ഗര്‍ഭിണിയാകാന്‍ മന്ത്രവാദം; അഴുക്കുചാലിലെയും ശുചിമുറിയിലെയും വെള്ളം കുടിപ്പിച്ചു, 35 കാരിക്ക് ദാരുണാന്ത്യം
ലക്നൗ: കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദ ചികിത്സ നടത്തുന്നതിനിടെ യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ അനുരാധ(35) ആണ് മരിച്ചത്. സംഭവത്തില്‍ മന്ത്രവാദിയായ ചന്തു എന്നയാള്‍ അറസ്റ്റിലായി. ജൂലൈ ആറിന് വൈകുന്നേരമായിരുന്നു സംഭവം. വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് പരിഹാരം തേടാന്‍ അനുരാധ പ്രദേശത്തുള്ള മന്ത്രവാദിയായ ചന്ദ്രുവിനെ കാണാന്‍ പോയിരുന്നു. ശരീരത്തില്‍ ദുഷ്ടാത്മാവുണ്ട് എന്നും അതിനെ നീക്കം ചെയ്താല്‍ അനുരാധ ഗര്‍ഭിണിയാകുമെന്നുമായിരുന്നു ചന്ദു പറഞ്ഞത്. ബാധയൊഴിപ്പിക്കാനായി പ്രത്യേക കര്‍മങ്ങളും ചികിത്സകളും വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മന്ത്രവാദം …