20 അടി നീളമുള്ള പെരുമ്പാമ്പ് ആടിനെ വിഴുങ്ങി; പാമ്പിനെ കോടാലികൊണ്ട് വെട്ടി ആടിനെ പുറത്തെടുത്തു
ഝാന്‍സി: ഉത്തര്‍പ്രദേശില്‍ കര്‍ഷകന്റെ ആടിനെ വിഴുങ്ങിയ 20 അടി നീളമുള്ള പെരുമ്പാമ്പിനെ ഗ്രാമീണര്‍ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി. എന്നാല്‍ ആടിനെ പുറത്തെടുത്തെങ്കിലും ചത്തിരുന്നു. ചത്ത ആടിനെയും പെരുമ്പാമ്പിനെയും ഗ്രാമവാസികള്‍ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. റക്സ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പുനാവാലിയില്‍ താമസിക്കുന്ന മുകുണ്ടി രജ്പുത്തിന്റെ മകന്‍ കര്‍ഷകനായ ജസ്വന്ത് രജ്പുത്(35) തന്റെ കൃഷിയിടത്തില്‍ ആടുകളെ മേയ്ക്കുകയായിരുന്നു. ഇതിനിടെയാണ് കുറ്റിക്കാട് നിറഞ്ഞ പ്രദേശത്ത് നിന്നും ഒരു പെരുമ്പാമ്പ് ഇഴഞ്ഞ് വന്ന് ആടിനെ പിടികൂടിയതെന്ന് …