ഗുജറാത്തില്‍ പാലം തകര്‍ന്നു; 4 വാഹനങ്ങൾ നദിയിൽ വീണു; ‘സൂയിസൈഡ് പോയിന്റി’ൽ രണ്ടു മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടത്തിൽ 2 മരണം. മൂന്നുപേരെ രക്ഷപ്പെടുത്തി. നാലു വാഹനങ്ങൾ നദിയിൽ പതിച്ചു. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് ബുധനാഴ്ച രാവിലെ തകര്‍ന്നത്. സൂയിസൈഡ് പോയിന്റ് എന്ന പേരില്‍ പ്രസിദ്ധമായ പാലമാണ് ഇത്. അപകട സമയത്ത് പാലത്തില്‍ രണ്ട് ട്രക്കുകളും 2പിക്കപ് വാനും ഉണ്ടായിരുന്നു. ഇവ പാലത്തിന് താഴേക്ക് പതിച്ചു. മഹിസാഗര്‍ നദിക്ക് കുറുകെയുളള പഴക്കമുളള പാലമാണ് തകര്‍ന്നത്. പാലത്തിന്റെ നടുഭാഗം പൂര്‍ണമായും നദിയിലേക്ക് പതിച്ചു. വാഹനങ്ങള്‍ താഴെ വീണ് കിടക്കുന്ന …

12 വയസ്സുകാരി ജെനീറ്റ ഷിജുവിന്റെ മരണ കാരണം എന്ത്? പേ വിഷബാധയല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്, വ്യക്തതയ്ക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരണം

കൊച്ചി: എറണാകുളം അയ്യമ്പുഴയില്‍ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരി ജെനീറ്റ ഷിജുവിന്റെ മരണത്തിന് കാരണം പേവിഷബാധയല്ലെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലം നെഗറ്റീവാണെന്ന് മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകി. പനി ബാധിച്ച് ചികില്‍സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചാണ് ജെനീറ്റ ഷിജു മരിച്ചത്. മരണകാരണം വ്യക്തമാക്കാൻ ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരണം. അയൽ വീട്ടിലെ വളർത്തുനായ കുട്ടി മരിച്ച ദിവസം ചത്തിരുന്നു. ഈ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ കുട്ടിയുടെ സംപിളുകൾ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി …

സ്ലീപ്പർ കോച്ചിൽ ഉറങ്ങവേ യാത്രക്കാരന് എലിയുടെ കടിയേറ്റു; സംഭവം യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ

കോഴിക്കോട്: യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരന് എലിയുടെ കടിയേറ്റു. കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവി(64)നെയാണ് സ്ലീപ്പർ എലി കടിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ നാലരയോടെയാണ് ബാബുവിൻ്റെ കാലിൻ്റെ പെരുവിരലിന് എലി കടിച്ചത്. സ്ലീപ്പർ കോച്ചിൽ ഉറങ്ങുന്നതിനിടെയാണ് സംഭവം. യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ യശ്വന്ത്പൂർ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാരനായിരുന്നു കെ സി ബാബു. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തിയ ഉടൻ റെയിൽവെ അധികൃതർ പ്രാഥമിക ചികിത്സ നൽകി. പിന്നീട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. …

പയ്യന്നൂരിൽ നഴ്സുമാരുടെ മൊബൈൽ ഫോണുകൾ കവർന്നു; അന്തർ സംസ്ഥാന മോഷ്ടാവ് സലിം പിടിയിൽ

പയ്യന്നൂർ: അനാമയ ആശുപത്രിയിലെ നഴ്‌സുമാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ കാനപ്രവൻ ഹൗസിൽ കെ പി സലീമിനെ (38)യാണ് പയ്യന്നൂർ എസ്ഐ പി യദുകൃഷ്ണനും സംഘവും അറസ്‌റ്റുചെയ്‌തത്. മെയ് നാലിന് പകൽ 1.30നും രണ്ടിനും ഇടയിലാണ് പയ്യന്നൂർ മൂരിക്കൊവ്വലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരായ പരിയാരം കുറ്റേരിയിലെ സന്ധ്യ വിനോദ്, ചെറുപുഴയിലെ സാന്ദ്ര, നിധി ജോസഫ് എന്നിവരുടെ ഫോണുകൾ മോഷണം പോയത്. ഡ്യൂട്ടിക്കിടെ ആശുപത്രിയുടെ റിസപ്ഷനിൽ സൂക്ഷിച്ച …

