വെള്ളപ്പൊക്കം: ചാത്തമത്തെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി

0
53

നീലേശ്വരം: തുടര്‍ച്ചയായി പെയ്‌ത മഴയില്‍ നീലേശ്വരം നഗരസഭയിലെ തേജസ്വിനി പുഴ കരകവിഞ്ഞ്‌ ഒഴുകിയ തിനാല്‍ താഴ്‌ന്ന പ്രദേശമായ ചാത്തമത്ത്‌ നിന്നും 85 വോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വെള്ളം ഇറങ്ങിയതോടെ വീടുകളില്‍ ഇവര്‍ തിരിച്ചെത്തി.വെള്ളം കയറി ഉപയോഗമല്ലാതായ കിണറുകളില്‍ നീലേശ്വരം താലൂക്ക്‌ ആശുപത്രിയുടെ കീഴിലുള്ള ചാത്തമത്ത്‌ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ ചെയ്‌തു. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍, ഒ ആര്‍ സി പായ്‌ക്കറ്റുകള്‍ എന്നിവയും വിതരണവും നടത്തി. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍ താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ ജമാല്‍ അഹമ്മദ്‌ എന്നിവര്‍ വീടുകളില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പി എം സന്ധ്യ, നഗരസഭ കൗണ്‍സിലര്‍ കെ വി സുധാകരന്‍, പി കുഞ്ഞികൃഷ്‌ണന്‍, ജെ എച്ച്‌ ഐ പ്രസീത, ജെ പി എച്ച്‌ ഐ നിഷ, പൊതുപ്രവര്‍ത്തകരായ സി വി കുഞ്ഞിക്കണ്ണന്‍, ടി.അരവിന്ദന്‍, ടി കെ പ്രദീപ്‌ എന്നിവര്‍ വെള്ളപ്പൊക്ക ബാധിത വീടുകള്‍ കയറിയിറങ്ങി ആരോഗ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി.

NO COMMENTS

LEAVE A REPLY