ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 26 മുതല്‍ ഈ ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ അടുത്ത് രണ്ട് ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന്, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് പ്രകാരം, മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച 8 ജില്ലകളില്‍ യെല്ലോ …

പത്തൊമ്പതാം വയസില്‍ തട്ടിപ്പിനിറങ്ങി; സംസ്ഥാനത്തെ ഞെട്ടിച്ച് കോടികളുടെ ‘ടോട്ടല്‍ ഫോര്‍ യു’ തട്ടിപ്പ്, 33 കേസുകള്‍, ശബരീനാഥിനെതിരെ വീണ്ടും കേസ്, ഓണ്‍ലൈന്‍ ട്രേഡിങിനായി അഭിഭാഷകനില്‍ നിന്ന് 34 ലക്ഷം രൂപ തട്ടി

തിരുവനന്തപുരം: ‘ടോട്ടല്‍ ഫോര്‍ യു’ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിനെതിരെ മറ്റൊരു തട്ടിപ്പ് കേസ്. ഓണ്‍ലൈന്‍ ട്രേഡിങിനുവേണ്ടി അഭിഭാഷകനില്‍നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വഞ്ചിയൂര്‍ പൊലിസാണ് കേസെടുത്തത്. കോടതിയില്‍വച്ചുള്ള പരിചയമാണ് സാമ്പത്തിക ഇടപാടുകളിലേക്ക് നയിച്ചത്. കോടികളുടെ തട്ടിപ്പ് നടത്തിയതിന് ശബരിനാഥിനെ 2008 ല്‍ അറസ്റ്റു ചെയ്തിരുന്നു. ചലച്ചിത്ര താരങ്ങളും ജുഡീഷ്യല്‍ ഓഫിസര്‍മാരും ബിസിനസ് പ്രമുഖരുംവരെ വഞ്ചിതരായവരുടെ പട്ടികയിലുണ്ടായിരുന്നു. തിരുവനന്തപുരത്തു മെഡിക്കല്‍ കോളജ്, ചാലക്കുഴി, സ്റ്റാച്യു ക്യാപിറ്റോള്‍ ടവേഴ്‌സ്, പുന്നപുരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് …

‘സ്ത്രീകള്‍ ഭയന്നുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി ചര്‍ച്ച ചെയ്യുന്നു’: രാഹുലിന്റെ പേര് പറയാതെ കെ.സി വേണുഗോപാലിന്റെ ഭാര്യ കെ ആശയുടെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍: സ്ത്രീകള്‍ ഭയന്നുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി ചര്‍ച്ച ചെയ്യുകയാണെന്നും അതിനാല്‍ ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ ആകുന്നില്ലെന്നും കെസി വേണുഗോപാലിന്റെ ഭാര്യ കെ ആശ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആശങ്ക അറിയിച്ചത്. ഒരു വ്യക്തിയെ കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്ത് വിടുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നുവെന്നും കെ ആശ കുറിച്ചു. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്താന്‍ പറ്റുമെന്നും, പെട്ടെന്ന് മാഞ്ഞുപോകുന്ന സന്ദേശങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും, ഗൂഗിള്‍ പേയിലും സന്ദേശങ്ങള്‍ അയക്കാന്‍ പറ്റുമെന്നും, സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ …

50 കാരനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് 17 കാരി; പെണ്‍കുട്ടിയടക്കം നാലുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: 50 കാരനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച സംഭവത്തില്‍ വഴിത്തിരിവ്. 17കാരി നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് മധ്യവയസ്‌കനെ മൂന്നംഗ സംഘം മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയടക്കം നാലുപേര്‍ കസ്റ്റഡിയിലായി. പിറകെ നടന്ന് ശല്യം ചെയ്തതിനാണ് പെണ്‍കുട്ടി ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അഴീക്കോട് സ്വദേശി റഹീമാ(50)ണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്. പെണ്‍കുട്ടി നല്‍കിയ ക്വട്ടേഷന്‍ പ്രകാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം റഹീമിനെ ജഡ്ജിക്കുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് …

