മയക്ക് മരുന്ന് മാഫിയകൾക്ക് എതിരെകർശന നടപടി വേണം:കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത്

കാസർകോട്: കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും നാടിൻ്റെയും ഭാവി അപകടത്തിലാക്കുന്ന മയക്ക് മരുന്ന്, ലഹരി, അക്രമ സംഭവങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് കാസർകോട് സംയുക്ത ജമാഅത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു. സാഹചര്യം അതീവ ഗുരുതരമായി കഴിഞ്ഞിരിക്കുന്നു വെന്നു യോഗം മുന്നറിയിച്ചു. മയക്ക് മരുന്നുൾപ്പെടെയുള്ള സമൂഹിക വിപത്തുകൾ സമൂഹത്തിനെയും നാടിനെയും നശിപ്പിക്കാതെ നോക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നു യോഗം ചൂണ്ടിക്കാട്ടി. കുട്ടികൾ വഴിതെറ്റിപ്പോകാതെ സൂക്ഷികേണ്ടത് രക്ഷിതാക്കളാണ്. ലഹരിക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ പെട്ട ജനങ്ങളെയും ഉൾപ്പെടുത്തിയുള്ള ബൃഹദ് യജ്ഞത്തിന് മഹൽ ജമാഅത്തുകൾ തയ്യാറാകണമെന്നും. എല്ലാ …

വീടുകള്‍ തോറും സഞ്ചരിച്ച് ആയുര്‍വേദ മരുന്നു വില്‍പ്പന നടത്തുന്ന യുവാവ് സ്‌കൂട്ടര്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍

കണ്ണൂര്‍: വീടുകള്‍ തോറും സഞ്ചരിച്ച് ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പന നടത്തുന്ന യുവാവ് സ്‌കൂട്ടര്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. മലപ്പുറം, തിരൂരങ്ങാടി, തെന്നലിലെ സൈതലവിമാനത്ത് അബ്ദുല്‍ റഹ്‌മാ(35)നെയാണ് ചൊക്ലി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി മഹേഷ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാവിലെ മലപ്പുറത്തെത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.പെരിങ്ങത്തൂര്‍ ഒലിപ്പീയില്‍ ഗവ. എല്‍.പി സ്‌കൂളിനു സമീപത്തെ എന്‍.കെ നബീലിന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ മോഷ്ടിച്ചത് അബ്ദുല്‍ റഹിം ആണെന്നു …

ചോദിച്ച തുക സ്ത്രീധനമായി നല്‍കിയില്ല; വരനും കൂട്ടരും മൈലാഞ്ചി കല്യാണത്തിനിടയില്‍ പിണങ്ങിപ്പോയി, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ യുവതീയുവാക്കളുടെ കല്യാണം മുടങ്ങി

ബംഗ്ളൂരു: നേരത്തെ പറഞ്ഞുറപ്പിച്ച തുക സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ യുവതീയുവാക്കളുടെ കല്യാണം മുടങ്ങി. യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ ബംഗ്ളൂരു, ഉപ്പാര്‍പ്പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫ്രാന്‍സില്‍ എഞ്ചിനീയര്‍മാരായ യുവതി യുവാക്കള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം നടത്താന്‍ തീരുമാനിച്ചിരുന്നു. വിവാഹത്തിനു മുന്നോടിയായി നടന്ന മൈലാഞ്ചി കല്യാണദിവസം ആഡംബര കാറും 50 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കണമെന്ന് വരന്റെ വീട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൈലാഞ്ചി കല്യാണത്തിനു വരനും ബന്ധുക്കളും എത്തിയപ്പോള്‍ …

പ്രണയം: 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച 22 കാരന്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍

കാസര്‍കോട്: പ്രണയത്തിനു ഒടുവില്‍ 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാള്‍ സ്വദേശിയായ വിക്രമ(22)നെയാണ് മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസം വിക്രമന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കല്യാണം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നുവത്രെ. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കല്യാണം കഴിപ്പിച്ചു തരാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍ അറിയിച്ചു. ഇത് അംഗീകരിക്കാതെ …

ലഹരിക്കെതിരെ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; കഞ്ചാവും എംഡിഎംഎയുമായി 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ലഹരിക്കെതിരെ എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ റെയ്ഡ് ആരംഭിച്ചു. എക്‌സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്നാണ് ‘ഓപ്പേറഷന്‍ ക്ലീന്‍ സ്ലേറ്റ്’ എന്ന പ്രത്യേക റെയ്ഡ് ആരംഭിച്ചത്. പരിശോധന മാര്‍ച്ച് 12 വരെ നീണ്ടു നില്‍ക്കും. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും എംഡിഎംഎയുമായി നാലുപേരെ എക്‌സൈസ് അറസ്റ്റു ചെയ്തു. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദനും സംഘവും തളങ്കരയില്‍ നടത്തിയ പരിശോധനയില്‍ ഒരാളെ അറസ്റ്റു ചെയ്തു. തൊട്ടില്‍ റോഡിലെ മുഹമ്മദ് …

രണ്ട് ദിവസം ഭക്ഷണം നല്‍കിയില്ല; കുഞ്ഞ് മരിച്ചു,അമ്മ അറസ്റ്റില്‍

-പി പി ചെറിയാന്‍ മിസോറി: പട്ടിണിക്കിട്ടതിനെ തുടര്‍ന്ന് മിസോറിയിലെ ഒരു കുഞ്ഞ് മരിച്ചു.സംഭവത്തില്‍ മാതാവായ 21 കാരി അലിസ്സ നിക്കോള്‍ വെഹ്‌മെയറെ അറസ്റ്റ് ചെയ്തു. 100,000 ഡോളര്‍ ക്യാഷ് ബോണ്ടില്‍ സ്‌കോട്ട് കൗണ്ടി ജയിലിലാണ് അവര്‍.വാറണ്ടും അനുബന്ധമായുള്ള സാധ്യതാ സത്യവാങ്മൂലവും അനുസരിച്ച്, ഒരു വയസ്സുള്ള കുട്ടി ഏകദേശം 43 മണിക്കൂര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മെഡിക്കല്‍ എക്സാമിനര്‍മാര്‍ക്കു കുട്ടിയുടെ വയറ്റില്‍ ഭക്ഷണത്തിന്റെ വളരെ കുറച്ച് അംശമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു.പ്രതിക്ക് മുന്‍ ക്രിമിനല്‍ ചരിത്രമില്ലെന്നും ഈ സംഭവത്തില്‍ …

ദക്ഷിണേഷ്യൻ വനിത ഷാസ്റ്റി കോൺറാഡ്  ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി അസോസിയേറ്റ് ചെയർപേഴ്സൻ

-പി പി ചെറിയാൻ വാഷിംഗ്ടണ്‍, ഡിസി: വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഡെമോക്രാറ്റുകളുടെ ചെയര്‍പേഴ്‌സണ്‍ ഷാസ്റ്റി കോണ്‍റാഡിനെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി അസോസിയേറ്റ് ചെയര്‍പേഴ്‌സണായി നിയമിച്ചു. വാഷിംഗ്ടണ്‍ ഡെമോക്രാറ്റുകളെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ദക്ഷിണേഷ്യന്‍ വനിതയാണ് കോണ്‍റാഡ്.കൊല്‍ക്കത്തയില്‍ ജനിച്ച അവര്‍ സിയാറ്റില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രിന്‍സ്റ്റണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ബിരുദം നേടിയിട്ടുണ്ട്.”ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ അസോസിയേറ്റ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. 2024 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം ഡെമോക്രാറ്റുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന …

ചെര്‍ക്കള ടൗണില്‍ അക്രമം, സംഘര്‍ഷം; വിദ്യാനഗര്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, ചെര്‍ക്കളയില്‍ വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണ്ണം

കാസര്‍കോട്: കടയ്ക്കു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയും കട തകര്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ചെര്‍ക്കളയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ മുതല്‍ ഉച്ചയ്ക്കു ഒരു മണി വരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഹര്‍ത്താല്‍ നടത്തുന്നത്.വ്യാഴാഴ്ച വൈകുന്നേരമാണ് ഹര്‍ത്താലിനും കേസുകള്‍ക്കും ആസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചെര്‍ക്കള, ബംബ്രാണി നഗര്‍, കോയിപ്പാടിയിലെ റിനു മഹലില്‍ കെ.ആര്‍ ഹസൈനാര്‍, …

