ബെന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്കില്‍ പുലിയുടെ ആക്രമണം, ഫോറസ്റ്റ് സഫാരിക്കിടെ വാഹനത്തിനടുത്തുവന്ന പുലി 12-കാരനെ ആക്രമിച്ചു
ബംഗളൂരു: കര്‍ണാടകയിലെ ബന്നാര്‍ഗട്ട വന്യജീവി സങ്കേതം കാണാനെത്തിയ കുട്ടിയെ പുലി ആക്രമിച്ചു. ടൂറിസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഫാരി വാഹനത്തില്‍ സഞ്ചരിക്കവെയാണ് പന്ത്രണ്ടുകാരന് പുലിയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലി കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ദേശീയോദ്യാനത്തിലൂടെ സഞ്ചരിക്കുന്നതിനിടെ സഫാരി വാഹനത്തിലേക്ക് എത്തി വലിഞ്ഞാണ് സീറ്റിലിരിക്കുന്ന കുട്ടിയെ പുലി ആക്രമിക്കുന്നത്. റോഡ് സൈഡില്‍ പുലിയെ കണ്ടതോടെ ഡ്രൈവര്‍ വാഹനം മെല്ലെയാക്കി. അതിനിടെ …