കല്ലില്‍ തട്ടി ഉലഞ്ഞ് വന്ദേഭാരത് എക്സ്പ്രസ്; കണ്ണൂരില്‍ പാളത്തില്‍ കല്ലുവെച്ചത് വിദ്യാര്‍ഥികള്‍

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ല് വെച്ചത് കുട്ടികളെന്ന് കണ്ടെത്തി. പുതിയതെരു സ്വദേശികളായ 5 വിദ്യാര്‍ഥികളെ റെയില്‍വേ പൊലീസ് പിടികൂടി.തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണന്‍ പാലത്തിന് സമീപമാണ് സംഭവം. പാളത്തിലൂടെ വന്ദേഭാരത് കടന്നുപോകുമ്പോള്‍പാളത്തിലെ കല്ലില്‍ തട്ടി ഉലഞ്ഞു. വലിയ ശബ്ദവുമുണ്ടായി. ഇതേ തുടര്‍ന്ന് ലോക്കോ പൈലറ്റ് കണ്ണൂര്‍ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. റെയില്‍വേ എസ്‌ഐ കെ. സുനില്‍കുമാര്‍, ആര്‍പിഎഫ് എഎസ്‌ഐ ഷില്‍ന ശ്രീരഞ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ കെ.പി. ബൈജു, …

പൊലീസിലും രക്ഷയില്ല; ‘വാട്ട്‌സ്ആപ്പില്‍ മോശം സന്ദേശങ്ങള്‍ അയച്ചു’, മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്‌ഐമാര്‍

തിരുവനന്തപുരം: ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വാട്ട്‌സ് ആപ്പില്‍ മോശം സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയുമായി വനിതാ എസ്‌ഐമാര്‍. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. തെക്കന്‍ ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോള്‍ ഉദ്യോഗസ്ഥന്‍ സന്ദേശമയച്ചുവെന്നാണ് പരാതി. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ കൈമാറി. പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. രണ്ട് പരാതിക്കാരും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും മൊഴി നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് സുപ്രധാന ചുമതലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ …

മുളിയാര്‍ മാസ്തികുണ്ടിലെ കോട്ട മഹമൂദ് അന്തരിച്ചു

കാസര്‍കോട്: മുളിയാര്‍ മാസ്തികുണ്ടിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മഹമൂദ് കോട്ട (63)അന്തരിച്ചു.പരേതരായ കോട്ട മുഹമ്മദിന്റെയും മറിയമ്മയുടെയും മകനാണ്. ആയിഷയാണ് ഭാര്യ.മക്കള്‍: ഷാഹിന, സൗദ, സാക്കിറ, സാജിദ, മിസ്രിയ, മുസമ്മില്‍. മരുമക്കള്‍: ലത്തീഫ്, ജമാല്‍, ഹാരീസ്, സവാദ്, റിയാസ്. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, മുത്തലിബ്, ആസിയ, നഫീസ, അബൂബക്കര്‍, ഉസ്മാന്‍, ഫൗസിയ, പരേതയായ ബീഫാത്തിമ. ഞായറാഴ്ച ഉച്ചയോടെ മാസ്തി കുണ്ട് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

കരിവെള്ളൂരിലെ കോൺഗ്രസ് നേതാവ് ഗോവിന്ദൻ അടിയോടി അന്തരിച്ചു

പയ്യന്നൂർ: കോൺഗ്രസ് കരിവെള്ളൂർ മണ്ഡലം മുൻ വൈസ് പ്രസിഡണ്ടും മാതൃഭൂമി ഏജൻ്റുമായിരുന്ന കിണറ്റുപുരയിൽ ഗോവിന്ദൻ അടിയോടി (86) അന്തരിച്ചു. ഭാര്യ: ടി വി തമ്പായി ടീച്ചർ (റിട്ട: ഹെഡ്മിസ്ട്രസ്,എഎൽപി സ്കൂൾ പെരളം). മക്കൾ: ആശാലത ( ടീച്ചർ,ഉദിനൂർ എടച്ചാക്കൈ എയുപി സ്കൂൾ), മുരളീകൃഷ്ണൻ (എൽഎ കിഫ്ബി ഓഫീസ്, കലക്ടറേറ്റ് കാസർകോട്), സിന്ധു ( ടീച്ചർ,പെരളം എ എൽ പി സ്കൂൾ). മരുമക്കൾ: വി ശിവദാസ് (റിട്ട.ടീച്ചർ, ഉദിനൂർ സെൻട്രൽ എയുപിഎസ്,സി പി ഐ എം ഉദിനൂർ ലോക്കൽ …

17-കാരിയുമായി 50-കാരന് സൗഹൃദം, മണിക്കൂർ നീണ്ട ചാറ്റ് ബന്ധു കണ്ടു; ആൺ സുഹൃത്തിനെ പെൺകുട്ടിയെ കൊണ്ട് മെസേജയച്ച് വിളിച്ചുവരുത്തി കാല് തല്ലിയൊടിച്ചു

തിരുവല്ലം: പതിനേഴുകാരിയുമായി സൗഹൃദത്തിലായതിന്റെ പേരിൽ 50 കാരനായ ആൺസുഹൃത്തിനെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. തുടർന്ന് മരകമ്പുകളുപയോഗിച്ച് കൈയും കാലും അടിച്ചുപൊട്ടിച്ചു. ദേഹമാസകലം അടിച്ചു പരിക്കേല്പിച്ചു. സംഭവത്തിനുശഷം ബന്ധുവായ യുവാവും സുഹൃത്തുക്കളും പെൺകുട്ടിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.ഗുരുതര പരിക്കേറ്റ നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീമിനെ(50) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ യുവാക്കൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിനു മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെൺകുട്ടിയുമായി റഹീമിന് മാസങ്ങളായി പരിചയമുണ്ടായിരുന്നു. …

നാല് ദിവസം മുൻപ് ഭാര്യയെ ഗംഗയിൽ വീണ് കാണാതായി; ബിഎസ്എഫ് ജവാൻ കുഞ്ഞുമായി അതേ പുഴയിൽ ചാടി, മൂന്നുപേർക്കുമായി തിരച്ചിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ബിഎസ്എഫ് ജവാൻ ഒരു വയസുള്ള മകനുമായി ഗംഗയിൽ ചാടി. ഭാര്യയെ നാല് ദിവസം മുൻപ് ഗംഗയിൽ വീണ് കാണാതിയിരുന്നു. യുവതിയ്ക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് ഭർത്താവായ ബിഎസ്എഫ് ജവാൻ മകനുമായി ഗംഗയിലേക്ക് ചാടിയത്. ശനിയാഴ്ച വൈകുന്നേരമാണ് ബിഎസ്‌എഫ് ജവാനായ രാഹുൽ (31) തന്റെ ഒരു വയസ്സുള്ള മകനുമായി ഗംഗാ നദിയിൽ ചാടിയത്. നജിബാബാദിലെ വേദ് വിഹാർ സ്വദേശിയായ രാഹുൽ അഞ്ച് വർഷം മുമ്പാണ് മനീഷ താക്കൂറിനെ (29) പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ച് …

35 ലക്ഷം സ്ത്രീധനതുക നല്‍കിയില്ല; ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് യുവതിയെ തീ കൊളുത്തി കൊന്നു

ലഖ്‌നൗ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് യുവതിയെ തീ കൊളുത്തികൊന്നു. കഴിഞ്ഞ വ്യാഴാഴ്ച യുപി ഗ്രേറ്റര്‍ നോയിഡയില്‍ ആണ് സംഭവം. 35 ലക്ഷം സ്ത്രീധന തുക നൽകാത്തതിന് നിക്കി എന്ന യുവതിയെയാണ് ഭര്‍ത്താവും, ഭര്‍തൃമാതാവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ദാരുണ സംഭവം പുറംലോകം അറിയുന്നത്. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. സംഭവത്തെ തുടർന്ന് നിക്കിയുടെ മൂത്ത സഹോദരി …

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ

ആലപ്പുഴ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം കൃഷ്ണ‌പുരം സ്വദേശിനി ആരാധ്യ (14)യെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം റിട്ട.എസ് ഐ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: റിട്ട.എസ് ഐയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തിന് പിറകുവശം താമസിക്കുന്ന ടി സച്ചിന്‍മയന്‍ (63) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മരിച്ചനിലയില്‍ കണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് ആളെ മനസിലായത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി 29ന്

