തൃശ്ശൂർ: അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിൻ ഒളിപ്പിച്ച് ട്രെയിൻ മാര്‍ഗം കടത്താൻ ശ്രമിച്ച യുവതി പിടിയില്‍. അസാം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശി അസ്മര കാത്തൂണ്‍ (22) ആണ് പിടിയിലായത് തൃശൂര്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 9.66 ഗ്രാം ഹെറോയിനുമായി അസ്‌മരയെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി വൻതോതില്‍ ലഹരി എത്തിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഹെറോയിനുമായി എത്തിയ യുവതി സാധനം കൈമാറുന്നതിനായി പ്ലാറ്റ്‌ഫോമില്‍ കാത്തുനില്‍ക്കവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് യുവതി ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. ആവശ്യക്കാർ മൊബൈലിൽ ബന്ധപ്പെടുപ്പോൾ സ്ഥലത്ത് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്.