വൈദ്യുതി പോസ്റ്റില്‍ കയറിയ പൂച്ചയെ രക്ഷിച്ച് മത്സ്യ വില്‍പന തൊഴിലാളി

കുമ്പള: കുമ്പള ടൗണില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കെ, നായ പൂച്ചയെ ഓടിച്ചിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ കയറിയ പൂച്ചയെ സാമൂഹ്യ പ്രവര്‍ത്തകനും കുമ്പള മത്സ്യമാര്‍ക്കറ്റിലെ മത്സ്യ വില്‍പന തൊഴിലാളിയുമായ ആരിഫ് കടവത്ത് രക്ഷപ്പെടുത്തിയത് വേറിട്ട കാഴ്ചയായി.ഇന്ന് രാവിലെ കുമ്പള മത്സ്യ മാര്‍ക്കറ്റ് റോഡില്‍ സിഎം സ്റ്റോറിന് മുന്‍വശമുള്ള വൈദ്യുതി പോസ്റ്റിലാണ് പൂച്ച കയറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ആരിഫ് കടവത്ത് വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരി ആദ്യം വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നീട് വൈദ്യുതി പോസ്റ്റില്‍ കയറിയാണ് …

ഹേരൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു; വെടിയുണ്ടകളും ജീപ്പുമായി കുണ്ടംകുഴി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: നായാട്ടു സംഘം നിക്ഷേപിച്ചതെന്നു കരുതുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു. പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹേരൂര്‍, മീപ്പിരിയിലെ കൊറഗപ്പയുടെ നായയാണ് ചത്തത്. വ്യാഴാഴ്ച രാത്രി 9.15 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് പരിസരവാസികളെത്തി തെരച്ചില്‍ ആരംഭിച്ചു. ഇതിനിടയിലാണ് ജീപ്പുമായി ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ടത്. ഇക്കാര്യം കുമ്പള പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ ഗണേശന്‍, എ.എസ്.ഐ ബാബുരാജ് എന്നിവര്‍ സ്ഥലത്തെത്തി യുവാവിനെയും ജീപ്പും കസ്റ്റഡിയിലെടുത്തു. കുണ്ടംകുഴി സ്വദേശിയായ …

ഐ എം എ കേരള യാത്ര തുടങ്ങി

കാസർകോട്: ഐ. എം. എ.മെമ്പർഷിപ്പ് ക്യാമ്പയിൻ കാസർകോട്ട് ആരംഭിച്ചു.ഐ എം എ സംസ്ഥാന പ്രസിഡൻ്റ് ഡോ.കെ എ ശ്രീവിലാസൻ്റെ നേതൃത്വത്തിലുള്ള കേരള യാത്ര മുൻ നാഷന്നൽ വൈ. പ്രസിഡൻ്റ് ഡോ.ബാബു രവീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. ഡോ.ഹരി കിരൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ.എ ശ്രീവിലാസൻ ,ജോസഫ് ബെനവൻ, സംസ്ഥാന സെക്രട്ടറി ഡോ.ശശിധരൻ കെ, ഡോ.അജിത പി എൻ ,ഡോ സുദർശൻ, ഡോ.ഗോപിനാഥൻ, ഡോ.ഗോപി കുമാർ, ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.ബി.നാരായണ നായിക്, ഡോ. …

അസുഖം വിട്ടുമാറാത്ത വിഷമം; യുവാവ് ജീവനൊടുക്കി

കാസര്‍കോട്: അസുഖം വിട്ടുമാറാത്തതില്‍ മനം നൊന്താണെന്നു പറയുന്നു യുവാവ് തൂങ്ങി മരിച്ചു. പൈവളിഗെ, ബായിക്കട്ട, പാണ്ടിയടുക്കത്തെ കൊറഗയുടെ മകന്‍ ഷീന (39)യാണ് മരിച്ചത്. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: സുന്ദരി. സഹോദരങ്ങള്‍: ഉമേശന്‍, ഇന്ദിര, സരോജ, സുനിത.

ബി.ജെ.പി നേതാവ് സദാശിവ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍, ഉജിരെക്കരെയിലെ സദാശിവ (69) അന്തരിച്ചു. ബിജെപി മണ്ഡലം കമ്മിറ്റി അംഗം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുലോചന. മക്കള്‍: രവിചന്ദ്ര, രതീഷ്, രാധിക.

ബദിയഡുക്കയില്‍ ഇലക്ട്രോണിക്‌സ് കടയില്‍ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: ബദിയഡുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് കടയില്‍ വന്‍ തീപിടുത്തം. മുഹമ്മദ് പെര്‍ഡാലയുടെ ഉടമസ്ഥതയിലുള്ള എഫ്.എം.ബി സര്‍വ്വീസ് സെന്റര്‍ എന്ന ഷോപ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഫാന്‍, മിക്‌സി, ഇന്‍ഡക്ഷന്‍ കുക്കര്‍, ടി.വി എന്നിവ കത്തി നശിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എം സതീശന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എച്ച്. ഉമേശന്‍, അരുണ്‍കുമാര്‍, ജെ.ബി …