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി 29ന്. നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുവാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിട്ടില്ല. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണവും മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് എസ്‌ഐടി അന്വേഷിച്ചില്ലെന്നും മൊഴികള്‍ …

പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച; 30 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയും കവര്‍ന്നു

കണ്ണൂര്‍: പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 30 പവന്റെ ആഭരണങ്ങളും നാല് ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. കല്യാട് ചുങ്കസ്ഥാനത്തെ അഞ്ചാംപുരയില്‍ കെ.സി.സുമതയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സുമതയും മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോയിരുന്നു. മകന്റെ ഭാര്യ കര്‍ണാടകയിലെ അവരുടെ വീട്ടിലേക്കും പോയിരുന്നു. ജോലി കഴിഞ്ഞ് സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍വശത്തെ താക്കോല്‍ ഒരു വശത്ത് ഒളിപ്പിച്ചുവച്ചാണ് കുടുംബം ജോലിക്ക് പോകാറുള്ളത്. ഈ താക്കോലെടുത്ത് വീട് തുറന്ന് അകത്ത് കയറിയാണ് …

പറമ്പില്‍ അതിക്രമിച്ച് കയറി ദമ്പതികള്‍ക്ക് നേരെ ആക്രമണം; മുഖ്യപ്രതിക്ക് 3 വര്‍ഷം തടവും 35,000 രൂപ പിഴയും, രണ്ടാം പ്രതിയെ വെറുതെ വിട്ടു

കാസര്‍കോട്: വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി ദമ്പതികളെ കല്ല് കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പരിക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് മൂന്നു വര്‍ഷം തടവും 35, 000 രൂപ പിഴയും ശിക്ഷ. കള്ളാര്‍ നീലിമല സ്വദേശി ഷിജു ബേബി(44)യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവും അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയായ പ്രതിയുടെ പിതാവിനെ കോടതി വെറുതെ വിട്ടു. 2019 മെയ് 10 നാണ് നീലിമല …

ബീഹാറില്‍ നിന്നു കഞ്ചാവെത്തിച്ച് വില്‍പ്പന; അഞ്ചു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: അഞ്ചുകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. ബീഹാര്‍ സ്വദേശി രാജ്കുമാറി (25)നെയാണ് ശനിയാഴ്ച രാവിലെ കണ്ണൂര്‍ പ്രസ്‌ക്ലബ്ബിനു സമീപത്തു വച്ച് അസി. ഇന്‍സ്പെക്ടര്‍മാരായ വി പി ഉണ്ണികൃഷ്ണന്‍, എം കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. എക്സൈസ് സംഘത്തില്‍ കെ ഷജിത്ത്, പ്രിവന്റീവ് ഓഫീസര്‍ രജിത്ത് കുമാര്‍, സി ഇ ഒ മാരായ പി വി ഗണേഷ് ബാബു, ഷിബു, മുഹമ്മദ് ബഷീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ബീഹാറിലെ കര്‍ഷകര്‍ക്ക് ഒരു കിലോയ്ക്ക് ഏഴായിരം …

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കുന്നത് കണ്ട 10 വയസുകാരിയെ 14 കാരന്‍ കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദ്: മോഷണം പുറത്തുപറയുമോയെന്ന് ഭയന്ന് 14 വയസുകാരന്‍ 10 വയസുകാരിയെ കുത്തിക്കൊന്നു. അയല്‍വാസിയുടെ വീട്ടില്‍ നിന്നും ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകം. ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ 14 കാരന്‍ 21 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു. ആഗസ്റ്റ് 18നാണ് സംഭവം നടന്നത്. ആറാം ക്ലാസുകാരിയായ സഹസ്രയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് 14കാരന്‍ എത്തിയത്. രക്ഷിതാക്കള്‍ ജോലിക്ക് പോകുകയും സഹോദരന്‍ സ്‌കൂളിലും പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതാവാണ് കുട്ടിയെ മരിച്ച …