കരിവെള്ളൂര്‍ കൂക്കാനത്തെ എം.ടി.പി സൈനബ ഉമ്മ അന്തരിച്ചു

കരിവെള്ളൂര്‍: കൂക്കാനത്ത് താമസിക്കുന്ന എം.ടി.പി സൈനബ ഉമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.പി.അബ്ദുള്ള. മക്കള്‍: ഇബ്രാഹിം കുട്ടി, അബ്ദുള്‍ റഹ്‌മാന്‍ അബൂബക്കര്‍ (ഗള്‍ഫ്), ഹമീദ്(ഗള്‍ഫ്), റംലത്ത്. മരുമക്കള്‍: അലീമ, അസ്മാബി, സമീറ, ആമിന, പരേതനായ അസൈനാര്‍.സഹോദരങ്ങള്‍: അബ്ദുള്ള മൗലവി (കാലിക്കടവ്), അബ്ദുള്‍ ഖാദര്‍(തൃക്കരിപ്പൂര്‍).

ദിസ് ഈസ് ഇന്ത്യ | Narayanan Periya

ദ്രോണാചാര്യന്മാരും ഭീഷ്മാചാര്യന്മാരും മൗനം ദീക്ഷിക്കുന്നു. ഇപ്പോള്‍ മാത്രമല്ല, പണ്ടും ഇങ്ങനെത്തന്നെ ആയിരുന്നല്ലോ. പ്രതിസന്ധിഘട്ടങ്ങളില്‍, പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അവര്‍ മൗനം ദീക്ഷിച്ചു. ഈ ആചാര്യന്മാരെ അവതരിപ്പിച്ച വ്യാസ മഹര്‍ഷി മഹാഭാരതേതിഹാസത്തില്‍ പറഞ്ഞത് അങ്ങനെയാണ്.ആചാര്യന്മാരുടെ മൗനാചരണത്തിലേക്ക് വിരല്‍ ചൂണ്ടിയത് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജ.ശൈലിഷ് കുമാര്‍. തലശ്ശേരി ജില്ലാ കോടതിയിലെ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വിവരാവകാശ- വൈജ്ഞാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ (മാതൃഭൂമി 3-10-2010)സ്വന്തം വര്‍ഗ്ഗത്തെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍: നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം …

സ്‌കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

മലപ്പുറം: സ്‌കൂട്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു. കാടാമ്പുഴ, കുന്നത്തു പടിയന്‍ ഹുസൈന്‍ (65), മകന്‍ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. ചെറിയ പെരുന്നാള്‍ ദിവസം രാവിലെയാണ് അപകടം. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഫയര്‍ഫോഴ്‌സെത്തി ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലിയ ഇറക്കം ഇറങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലെ കിണറിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. പെരുന്നാള്‍ ദിനത്തില്‍ ബാപ്പായ്ക്കും മകനും …

നെല്ലിക്കട്ടയില്‍ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: നെല്ലിക്കട്ട, കുന്നിലിലെ തമ്പായി ആചാരിയുടെ ഭാര്യ മീനാക്ഷി (68) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വീട്ടിനകത്താണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: ദിവാകര, ചന്ദ്രന്‍, ശ്യാമള, ലക്ഷ്മി, സരോജിനി, പരേതനായ നാരായണന്‍.

മതവിദ്വേഷ പ്രചാരണം; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഇസ്ലാംമതത്തിനും പ്രവാചകനുമെതിരെ മോശമായ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു. താമരശ്ശേരി, പുതുപ്പാടി കണ്ണപ്പന്‍ കുണ്ടിലെ ചന്ദ്രഗിരി അജയ (44)നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. വാട്‌സ്ആപ് വഴി 1.55 മിനുറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശം പ്രചരിപ്പിച്ചതിനാണ് നടപടി. സന്ദേശം വാട്‌സ്ആപ് ഗ്രൂപ്പില്‍ പ്രചരിച്ചതോടെ പുതുപ്പാടി, മയിലള്ളമ്പാറ, ഞാറ്റുപറമ്പില്‍ മജീദ് നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്.

ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് ജോ.സെക്രട്ടറി സി. ഭാര്‍ഗവി അന്തരിച്ചു

കാസര്‍കോട്: ഡിവൈഎഫ്‌ഐ മുന്‍ ഉദുമ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവുമായ പനയാല്‍, കരുവിക്കോട്ടെ സി. ഭാര്‍ഗവി (56) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലമായി സിപിഎം കരുവാക്കോട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മകന്‍: അനൂപ് (ഗള്‍ഫ്). സഹോദരന്‍: സി.വി ഗോവിന്ദന്‍.ഭാര്‍ഗവിയുടെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, സിപിഎം ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

പെരുന്നാള്‍ തലേന്ന് വൈദ്യുതി തടസ്സം; പൊറുതിമുട്ടിയ ഉപഭോക്താക്കള്‍ കെഎസ്ഇബി ഓഫീസില്‍ ഇരുപ്പ് സമരം നടത്തി

കാസര്‍കോട്: പെരുന്നാള്‍ തലേന്ന് വൈദ്യുതി പല തവണ മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കി. ഇടവിട്ടുള്ള വൈദ്യുതി തടസ്സത്തില്‍ പൊറുതി മുട്ടിയ നാട്ടുകാര്‍ കുമ്പള കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധം അറിയിക്കുകയും കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. ഞായറാഴ്ച അര്‍ധരാത്രിയോടെ വൈദ്യുതി ഇടവിട്ട് വരികയും പോവുകയും ചെയ്തതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.പ്രതിഷേധത്തില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.കെ ഹാരിഫ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാര്‍ളെ, കുമ്പള പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ ആരിക്കാടി, മുസ്ലിം ലീഗ് കുമ്പള ടൗണ്‍ …

വനിതാ ഹോസ്റ്റലിനു സമീപത്തു നഗ്നതാ പ്രദര്‍ശനം; യുവാവിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

തിരുവനന്തപുരം: വനിതാ ഹോസ്റ്റലിനു സമീപത്തു നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. ഒറ്റശേഖരമംഗലം, മണ്ഡപത്തിന്‍ കടവില്‍ കക്കാട് സ്വദേശി വിനോദി(35)നെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡില്‍ മാഞ്ഞാലിക്കുളം റോഡിലേക്ക് പോകുന്ന ശ്രീമൂലം ലൈനിലെ വനിതാ ഹോസ്റ്റലിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്.വനിതാ ഹോസ്റ്റലിലെ അന്തേവാസികള്‍ക്കും അതുവഴി വന്നവര്‍ക്കും നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി …

മിണ്ടാപ്രാണികളോട് ഈ ക്രൂരത ചെയ്തത് ആര്?; ഉദുമ ടൗണിലെ കാവല്‍ക്കാരായ നായ്ക്കളെ വിഷം കൊടുത്തു കൊന്നു

കാസര്‍കോട്: ഉദുമ ടൗണിലെ കാവല്‍ക്കാരായിരുന്ന മൂന്നു നായകളെ വിഷം കൊടുത്തു കൊന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. മൂന്നു നായ്ക്കളെ ചത്ത നിലയില്‍ ഉദുമ സഹകരണ ബാങ്ക് പരിസരത്താണ് കാണപ്പെട്ടത്. അഞ്ചു വര്‍ഷത്തിലധികമായി ഈ നായകള്‍ ബാങ്ക് പരിസരത്തും മറ്റുമാണ് അന്തിയുറങ്ങാറ്. അപരിചിതരായ ആരെങ്കിലും വന്നാല്‍ കുരച്ച് ശബ്ദമുണ്ടാക്കി ആള്‍ക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നത് ഈ നായകളായിരുന്നു. മൃഗസ്‌നേഹികള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് നായകള്‍ കഴിഞ്ഞിരുന്നത്. രാത്രിയുടെ മറവില്‍ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.നായകളുടെ …

