കാസര്‍കോട്: വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷണം പോയി. ബദിയഡുക്ക, മൂക്കംപാറയിലെ അബ്ദുള്ളയുടെ സ്കൂട്ടറാണ് മോഷണം പോയത്. ഇദ്ദേഹം ഗള്‍ഫിലാണ്.
മോഷണം സംബന്ധിച്ച് അബ്ദുള്ളയുടെ ബന്ധുവായ ഉമറുല്‍ ഫാറൂഖ് നല്കിയ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോഷ്ടാക്കളെ കണ്ടെത്താന്‍ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.