കാസര്‍കോട്: ബന്ധു വീട്ടിലെത്തിയ ഒന്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ
ടാപ്പിംഗ് തൊഴിലാളി റിമാന്റില്‍. എണ്ണപ്പാറ പനയാര്‍ കുന്ന് മണ്ണാറയില്‍ ഹൗസില്‍ എം.കെ. ജോണ്‍ എന്ന തങ്കച്ചന് (62)നെയാണ് പോക്സോ കേസില്‍ ബേക്കല്‍ ഡി വൈ എസ് പി. വിവി മനോജ് അറസ്റ്റ് ചെയ്തത്. ജൂലൈ 21 നാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയുടെ പേരില്‍ പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു