‍ കാസര്‍കോട് എത്തിയ മാതാപിതാക്കളെ കാണാതായി

കാസര്‍കോട്: കാലടിയിലെ വീട്ടില്‍ നിന്ന് മകന്‍ പുറത്താക്കിയതിനെ തുടര്‍ന്ന് മകള്‍ താമസിക്കുന്ന കാസര്‍കോട്ടേക്കെത്തിയ വൃദ്ധ മാതാപിതാക്കളെ കാണാതായി. ഷണ്‍മുഖം, രമണി എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ കാണാതായത്. കുമ്പളയിലെ മകളെ തേടി ഇവര്‍ ട്രെയിന്‍ മാര്‍ഗം തിങ്കളാഴ്ച അര്‍ധരാത്രി കാസര്‍കോട് എത്തിയിരുന്നു. വിവരം അറിഞ്ഞ് ആര്‍പിഎഫും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ കുമ്പളയിലെ മകളുടെ വീട്ടിലേക്ക് പോകാന്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് ഇവരെ രാവിലെ കാണാതായത്. തുടര്‍ന്ന് …

വാടകവീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഭര്‍തൃമതി ചികില്‍സക്കിടെ മരിച്ചു

കാസര്‍കോട്: വാടകവീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഭര്‍തൃമതി ചികിത്സയ്ക്കിടെ മരിച്ചു. ചെറുവത്തൂര്‍ തിമിരിയില്‍ വാടകവീട്ടില്‍ താമസിക്കാരിയും കരിന്തളം വരയില്‍ സ്വദേശിനിയുമായ സാവിത്രി(47)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി തിമിരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയിരുന്നു. വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ സാവിത്രി.യെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ചികിത്സയില്‍ കഴിയവേ തിങ്കളാഴ്ച മരണം സംഭവിച്ചു. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കരിന്തളം വരയിലെ വീട്ടിലെത്തിച്ച മൃതദേഹം കൊണ്ടോടി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതരായ കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: …

നോവായി അബ്‌റാറ; ബാലുശ്ശേരിയില്‍ കുടുംബത്തോടൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കുടുംബത്തോടൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ കരിയാത്തുംപാറയിലാണ് അപകടം. പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.അപകടം നടന്ന സമയത്ത് പുഴയില്‍ ഒരുപാട് വെള്ളമുണ്ടായിരുന്നില്ല. കുട്ടി എങ്ങനെയാണ് മുങ്ങിപ്പോയത് എന്നതില്‍ അവ്യക്തതയുണ്ട്. അപകടത്തിന് തൊട്ടുപിന്നാലെ കുട്ടിയെ ആദ്യം കൂരാച്ചുണ്ടിലെ …