പെണ്‍സുഹൃത്തിനെ മോശമായ അര്‍ത്ഥത്തില്‍ നോക്കിയതിനെ ചോദ്യം ചെയ്തു; പ്രകോപിതരായ യുവാക്കള്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞു, പള്ളിക്കരയില്‍ നടന്ന സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ പെണ്‍സുഹൃത്തിനെ മോശമായ അര്‍ത്ഥത്തില്‍ നോക്കിയതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞതായി പരാതി. മലപ്പുറം, വെളിയങ്കോട്, കണ്ട്‌റയില്‍ ഹൗസില്‍ കെ. റിജാസി (24)ന്റെ പരാതി പ്രകാരം രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് റെയില്‍വെ പൊലീസ് കേസെടുത്തു.ഞായറാഴ്ച രാത്രി ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. മംഗ്‌ളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ യാത്രക്കാരാണ് പരാതിക്കാരനും പ്രതികളും. ജനറല്‍ കോച്ചിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. യാത്രക്കിടയില്‍ പരാതിക്കാരന്റെ പെണ്‍ സുഹൃത്തിനെ രണ്ടു പ്രതികള്‍ മോശമായി …

സ്‌കൂള്‍ അടച്ചതിനു ശേഷം പൈവളിഗെ സ്‌കൂളിലെ അധീന ടീച്ചര്‍ പോയതെങ്ങോട്ട്?; സഹോദരിയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: പൈവളിഗെ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയെ കാണാതായതായി പരാതി. മലപ്പുറം, തിരൂരങ്ങാടി, എ.ആര്‍ നഗറിലെ ലാല്‍ ഭവനില്‍ അഹമ്മദ് പാറമ്മലിന്റെ മകളും പൈവളിഗെയിലെ വാടകവീട്ടില്‍ താമസക്കാരിയുമായ അധീന (37)യെയാണ് കാണാതായത്. സഹോദരി ധീര പാറമ്മല്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. 29ന് ഉച്ചക്ക് രണ്ടു മണിക്ക് പൈവളിഗെയിലെ വാടക വീട്ടില്‍ നിന്നു ഇറങ്ങിയ അധീന മലപ്പുറത്തെ വീട്ടിലേക്ക് എത്തിയിട്ടില്ലെന്നു സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതായ അധീനയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത …

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 997.9 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 997.9 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍. ശനിയാഴ്ച ജിദ്ദയില്‍ നിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരനാണ് ഇയാള്‍. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി വിശദമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. പേസ്റ്റു രൂപത്തിലാക്കി ശരീരത്തില്‍ ഒട്ടിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. സമീപകാലത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ടയാണിതെന്നു കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. സ്വര്‍ണ്ണവില റെക്കോര്‍ഡിലെത്തിയ സാഹചര്യത്തില്‍ കള്ളക്കടത്ത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കര്‍ശന …

കെഎസ്ഇബി ഓവര്‍സീയര്‍ ലോഡ്ജില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കെഎസ്ഇബി റിട്ട. ഓവര്‍സിയറെ പേരാമ്പ്രയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ബാലുശ്ശേരി, കുട്ടാലിട വടക്കേ കൊഴക്കോട്ടെ വിശ്വനാഥ (61)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്ഇബി തൊട്ടില്‍പാലം സെക്ഷന്‍ ഓവര്‍സീയറായിരുന്നു. സുഹൃത്തിന്റെ റിട്ടയര്‍മെന്റു ചടങ്ങിനു പോകുന്നെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു പോയതെന്നു ബന്ധുക്കള്‍ പറയുന്നു.

കാമാഖ്യ എക്‌സ്പ്രസ് പാളം തെറ്റി; 11 കോച്ചുകള്‍ മറിഞ്ഞു, രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക്

ഭുവനേശ്വര്‍ ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ നെടുഗുണ്ടി റെയില്‍വെസ്റ്റേഷനില്‍ കാമാഖ്യ എക്‌സ്പ്രസ് പാളം തെറ്റി. 11 കോച്ചുകള്‍ പാളത്തില്‍ നിന്നു മറിഞ്ഞതായാണ് വിവരം. ആദ്യ സൂചനകളില്‍ ഒരാല്‍ മരിച്ചുവെന്നും 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് വിവരം.ബാംഗ്ലൂരില്‍ നിന്നു കാമാഖ്യയിലേക്കുള്ള എ.സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസാണ് പാളം തെറ്റിയത്. അപകടവിവരം അറിഞ്ഞുടനെ മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്മാരും സുരക്ഷാ ട്രെയിനും അപകടസ്ഥലത്തേക്കു തിരിച്ചു. അപകടകാരണം അറിവായിട്ടില്ല.

പ്രായപൂര്‍ത്തിയാകാത്ത മകന് കാറോടിക്കാന്‍ നല്‍കി; അഡൂര്‍ സ്വദേശിനിക്കെതിരെ കേസെടുത്തു

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകനു കാറോടിക്കാന്‍ നല്‍കിയ മാതാവിനെതിരെ പൊലീസ് കേസെടുത്തു. അഡൂര്‍ സ്വദേശിനി മിസ്‌രിയ (35)ക്കെതിരെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷ് കേസെടുത്തത്. ശനിയാഴ്ച ഉച്ചക്ക് 12നാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു വാഹനം ഓടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു. ഇത്തരത്തിലുള്ളവര്‍ വാഹനം ഓടിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നത്.

എമ്പുരാന്‍: ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: ലൂസിഫര്‍ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ ഉണ്ടാക്കിയ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മോഹന്‍ലാല്‍. വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ചു തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് എന്റെ കടമയാണ്. അതു കൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും …

സ്ത്രീയെ തടഞ്ഞു നിര്‍ത്തി മുളക് കലക്കിയ ചൂടു വെള്ളം തലയിലൊഴിച്ചു; സംഭവം ബേഡകം ബെദിരയില്‍

കാസര്‍കോട്: പറമ്പിലൂടെ നടന്നു പോകുന്നതിലുള്ള വിരോധം മൂലമാണെന്നു പറയുന്നു, സ്ത്രീയെ തടഞ്ഞു നിര്‍ത്തി മുളകു കലക്കിയ ചൂടുവെള്ളം തലയിലൊഴിച്ചു. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്തു. ബേഡഡുക്ക, ബെദിരയിലെ ടി. കുമാരന്റെ ഭാര്യ കൗസല്യ (54) നല്‍കിയ പരാതിയില്‍ നന്ദിനിയെന്ന സ്ത്രീക്കെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. നന്ദിനിയുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്തു കൂടിയാണ് കൗസല്യ നടന്നു പോകുന്നത്. ഇതിലുള്ള വിരോധത്തില്‍ കഴിഞ്ഞ ദിവസം രാവിലെ തടഞ്ഞു നിര്‍ത്തി അതിക്രമം കാണിച്ചുവെന്നാണ് പരാതി.

മാളങ്കൈയിലെ വീട്ടില്‍ ഗ്യാസ് ചോര്‍ന്നു; ചന്തുക്കുട്ടിയും കൊച്ചുമകളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ഒഴിവായത് വന്‍ ദുരന്തം, ഫയര്‍ഫോഴ്‌സെത്തി ചോര്‍ച്ചയടച്ചു

കാസര്‍കോട്: വയോധികരായ ദമ്പതികളുടെയും കൊച്ചുമകളുടെയും അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. കാടകം, മാളങ്കൈയില്‍ ശനിയാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. ചന്തുക്കുട്ടിയും ഭാര്യയും കൊച്ചു മകളുമാണ് വീട്ടില്‍ താമസം. പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ച ഉള്ളതായി ചന്തുക്കുട്ടിക്കും ഭാര്യയ്ക്കും മനസ്സിലായി. മണം വമിച്ചതും ലീക്കിന്റെ ശബ്ദം കേട്ടതുമാണ് ചോര്‍ച്ചയുണ്ടെന്നു മനസിലാക്കാന്‍ ഇടയാക്കിയത്. വലിയ അപകടത്തിനു സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ചന്തുക്കുട്ടിയും ഭാര്യയും കൊച്ചുമകളെ കൊണ്ട് ഫയര്‍ഫോഴ്‌സിനെ ഫോണില്‍ വിളിപ്പിച്ചു. ഇതിനിടയില്‍ ഗ്യാസ് ലീക്കാകുന്നതിന്റെ ശബ്ദം കൂടി വന്നു. …