പാലക്കാട്: മുതലമടയില്‍ കണ്മഷി കുപ്പി തൊണ്ടയില്‍ കുടുങ്ങിയ ഒരു വയസ്സുകാരി ദാരുണമായി മരിച്ചു.
മുതലമട പാപ്പാന് ചള്ളിയില്‍ അജീഷിന്റെ മകള്‍ ത്രിഷികയാണ് വ്യാഴാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
ബുധനാഴ്ച കണ്മഷിക്കുപ്പി തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ ഉടന്‍ പാലക്കാടു ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രി അധികൃതര്‍ മഷികുപ്പി പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ ഹൃദയമിടിപ്പു കുറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സക്കിടയിലാണ് അന്ത്യം. ഏതാനും ദിവസം മുമ്പായിരുന്നു ത്രിഷികയുടെ ഒന്നാം പിറന്നാള്‍. ദീപികയാണ് മാതാവ്.