മംഗളൂരു: ഉഡുപ്പി മാൽപെയിൽ മത്സ്യതൊഴിലാളി ബോട്ടിൽ നിന്ന് വീണ് മരിച്ചു.ജാർഖണ്ഡ് സ്വദേശി മനോജ് സാൻ(32)ആണ് മരിച്ചത്. മാൽപെ മത്സ്യബന്ധന തുറമുഖത്തിന് 2 നോട്ടിക് മൈൽ അകലെ കടലിലായിരുന്നു അപകടം. മീൻ പിടിക്കുന്നതിനിടെ മനോജ് കടലിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കീർത്തൻ കടലിൽ ചാടി മനോജിനെ പൊക്കിയെടുത്ത് ബോട്ടിലേക്ക് മാറ്റി. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും എത്തും മുൻപേ മരിച്ചിരുന്നു.മാൽപെ പൊലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്തു