മാസപ്പടിക്കേസ്: ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടികേസ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.കഴിഞ്ഞ തവണ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ കേസ് തീർപ്പാക്കും വരെ വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് എസ്എഫ്ഐഒയോട് നിർദേശിച്ചിരുന്നു. വീണക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത്.  2017 മുതൽ 2019 വരെ കാലയളവിൽ പ്രതിമാസം 5 ലക്ഷം രൂപ സിഎംആർഎല്ലിൽ …

37 ലക്ഷം രൂപയുടെ ലോൺ കുടിശിക; ജപ്തി നോട്ടിസ് പതിപ്പിച്ചതിനു പിന്നാലെ 46കാരൻ ജീവനൊടുക്കി

കൊച്ചി: എറണാകുളം കുറുമശ്ശേരിയിൽ കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പഴൂർ വീട്ടിൽ മധുമോഹനനെ (46) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 37 ലക്ഷം രൂപയുടെ ലോൺ കുടിശികയാണ് മധുവിനുണ്ടായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വീട്ടിൽ ജപ്തി നോട്ടിസ് പതിപ്പിച്ചിരുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന മധുവിന് ഭാര്യയും 2 പെൺമക്കളുമുണ്ട്.

തടിയന്റവിട നസീറിന് സഹായം; ജയിൽ സൈക്യാട്രിസ്റ്റും എഎസ്ഐയും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ഭീകരവാദ കേസുകളിൽ ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന തടിയന്റവിട നസീറിന് സഹായം നൽകിയ 3 പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ജയിലിലെ മനോരോഗ വിദഗ്ധൻ ഡോക്ടർ നാഗരാജ്, എഎസ്ഐ ചാന്ദ് പാഷ, ഭീകരവാദ കേസിലെ പ്രതിയുടെ അമ്മയായ അനീസ് ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.നസീറിന് ജയിലിലേക്ക് ഫോൺ എത്തിച്ചു നൽകിയതിനാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്. നസീറിനെ വിവിധ കോടതികളിൽ എത്തിക്കുന്നതിന്റെ വിവരങ്ങൾ കൈമാറിയതിനാണ് എഎസ്ഐ പിടിയിലായത്.വിവിധ ഭീകരവാദകേസുകളിലെ പ്രതിയായ ജുനൈദ് അഹമ്മദിന്റെ …

ദേശീയ പണിമുടക്ക് ആരംഭിച്ചു; സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു, ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്. 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.പണിമുടക്കിനെ തുടർന്ന് കേരള, കാലിക്കറ്റ്, എംജി സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. അതേ സമയം പണിമുടക്കിനെ പിന്തുണയ്ക്കുന്ന ഇടതുമുന്നണി നയിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. കെഎസ്ഇബിയും കെഎസ്ആർടിസിയും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. …

ജീവനക്കാരെ തിരക്കി പോയിട്ട് തിരികെ എത്തിയില്ല; ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ 2 ജീവനക്കാർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ 2 ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വഴുതയ്ക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജ്(60) ആണ് കൊല്ലപ്പെട്ടത്. ജീവനക്കാർ താമസിക്കുന്ന വാടക വീടിന്റെ പരിസരത്ത് ജസ്റ്റിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശി രാജേഷ്, നേപ്പാൾ സ്വദേശി ഡേവിഡ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതിൽ രാജേഷും ഡേവിഡും ചൊവ്വാഴ്ച ജോലിക്കെത്തിയിരുന്നില്ല. ഇതോടെ ഇവരെ തിരക്കി ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലെ വാടക …

