തളങ്കര സ്വദേശി അബ്ദുള്ള മലബാരി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

മുംബൈ: കേരള മുസ്‌ലിം ജമാഅത്ത് ബാന്ദ്ര ബ്രാഞ്ച് മുൻ പ്രസിഡന്റും, ജമാഅത്തിന്റെ സജീവ പ്രവർത്തകനുമായ അബ്ദുള്ള മലബാരി (70) കുവൈറ്റിൽ മരണപ്പെട്ടു. കാസർകോട് തളങ്കര സ്വദേശിയായ മലബാരി ദീർഘകാലമായി മുംബൈ ബാന്ദ്ര ഭാരത് നഗറിലാണ് താമസം. ബുധനാഴ്ചയാണ് മകളുമൊപ്പം അദ്ദേഹം കുവൈറ്റിലേക്കു പോയത്. വ്യാഴാഴ്ച അസർ നിസ്കരിക്കാൻ തയാറെടുക്കുന്നതിനിടയിൽ കുഴഞ്ഞു വീണുമരിക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ മുസ്ലിം ജമാഅത്ത് ബാന്ദ്ര വൈസ് പ്രസിഡണ്ട് ആയിരുന്നു. നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച മൃതദേഹം മുംബൈയിൽ കൊണ്ടുവരുമെന്ന് മുംബൈയിലെ കേരള മുസ്ലിം …

അണങ്കൂരിലെ ശ്രീരാം എന്റർപ്രൈസസ് ഉടമ രാമപ്രസാദ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: അണങ്കൂരിലെ ശ്രീരാം എന്റർപ്രൈസസ് ഉടമ രാമ പ്രസാദ്(52) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വ്യാഴാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹം സ്വന്തം കാര്‍ ഓടിച്ചു കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു. ചികില്‍സയിലായിരിക്കെ പതിനൊന്നരയോടെ മരിച്ചു. നേരത്തെ നുള്ളിപ്പാടി ശ്രീരാം എന്റർപ്രൈസസ് നടത്തിയിരുന്നു. ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് കട അണങ്കൂരിലേക്ക് മാറ്റുകയായിരുന്നു. അടുക്കത്തുബയല്‍ ഗുഡ്ഡെ ടെമ്പിളിനടുത്താണ് താമസം. ഭാര്യ: ഗൗരി. മക്കള്‍: അന്‍വിദ്(മെഡിക്കല്‍ വിദ്യാര്‍ഥി), അശ്വത് (ഒന്നാംവര്‍ഷ പിയുസി വിദ്യാര്‍ഥി). മൂന്നു സഹോദരിമാരുണ്ട്. അണങ്കൂരില്‍ പ്രകാശ് ഓട്ടമൊബൈല്‍സ് …

കുവൈറ്റ് ദുരന്തത്തില്‍ മരണ നിരക്ക് ഉയരുന്നു; മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാര്‍; 7 പേര്‍ ഗുരുതരാവസ്ഥയില്‍; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം

ന്യൂഡല്‍ഹി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാര്‍. 24 മലയാളികള്‍ മരിച്ചെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. മൂന്നു ഫിലിപെയിന്‍സ് പൗരന്മാരും ഒരു പാക്കിസ്ഥാന്‍ പൗരനും അപകടത്തില്‍ മരിച്ചു. മരണപ്പെട്ട 24 മലയാളികളില്‍ 22 പേരെ തിരിച്ചറിഞ്ഞതായി നോര്‍ക്ക അറിയിച്ചു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാന്‍ സാധിക്കൂ എന്നും നോര്‍ക്ക സിഇഒ വ്യക്തമാക്കി. 7 പേര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.പരിക്കേറ്റവരുടെ ചികില്‍സ അവിടെ …

സിപിഎം വിമതര്‍ യുഡിഎഫിനെ പിന്തുണച്ചു; 55 വര്‍ഷമായി ഭരിക്കുന്ന രാമങ്കരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി

കുട്ടനാട്: സിപിഎം വിമതര്‍ യുഡിഎഫിനെ പിന്തുണച്ചതോടെ രാമങ്കരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് പഞ്ചായത്തംഗം ആര്‍ രാജുമോനെ തെരഞ്ഞെടുത്തു. 55 വര്‍ഷമായി ഭരിക്കുന്ന പഞ്ചായത്താണ് സിപിഎമ്മിന് നഷ്ടമായത്. 4 സിപിഎം വിമത അംഗങ്ങളുടെയും 4 യുഡിഎഫ് അംഗങ്ങളുടെയും പിന്തുണയോടെയാണ് യുഡിഎഫിന്റെ ജയം. സിപിഎം ഔദ്യോഗിക പക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. സിപിഎം വിമത നേതാവ് ആര്‍ രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ ആയിരുന്നു കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐഎം ഔദ്യോഗിക പക്ഷം പഞ്ചായത്തില്‍ അവിശ്വാസം …

കൊല്ലാന്‍ പറഞ്ഞത് പവിത്ര ഗൗഡ; ബോധം പോകുന്നതുവരെ ദര്‍ശന്‍ ബെല്‍റ്റുകൊണ്ടടിച്ചു; രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത് ക്രൂരമായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

