കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ച ഇസ്‌മായിലിന്‌ ലയണ്‍സ്‌ ആദരം

0
34

കാഞ്ഞങ്ങാട്‌: വീട്ടുമുറ്റത്ത്‌ കളിക്കുന്നതിനിടെ മുപ്പതടി ആഴമുള്ള കിണറ്റിലേക്ക്‌ വീണ കുട്ടിയെ കിണറ്റില്‍ ചാടി രക്ഷപ്പെടുത്തിയ നോര്‍ത്ത്‌ ചിത്താരിയിലെ ടി വി ഇസ്‌മയിലിനെ ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ്‌ ക്ലബ്ബ്‌ ആദരിച്ചു. കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചു വയസുകാരന്‍ മുനവ്വറിന്റെ ഉമ്മയുടെ നിലവിളികേട്ട അയല്‍വാസിയും ബന്ധുവുമായ ഇസ്‌മയില്‍ കിണറ്റിലേക്ക്‌ ചാടുകയും വെള്ളത്തില്‍ മുങ്ങുകയായിരുന്ന കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. ഇസ്‌മയിലിന്റെ ധീരതയെ നാട്ടുകാര്‍ പ്രശംസിച്ചു.ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ്‌ കബ്ബ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ മുജീബ്‌ മെട്രോ ഉപഹാരം നല്‍കി. പ്രസിഡന്റ്‌ പി എം അബ്ദുല്‍ നാസ്സര്‍ അധ്യക്ഷനായി. ഷൗക്കത്തലി എം, നൗഷാദ്‌ സി എം, ഹാറൂണ്‍ ചിത്താരി, പ്രദീപ്‌, സുരേഷ്‌ പുളിക്കാല്‍, ഷറഫുദ്ദീന്‍ സി എച്ച്‌, മുഹമ്മദ്‌ അലി, ടി വി ഇസ്‌മായില്‍, റാഷിദ്‌, ഫഹദ്‌, പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY