കാമുകിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്‌; രണ്ടാം പ്രതിക്കായി തെരച്ചില്‍

0
77

കാസര്‍കോട്‌: പത്തൊമ്പതുകാരിയായ കാമുകിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസില്‍ കാമുകന്റെ കൂട്ടുപ്രതിയെ പിടികൂടാന്‍ വനിതാ സെല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. മുഖ്യപ്രതി നെല്ലിക്കട്ട ബാലനടുക്കത്തെ കീര്‍ത്തേശി(23)ന്റെ പിതൃസഹോദരി ഹേമലതയെ കണ്ടെത്താനാണ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്‌.
ഈ മാസം 12ന്‌ പകലാണ്‌ കേസിനാസ്‌പദമായ സംഭവം. പരാതിക്കാരിയായ യുവതിയും ഇലക്‌ട്രീഷ്യനായ കീര്‍ത്തേശും പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ പലരില്‍ നിന്നും കടം വാങ്ങിയ 80,000 രൂപ യുവതി കാമുകനു നല്‍കിയിരുന്നു. ഈ പണം തിരികെ ചോദിച്ച വിരോധത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി മല്ലത്തെ ഒരു വീട്ടില്‍ വെച്ച്‌ രണ്ടാം പ്രതിയായ ഹേമലതയുടെ സഹായത്തോടെ ബലാത്സംഗം ചെയ്‌തുവെന്നാണ്‌ ബദിയഡുക്ക പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌. കീര്‍ത്തേശിനെ ബദിയഡുക്ക പൊലീസ്‌ നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇയാള്‍ ഇപ്പോഴും റിമാന്റിലാണ്‌. കേസിന്റെ ഗൗരവം കണക്കിലെടുത്താണ്‌ കേസ്‌ വനിതാ സെല്ലിന്‌ കൈമാറിയത്‌. രണ്ടാം പ്രതിയെ ഉടന്‍ അറസ്റ്റ്‌ ചെയ്‌തേക്കുമെന്നാണ്‌ സൂചന.

NO COMMENTS

LEAVE A REPLY