രേണുകാസ്വാമി(33)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.കന്നഡ സിനിമതാരം ദര്‍ശന്‍ തൂഗുദീപയുടെ ആരാധകനായ രേണുകാസ്വാമി(33)യെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പൊലീസ് പറഞ്ഞു. രേണുകാസ്വാമി അശ്ലീല കമന്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ആവര്‍ത്തിച്ചതോടെ ഇയാളോട് പ്രതികാരം ചെയ്യണമെന്ന് ദര്‍ശനോട് ആവശ്യപ്പെട്ടത് പവിത്ര ഗൗഡയായിരുന്നു. കേസില്‍ പവിത്ര ഗൗഡയെയാണ് പൊലീസ് ഒന്നാംപ്രതിയാക്കിയിരിക്കുന്നത്. രണ്ടാംപ്രതിയാണ് ദര്‍ശന്‍. കേസില്‍ ഇനി ഒരുസ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നല്‍കുന്നവിവരം. ഇവര്‍ ഒളിവിലാണ്. 11 പേര്‍ കൂടി …

ആരോഗ്യമന്ത്രി വീണ ജോര്‍ജ് കുവൈറ്റിലേക്ക് പോകും; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു; യൂസഫലിയും രവി പിള്ളയും സഹായധനം നല്‍കും

കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും. കുവൈറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം.കുവൈറ്റിലേക്ക് പോകാന്‍ മന്ത്രിസഭായോഗം ആരോഗ്യ മന്ത്രിയെ ചുമതലപ്പെടുത്തി.സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈറ്റില്‍ എത്തുന്നത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കും. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായമായി നല്‍കാനും തീരുമാനമായി. കുവൈത്തിലുണ്ടായത് ദുഃഖകരമായ …

108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍; പാവപ്പെട്ട രോഗിക്ക് തുണയായി ജനറല്‍ ആശുപത്രി അധികൃതര്‍

കാസര്‍കോട്: ജനറല്‍ ആശുപത്രി അധികൃതരുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയെ വിവിധ പരിശോധനക്ക് ശേഷം വിദഗ്ധ ചികിത്സക്ക് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകാന്‍ വിഷമിച്ച കുടുംബത്തിനാണ് ആശുപത്രി അധികൃതര്‍ തുണയായത്. ബദിയടുക്കയിലെ യുവാവിനെയാണ് ന്യൂറോ സംബന്ധമായ അസുഖം ആയതിനാല്‍ വിദഗ്ധ ചികിസയ്ക്കായി പരിയാരത്തേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചത്. സാധാരണ 108 ആംബുലന്‍സിലാണ് രോഗികളെ സൗജന്യമായി കൊണ്ടുപോയിരുന്നത്. 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിലാണ്. യുവാവിനെ ഭാര്യയും …

പള്ളിക്കരയിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കള്ളന്‍ പിടിയില്‍; കുപ്രസിദ്ധ മോഷ്ടാവ് ആസിഫിനെ കുടുക്കിയത് വിരലടയാളം

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്‍ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് 24 മണിക്കൂറിനകം അറസ്റ്റില്‍. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനു സമീപത്തെ ഗാര്‍ഡര്‍ വളപ്പിലെ പിഎച്ച് ആസിഫി(22)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്കാണ് നീലേശ്വരം, പള്ളിക്കര, സെന്റ് ആന്‍സ് എ.യു.പി സ്‌കൂളിന് സമീപത്തെ വ്യാപാരിയായ മേലത്ത് സുകുമാരന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. സുകുമാരന്റെ ഭാര്യ ഉച്ചക്ക് കടയിലേക്ക് ഭര്‍ത്താവിന് ഊണു കൊണ്ടുപോയി തിരിച്ചെത്തിയ ശേഷം അയല്‍ക്കാരിയായ …

കുവൈത്ത് ദുരന്തം: കണ്ണീര്‍ കടലായി ചെര്‍ക്കളയും തൃക്കരിപ്പൂരും

കാസര്‍കോട്: കുവൈത്ത് ദുരന്തത്തില്‍ മരണപ്പെട്ട കെ. രഞ്ജിത്ത് കുണ്ടടുക്കത്തിന്റെയും കുഞ്ഞിക്കേളു പൊന്മലേരിയുടെയും വേര്‍പാടില്‍ വിതുമ്പുകയാണ് ചെര്‍ക്കളെയും തൃക്കരിപ്പൂരും. ഇന്ന് രാവിലെ വരെ ഇരു വീട്ടുകാരെയും മരണം സംബന്ധിച്ച വിവരം അറിയിച്ചിരുന്നില്ല. അപകടത്തില്‍ പരിക്കേറ്റു എന്ന് മാത്രമാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയോടെ നടുക്കുന്ന വിവരം ഇരുവീട്ടുകാരും അറിയുകയായിരുന്നു. ആശ്വാസവാക്കുകളുമായി എത്തുന്നവരെ കാണുമ്പോള്‍ പൊട്ടിക്കരയുകയാണ് വീട്ടുകാര്‍. ചെര്‍ക്കള, കുണ്ടടുക്കത്തെ കെ. രഞ്ജിത്തിന്റെ വീട്ടില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ്യ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള എന്നിവര്‍ …

യുവതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: കെണിയില്‍ വീണ പാലാവയല്‍ സ്വദേശിക്ക് നഷ്ടമായത് 19 ലക്ഷം

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവാവിന് 19 ലക്ഷം രൂപ നഷ്ടമായി. പാലാവയല്‍ കുണ്ടാരം കാവുംന്തലയിലെ ജെറിന്‍ വി ജോസിനാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ലിങ്ക് വഴി ജോലി വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായഇന്ദ്രജിത്ത്,ദീപ്തി എന്നിവര്‍ക്കെതിരെ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തു.ഈ മാസം ഒന്നിനും 12നുമിടയില്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടാണ് 19,02752 ലക്ഷം തട്ടിയെടുത്തത്. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന പ്ലാറ്റ് ഫോം ആണെന്ന് പറഞ്ഞാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത്.