കോന്നിയിലെ പാറമട അപകടം; മരണം രണ്ടായി, ജാർഖണ്ഡ് സ്വദേശി അജയ് കുമാർ റായിയുടെ മൃതദേഹം പുറത്തെടുത്തു

പത്തനംതിട്ട: കോന്നി പയ്യാനമൺ ചെങ്കളത്തുണ്ടായ പാറമട അപകടത്തിൽ പെട്ട ജാർഖണ്ഡ് സ്വദേശി അജയ് കുമാർ റായിയുടെ മൃതദേഹം പുറത്തെടുത്തു. അപകടത്തിൽപ്പെട്ട എക്സവേറ്ററിന് പുറകുവശത്തെ പാറക്കല്ലുകൾ നീക്കിയാണ് മൃതദേഹം കണ്ടെത്തിയത്. കാബിനിനുള്ളിലായി അജയ് കുമാർ റായ് കുടുങ്ങി കിടക്കുകയായിരുന്നു. ഫയർഫോഴ്സ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ടീമംഗങ്ങൾ റോപ്പിൽ താഴെ ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. രണ്ടുപേരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നുമണിയോടെ ഉണ്ടായ അപകടത്തിൽ പാറക്കൂട്ടങ്ങൾക്കിടയിൽപെട്ടത്. അതിൽ ഒഡീഷ സ്വദേശിയായ മഹാദേവ് പ്രതാപ് എന്നയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എക്സ്കവേറ്റർ ഉപയോഗിച്ച് …

നാടൻ കള്ള തോക്കുകളുമായി രാജപുരത്ത് യുവാവ് അറസ്റ്റിൽ

കാസർകോട്: നാടൻ കള്ള തോക്കുകളുമായി യുവാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് കാർത്തികപുരം സ്വദേശി എം കെ അജി (32) ആണ് പിടിയിലായത്. കോട്ടക്കുന്നിലെ ഇയാളുടെ പണിശാലയിൽ നിന്ന് രണ്ട് കള്ള തോക്കുകളും, തോക്കിന്റെ ഭാഗങ്ങളും പൊലീസ് കണ്ടെടുത്തു. മലയോര മേഖലയിൽ കള്ള തോക്ക് നിർമ്മിച്ചു നൽകുന്ന ആളാണ് പ്രതിയെന്നാണ് വിവരം. യുവാവിനെതിരെ രാജപുരം, കർണാടക സുള്ള്യ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

കാറിൽ കടത്തിയ 181 ലിറ്റർ വിദേശ മദ്യം പിടികൂടി; മേൽപ്പറമ്പിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തിയ 181 ലിറ്റർ വിദേശമദ്യവുമായി രണ്ട് യുവാക്കൾ പിടിയിലായി. ചാവക്കാട് പുന്നയൂർ സ്വദേശികളായ എ എച്ച് അൻസിഫ്(38), ചന്ദ്രശേഖര (39) എന്നിവരെയാണ് കാസർകോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക്  സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ മേൽപ്പറമ്പ് കൊപ്പലിൽ വച്ചാണ് വാഹന പരിശോധനയ്ക്കിടെ ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവും സ്ഥലത്തെത്തിയത്. സംശയത്തെ തുടർന്ന് ഹുണ്ടായി കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. …

നിയമവഴികളെല്ലാം അടഞ്ഞു; നിമിഷപ്രിയയുടെ വധ ശിക്ഷ ജൂലൈ 16ന്, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

ന്യൂഡൽഹി: യെമൻ പൗരനെ കൊന്ന കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിൽ നിന്നും ജയിൽ അധികൃതർക്ക് ഉത്തരവ് ലഭിച്ചെന്നാണ് വിവരം. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യെമനിലെ ചർച്ചകൾക്കു മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ അറിയിച്ചു.പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ യെമനിൽ ജോലി ചെയ്യുന്നതിനിടെ യെമൻ പൗരനായ തലാൽ അബു മഹ്ദിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും തലാലിന്റെ …

