ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചു; അടച്ചിട്ട പാലത്തില്‍ കയറിയ വാന്‍ പുഴയില്‍ വീണു, രണ്ടുകുട്ടികളടക്കം 4 മരണം, വാഹനം ഒഴുകിപ്പോയി
ജയ്പൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി പോയ കുടുംബം സഞ്ചരിച്ച വാന്‍ വഴിതെറ്റി പുഴയില്‍ വീണു 4 പേര്‍ മുങ്ങിമരിച്ചു. മരിച്ച രണ്ടുകുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയില്ല. ശക്തമായ ഒഴുക്കില്‍ വാഹനം ഒഴുകിപ്പോയി. ചിക്കോര്‍ഗഡ് ജില്ലയിലെ കനക്കേഡ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഭില്‍വാരയിലേക്കുള്ള ഒരു ആത്മീയ യാത്ര കഴിഞ്ഞ് ഒരു കുടുംബം മടങ്ങുമ്പോള്‍ പുഴക്ക് കുറുകെയുള്ള അടച്ചിട്ട പാലം കണ്ടപ്പോള്‍, കല്‍വെര്‍ട്ട് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. രക്ഷപ്പെട്ടവര്‍ പൊലീസിനെ വിളിച്ച് അറിയിച്ചശേഷമാണ് തിരച്ചില്‍ …