ആണ്ടി മുസ്സോറും പാറ്റേട്ടിയും | ഭാഗം 7

ശനിയാഴ്ച മാട്ട്വക്കാറ് മാപ്ലാര് തേങ്ങ എടുക്കാന്‍ വരുമെന്ന് കുറുക്കന്‍ അമ്പു പറഞ്ഞ കാര്യം പന്നിക്കുഞ്ഞപ്പു ആണ്ടിയുടെ ശ്രദ്ധയില്‍ പെടുത്തി. കര്‍ക്കടക മാസത്തിലാണ് അവരുടെ വരവ്. തെങ്ങ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം മാട്വക്കാരുടെ വരവ് ആശ്വാസകരമാണ്. കള്ളക്കര്‍ക്കിടകത്തില്‍ മറ്റ് വരുമാനമാര്‍ഗമൊന്നുമില്ലാതെ ഗ്രാമീണരെല്ലാം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കും. കര്‍ഷകരെ ചൂഷണം ചെയ്യാനും ഇവര്‍ താല്‍പര്യം കാണിക്കും. ഏറ്റവും കുറഞ്ഞ വിലക്കേ തേങ്ങ വാങ്ങൂ. പ്രക്കാനത്തെ ഏറ്റവും വലിയ തോതില്‍ തേങ്ങ ശേഖരിക്കുന്ന രണ്ടു പേരാണ് അസിനാര്‍ക്കയും, കുറുക്കന്‍ അമ്പുവും. അവര്‍ ചെറു കൃഷിക്കാരുടെ …

ഹുസൈന്‍ ബംബ്രാണി അന്തരിച്ചു

കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ പരേതരായ ബംബ്രാണി അബ്ദുല്ല ഹാജി-ഖദീജ ദമ്പതികളുടെമകന്‍ ഹുസൈന്‍ ബംബ്രാണി (55) ദുബായില്‍ അന്തരിച്ചു. ഭാര്യ: മെഹ്റുന്നിസ. മക്കള്‍: മൈമൂന, മുഹമ്മദ്, ഫാത്തിമ, ആമിന. മരുമക്കള്‍: ഹാഷിഫ് മാസ്തിക്കുണ്ട്, ബാഷിദ് വിദ്യാനഗര്‍. സഹോദരങ്ങള്‍: സുഹറ, ആയിഷ, അഷ്റഫ്, താജുദ്ധീന്‍, ശംസുദ്ധീന്‍, ഹംസ, സുലൈഖ.

തോക്കുചൂണ്ടി കൊള്ള; സംഘത്തെ ഹൊസ്ദുര്‍ഗ് പൊലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കകം, 9.64 ലക്ഷം രൂപ കണ്ടെടുത്തു, കവര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് ക്രഷററിലെ ജീവനക്കാരന്‍

കാസര്‍കോട്: ക്രഷര്‍ മാനേജറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ചവിട്ടി നിലത്തിട്ട ശേഷം 10.20 ലക്ഷം രൂപ കവര്‍ന്ന സംഘത്തിനെ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കകം. ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ പ്രതികള്‍ ഉത്തരേന്ത്യയിലേക്ക് രക്ഷപ്പെടുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച സന്ധ്യയോടെ കാഞ്ഞങ്ങാട്-കല്യാണ്‍ റോഡിലാണ് കേസിനാസ്പദമായ സംഭവം. ഏച്ചിക്കാനത്തെ ക്രഷറര്‍ മാനേജര്‍ കോഴിക്കോട് സ്വദേശി രവീന്ദ്രനാണ് അക്രമത്തിനിരയായത്. ക്രഷറില്‍ നിന്നു ഇറങ്ങിയ രവീന്ദ്രന്‍ കാഞ്ഞങ്ങാട്ടെ താമസസ്ഥലത്തേക്ക് പോകുന്നതിനായി റോഡരുകില്‍ ഓട്ടോയും കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കാറിലെത്തിയ …

സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലത്ത് ചെങ്കൊടിയേറി; പിണറായി സര്‍ക്കാര്‍ മാതൃകാപരമെന്ന് പ്രകാശ് കാരാട്ട്

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലത്ത് കൊടിയേറി. സി. കേശവന്‍ സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ പതാക ഉയര്‍ത്തി. പോളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതാണെന്നും രാജ്യത്തെ ഏക ഇടതു ഭരണമായ പിണറായി സര്‍ക്കാര്‍ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും കേരളത്തില്‍ നിന്നാണ്. ബദല്‍നയ രൂപീകരണത്തില്‍ പിണറായിയും കേരളത്തിലെ ഇടത് സര്‍ക്കാരും പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. …