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ നടനും സംവിധായകനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി അനുവദിച്ച ഉപാധികളോടെയുള്ള മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടും.സിനിമയുടെ ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മരട് സ്വദേശി സിറാജ് വലിയതിറ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നേരത്തേ പ്രതികൾക്കെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇവർ സിറാജിനെ കബളിപ്പിച്ചതായും ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണ് നടത്തിയതെന്നുമാണ് പൊലീസ് വാദം. സിനിമയ്ക്കായി …

വട്ടംതട്ട, ഉണപ്പും കല്ലിൽ പിക്കപ്പ് മൺതിട്ടയിൽ ഇടിച്ചു; അകത്ത് കുടുങ്ങിയ കൊടിയമ്മ സ്വദേശിയായ ഡ്രൈവറെ രക്ഷപ്പെടുത്തി

കാസർകോട്: കുറ്റിക്കോൽ – ഇരിയണ്ണി റോഡിൽ വട്ടംതട്ട , ഉണുപ്പും കല്ലിൽ മരം കയറ്റിയ പിക്കപ്പ് നിയന്ത്രണം തെറ്റി റോഡരുകിലെ മൺതിട്ടയിൽ ഇടിച്ചു. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവർ കുമ്പള, കൊടിയമ്മയിലെ സാദിഖിനെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. കാൽ മുട്ടിന് സാരമായി പരിക്കേറ്റ സാദിഖിനെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം ഉണ്ടായത്.

വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയ്ക്കും ജ്യോതി മൽഹോത്ര കേരളത്തിലെത്തി, വി. മുരളീധരനൊപ്പം യാത്ര ചെയ്തതിന്റെ വിഡിയോ പുറത്ത്

കൊച്ചി: ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്ര വന്ദേഭാരതിന്റെ ഉദ്ഘാടത്തിനു കേരളത്തിലെത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ ജ്യോതി മൽഹോത്ര പങ്കെടുത്തതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി.മുരളീധരനും ഉദ്ഘാടന യാത്രയിൽ ഉണ്ടായിരുന്നു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര നടത്തിയത്. ഇതിനായി 2023 ഏപ്രിൽ 25ന് ഇവർ കാസർകോട് എത്തിയെന്നാണ് വിവരം. അതിനിടെ ജ്യോതി ടൂറിസം വകുപ്പിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്താനാകില്ലെന്ന് പ്രതിപക്ഷ നേതാവ് …

തേനീച്ച കൂട്ടമായെത്തി; ഇന്‍ഡിഗോ വിമാനം വൈകിയത് ഒരു മണിക്കൂര്‍

സൂറത്ത്: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂര്‍. സൂറത്ത്-ജയ്പൂര്‍ 6E-784 ഇന്‍ഡിഗോ വമാനമാണ് തേനീച്ചയുടെ ആക്രമണത്തെ തുടര്‍ന്ന് വൈകിയത്. ലഗേജ് ഡോറിലാണ് തേനീച്ചക്കൂട്ടം എത്തിയത്. പിന്നാലെ അഗ്‌നിശമന വിഭാഗം വെള്ളം ചീറ്റി തേനീച്ചക്കൂട്ടത്തെ പായിച്ചു.ഇത് ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണ്. അതിനാല്‍ ക്ലിയറന്‍സിന് ശേഷം വിമാനം പുറപ്പെട്ടു. പ്രോട്ടോക്കോളുകള്‍ പാലിച്ചതായി ഇന്‍ഡിഗോ വക്താവ് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.

260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യോമയാന മന്ത്രാലയത്തിന് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. 2 പേജുള്ള റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്. അപകടത്തിന്റെ കാരണമടക്കം കണ്ടെത്താന്‍ നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചിരുന്നു. ജൂണ്‍ 24 നാണ് ബ്ലാക്ക് ബോക്‌സുകള്‍ അഹമ്മദാബാദില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനാപകടത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ബ്ലാക് ബോക്‌സില്‍ നിന്നും ഡല്‍ഹിയില്‍ വച്ചുതന്നെ വിവരങ്ങള്‍ ശേഖരിക്കാനായെന്ന് നേരത്തെ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. മുന്‍വശത്തെ …